ഇന്നത്തെ തീയതി :

Sunday, March 23, 2008

കയ്യുള്ളവരും മനസ്സുള്ളവരും കണ്ടു പഠിച്ചിരുന്നെങ്കില്‍...

ഇന്നലെ മെയിലില്‍ കിട്ടിയ കുറച്ച് ചിത്രങ്ങള്‍. രണ്ട് കയ്കളും ഉപയോഗിച്ച് റ്റൈപ്പ് ചെയ്യുന്ന എന്റെ മനസ്സിനെ കുറച്ച് നിമിഷങ്ങള്‍ ഒന്നുമല്ലാതാക്കിയ ചിത്രങ്ങള്‍.

ഇനിയും ഇടക്ക് ഇത് കാണാന്‍, മനസ്സില്‍ തോന്നുന്ന "അഹങ്കാരങ്ങള്‍" ഇല്ലാതാക്കാന്‍ ഈ മനുഷ്യന്‍ ഒരു വഴി ആകട്ടെ അതുമല്ലെങ്കില്‍ മുന്നോട്ടുള്ള വഴിയില്‍ ഇദ്ദേഹം ഒരു inspiration ആകട്ടെ , എന്നു കരുതി എന്റെ ബ്ലോഗില്‍ ഇത് സൂക്ഷിക്കുന്നു. ഇദ്ദേഹത്തോട് തോന്നുന്നത് സഹതാപം അല്ല, മറിച്ച് ബഹുമാനം ആണ്. സ്വന്തം കഴുവുകളും കഴിവ് കേടുകളും മനസ്സിലാക്കി സ്വയം പ്രയഗ്നിച്ച് ജീവിക്കുന്ന ഈ മനുഷ്യനോട് ബഹുമാനം അല്ലാതെ എന്തു തോന്നാന്‍ ? നമ്മുടെ നാട്ടിലും ഇദ്ദേഹത്തേപ്പോലെ ധാരാളം ആള്‍ക്കാര്‍ ഉണ്ട്. അവരോടും തോന്നിയിട്ടുള്ളത് അതേ ബഹുമാനം തന്നെയാണ്.ഇങ്ങനെ ഉള്ള ധാരാളം ആള്‍ക്കാര്‍ ഉണ്ട് എന്നറിയാം, എങ്കിലും ..
മതത്തിന്റെ പേരിലും, രാഷ്ട്രീയത്തിന്റെ പേരിലും, തത്വശാസ്ത്രങ്ങളുടെ പേരിലും, സ്വാര്‍ത്ഥതാല്പര്യങ്ങള്‍ സം‌രക്ഷിക്കാന്‍ വേണ്ടിയും, കലഹിക്കുന്നവരും കൊല്ലാന്‍ കത്തിയെടുക്കുന്നവരും ഒരു നിമിഷം ഇതു പോലെയുള്ള മനുഷ്യരെ പറ്റി ഓര്‍ത്തിരുന്നെങ്കില്‍ .. സ്വന്തം കൈകള്‍ നല്ല കാര്യത്തിനായി ഉപയോഗിച്ചിരുന്നെങ്കില്‍... എല്ലാ യുദ്ധങ്ങളും അക്രമങ്ങളും ഇദ്ദേഹത്തെപ്പോലെയുള്ള പുതിയ മനുഷ്യരെ സൃഷ്ടിക്കുകയെല്ലേ ചെയ്യുന്നത്?

മതനേതാക്കളും, രാഷ്ട്രീയനേതാക്കളും ഇതൊക്കെ ഒന്നു കണ്ടിരിന്നെങ്കില്‍, ഇത്തിരി എങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ ....
*************** *********** **************

(ഇദ്ദേഹത്തിന്റെ കൈക്ക് സ്വാധീനം ഇല്ലാത്തതിന്റെ കാരണം എനിക്കറിയില്ല. ഇന്നു കാണുന്ന അക്രമങ്ങളുമായി അതിനെ ബന്ധപ്പെടുത്തി എന്നേയുള്ളൂ. കാരണം പലപ്പോഴും രണ്ട് കൈകളും നഷ്ടമാകുന്നവര്‍ വരെ ഉണ്ടാകുന്നത് അക്രമങ്ങളില്‍ ആണല്ലോ.)

Saturday, March 22, 2008

സ്റ്റാര്‍ സിംഗര്‍ - ഫൈനല്‍ റൗണ്ട് മാര്‍ക്കുകള്‍ .. ദാ ഇങ്ങനെ

എന്റെ ഒരു പഴയ പോസ്റ്റിനു ("ഐഡിയ സ്റ്റാര്‍ സിംഗര്‍.... ഒരു തട്ടിപ്പ്‌ നാടകം..??") ഒരു അനുബന്ധം കൂടി.. ഏഷ്യാനെറ്റിന്റെ അണിയറക്കളി മൂലം നജീം ഇപ്രാവശ്യവും ഒന്നാമത്... അല്ലെങ്കില്‍ അനുപല്ലവി പാടിത്തുടങ്ങാന്‍ മറന്ന, എല്ലായിടവും ശ്വാസം കിട്ടാതിരുന്ന നജീമിനു ഇന്നലെ കിട്ടിയത് 84 മാര്‍ക്ക്.

