ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വാധീനിച്ച പോസ്റ്റുകള്‍ ഒന്നുമില്ലായിരുന്നു. കാരണം, എല്ലാം മതാധിഷ്ടിത പോസ്റ്റുകള്‍. എന്നാല്‍ ആദ്യമായി എനിക്ക് കമന്റ് ഇടണം എന്ന് തോന്നിയ രണ്ട് പോസ്റ്റുകള്‍ ഈയടുത്ത കാലത്ത് ആ ബ്ലോഗില്‍ ഉണ്ടായി. (1), (2)
ഭാരതത്തില്‍ നിലവിലുള്ള ഹിന്ദുമത ഗ്രന്ഥങ്ങളില്‍ പ്രവാചകനെ കുറിച്ചുള്ള സൂചനകള്‍ ഉണ്ടായിരുന്നു എന്ന വിഷയത്തില്‍ രണ്ട് പോസ്റ്റുകള്‍ ബീമാപ്പള്ളി ബ്ലോഗില്‍ കണ്ടിരുന്നു.
സംസ്കൃതത്തില്‍ ഒരു വിജ്ഞാനവുമില്ലാത്ത എനിക്ക് ആ പോസ്റ്റുകളില്‍ നിന്നും ഹിന്ദുമതാചാര്യന്മാര്‍ അസാമാന്യ ദൈവശക്തി ഉള്ളവരായിരുന്നു എന്ന് മനസ്സിലായി. കാരണം എത്ര കൃത്യമായാണ് അവര്‍ പ്രവചനങ്ങള്‍ നടത്തിയിരുന്നത്. അതൊക്കെ വച്ച് നോക്കുമ്പോള്‍ മറ്റ് മതങ്ങളിലെ പ്രവചനങ്ങള്‍ എത്ര ചെറുതാണ്. കാരണം പലതിനും ശാസ്ത്രത്തിന്റെ പിന്‍ബലം ഉണ്ടാക്കാന്‍ അതിന്റെ അനുയായികള്‍ തന്നെ ശ്രമിക്കുമ്പോള്‍ ഹൈന്ദവഗ്രന്ഥങ്ങളിലെ പ്രവചനങ്ങള്‍ മറ്റു മതസ്ഥര്‍ തന്നെ അംഗീകരിക്കുന്നു, പ്രചരിപ്പിക്കുന്നു.
********* ***************** *********
ഈ ഉദാഹരണങ്ങള്‍ നോക്കൂ..
ശ്ലോകം 1ഇദംജനാ ഉപശ്രുത നരാശംസ സ്തവിഷ്യതേ
ഷഷ്ടിം സഹസ്രാ നവതിം ചശൌരമ അരുഷ മേഷ് ഠ ദ്വുമഹേ
ഉഷ്ടായസ്യ പ്രവാഹിണോ വധുമന്തോ ദ്വിര്‍ദശ
വര്‍ഷ്മാരഥസ്യ നിജിഹീസതേ ദിവഈഷമാണോ ഉപാപ്രശ:
ഏഷാ ഋഷയേ മാമഹേശതം നിശ്കാന്‍ ദശസ്രജ:
ത്രിണി ശതാന്യര്‍വതാം സഹസ്രാദഷ ഗ്ലോനാം
(അഥര്‍വ്വവേദം, കുന്തപ സുക്തം, വിംശകാ കാണ്ഡം, സുക്തം 27 ശ്ലോകം 1.3)"അല്ലയോ ജനങ്ങളെ നിങ്ങള്‍ ബഹുമാനപുരസ്സരം ശ്രദ്ധിക്കുക, സ്തുത്യര്‍ഹനായവന്‍ വാഴ്ത്തപ്പെടും, അറുപതിനായിരത്തി തൊണ്ണൂറ് ശത്രുക്കളുടെ മദ്ധ്യത്തില്‍ നിന്നും നാം അവനെ സ്വീകരിക്കും, അദ്ദേഹത്തിന്‍റെ വാഹനം ഇരുപതു ആണ്‍ പെണ്‍ ഒട്ടകങ്ങളായിരിക്കും, അദ്ദേഹത്തിന്റെ മഹത്വം സ്വര്‍ഗ്ഗലോകം വരെയെത്തി അതിനെ താഴ്ത്തും, അവന്‍ മാമാ ഋഷിക്ക് പത്തു ചതുരങ്ങളും നൂറ് സ്വര്‍ണ്ണനാണയങ്ങളും മുന്നൂറ് അറബിക്കുതിരകളും പതിനായിരം പശുക്കളും നല്‍കുന്നതാണ്"ഹിന്ദുമതത്തില്‍ ജനിച്ച ഒരു വിധപ്പെട്ട ആര്‍ക്കും അറിയാത്ത ശ്ലോകങ്ങളില്‍ ഒന്നാണിത്. ഈ ശ്ലോകം ബീമാപ്പള്ളി ബ്ലോഗില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഈ ജന്മത്ത് എനിക്കിത് മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നില്ല. സംസ്കൃതം അറിയാത്തവര്‍ക്ക് ഇതിന്റെ കൂടുതല്‍ വിശദീകരണം
ഇവിടെ കാണാം.
********* ***************** *********മറ്റു ശ്ലോകങ്ങള്‍
ഇവിടെ കാണാംശ്ലോകം 2"ഏത സ്മിന്നന്തരെ മ്ലേഛ അചാര്യേണ സമന്വിത
മഹാമദ ഇതിഖ്യാദഃ ശിഷ്യ ശാഖാ സന്വിതം"
(അപ്പോള്‍ മഹാമദു എന്നപേരില്‍ വിദേശിയനായ ഒരു ആചാര്യന്‍ തന്റെ അനുചരന്മാരോട് കൂടി പ്രത്യക്ഷപ്പെടും)
ഭവിഷ്യല്‍ പുരാണം 3:3: 3:5
********* ***************** *********
ശ്ലോകം 3
"ലിംഖഛേദി ശിഖാ ഹീനഃ ശ്മശ്രുധാരി സദുഷക
ഉച്ചാലപീ സര്‍വ്വ ഭക്ഷീ ഭവിഷ്യതി ജനമോം
വിന കൌശലം ചവ ശവസ്തോ ഷാ ഭക്ഷയാ മതാമാം
മുസൈലൈനവ സംസ്കാരഃ കുശൈരി ഭവ വിശ്വതി
തസ്മാല്‍ മുസല വന്തോഹി ജാതയോ ധര്‍മ്മ ദൂഷകഃ
ഇതിപൈശാച ധര്‍മ്മശ് ച ഭവിഷ്യതി മായാക്രത-"
ഭവിഷ്യല്‍ പുരാണം 3:3: 3: 25-28(അദ്ദേഹത്തിന്‍റെ അനുയായികള്‍ ചേലാകര്‍മ്മം ചെയ്യും. അവര്‍ കുടമ വെക്കുകയില്ല.അവര്‍ താടി വളര്‍ത്തും. അവര്‍ വിപ്ലവകാരികളായിരിക്കും. പ്രാര്‍ഥനയ്ക്ക് വരാന്‍ ഉറക്കെ ആഹ്വാനം ചെയ്യും. പന്നിയെ ഒഴിച്ച് മറ്റു മിക്ക മൃഗങ്ങളെയും അവര്‍ ഭക്ഷിക്കും.ശുദ്ധി ചെയ്യാന്‍ ദര്‍ഭ ഉപയോഗിക്കുന്നതിന് പകരം സമരം ചെയ്തു അവര്‍ പരിശുദ്ദരാകും. മതത്തെ മനിലപ്പെടുത്തുന്നവരുമായി യുദ്ധം ചെയ്യുന്നതിനാല്‍ മുസൈലൈനവന്മാര്‍ എന്നവര്‍ അറിയപ്പെടും. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില്‍ നിന്നായിരിക്കും)********* ***************** *********
വ്യാസമുനിയാല്‍ രചിക്കപ്പെട്ടു എന്ന് "കരുതപ്പെടുന്ന" ഭവിഷ്യ പുരാണത്തില്‍ ഇത്രയൊക്കെ പറഞ്ഞിട്ടുണ്ടെന്നത് ഓരോ ഹിന്ദു മതവിശ്വാസിക്കും അഭിമാനിക്കാന്‍ ഒരു കാരണം കൂടിയാണ്. പക്ഷേ എന്തു ചെയ്യാം, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാശിയിലെ ഏതോ ഒരു "ഋഷി" ഭവിഷ്യപുരാണത്തില്‍ മേല്പ്പറഞ്ഞ സൂചനകള്‍ ഉണ്ട് എന്ന് "സര്‍ട്ടിഫൈ" ചെയ്യുന്നതു വരെ എനിക്ക് ഇങ്ങനെ ഒരു പുരാണം ഉണ്ടെന്ന് അറിയില്ലായിരുന്നു. അതിന്റെ കുറെ ഫോര്‍വേഡ് മെയിലുകള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നു. അതു തന്നെയാണ് ഈയിടെ മുകളില്‍ പറഞ്ഞ ബ്ലോഗിലും വായിച്ചത്. കഷ്ടം തന്നെ ഇവരുടെ ഒക്കെ കാര്യം. ഇതിനു മെനക്കെടുന്ന സമയത്ത് വല്ല നല്ല കാര്യവും ചെയ്തിരുന്നെങ്കില്‍ !! എന്റെ സമയം കൂടി മെനക്കെടുത്തി.
********* ***************** *********
കുറെ നാള്‍ കൂടി ബ്ലോഗില്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വന്നതില്‍ വിഷമമുണ്ട്. പക്ഷേ എങ്ങനെയൊക്കെ വിചാരിച്ചിട്ടും എഴുതാതിരിക്കാനാകുന്നില്ല. ഈ പോസ്റ്റിലെ ശ്ലോകങ്ങള്‍ ഒക്കെ ഭാവിയില്‍ എനിക്ക് വായിക്കാന്‍ വേണ്ടിയാണ് ഇവിടെ പേസ്റ്റ് ചെയ്തിരിക്കുന്നത്. ബീമാപ്പള്ളി ക്ഷമിക്കുക.
മുന്‍കൂര്‍ ജാമ്യം
ബീമാപ്പള്ളി ബ്ലോഗില്‍ എഴുതിയിരുന്നതിന് എന്റെ പ്രതികരണമായി ഇട്ട ഈ പോസ്റ്റ് ആരുടെയെങ്കിലും മത വികാരത്തെ വൃണപ്പെടുത്തി എന്ന് തോന്നുന്നുണ്ടെങ്കില്‍ അറിയിക്കണം. പോസ്റ്റ് പിന്‍വലിക്കുന്നതായിരിക്കും. !!