ബൂലോകത്തുള്ള എല്ലാ പാചകറാണിമാരുടെയും പാചകരാജാമാരുടെയും അനുവാദത്തോടെ പുതിയ പരീക്ഷണം അവതരിപ്പിക്കുന്നു.
"തേങ്ങാ ചമ്മന്തി”
ആവശ്യമുള്ള സാധനങ്ങള്‍...
1. ചിരവ ( കുത്തി ഇരുന്നു ചിരകുന്നത് ) ....................................... 1 എണ്ണം..
2. ഇത്തിരി വലിപ്പമുള്ള ഒരു പാത്രം................................... ...........1 എണ്ണം
3. അമ്മികല്ല് (വിത്ത് മകള്‍ കല്ല് ) ................................................ 1 ജോടി..
4. തേങ്ങാ (സ്വയം തെങ്ങില്‍ കയറി ഇട്ടത്) .....................................1 എണ്ണം...............(1,2,3,.....എത്ര വേണം എന്ന് നിങ്ങള്‍ തീരുമാനിക്കു.... എനിക്കു ഒരെണ്ണം വരെയേ ഉപയോഗിച്ച് പരിചയം ഉള്ളു...)
5. മുളകു പൊടി ............ 2 ചായ കരണ്ടി (ടീ സ്പൂണ്‍ എന്നു ആഗലേയക്കാര് പറയും..)
6. കുരുമുളകു പൊടി .............. 1 മരുഭൂമി കരണ്ടി (ഡെസെര്‍ട്ട് സ്പൂണ്‍ എന്നൊക്കെ ആഗലേയക്കാര് പറയും...നമുക്കങ്ങനെ പാടില്ലല്ലൊ..)
7. ചെറിയ ഉള്ളി (പുറത്തെ തോലി കളഞ്ഞത്) ............... 10 എണ്ണം
8. വാളന്‍ പുളി (വായില്‍ വെള്ളം വരാന്‍ പാടില്ല) ............... 48 ഗ്രാം.....
9. ഉപ്പ് ................ 5 ഗ്രാം - 50 ഗ്രാം.....
10.കറിവേപ്പില ................. 36 ഇലകള്‍ (എണ്ണിയില്ലെങ്കില്‍ ഞന്‍ ഉത്തരവാദി അല്ല ...അരഞ്ഞു പോകുന്നതിനാല്‍ എടുത്തു കളയുമ്പോള്‍ എണ്ണാന്‍ പറ്റില്ല....)
ഉണ്ടാക്കുന്ന വിധം....
ഒന്നാമത്തെ ചേരുവ ( ചേരുവ > ചിരവ ) എടുത്ത് താഴെ വയ്ക്കുക..... അതിന്റെ താഴെ രണ്ടമത്തെ ചെരുവ എടുത്ത് വയ്ക്കണം.... എന്നിട്ട് ഒരു വശത്തേക്ക് കാലിട്ട് ഒന്നാമത്തെ ചേരുവയുടെ മുകളില്‍ ഇരിക്കണം... എന്നിട്ട് നാലാമത്തെ ചേരുവ പൊട്ടിച്ച് അതിന്റെ ഒരു ഭാഗം ചിരവയുടെ നാക്കില്‍ വച്ച് വലിയ ശക്തി കൊടുക്കാതെ കറക്കി കറക്കി എടുക്കണം.. അപ്പൊള്‍ ഗ്രി.. ഗുരി .. എന്ന ശബ്ദത്തൊടെ തെങ്ങാപ്പീര രണ്ടാമത്തെ ചെരുവയിലേക്കു “നയഗ്രാ വെള്ളച്ചാട്ടം” പോലെ വന്നുവീഴും. അങ്ങനെ ഉടച്ച് വച്ചിരിക്കുന്ന എല്ലാ തേങ്ങാകളും ചിരകി തീരുമ്പോള്‍ പാത്രം എടുത്ത് മൂന്നാമത്തെ ചേരുവക്ക് അടുത്തേക്ക് നടക്കണം,,,
ഇനിയാണു യഥാര്‍ത്ഥ അങ്കം തുടങ്ങുന്നത്.....
4, 5, 6,9,10 ചേരുവകള്‍ കുറച്ച് കുറച്ച് എടുത്ത് അമ്മിക്കല്ലില്‍ വച്ച് നല്ല താളത്തില്‍ മുന്പോട്ടും പിന്നോട്ടും പിള്ളക്കല്ല് കൊണ്ട് അരച്ചെടുക്കണം.... അരക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കെണ്ട കാര്യം ഈ ചെറിയ കല്ല് കൈവിട്ട് കാലില്‍ വീഴതെ സൂക്ഷിക്കുക എന്നതാണ്. അരക്കുമ്പോള്‍ വെള്ളം വേണ്ടാ..... (പിന്നെ കല്ല് കറക്കി കറക്കി അരച്ചാല്‍ ചിലപ്പോള്‍ ചില അമ്മമാര്‍ വഴക്കു പറയും...സൂക്ഷിക്കുക....).. ..
4.5.6.9.10 അരച്ചു കഴിയുമ്പോള്‍ പിന്നെ എന്തു ചെയ്യണം എന്നറിയില്ലെ...
മിച്ചം ഇരിക്കുന്ന 7,8 ചേരുവകള്‍ അരക്കണം.... (നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും അതുംകൂട്ടി ഒരുമിച്ച് അരച്ചാല്‍ എന്താ കുഴപ്പം എന്നു....ഇതില്‍ ഒരു രഹസ്യം ഉണ്ട്.. പൂളിയും, ഉള്ളിയും ആദ്യം കൂട്ടിയാല്‍ പ്ലക്കേ...പ്ലക്കെ.... എന്നു കല്ല് വഴുതി പോകും.... അതാ അവസാനം ആക്കിയത്.....).
ഇനി ഇതെല്ലാം കൂടി ഒരു മിക്സിങ് ഉണ്ട്.... അത് ചേരുവ രണ്ടില്‍ എടുത്ത് ഇട്ടിട്ട് വലത്തേ കൈ കൊണ്ട് കുഴച്ചു കുഴച്ച് എടുക്കണം... അവസാനം അതൊരു പന്തു പോലെ ആക്കി തീന്മേശയിലേക്ക് വയ്ക്കാം...
കുറച്ചെടുത്ത് വായില്‍ വച്ച് നോക്കു,,,,,,, ഹായ് എന്തു രുചി..... ചോറ് ഉണ്ണാന്‍ വേറെ എന്തു വേണം?... ഇത്തിരി തൈരു കൂടി വേണം അല്ലെ.....
ഇതാണ് "തേങ്ങാ ചമ്മന്തി"
പ്രത്യേക അറിയിപ്പുകള് ....
1. മിക്സി എന്ന ഉപകരണത്തില്‍ ഇട്ട് അരച്ചിട്ട് സ്വാദില്ലെങ്കില്‍ എന്നെ കുറ്റം പറയരുത്..... ചേരുവ 1 വീട്ടില്‍ ഉള്ളവര്‍ മാത്രം പരീക്ഷിച്ചാല്‍ മതി.......
2.പാചക പരീക്ഷണം... (1) എന്ന് പേരിട്ടിരിക്കുന്നതിനാല്‍ (2) പുറകെ വരണമെന്നില്ല.
3. ഈ പരീക്ഷണത്തിന് ആരും പ്രചോദനം ആയിട്ടില്ല....
4. ഇത് പണ്ട് മലയാളം കമ്യൂണിറ്റിയില്‍ വായിച്ച് പരീക്ഷിച്ചവര്‍ വീണ്ടും പരീക്ഷിക്കുക.
5. ഞാന്‍ ഈ പരിക്ഷണം നിര്‍ത്തിയിട്ട് ഒത്തിരി നാളായി...
6. ആരെയും തോല്‍പ്പിക്കുക എന്നതെന്റെ ആത്യന്തിക ലക്ഷ്യമല്ല.
Sunday, January 27, 2008
ഒരു പാചക പരീക്ഷണം... (1)
Subscribe to:
Post Comments (Atom)
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്. ഭവിഷ്യപുരാണത്തെ പറ്റി ...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...
11 comments:
ബൂലോകത്തുള്ള എല്ലാ പാചകറാണിമാരുടെയും പാചകരാജാമാരുടെയും അനുവാദത്തോടെ പുതിയ പരീക്ഷണം അവതരിപ്പിക്കുന്നു.
ഇതില്‍ എന്തെങ്കിലും ചേര്‍ത്ത് കൂടുതല്‍ രുചിയുള്ളതാക്കാന് പറ്റുമെങ്കില്‍ അതിനുള്ള 'Tips' അറിയിക്കുക.
കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഭവമാണ് ശ്രീ അനില്‍ശ്രീ പൊടിതട്ടികൊണ്ടുവന്നിരിക്കുന്നത് എന്ന കാര്യത്തില്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു :-)
ബൈ ദ ബൈ' തേങ്ങാചമ്മന്തീല് മുളകുപോടീം കുരുമുളകുപൊടീമൊക്കെയാണോ ഉപയോഗിക്കുന്നത്!!അതിനു പകരം കാന്താരിമുളക് (ഇല്ലെങ്കില്‍ പച്ച മുളക്) ഉപയോഗിക്കൂ. പിന്നെ ഇഞ്ചിയോടും വെളുത്തുള്ളിയോടും മുജ്ജന്മവൈരാഗ്യമൊന്നുമില്ലെങ്കില് അതുങ്ങളെയും ചേര്‍ക്കാം.. എല്ലാം അരച്ചു കഴിഞ്ഞ്` മിക്സ് ചെയ്യുമ്പോള്‍ കുറച്ചു വെളിച്ചേണ്ണയു ചേര്‍ക്കണം..സ്വാദിഷ്ടമായ തേങ്ങാചമ്മന്തി റെഡി..(യ്യോ ഒന്നു ശ്രമിച്ചാല്‍ വായിലൂടെ ഇപ്പോ ഒരു കപ്പലോടിയ്ക്കാം)
തെങ്ങില്‍ കയറാന്‍ പടിച്ചു കൊണ്ടിരിക്കുന്നു.....
പാചകം എന്നു കേട്ടപ്പൊഴെ ത്രേസ്യകൊച്ച് ചാടി വീണല്ലോ.. പിന്നെ കാന്താരി മുളക് ആയാല്‍ ചുവന്ന കളര്‍ കിട്ടില്ലല്ലോ.. ആ ചമ്മന്തിക്ക് വേറേ രുചി ആണ്. ഇഞ്ചി ഉപയോഗിക്കാം.. വെളുത്തുള്ളി അത്ര പോരാ... (ആവശ്യം ഇല്ല എന്ന് തന്നെ തോന്നുന്നു.) ...
ശിവകുമാറെ... തല്ക്കാലം അത് പഠിക്കണ്ട.. വല്യ ബുദ്ധിമുട്ടാണ് ... അറിയാവുന്നവര്‍ അങ്ങനെ ചെയ്യട്ടെ...
അനില്‍ ശ്രീ...........,
എന്തൊരു പാചകം...എന്തോരെഴുത്ത്! നല്ല തേങ്ങ ചമ്മന്തി കൂട്ടി ചോറുണ്ട് വയറു നിറഞ്ഞ പ്രതീതി...:-)
ഇനി സശംയങ്ങള്:
ചിരവ കുത്തി ഇരുന്നു തിരുമ്മുന്നത് തന്നെ വ്യാണോ? നടുവേദനയുള്ളവര്‍ എന്ത് ചെയ്യും? അതിന് സൂപ്പര്‍ ആമ മാര്‍ക്ക് ചിരവ ഇറങ്ങീട്ടുണ്ട്. നിന്നോണ്ടും തിരുമ്മാം...
തെങ്ങില്‍ സ്വയം കയറണോ? അതിനും മെഷീന് ഇറങ്ങീട്ടുണ്ട്...
ഇനി ഇതൊക്കെ ഉപയോഗിച്ചാല്‍ സ്വാദെങ്ങാനും കുറഞ്ഞുപോയാലോ? എന്ന പിന്നെ അനില്‍ പറഞ്ഞതു പോലെ ആകാം...
പരീക്ഷണം നടത്താന്‍ നിര്‍വ്വാഹമില്ല, എന്റെ തളാപ്പ് കാണുന്നില്ല :)
തേങ്ങാ ചമ്മന്തീ എന്നു കണ്ടപ്പോഴേ വായില്‍ വെള്ളം വന്നു.
നല്ല വിവരണം, മാഷേ...
പിന്നെ, ഈ മുളകു പൊടിയും കുരുമുളകു പൊടിയും മാറ്റി പച്ച മുളകോ ഉണക്കമുളകോ അല്ലേ കൂടുതല്‍ നല്ലത്?
ശ്രീവല്ലഭന്, കാര്‍വര്‍ണ്ണം, ശ്രീ..അഭിപ്രായങ്ങള്‍ക്ക് നന്ദി..
പിന്നെ ശ്രീ, മുളകു പൊടിയിടാന്‍ കാരണം അതാകുമ്പോള്‍ പെട്ടെന്ന് നല്ലവണ്ണം അരഞ്ഞു ചേരും...
ഉപ്പ് തൊട്ട് ഓണസദ്യ വരെ പായ്ക്കറ്റില്‍ കിട്ടുന്നതാ ഈ തേങ്ങാ ചമ്മന്തി കൂടെ വല്ല ത്രിവേണിക്കാരും പായ്ക്കറ്റില്‍ ഇറക്കിയിരുന്നെങ്കില്‍ ഇത്ര കഷ്ടപ്പാടില്ലായിരുന്നു.. :)
അനിലേ നല്ല തേങ്ങാച്ചമ്മന്തി...നല്ല പഴുത്ത കാന്താരി മുളകു ചേര്‍ത്താല്‍ സ്വാദ് ഒന്നു കൂടി കൂടും.നല്ല ചുമന്ന കളറും കിട്ടും.കുരുമുളകു പൊടി ചേര്‍ത്താല്‍ നല്ലതാണോ..ബൂലോകത്തിലെ പാചക പരീക്ഷണം വീട്ടില്‍ നടത്തിയാല്‍ ഭര്‍ത്താവു ഓടിക്കും..അതു കൊണ്ട് ആരുടെയങ്കിലും സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടേ ഞാന്‍ പരീക്ഷിക്കാന്‍ ഉള്ളൂ .ഹ ഹ ഹ
Post a Comment