മെയില്‍ വഴി കിട്ടിയ ഫൈനല്‍ റൗണ്ട് മാര്‍ക്കുകള്‍ ദാ ഇങ്ങനെ...96 മാര്‍ക്ക് കച്ചേരി റൗണ്ടില്‍ വാങ്ങിയ തുഷാറും, "മലയാളം" എന്നു പോലും ശരിക്കുച്ചരിക്കാന്‍ അറിയാത്ത ഹിഷാമും രണ്ടാം സ്ഥാനം പങ്കിടുന്നു. എന്തൊരു വിരോധാഭാസം. നന്നായി പാടുന്ന ദുര്‍ഗക്കും അമൃതക്കും അരുണിനും അവസാന സ്ഥാനങ്ങള്‍ .... M.S. വിശ്വനാഥന്‍ എന്ന അസാമാന്യ വ്യക്തി പുകഴ്തിയ രണ്ടു പേരാണ് ദുര്‍ഗയും, അരുണും എന്നോര്‍ക്കുക.

ഇതൊക്കെ വിരല്‍ ചൂണ്ടുന്നത് കുറച്ച് നാള്‍ മുമ്പ് ഇതിലെ അണിയറക്കളികളേക്കുറിച്ച് വന്ന വാര്‍ത്തകള്‍ ഒരു പരിധി വരെ സത്യമാണെന്നല്ലേ? അല്ലെങ്കില്‍ സെമിഫൈനല്‍ റൗണ്ടില്‍ നിന്ന് നജീം മാത്രം ഉയര്‍ന്ന മാര്‍ക്ക് വാങ്ങി (നല്‍കി ? ) ഫൈനലില്ലേക്ക് എത്തില്ലായിരുന്നല്ലോ.

സംഗീതം അറിയാവുന്ന സുഹൃത്തുക്കള്‍ ആരുടെ പാട്ടാണ് കൂടുതല്‍ നിലവാരം ഉള്ളതെന്ന് പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു. വെറുതെ ഒന്നു അറിയാന്‍ മാത്രം.

Saturday, March 15, 2008

SSLC പരീക്ഷ രാത്രി 10 മണി വരെ

രണ്ട് ശബത് സഭാ കുട്ടികള്‍ ആറ് മണി മുതല്‍ SSLC പരീക്ഷ എഴുതി.. അതേ സ്കൂളിലെ ബാക്കി കുട്ടികള്‍ യഥാര്‍ത്ഥ സമയത്തും പരീക്ഷ എഴുതി. കൊട്ടാരക്കരയിലും കോട്ടയത്ത് വടവാതൂരിലും സ്വന്തമായി സ്കൂള്‍ ഉള്ള (വേറെ എവിടെ എങ്കിലും ഉണ്ടോ എന്നറിയില്ല) ഒരു സഭ ആണ് കേരളത്തിലെ ശബത് വിഭാഗം. ഈ രണ്ട് കുട്ടികള്‍ക്ക് മാത്രം എന്താണ് പ്രത്യേകത എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

ഇത് കണ്ടപ്പോള്‍ തോന്നിയ ചില സംശയങ്ങള്‍

1. ഇതൊക്കെ കഴിഞ്ഞ് ഉന്നത വിദ്യാഭാസത്തിനു പോയാല്‍ (പോയാല്‍ മാത്രം ബാധകം) ഈ കുട്ടികള്‍ ശനിയാഴ്ച പരീക്ഷ ഉണ്ടെങ്കില്‍ വീണ്ടും കേസ് കൊടുക്കുമോ?

2. UPSC പോലെയുള്ള പരീക്ഷകള്‍ എഴുതാന്‍ ഈ കുട്ടികള്‍ ശനിയാഴ്ച പോകില്ലേ? (വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള ഈസ്റ്ററിന്റെ അന്നു പരീക്ഷ വച്ച ചരിത്രമാണ് നമ്മുടെ കേന്ദ്ര സര്‍ക്കാരിന്റേത്.)

3. ശബത് വിഭാഗത്തില്‍ പെട്ട ആള്‍ക്കാരാരും ഗള്‍ഫ് പോലെയുള്ള വിദേശ രാജ്യങ്ങളില്‍ ജോലിക്കു പോകില്ലേ? പോയാല്‍ അവര്‍ ശനിയാഴ്ചകളില്‍ ജോലി ചെയ്യില്ലേ?

4. അപ്പോള്‍ വിശ്വാസം എന്ന പേരില്‍ എന്തുമാകാം എന്ന ധാര്‍ഷ്ട്യം ആയിരുന്നില്ലേ ഈ നീക്കത്തിന്റെ പിന്നില്‍?

രണ്ട് കുട്ടികള്‍ വിചാരിച്ചാല്‍ പോലും മാറ്റാവുന്നതാണ് നമ്മുടെ പരിക്ഷകളുടെ നടത്തിപ്പ് എന്ന് പറയുമ്പോള്‍ കഷ്ടം തോന്നുന്നു. വ്യവസ്ഥിതിയെ ഓര്‍ത്തല്ല, മറിച്ച് വിശ്വാസത്തിന്റെ പേരില്‍ പരീക്ഷക്കെതിരെ പരാതിയുമായി പോയ കുട്ടികളെയും മാതാപിതാക്കളെയും ഓര്‍ത്ത്.

ഈ പരാതി കൊണ്ട് ഒരു ഗുണം ഉണ്ടായി. അതു മൂലം 1961-ല്‍ ഇറക്കിയ ആ ഓര്‍ഡര്‍ ഇന്നെങ്കിലും കാന്‍സല്‍ ചെയ്യാന്‍ സര്‍‍ക്കാരിനായി. നന്ദി മക്കളേ...

വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ പാടില്ല എന്ന് പറഞ്ഞ് അടുത്ത വര്‍ഷം മുസ്ലിം കുട്ടികള്‍ പരാതി കൊടുക്കില്ല എന്ന് നമുക്ക് ആശിക്കാം.. (പറഞ്ഞു എന്നേയുള്ളു... അങ്ങനെ ചെയ്യരുതേ,,,)

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി