ഇന്നത്തെ തീയതി :

Saturday, March 22, 2008

സ്റ്റാര്‍ സിംഗര്‍ - ഫൈനല്‍ റൗണ്ട് മാര്‍ക്കുകള്‍ .. ദാ ഇങ്ങനെ

എന്റെ ഒരു പഴയ പോസ്റ്റിനു ("ഐഡിയ സ്റ്റാര്‍ സിംഗര്‍.... ഒരു തട്ടിപ്പ്‌ നാടകം..??") ഒരു അനുബന്ധം കൂടി.. ഏഷ്യാനെറ്റിന്റെ അണിയറക്കളി മൂലം നജീം ഇപ്രാവശ്യവും ഒന്നാമത്... അല്ലെങ്കില്‍ അനുപല്ലവി പാടിത്തുടങ്ങാന്‍ മറന്ന, എല്ലായിടവും ശ്വാസം കിട്ടാതിരുന്ന നജീമിനു ഇന്നലെ കിട്ടിയത് 84 മാര്‍ക്ക്.

മെയില്‍ വഴി കിട്ടിയ ഫൈനല്‍ റൗണ്ട് മാര്‍ക്കുകള്‍ ദാ ഇങ്ങനെ...96 മാര്‍ക്ക് കച്ചേരി റൗണ്ടില്‍ വാങ്ങിയ തുഷാറും, "മലയാളം" എന്നു പോലും ശരിക്കുച്ചരിക്കാന്‍ അറിയാത്ത ഹിഷാമും രണ്ടാം സ്ഥാനം പങ്കിടുന്നു. എന്തൊരു വിരോധാഭാസം. നന്നായി പാടുന്ന ദുര്‍ഗക്കും അമൃതക്കും അരുണിനും അവസാന സ്ഥാനങ്ങള്‍ .... M.S. വിശ്വനാഥന്‍ എന്ന അസാമാന്യ വ്യക്തി പുകഴ്തിയ രണ്ടു പേരാണ് ദുര്‍ഗയും, അരുണും എന്നോര്‍ക്കുക.

ഇതൊക്കെ വിരല്‍ ചൂണ്ടുന്നത് കുറച്ച് നാള്‍ മുമ്പ് ഇതിലെ അണിയറക്കളികളേക്കുറിച്ച് വന്ന വാര്‍ത്തകള്‍ ഒരു പരിധി വരെ സത്യമാണെന്നല്ലേ? അല്ലെങ്കില്‍ സെമിഫൈനല്‍ റൗണ്ടില്‍ നിന്ന് നജീം മാത്രം ഉയര്‍ന്ന മാര്‍ക്ക് വാങ്ങി (നല്‍കി ? ) ഫൈനലില്ലേക്ക് എത്തില്ലായിരുന്നല്ലോ.

സംഗീതം അറിയാവുന്ന സുഹൃത്തുക്കള്‍ ആരുടെ പാട്ടാണ് കൂടുതല്‍ നിലവാരം ഉള്ളതെന്ന് പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു. വെറുതെ ഒന്നു അറിയാന്‍ മാത്രം.

4 comments:

അനില്‍ശ്രീ... said...

ISS - STAR Singer ... 96 മാര്‍ക്ക് കച്ചേരി റൗണ്ടില്‍ വാങ്ങിയ തുഷാറും, മലയാളം എന്നു പോലും ശരിക്കുച്ചരിക്കാന്‍ അറിയാത്ത ഹിഷാമും രണ്ടാം സ്ഥാനം പങ്കിടുന്നു. എന്തൊരു വിരോധാഭാസം. നന്നായി പാടുന്ന ദുര്‍ഗക്കും അമൃതക്കും അരുണിനും അവസാന സ്ഥാനങ്ങള്‍ ....

സംഗീതം അറിയാവുന്ന സുഹൃത്തുക്കള്‍ ആരുടെ പാട്ടാണ് കൂടുതല്‍ നിലവാരം ഉള്ളതെന്ന് പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു. വെറുതെ ഒന്നു അറിയാന്‍ മാത്രം.

കുഞ്ഞന്‍ said...

നജീമിനോട് കൂടുതല്‍ വിട്ടുവീഴ്ചയും പുകഴ്ത്തലും ചെയ്യുന്നത് കാണാം.

എന്തായാലും ഒരു ഹിഡന്‍ അജണ്ട നടപ്പാക്കുന്നത് ഒറ്റ നോട്ടത്തില്‍ത്തന്നെ മനസ്സിലാക്കാം..!

ഇനി 2008 iss വരുന്നു, അതില്‍ അവതാരകയെ മാറ്റണമൊയെന്നു സ്വയം ചോദിച്ചുകൊണ്ടു രഞ്ജ്നി..! ഹെന്റമ്മേ ഇനി 2008 ലും സഹിക്കണമൊ???!!!

ഉണ്ണിക്കുട്ടന്‍ said...

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഒരു ശുദ്ധ ബിസിനസ്സാണ്‌. അതവര്‍ 2008 ഇലും ചെയ്യും. മണ്ടന്‍മാര്‍ ഇനിയും എസ്.എം.എസ് അയക്കും..

അതുല്യ said...

റിയലീറ്റീ ന്ന് ചുമ്മാ ചേര്‍ത്തിരിയ്ക്കണതല്ലേ? സ്വാമി അയ്യപ്പനേം, രഹസ്യോമ്ം എന്റെ മാനസ പുത്രീം രിസാ ബാബേടേ ക്ലോസപ്പ് അഭിനയവും ഒക്കെ പ്രേക്ഷകര്‍ സഹിയ്ക്കും എന്ന ഉറപ്പോടെ അല്ലേ അവരു ഇതൊക്കെ കാട്ടണത്. മിണ്ടാണ്ടേ ഉഷാ ദീ‍തീടെ സാരീം കരച്ചിലും കണ്ടോളണം. പൂവും കായും ഉള്ള ശരത്തിന്റേം എം.ജീടേം ഒക്കെ ഷര്‍ട്ട് ആരാണാവോ വെറുതേ കൊടുക്കണത്?

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി