ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് SMS-ന്റെ കുറവ് മൂലമാണ്‍ എന്നു. പക്ഷേ ,ഈ SMS എന്നതൊരു ശുദ്ധ തട്ടിപ്പാണെന്ന് എനിക്കു തോന്നുന്നു .
ഉദാ: കഴിഞ്ഞ ദിവസം ഒരു എലിമിനേഷന്‍ റൗണ്ട് കണ്ടു. ഇത് കുറഞ്ഞത് ഒരാഴ്ച എങ്കിലും മുന്‍പേ ഷൂട്ട് ചെയ്തതായിരിക്കും. അതില്‍ 'ഔട്ട്' ആയ കുട്ടികളും 'ഇന്‍' ആയ കുട്ടികളും അതിന്റെ തലേ ദിവസം വരെ നിങ്ങളോട് വോട്ട് ചോദിച്ചവര്‍ ആയിരിക്കും. അപ്പോള്‍ നിങ്ങള്‍ ചെയ്ത വോട്ട് എവിടെ പോയി? ആരെങ്കിലും ചിന്തിച്ചോ? ഇനിയെങ്കിലും ആരും SMS ചെയ്ത് വഞ്ചിതരാകാതിരിക്കാന്‍ ശ്രമിക്കുക. നിങ്ങളൂടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയുക.
ഇനി അന്തര്‍നാടകത്തിലേക്ക്..
ഒരു SMS അയക്കുമ്പോള്‍ നിങ്ങള്‍ക്ക് പോകുന്നത് 4 മുതല്‍ 6 വരെ രൂപാ വരെ.. അതില്‍ കുറച്ച് ഫോണ്‍ കമ്പനിക്കും ബാക്കി സ്പോണ്‍സര്‍ക്കും ലഭിക്കുന്നു. ഏറ്റവും കൂടുതല്‍ SMS കിട്ടിക്കൊണ്ടിരിക്കുന്ന ആള്‍ക്കാരെ നില നിര്‍ത്തികൊണ്ട് (SMS കൂടുതല്‍ കിട്ടിയാല്‍ അവര്‍ക്ക് പരിപാടി നഷ്ടമില്ലാതെ നടത്തി കൊണ്ട് പോകാം.) മറ്റുള്ളവര്‍ക്ക് ഓരോ 'അന്യായങ്ങള്‍' പറഞ്ഞ് വിധികര്‍ത്താക്കള്‍ മാര്‍ക്ക് കുറക്കുന്നു. എന്നിട്ട് സ്വാഭാവികമായ രീതിയില്‍ അവരെ പരിപാടിയില്‍ നിന്ന് പുറത്താക്കുന്നു. അത് പക്ഷേ നിങ്ങള്‍ കണ്ട് കൊണ്ടിരിക്കുന്ന റൗണ്ടില്‍ നിങ്ങള്‍ അയക്കുന്ന SMS മൂലം അല്ല എന്ന് മാത്രം. അതായത് പരിപാടിയുടെ തിരക്കഥ മുന്‍പേ എഴുതപ്പെട്ടതാണെന്നര്‍ത്ഥം.
വിധികര്‍ത്താക്കള്‍ക്ക് ഭാരിച്ച പ്രതിഫലം കിട്ടുന്നതിനാല്‍ അവര്‍ യഥാര്‍ത്ഥ പ്രതിഭയെ പോലും അവഗണിക്കും. പങ്കെടുക്കുന്നവര്‍ക്കും രക്ഷിതാക്കള്‍ക്കും ഇതിനുള്ളിലെ നാടകങ്ങള്‍ പുറത്ത് പറയാന്‍ പാടില്ലത്രേ..കാരണം അവര്‍ ഒപ്പ് വച്ചിരിക്കുന്ന നിബന്ധനകളില്‍ ഇതെല്ലാം ഉള്‍പ്പെടും.
ഇനി എന്റെ സംശയങ്ങള്‍?
ശരിക്കും ഇവര്‍ ജനങ്ങളെ വഞ്ചിക്കുന്നു എങ്കില്‍ ഇവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഇവിടെ ആരുമില്ലേ?
ഒരു പൊതു താല്‍പര്യ ഹര്‍ജി കൊടുത്താല്‍ ഓരോരുത്തര്‍ക്കും കിട്ടുന്ന വോട്ടും അതിന്റെ ഉറവിടവും ഇതിന്റെ സംഘാടകര്‍ക്ക് കോടതിയില്‍ ബോധിപ്പിക്കേണ്ടി വരുമല്ലോ.
അതിന് നാട്ടിലുള്ള ആരെങ്കിലും തയ്യാറാകുമോ?...തയ്യാറായാല്‍ എല്ലാ ചാനലിലും ഇങ്ങനെ നടക്കുന്ന SMS തട്ടിപ്പ് അവര്‍ തനിയെ നിര്‍ത്തും ... അല്ലെങ്കില്‍ പാവപ്പെട്ടവരെ പറ്റിക്കുന്ന ഈ പരിപാടി തുടര്‍ന്നു കൊണ്ടേയിരിക്കും.
ഒ,ടോ... ഇതിന്റെ അവതാരകയെ പറ്റി ഒരു വാക്ക്... മലയാളവും ഇംഗ്ലീഷും ശരിയായി പറയാനറിയാത്ത തുണി അലര്‍ജിയുള്ള "രഞ്ജിനി", സ്വരങ്ങള്‍ക്കും അക്ഷരസ്ഫുടതക്കും പ്രാധാന്യമുള്ള ഒരു സംഗീത പരിപാടിയുടെ അവതാരക ആയതില്‍ നിന്ന് തന്നെ ഇതിന്റെ കച്ചവട ലക്ഷ്യം മനസ്സിലാക്കാവുന്നതെയുള്ളു.
(ഇന്നലെ വന്ന ഒരു മെയില്‍ ആണ് ഇങ്ങനെ ഒരു കുറിപ്പിനാധാരം. അതില്‍ പറഞ്ഞിരുന്നതെല്ലാം ശരിയാണോ എന്നറിയില്ല. ശരിയാവാം എന്ന് തോന്നിയത് കൊണ്ടാണ് ഇതെഴുതുന്നത്)
Sunday, October 21, 2007
ഐഡിയ സ്റ്റാര്‍ സിംഗര്‍.... ഒരു തട്ടിപ്പ് നാടകം..??
Posted by അനില്‍ശ്രീ... at 2:59 PM 34 മറുപടികള്‍
Labels: ഏഷ്യാനെറ്റ്, നാട്ടുകാര്യം, പ്രതികരണം, റിയാലിറ്റി ഷോ
Monday, October 8, 2007
എടപ്പാളുകാരേ.... അല്ല മലയാളികളേ.... ലജ്ജാകരം......
ഇന്നലെ കൈരളി റ്റി.വി യില്‍ ആ ദൃശ്യം കണ്ട മനസാക്ഷിയുള്ള ആരും പറഞ്ഞിരിക്കും ഇങ്ങനെ. "
എടപ്പാളുകാരേ.... അല്ല മലയാളികളേ....ലജ്ജിക്കൂ..."
(നാടോടികള്‍ എന്ന പേരില്‍ പോക്കറ്റടിയും, പിടിച്ചുപറിയും നടത്തുന്ന പലരെയും മറന്നിട്ടല്ല ഈ കുറിപ്പ്).
അവള്‍ തമിഴ്‌നാട്ടുകാരിയോ, മോഷ്ടാവോ, കൊലപാതകിയോ ആരുമായിക്കൊള്ളട്ടെ, അവളുടെ വയറ്റില്‍ വളരുന്ന ആ ജീവനെ എങ്കിലും ആ പാപികള്‍ക്ക് ഓര്‍ക്കാമായിരുന്നു. പട്ടാപകല്‍, നടുറോഡില്‍, നൂറുകണക്കിനു ആള്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കെ ഇങ്ങനെ ചെയ്തവര്‍ ആരായാലും അവന്മാരെ കുനിച്ചു നിര്‍ത്തി കൂമ്പിനിടിച്ചാല്‍ മാത്രം പോരാ...കണ്ണില്‍ ഉപ്പും മുളകും തേച്ച്, നഖത്തിനിടയില്‍ മൊട്ടുസൂചി കയറ്റണം.
ഈ പാതകം നടത്തിയതിന് ആ സ്ത്രീകളോടും, കരഞ്ഞു കൊണ്ടിരുന്ന ആ കുട്ടിയോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. പണ്ട് ഫൂലന്‍ദേവിയെ ഇങ്ങനെ വസ്ത്രാക്ഷേപം നടത്തി നടുറോഡില്‍ കൂടി നടത്തുന്നത് സിനിമയില്‍ കണ്ടിട്ടുണ്ട്. ബീഹാറില്‍ ഈയിടെ നടന്ന ഒന്നു രണ്ട് സംഭവങ്ങളും ഓര്‍മയില്‍ കാണുമല്ലോ. എതാണ്ട് അതിനു തുല്യമായ കിരാത ശിക്ഷ നടത്തിയ എടപ്പാളുകാരേ.....അല്ല മലയാളികളേ...സ്വയം എങ്കിലും ആ സ്ത്രീയോട് മാപ്പ് ചോദിക്കൂ....
ഇത്രയും സമയം ഈ ക്രൂരകൃത്യം നടുറോഡില്‍ നടന്നിട്ട് ഒരു സാമൂഹ്യപ്രവര്‍ത്തകനോ, റംസാന്‍ വ്രതകാലം ആയിട്ടും ഒരു മതനേതാവോ, ഒരു രാഷ്ട്രീയക്കാരനോ അത് തടയാന്‍ എത്തിയില്ല എന്നത് അത്ഭുതകരം...ഇങ്ങനെ പോയാല്‍ കേരളത്തിലും മോഷ്ടാവിനെ ബൈക്കില്‍ കെട്ടി വലിക്കുകയും, പിടിച്ചു പറിക്കാരുടെ കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്യുന്ന കാലം അതി വിദൂരം അല്ല.
Posted by അനില്‍ശ്രീ... at 7:20 AM 30 മറുപടികള്‍
Labels: നാട്ടുകാര്യം, പ്രതികരണം
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്. ഭവിഷ്യപുരാണത്തെ പറ്റി ...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...