tag:blogger.com,1999:blog-8086993099360573460.post2329814148317795205..comments2024-03-23T21:30:00.453+04:00Comments on 'സ്വ'കാര്യങ്ങള്‍...: ഉന്നത ഉദ്യോഗവും മയക്കുമരുന്ന് കച്ചവടവുംഅനില്ശ്രീ...http://www.blogger.com/profile/13908218750794171363noreply@blogger.comBlogger5125tag:blogger.com,1999:blog-8086993099360573460.post-63098710149855702102009-01-27T19:47:00.000+04:002009-01-27T19:47:00.000+04:00ഫ്ലാറ്റില്‍ മയക്കുമരുന്നു കൊണ്ടു പോയി വയ്ക്കുവാന്‍...ഫ്ലാറ്റില്‍ മയക്കുമരുന്നു കൊണ്ടു പോയി വയ്ക്കുവാന്‍ വലിയ പാടുണ്ടോ?

എന്റെ കയ്യില്‍ തെളിവുകളോ വാദങ്ങളോ ഒന്നുമില്ല ഈ ഐ പി എസ്സ് ഉദ്യോഗസ്ഥന് നിരപരാധിയാണെന്ന്. എന്നാലും എന്റെയുള്ളിലൊരു തോന്നല്‍, ഇദ്ദേഹത്തെ കുടുക്കിയതാണെന്ന്, വളരെ ആസൂത്രിതമായി. തെറ്റായിരിക്കാം. അതു കൊണ്ട് തന്നെ കടിച്ചു തൂങ്ങുന്നുമില്ല.A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-44691535821388196132009-01-27T18:37:00.000+04:002009-01-27T18:37:00.000+04:00അനില്‍ശ്രീ,ഈ വിഷയം വളരെ ഞെട്ടലോടെയാണ് വായിച്ചത്. ഇ...അനില്‍ശ്രീ,
ഈ വിഷയം വളരെ ഞെട്ടലോടെയാണ് വായിച്ചത്. ഇതു ട്രാപ്പാവും എന്ന ധാരണയും മനസ്സില്‍ ഉണ്ടായിരുന്നു. ഒരു പൊസ്റ്റിടണോ എന്നു പോലും ചിന്തിച്ചു.

മനുഷ്യന് എത്ര വലിയ പദവിയിലായാലും ധനവും സ്ത്രീയോടുള്ള ആസക്തിയും അവനെ തകര്‍ക്കുന്നതിനു ധാരാളം ഉദാഹരണങ്ങള്‍ നാം ദിവസേന കാണുന്നു, ഇതിനൊടുവിലത്തെ ഉദാഹരണമാണ് ശ്രീ.സജിമോഹന്. ഒപ്പം തന്നെ ജാത്യാലുള്ളത് തൂത്താല്‍ പോവുകയില്ലെന്ന പഴഞ്ചൊല്ലുഓര്മ വരുന്നു.

ശ്രീ.സജി മോഹനനെ ഞാന്‍ ആദ്യമായി കാണുന്നത് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫ്ഫീസില് വച്ചായിരുന്നു. വിവിധ ഡിപ്പാര്‍ട്ട്മെന്റല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സില്‍ വച്ച്, അട്ടപ്പാടി ഗോട്ട് ഫാമിലെ വെറ്ററിനറി ഓഫീസറായിരുന്നു ദേഹം. അദ്ദേഹത്തെ ചില തന്റെ ഡിപ്പാര്ട്ട്മെന്റുലെ മറ്റു ഓഫ്ഫീസര്മാര് അകറ്റി നിര്‍ത്തിയിരിക്കുകയാണെന്ന് സംഭാഷണ മദ്ധ്യേ സൂചിപ്പിക്കുകയുണ്ടായി. താന്‍ ഒരു സിവില്‍ സര്‍വീസ് മോഹിയായ് നടക്കുന്നതിനാലാണത് എന്നും കൂട്ടിച്ചേര്‍ത്തു. പക്ഷെ സംഭവങ്ങളുടെ കിടപ്പ് അങ്ങിനെ ആയിരുന്നില്ലെന്ന് പിന്നീട് ഞങ്ങളുടെ ചില പൊതു പരിചയക്കാരോടു സംസാരിക്കവെ മനസ്സിലായി.
സിവില്‍ സര്‍വ്വീസ് ലഭിച്ചതു കൊണ്ടോ , എത്ര കഠിനമായ ട്രയിനിംഗ് ലഭിച്ചതുകൊണ്ടോ ഒരു വ്യക്തിയുടെ അടിസ്ഥാന സ്വഭാവത്തില്‍ കാര്യമായ മാറ്റം ഒന്നും വരില്ല എന്നതാണ് ഇതില്‍ നിന്നും എനിക്ക് മനസ്സിലാക്കാനായത്. അപ്പോള്‍ പ്രശ്നം സിവില്‍ സര്‍വ്വീസിന്റെ അല്ല മറിച്ച് അതില്‍ വരുന്ന സജിമോഹനനെപ്പോലെയുള്ള വ്യക്തികളുടെ ആണ്.

ഇങ്ങനെ മയക്കുമരുന്ന് വിറ്റിട്ട് വേണ്ട അങ്ങേര്‍ക്ക് കഞ്ഞികുടിക്കാന്‍ എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത.

ഏതായാലും ഫ്ലാറ്റില്‍ നിന്നുകൂടി മയക്കു മരുന്നു കണ്ടെത്തിയതോടെ അയാള്‍ കുറ്റവാളി തന്നെ എന്നു അനുമാനിക്കേണ്ടി വരും. നിയമം അതിനുള്ള ശിക്ഷ നല്‍കും എന്ന് ആശിക്കാം.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-60535309161232951122009-01-27T15:02:00.000+04:002009-01-27T15:02:00.000+04:00ആദ്യം കേട്ടപ്പോള്‍ ഇതൊരു ട്രാപ്പായിരുക്കുമെന്നാണ് ...ആദ്യം കേട്ടപ്പോള്‍ ഇതൊരു ട്രാപ്പായിരുക്കുമെന്നാണ് കരുതിയത്....പക്ഷെ പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍ സംഭവത്തെ ശരിവെയ്ക്കാന്‍ പ്രേരിപ്പിക്കുന്നു....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-59851716576101117802009-01-27T09:53:00.000+04:002009-01-27T09:53:00.000+04:00അവിശ്വസനീയം..സിനിമകളില്‍ കാണുന്ന പോലെ..!അവിശ്വസനീയം..സിനിമകളില്‍ കാണുന്ന പോലെ..!ബൈജു സുല്‍ത്താന്‍https://www.blogger.com/profile/15899486809365036565noreply@blogger.comtag:blogger.com,1999:blog-8086993099360573460.post-51919952023275343472009-01-27T08:58:00.000+04:002009-01-27T08:58:00.000+04:00ധീരത്ക്കുള്ള അവാര്‍ഡ് വാങ്ങിയ ഒരു മലയാളി ഐ.പി.എസ് ...ധീരത്ക്കുള്ള അവാര്‍ഡ് വാങ്ങിയ ഒരു മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥന് മയക്കുമരുന്ന് കച്ചവടത്തിനിടയില്‍ പിടിയിലായി എന്നത് ഞെട്ടലോടെയാണ് കേട്ടത് (manorama news). തീവ്രവാദികളായ മലയാളികളെ പിടികൂടിയിട്ട് കുറച്ച് നാളുകളേ ആയുള്ളൂ. അതിലും വലിയ ഒരു തെറ്റല്ലേ ഈ ഉയര്‍ന്ന ഉദ്യോഗസ്ഥന് ചെയ്തിരിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. തീവ്രവാദികള്‍ ചില സംഘടനാ ലക്ഷ്യങ്ങളുമായി കൊല നടത്തുന്നുവെങ്കില്‍ അതിലും വലിയ പാതകമല്ലേ മയക്കുമരുന്ന് വ്യാപാരികള്‍ ചെയ്യുന്നത്? എത്ര ജീവനെയാണ് ഇവര്‍ നശിപ്പിക്കുന്നത്.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.com