ഇന്നത്തെ തീയതി :

Monday, August 11, 2008

അഭിനവ് ബിന്ദ്രക്ക് അഭിനന്ദനങ്ങള്‍

****** ******** ******* ********
അഭിനവ് ബിന്ദ്രക്ക് ഒരായിരം അഭിനന്ദനങ്ങള്‍
****** ******** ******* ********
At Last... an Olympics Gold is for INDIA. Yes we got it... ഇന്ത്യയുടെ എക്കാലത്തേയും ആഗ്രഹം സഫലീകരിച്ചു തന്നതിന് അഭിനവ് ബിന്ദ്രക്ക് നന്ദി. 10m എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണ്ണം നേടിയതിന് അഭിനന്ദനങ്ങള്‍. നൂറ് കോടിയിലധികം ജനങ്ങളുടെ സ്വപ്ന സാഷാല്‍ക്കാരം. 700.5 പോയിന്റോടെ ആണ് അഭിനവ് സ്വര്‍ണ്ണം നേടിയത്.

ഈയൊരു നിമിഷത്തിന് വേണ്ടി കായിക ഭാരതം കാത്തിരുന്നത് എത്ര വര്‍‍ഷങ്ങള്‍? അവസാനം അത് നേടി. വരും വര്‍ഷങ്ങള്‍ ഇന്ത്യയുടേതാകട്ടെ. ഇതൊരു തുടക്കം മാത്രമാവട്ടെ. ഇനിയും ഇനിയും സ്വര്‍ണ്ണങ്ങള്‍ നേടാന്‍ ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് ഇതൊരു പ്രജോദനം ആകട്ടെ.രാവിലെ അഭിനവ് ഫൈനലില്‍ എത്തി എന്നറിഞ്ഞപ്പോള്‍ തന്നെ ഒരു മെഡല്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതൊരു സ്വര്‍ണ്ണം ആക്കി മാറ്റി എന്നെയും ഒരു രാജ്യത്തെ മുഴുവന്‍ കായിക പ്രേമികളേയും സന്തോഷത്തില്‍ മുക്കിയ അഭിനവിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അദ്ദേഹത്തിന് ലഭിച്ച ഖേല്‍‌രത്നയുടെ വില അദ്ദേഹം രാജ്യത്തിന് തിരികെ നല്‍കിയിരിക്കുന്നു.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി