ഇന്നത്തെ തീയതി :

Monday, October 8, 2007

എടപ്പാളുകാരേ.... അല്ല മലയാളികളേ.... ലജ്ജാകരം......

ഇന്നലെ കൈരളി റ്റി.വി യില്‍ ആ ദൃശ്യം കണ്ട മനസാക്ഷിയുള്ള ആരും പറഞ്ഞിരിക്കും ഇങ്ങനെ. "
എടപ്പാളുകാരേ.... അല്ല മലയാളികളേ....ലജ്ജിക്കൂ..."

(നാടോടികള്‍ എന്ന പേരില്‍ പോക്കറ്റടിയും, പിടിച്ചുപറിയും നടത്തുന്ന പലരെയും മറന്നിട്ടല്ല ഈ കുറിപ്പ്).
അവള്‍ തമിഴ്‌നാട്ടുകാരിയോ, മോഷ്ടാവോ, കൊലപാതകിയോ ആരുമായിക്കൊള്ളട്ടെ, അവളുടെ വയറ്റില്‍ വളരുന്ന ആ ജീവനെ എങ്കിലും ആ പാപികള്‍ക്ക്‌ ഓര്‍ക്കാമായിരുന്നു. പട്ടാപകല്‍, നടുറോഡില്‍, നൂറുകണക്കിനു ആള്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കെ ഇങ്ങനെ ചെയ്തവര്‍ ആരായാലും അവന്മാരെ കുനിച്ചു നിര്‍ത്തി കൂമ്പിനിടിച്ചാല്‍ മാത്രം പോരാ...കണ്ണില്‍ ഉപ്പും മുളകും തേച്ച്, നഖത്തിനിടയില്‍ മൊട്ടുസൂചി കയറ്റണം.


ഈ പാതകം നടത്തിയതിന് ആ സ്ത്രീകളോടും, കരഞ്ഞു കൊണ്ടിരുന്ന ആ കുട്ടിയോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. പണ്ട്‌ ഫൂലന്‍ദേവിയെ ഇങ്ങനെ വസ്ത്രാക്ഷേപം നടത്തി നടുറോഡില്‍ കൂടി നടത്തുന്നത്‌ സിനിമയില്‍ കണ്ടിട്ടുണ്ട്‌. ബീഹാറില്‍ ഈയിടെ നടന്ന ഒന്നു രണ്ട് സംഭവങ്ങളും ഓര്‍മയില്‍ കാണുമല്ലോ. എതാണ്ട്‌ അതിനു തുല്യമായ കിരാത ശിക്ഷ നടത്തിയ എടപ്പാളുകാരേ.....അല്ല മലയാളികളേ...സ്വയം എങ്കിലും ആ സ്ത്രീയോട്‌ മാപ്പ്‌ ചോദിക്കൂ....

ഇത്രയും സമയം ഈ ക്രൂരകൃത്യം നടുറോഡില്‍ നടന്നിട്ട് ഒരു സാമൂഹ്യപ്രവര്‍ത്തകനോ, റംസാന്‍ വ്രതകാലം ആയിട്ടും ഒരു മതനേതാവോ, ഒരു രാഷ്ട്രീയക്കാരനോ അത് തടയാന്‍ എത്തിയില്ല എന്നത് അത്ഭുതകരം...ഇങ്ങനെ പോയാല്‍ കേരളത്തിലും ‍മോഷ്ടാവിനെ ബൈക്കില്‍ കെട്ടി വലിക്കുകയും, പിടിച്ചു പറിക്കാരുടെ കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്യുന്ന കാലം അതി വിദൂരം അല്ല.

30 comments:

അനില്‍ശ്രീ... said...

ഇങ്ങനെ പോയാല്‍ കേരളത്തിലും ‍മോഷ്ടാവിനെ ബൈക്കില്‍ കെട്ടി വലിക്കുകയും, പിടിച്ചു പറിക്കാരുടെ കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്യുന്ന കാലം അതി വിദൂരം അല്ല.

ശ്രീ said...

കഷ്ടം! മലയാളികള്ക്കും വിവേചന ബുദ്ധി നശിച്ചോ?
:(

തറവാടി said...

റ്റി.വി യില്‍ കണ്ടില്ലെങ്കിലും ന്യൂസ് അറിഞ്ഞു ,
ലജ്ജാകരം‌ , അത്യന്തം അപലപനീയം , പോലീസ് / അധികാരികള്‍ വേണ്ടതു ചെയ്യുമെന്ന് പ്രത്യാശിക്കാം

കുഞ്ഞന്‍ said...

അനിലെ,
ഇവിടെയാണു അനിലിനു തെറ്റു പറ്റിയത്, ബീഹാറില്‍ കാടത്തം കാണിച്ചപ്പോള്‍ അത് മൊത്തം ബീഹാറുകാരുടെ കുഴപ്പമായി. പക്ഷെ ഇങ്ങ് കേരളത്തില്‍ കാടത്തം കാണിച്ചപ്പോള്‍ അതു ഇടപ്പാളുകാരായി. ഈയൊരു മനോഭാവം മാറ്റിയില്ലെങ്കില്‍ നമ്മള്‍ മലയാളികള്‍ ഒരിക്കലും രക്ഷപ്പെടുകയില്ല. ആ ഇടപ്പാളുകാരില്‍ നമ്മളുണ്ട്, അതെ അതില്‍ ഞാനുണ്ട്, എന്നേപ്പോലുള്ള അനവധി മുഖങ്ങള്‍. ആ മുഖങ്ങള്‍ മുഴുവനും ഒരു പക്ഷെ ബീഹാറിലെ കാടത്തത്തെ പരിഹസിക്കുകയും വങ്കത്തരവും പറഞ്ഞിട്ടുണ്ടാവും. പക്ഷെ സ്വന്തം അനുഭവം വന്നപ്പോള്‍ അവന്‍ ചെയ്തതു കണ്ടില്ലേ.. ഇതുതന്നെയാണു കൈക്കൂലി വാങ്ങുന്നവരെ കാണുമ്പോള്‍ ധാര്‍മ്മിക രോഷം കൊള്ളുകയും, ആ സ്ഥാനത്തെത്തുമ്പോള്‍ അതില്‍ക്കൂടുതല്‍ പിടിച്ചു പറിക്കുകയും ചെയ്യും. ഒരുതരം റാഗിങ്ങ് സ്റ്റൈല്‍.

ഒരു ചെറു ഉദാഹരണം കൂടി പറഞ്ഞു നിര്‍ത്തട്ടേ, ഒരു വേലക്കാരിയുടെ കയ്യില്‍ നിന്നു ഒരു ഗ്ലാസ്സ് വീണു പൊട്ടിയാല്‍ അവളെ ശകാരിക്കുന്നു,ശിക്ഷിക്കുന്നു. പക്ഷെ അതു നമ്മളുടെ കയ്യില്‍ നിന്നാണ് ഗ്ലാസ്സ് വീണുടഞ്ഞെതെങ്കില്‍, ഹൊ അറിയാതെ പറ്റിയതാണ്, ആ ചുമരില്‍ കൈ തട്ടിയതുകൊണ്ടല്ലെ എന്നൊക്കെ പറയും. അതു തന്നെയാണ് അനില്‍/നമ്മള്‍ ഇവിടെ കാണിച്ചിരിക്കുന്നത്. Don't be seeing mistakes behind on others purpusefully.

അനില്‍ശ്രീ... said...

അല്ല കുഞ്ഞാ... ഞാന്‍ എടപ്പാളുകാരെ മാത്രമായല്ലല്ലോ പറഞ്ഞത്... ഞാന്‍ അടങ്ങുന്ന മലയാളി സമൂ‍ഹത്തെയാണ്. എടപ്പാള്‍ എന്ന സ്ഥലത്ത് നടന്നത് കൊണ്ട് മാത്രം അങ്ങനെ പറഞ്ഞു എന്നേയുള്ളു.

നാളെ ഇത് കാസര്‍കോടും, കുന്നംകുളത്തും, രാമപുരത്തും, കോട്ടയത്തും, റാന്നിയിലൂം, കുണ്ടറയിലും, കളിയിക്കാവിളയിലും നടക്കാം.....

കുഞ്ഞന്‍ said...

അനിലെ,
അനില്‍ എന്നത് ഇവിടെ ഞാനടക്കമുള്ള മലയാളികള്‍..

ഒന്നു ശ്രദ്ധിക്കൂ ഈ വരികള്‍,

‘ഈ പാതകം നടത്തിയതിന് ആ സ്ത്രീകളോടും, കരഞ്ഞു കൊണ്ടിരുന്ന ആ കുട്ടിയോടും ഞാന്‍ മാപ്പ് ചോദിക്കുന്നു.‘

ഈയൊരു ടിസ്റ്റിനെയാണ് ഞാന്‍ കമന്റിയത്. ആ എടപ്പാളുകാരില്‍ എന്റെ മുഖമില്ലെ, അനിലിന്റെ മുഖമില്ലെ.. ഇല്ലെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

Unknown said...

തമിഴ് നാട്ടുകാരായ നാടോടികള്‍ , ദിവസവും വീടുകളില്‍ കയറിയിറങ്ങി തഞ്ചത്തിന് എന്തെങ്കിലും മോഷ്ടിക്കുന്നത് ഇന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളം വ്യാപകമാണ് . അവര്‍ക്ക് ഏത് വീട്ടിലും പിന്‍‌വശത്ത് കൂടി പ്രവേശിക്കാം . എല്ലാ വഴികളും അവര്‍ക്കറിയാം . ആളില്ലാത്ത വീടുകളില്‍ നിന്ന് വിലപിടിപ്പുള്ള പല സാധനങ്ങളും കളവ് പോകുന്നുമുണ്ട് . പലതരത്തിലുള്ള പിടിച്ചു പറികളും ഇക്കൂട്ടര്‍ നടത്തുന്നുണ്ട് . ചുരുക്കത്തില്‍ അനിയന്ത്രിതമായ ഒരു ന്യൂയിസന്‍സായി ഇത് തുടര്‍ന്നു വരുന്നു . ഇത് എങ്ങിനെ നീയന്ത്രിക്കാമെന്ന് ആരും ചിന്തിച്ചു കാണുന്നില്ല . മാത്രമല്ല അസംഖ്യം യാചകരും തമിഴ് നാട്ടില്‍ നിന്ന് കേരളത്തില്‍ ദിനം‌പ്രതി എത്തിച്ചേരുന്നു . ഇത് ഒരു വന്‍ ബിസിനസ്സായോ യാചകമാഫിയ ആയോ വളര്‍ന്നിട്ടുമുണ്ട് . ഇക്കൂട്ടര്‍ പിഞ്ചു കുഞ്ഞുങ്ങളെ മോഷ്ടിക്കുന്ന സംഭവങ്ങളും അസാധാരണമല്ല . ഇതിനൊക്കെ ഒരു നിയന്ത്രണം ഉണ്ടാക്കേണ്ടത് സര്‍ക്കാറിന്റേയും സമൂഹത്തിന്റെയും ബാധ്യത തന്നെയാണ് . പക്ഷെ ഇതൊന്നും ആ ഗര്‍ഭിണിയായ സ്ത്രീയെ ഇങ്ങിനെ ക്രൂരമായി തല്ലിച്ചതയ്കുന്നതിന് ന്യായീകരണമാകുന്നില്ല . അങ്ങിനെ ചെയ്തവരും അതിന് മൂകസാക്ഷികളായി പ്രോത്സാഹിപ്പിച്ചവരും മൃഗീയമായ ചോദനകളാല്‍ നയിക്കപ്പെടുന്നാവരാണെന്ന് പറയാതെ വയ്യ . നിയമം കൈയിലെടുക്കുന്നവര്‍ ആരായാലും അവര്‍ തന്നെയാണ് സാമൂഹ്യ വിരുദ്ധരായ ഏറ്റവും വലിയ ക്രിമിനലുകള്‍ എന്ന് തിരിച്ചറിയേണ്ടതുണ്ട് .

വിന്‍സ് said...

റ്റി വിയില്‍ ഞാനും കണ്ടിരുന്നു ഈ തൊന്ന്യാസം. പ്യുര്‍ തന്തയില്ലാത്തരം. ഒന്നുമില്ലേലും ആ പാദസ്യരം അവരുടെ അടുക്കല്‍ നിന്നും കണ്ടെടുത്തിട്ടായിരുന്നു എങ്കില്‍ വേണ്ടില്ലായിരുന്നു. ഇനി അതു അവരുടെ കയ്യില്‍ ഉണ്ടായിരുന്നെങ്കില്‍ കൂടി അവരുടെ ആ സാഹചര്യത്തില്‍ അങ്ങനെ പെരുമാറതായിരുന്നു. ആ കൊച്ചു കുട്ടിയുടെ കരച്ചിലും പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയെയും, അവരുടെ കൂടെ ഉണ്ടായിരുന്ന യുവതിയെയും മറ്റും മര്‍ദ്ദിച്ചതു ഒട്ടും ശെരിയായില്ല. അതു കണ്ടു കൊണ്ടു നിന്നവരും ഭുലോക ചെറ്റത്തരം ആണു കാണിച്ചതും. പണ്ടെ പെണ്ണുങ്ങളേ ആരെലും ഉപദ്രവിക്കുന്നത് എനിക്കു കണ്ടു നില്‍ക്കാന്‍ കഴിയത്തില്ല. ആ പെണ്ണുങ്ങളെ ഉപദ്രവിച്ചവരുടെ മുഖഭാവം ഒക്കെ ഒരു മാതിരി സാഡിസ്റ്റുകളെ പോലെ ആയിരുന്നു. അതും ചെറുപ്പാക്കാര്‍ പയ്യന്‍സ്. ഇങ്ങനെ ഒക്കെ ഉള്ള മലയാളികള്‍ക്ക് എക്സ്പ്രസ് ഹയ്‌വേയും ടാറിട്ട റോഡും ഒക്കെ എന്തിനു.

സജീവ് കടവനാട് said...

എടപ്പാളിനടുത്ത് പൊന്നാനിക്കാരന്‍ എന്ന നിലക്കും മലയാളി എന്ന നിലക്കും ലജ്ജിച്ച് തല താഴ്ത്തുന്നു.

കാര്‍വര്‍ണം said...

നമ്മലെന്താ ഇങനെ ആകുന്നതു, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല സമാന സംഭവങള്‍ പലപ്പൊഴും കേട്ടിട്ടുണ്ടു, ചാനലുകാര്‍ കാണിച്ചില്ലെന്നെയുള്ളൂ. സങ്കടകരമായ കാര്യം വലിയ കേമതതറ്റമയാണു പലരും ഇതൊക്കെ അവതരിപ്പിക്കുന്നതു. സ്ത്രീകളെ ഒക്കെ വളരെ അപമാനകരമായ രീതിയില്‍ പരിശോദനയും മറ്റും നടത്തി കേസ് തെളിയിക്കാന്‍ ഉത്സുകരായ കുരെപ്പെര്‍ ഉന്ണ്ടു. മോബ് സൈക്കൊലൊജി എന്നൊക്കെ പറഞഞാലും ഇതൊക്കെ എങനെ ന്യയീകരിക്കാനാകും നമുക്കു.

Sijith said...

ആള്‍ക്കൂട്ടം തലച്ചോറില്ലാത്തവര്‍...

അടിക്കുന്നത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നതും കാണാമായിരുന്നൂ..പിന്നെ ഈ ചാനല്‍ക്കാരന്‍ ഇത് ഒപ്പിയെടുത്ത് എക്സ്ക്ലൂസീവാക്കാന്‍ ശ്രമിക്കുന്ന നേരം മതിയായിരുന്നല്ലോ ആ സംഭവം ഒഴിവാക്കാന്‍..


-- കുട്ടന്‍സ്

കാവലാന്‍ said...

ellavrum avare kalleriyuka. pakshe onnorkuka ammayum penghammarumulla aa yuvakal athrakkadhapadhikkanamenkil nammude neethi vyvasthakku enthoo kuravundu.

G.MANU said...

karanju poyi :(
keralam bihar avunnu ennu high court paranjathu ethra sathyam

അനില്‍ശ്രീ... said...

മനോരമ ഈ ദൃശ്യത്തിന്റെ വീ‍ഡിയോ ഇവിടെ കോടുത്തിരിക്കുന്നു.. കാണാത്തവര്‍ കാണൂ‍ ഈ ഭീകരത.

http://www.manoramaonline.com/advt/specials/biharmodel/video1.htm

കാര്‍വര്‍ണം said...

എന്തു പരയുന്നു ഇക്കാര്യത്തില്‍

ഷാനവാസ്‌ ഇലിപ്പക്കുളം said...

അനില്‍ ശ്രീ,
മനോരമയുടേയും, ഏഷ്യാനെറ്റിന്റേയും, ഇന്‍ഡ്യാവിഷന്റേയും, ക്യാമറാമാന്‍ മാരും 'ക്രൂവും' ഒക്കെ ക്രൂരമായ ഈ സംഭവം നടക്കുമ്പോള്‍സ്ഥലത്തുണ്ടായിരുന്നുവെന്നാണല്ലോ ടിവിയിലൂടെ കണ്ടപ്പോള്‍ മനസ്സിലാകുന്നത്‌?ഈ സംഭവം ഒപ്പിയെടുത്തതിനുശേഷം വാര്‍ത്തകള്‍ അവതരിപ്പിച്ച്‌ ധാര്‍മ്മികരോഷം കൊള്ളുന്ന ഈ ശവം തീനികളായ പപ്പരാസികളില്‍ ഒരുത്തനുപോലും അരുതെന്നെങ്കിലും പറയാന്‍ നാവ്‌ പൊങ്ങിയില്ലല്ലോ?പിടിച്ചുമാറ്റാന്‍ ശ്രമിച്ചില്ലെങ്കിലും ഗര്‍ഭിണിയായ അവരെ തല്ലരുതെന്ന് പറയാന്‍ കഴിയാത്ത ഈ ഷണ്ഡന്മാരാണോ പത്രപ്രവര്‍ത്തനത്തിന്റെ പേരില്‍ രാത്രി ഒന്‍പതിന്‌ ചാരിത്ര്യ പ്രസംഗം നടത്തുന്നവര്‍? പിന്നെ റംസാന്‍ നോമ്പുകാലത്ത്‌ ഇത്തരമൊരു അധാര്‍മ്മിക പ്രവര്‍ത്തി അതും സ്ത്രീകള്‍ക്കുനേരേ നടത്തിയതിന്റെ പേരില്‍ പിടിയിലായവരില്‍ ഒരു 'ജാബിറും' 'റാഫിയും'! ഇവനൊക്കെ എന്തിനാ ഇങ്ങനെ പട്ടിണികിടക്കുന്നത്‌?നോമ്പാണുപോലും! മുസ്ലിം സമുദായത്തിനൊന്നാകെ ലജ്ജയുണ്ടാകുന്നതാണിവന്മാരുടെ പ്രവര്‍ത്തി. ഇവന്മാരോട്‌ അരുതെന്ന് പറയാന്‍ ആരുമില്ലായിരുന്നുവെന്നത്‌ ലജ്ജാകരമാണ്‌. താങ്കള്‍ പറഞ്ഞ ശിക്ഷാ രീതി പോരാ ഇവന്മാരുടെ കാര്യത്തില്‍. മനോരമ ഇത്‌ ഓണ്‍ലൈനായി വിറ്റ്‌ കാശാക്കുന്നു. അഭിപ്രായം രേഘപ്പെടുത്താം പോലും! 'നാണമുണ്ടോ നമുക്ക്‌'? ഇതാണ്‌ മനോരമയുടെ തലവാചകം. ചോദ്യം മലയാളികളോട്‌ മൊത്തത്തിലാണ്‌. ഇതുപകര്‍ത്തിക്കൊണ്ടിരുന്ന ഇവരുടെ ആള്‍ക്കാര്‍ അവിടെ എന്തായിരുന്നു ചെയ്തത്‌? ദുബായില്‍ നിന്നും ഒരാള്‍ മനോരമയുടെ പപ്പരാസി മനോഭാവത്തെ ചോദ്യം ചെയ്യുന്നുണ്ട്‌ അവരുടെ തന്നെ വെബ്‌ സൈറ്റില്‍. ഇവര്‍ ഇനി മോഷ്ടിച്ചിരുന്നെങ്കില്‍ പോലും ഇങ്ങനെ മൃഗീയമായി ഉപദ്രവിക്കണമായിരുന്നോ?അതിലേ കടന്നുപോയിട്ടും ഇടപെടാതിരുന്ന 'നിയമപാലകരും'(!?) കുറ്റക്കാര്‍ തന്നെ അവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട പോലീസ്‌ ഒരു പറ്റം തെമ്മാടികള്‍ നിയമം കൈയ്യിലെടുത്തപ്പോള്‍ ഒന്നുമറിയാത്തവരെപ്പോലെ പെരുമാറിയത്‌ ചെറ്റത്തരമാണ്‌.നാടോടികള്‍ മോഷ്ടിക്കില്ലെന്ന് ഇതിനര്‍ത്ഥമില്ല, അവര്‍ പലപ്പോഴും മോഷ്ടാക്കള്‍ തന്നെയാണ്‌ പക്ഷേ അതുകൈകാര്യം ചെയ്യേണ്ടത്‌ ഇവിടുത്തെ സര്‍ക്കാരും, നിയമവ്യവസ്ഥയും, നിയമപാലകരുമൊക്കെയാണ്‌.നിയമമന്ത്രി വിജയകുമാറിന്റെ വീട്ടില്‍ നിന്നും കാറിന്റെ 3 ടയറുകള്‍ മോഷണം പോയ സംസ്ഥാനമാണിത്‌! എന്നിട്ട്‌ ആരെയും പിടിച്ച്‌ ഇതുപോലെ തല്ലിക്കണ്ടില്ലല്ലോ? പല്ലിന്‌ പതമുള്ളോരോട്‌ എന്തുമാകാമെന്ന മലയാളിയുടെ മനോഭാവമാണിത്‌.ഈപ്രശ്നത്തില്‍ കേരളത്തിലെ എല്ലാവര്‍ക്കും പങ്കുണ്ട്‌. ഒരു സ്ഥലത്തെ മാത്രം കാര്യമല്ല. ബീഹാറുകാരെ, ഇത്തരം അരും കൊലകളുടെ പേരില്‍ കുറ്റം പറഞ്ഞിരുന്ന, തെറിവിളിച്ചിരുന്ന കേരളത്തിന്റെ പൊതു സമൂഹത്തിന്റെ ഇരട്ടത്താപ്പുള്ള മനോഭാവമാണ്‌ ഇവിടെ പ്രകടമായത്‌. കേരളത്തിലെ ചാനലുകാരുടെയും, പത്രക്കാരുടേയും, ശവം തീനിസംസ്കാരവും! അതുപോലെ തന്നെ യാചക മാഫിയാകളെ നിരോധിയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

ജിം said...

തനി തന്തയില്ലായ്മ!

സംസ്കാരസമ്പന്നരെന്നഭിമാനിക്കുന്ന മലയാളിക്ക് എങ്ങനെ ഇത്ര മനുഷ്യത്വമില്ലാതെ പെരുമാറാനായി?

എങ്ങനെ ഇതു കണ്ടുനില്‍ക്കാനായി?

അതും വിദ്യാസമ്പന്നരായ പുത്തന്‍ തലമുറ!

കാറും ജീന്‍സും മൊബൈലുമൊക്കെയാവുമ്പോള്‍ ഞാനാണ് കേമന്‍ എനിക്കെന്തുമാകാം എന്നൊരു തോന്നല്‍ ഉണ്ടാകുന്നുണ്ടോ നമുക്ക്?

ഈ ചെറുപ്പക്കാരെ മാതൃകാപരമായിത്തന്നെ ശിക്ഷിക്കണം. പണവും സ്വാധീനവും വഴി ഇവനൊന്നും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തണം.

ദിലീപ് വിശ്വനാഥ് said...

മനുഷ്യത്വരഹിതമായ ഈ പ്രവര്‍ത്തിക്കു എന്തു ശിക്ഷയാണ് അധികമാവുക? ലജ്ജ കൊണ്ട് എന്റെ തല കുനിഞ്ഞു പോയി.

chithrakaran:ചിത്രകാരന്‍ said...

ലജ്ജാകരം...!!!
നാട്ടുകാര്‍...
സ്കൂപ്പുണ്ടാക്കി വില്‍ക്കുന്ന പത്രക്കാര്‍...
ഭിക്ഷാടനം തടയാത്ത പഞ്ചായത്തുകള്‍....
സര്‍ക്കാര്‍....
ആള്‍ക്കൂട്ടത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഈ ഞാന്‍...
....
.......!!!!

മായാവി.. said...

ഷാനവാസ് ചോദിച്ചതാണ്‍ ചൊദ്യം..ഷന്ടന്മാര്‍ എന്ന ഉത്തരവും സൂപെര്‍.
ഈ സംഭവന്ത്തിന്റെ ഗൌരവം ഒട്ടും കുറച്ച് കാണാതെ...
ഇതിന്റെയിടയില്‍ മറ്റൊരു ചോദ്യം ഞാന്‍ ചോദിച്ചൊട്ടെ.. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നടക്കുന്ന ഇതിലും വലിയ തെമ്മാടിത്തങ്ങളെക്കുറുച്ച് ആരും ഒരു ചാനലുകാരനുംപത്രക്കാരനും എഴുതിക്കണ്ടില്ല..അല്ല അതെഴുതാനോ കാണിക്കാനോ ക്യാമറായും തൂക്കി അങ്ങോട്ട് ചെന്നാ മതി പിന്നെ തിരിച്ച് വന്നിട്ട് വേണ്ടെ അതൊക്കെ എഴുതാനും കാണിക്കാനും അല്ലെ? വടകരയിലെ വിനീതക്ക് സമ്ഭവിച്ചത് ആരും മറന്നു കാണില്ലെന്ന് കരുതട്ടെ. അത് പോലും എത്ര ചാനെല്കാര്‍ വാര്ത്തയാക്കി ഇത്രയും പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു?

Vanaja said...

ഞാനും ഒരു മനുഷ്യ ജീവി. ലജ്ജിച്ച് തല കുനിക്കുന്നു എന്നു മാത്രം കുറിച്ചോട്ടെ.

Jay said...

ഒന്നു പറഞ്ഞ് രണ്ടാമത്തതിന് ‘തല്ലുക’ എന്നത് മലയാളികളുടെ മൊത്തം കുഴപ്പമാണ്. നാടോടികളും, യാചകരും മാത്രമല്ല ഇത്തരത്തിലുള്ള ക്രൂരതകള്‍ക്ക് ഇരയാകുന്നത്. സമൂഹത്തിലെ ഉന്നതന്മാരും അക്കൂട്ടത്തിലുണ്ട്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ നാട്ടില്‍ ഒരു ഡോക്‌ടറെ ഇത്തരത്തില്‍ വഴിയേ പോയവരെല്ലാം കൈകാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കാര്‍ ഒരു വഴിയാത്രക്കാരന്റെ കാലില്‍ കയറി എന്നതായിരുന്നു വിഷയം. ഫുട്‌പാത്തുണ്ടായിരുന്നിട്ടും വഴിയിലിറങ്ങി നടന്ന യാത്രക്കാരന്‍ തെറ്റ് തന്റേതാണെന്ന് പറഞ്ഞിട്ട് പോലും ‘നല്ലവരായ’ കുറെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഡോക്‌ടറെ എടുത്തിട്ട് തൊഴിച്ചു. ഞാനും ഈ സംഭവത്തിന് ഒരു ‘മൂക’സാക്ഷിയായിരുന്നു. ഏടപ്പാള്‍ സംഭവത്തിലെ സ്ത്രീ ഗര്‍ഭിണിയായിരുന്നു എന്നതു കൊണ്ടു മാത്രമാണ് ഈ സംഭവത്തിന് ഇത്രയധികം വാര്‍ത്താപ്രാധാന്യം ലഭിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍, അറിയപ്പെടാതെ പോകുന്ന അനേകം സമാനസംഭവങ്ങളുടെ പട്ടികയില്‍ ഇതും ഇടംനേടുമായിരുന്നു അത്രേയുള്ളൂ. ‘സെന്റിമെന്റ്സ്’ വിറ്റ് കാശുവാരുന്ന സീരിയല്‍ ലോബിയെപ്പോലെ ചാനലുകാര്‍ പെരുമാറുന്നതില്‍ എന്താണ് അത്ഭുതം. റിപ്പോര്‍ട്ടര്‍മാര്‍ക്കു് അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ നിലനില്‍പ്പും, അവരുടെ ശമ്പളവുമാണ് മുഖ്യം. പ്രത്യേകിച്ച് ചാനല്‍ കിടമത്സരം രൂക്ഷമായ ഈ കാലത്ത്. ആരെങ്കിലും ഒരാള്‍ ‘വേണ്ട’ എന്നു പറഞ്ഞിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി ദ്രുശ്യങ്ങള്‍ കണ്ടപ്പോള്‍.

അനില്‍ശ്രീ... said...

ഇനിയെങ്കിലും നമ്മുടെ നാട്ടുകാര്‍ ഇങ്ങനെ ആകാതിരിക്കട്ടെ എന്നു ആഗ്രഹിക്കാനേ കഴിയൂ.... ഇവര്‍ക്ക് നല്ല ശിക്ഷ കൊടുത്തില്ലെങ്കില്‍ ഇത് മറ്റുള്ളവര്‍ക്കും പ്രജോദനമാകും. ഇത് വീ‍ണ്ടും ആവര്‍ത്തിക്കും.

Rasheed Chalil said...

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും എന്ന് വിശ്വസിക്കാം (വിശ്വസിക്കാനേ പറ്റൂ... കാരണം നാടോടികള്‍ക്ക് ചോദിക്കാന്‍ ആളില്ലല്ലോ... )

മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ലജ്ജിക്കണം... ഈ വൃത്തികേടിന്, കൊടും ക്രൂരതക്ക് മുമ്പില്‍.

മുസാഫിര്‍ said...

മനുഷ്യത്തമില്ലായ്മയുടെ കാര്യത്തിലെങ്കിലും നമ്മള്‍ മലയാളികള്‍ വളര്‍ന്നു.നന്മകളാല്‍ സ‌മൃദ്ധമായ നാട്ടിന്‍പുറത്തെക്കുറിച്ചെല്ലാം മറക്കാം അല്ലെ ?

മുക്കുവന്‍ said...

I do agree with KPAchalkaran.

ശ്രീലാല്‍ said...

അഭിമാനത്തോടെ ഇനിയും പറയൂ.... "ദൈവത്തിന്റെ സ്വന്തം നാട്‌, നമ്മള്‍ ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍..."

Shaf said...

‘ഈ പാതകം നടത്തിയതിന് ആ സ്ത്രീകളോടും, കരഞ്ഞു കൊണ്ടിരുന്ന ആ കുട്ടിയോടും ഞാന്‍ മാപ്പ് ചോദിക്കുന്നു.‘

an-e-motion said...

ഇതില്‍ കാട്ടു നീതി യുടെയൊ നീതിനടപ്പാക്കലി ന്റെയൊ ഒരു സങ്തിയും ഇല്ല.
ഇതു കഴിഞഞ കുറെ വര്‍ഷങ്ലായി കേരളത്തില്‍ നടക്കുന്ന് താണു...
it is not only happening in edappal.am from kannur.in kannur (exactly,iritty) 3 years before ...same like incident.
one pregnant lady and a 18 years old girl. the mob was actually not only beating this gypsy ladies ...they sexually harassing these ladies, when me and my brother asked some of them to stop this and hand over them to police they turneda against us. in kannur (exactly mattannur)2 years before same like incident happned ...that time also I heard from some fellows who had gone for 'ACTION"
that they touched ladies body parts ...any one can enjoy ...!!!

this is the real fucking kerala culture...
now because of lot of channels they ,the mob in kerala(whether it is in kannur or edappal)slowly understanding ....

any body from these erappali's can undress any MLA Or MP or their wives who have taken their big money?

and one thing more ..after muthanga police did same like thing to adivasi ladies in wayand.....!!!!!

change vendathu malayaliyude mansinau..

super keralam...!!!!!
chora thilakende ncherambukalil....!!!!

അനില്‍ശ്രീ... said...

ദെ വരുന്നു അടുത്ത വാര്‍ത്ത... ആ പെണ്ണ് ഗര്‍ഭിണി അല്ല പോലും...പറയുന്നത് നമുടെ അധികാരികള്‍ ആയതിനാല്‍ വിശ്വസിക്കാമോ എന്നറിയില്ല.

ഇനീ അല്ലെങ്കിലും അന്നു ചെയ്ത ക്രൂരതക്ക് അത് ന്യായമാകുന്നില്ല. കാരണം അപ്പോള്‍ തല്ലിയവര്‍ക്കും കാണുന്നവര്‍ക്കും അവള്‍ ഗര്‍ഭിണി ആയിരുന്നു. ഗര്‍ഭിണി അല്ല എന്നറിഞ്ഞു കൊണ്ടല്ല അവര്‍ അവരെ തല്ലിയത്.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി