ഇന്നത്തെ തീയതി :

Saturday, May 3, 2008

ഇന്ത്യാക്കാര്‍ ആര്‍ത്തി പിടിച്ചവര്‍ - ബുഷ്

ലോകത്തിലെ ഭക്ഷ്യ പ്രതിസന്ധിക്കും വിലക്കയറ്റത്തിനും കാരണം ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ ആണെന്ന രീതിയില്‍ ജോര്‍ജ് ബുഷ് പ്രസ്താവന ഇറക്കിയിരിക്കുന്നു. ഇത് അങ്ങേര് ചുമ്മാ ഇരുന്നപ്പോള്‍ വിളിച്ച് പറഞ്ഞതല്ല. മിസോറിയില്‍ സാമ്പത്തിക വിദഗ്ദരുടെ സമ്മേളനത്തില്‍ ആണ് ബുഷ് ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. അപ്പോള്‍ ഈ ആരോപണം ചിന്തിച്ച് ഉണ്ടാക്കിയത് തന്നെ.

ഇന്ത്യ , ചൈന തുടങ്ങിയ രാജ്യങ്ങളിലെ കൂടി വരുന്ന ഉപയോഗം ആണ് പോലും ഭക്ഷ്യ പ്രതിസന്ധിക്ക് കാരണം. അതു പോലെ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ പുരോഗതി പ്രാപിച്ചതോടെ ഭക്ഷ്യ ഉപയോഗം കൂടി എന്നും ഈ ബുഷ് എന്ന ദുഷ്ടന്‍ കണ്ടു പിടിച്ചിരിക്കുന്നു. എന്താണ് അമേരിക്കക്കാര്‍ വിചാരിച്ചിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. എല്ലാക്കാലവും ഇന്ത്യയിലെ ജനങ്ങള്‍ പട്ടിണി കിടന്ന് അമേരിക്കക്കാര്‍ക്ക് ഭക്ഷണം എത്തിച്ച് കൊടുക്കണമെന്നോ?

കണക്കുകള്‍ കാണിക്കുന്നത് പ്രകാരം ഉപയോഗിക്കുന്നതിന്റെ അത്ര തന്നെ ഭക്ഷണം വേസ്റ്റ് ആക്കുന്ന ഒരു രാജ്യമാണ് അമേരിക്ക. ഏകദേശം 75 ബില്ല്യണ്‍ ഡോളറിന്റെ ഭക്ഷണം ആണത്രെ അവര്‍ ഒരു വര്‍ഷം വേസ്റ്റ് ആക്കുന്നത്. ലിങ്ക് 1 ( ഏകദേശം മൂന്ന് ലക്ഷത്തി പതിനെണ്ണായിരം കോടി രൂപ. ഇന്ത്യയുടെ വാര്‍ഷിക ബജറ്റ് അഞ്ച് ലക്ഷം കോടിയില്‍ കുറച്ച് കൂടുതല്‍ ആണെന്ന് തോന്നുന്നു ) . അങ്ങനെയുള്ള ഒരു രാജ്യത്തിന്റെ തലവന്‍ ആണിത് പറയുന്നത് എന്ന് ഓര്‍ക്കുക. ഇത്രയും കാശ് കൊണ്ട് പത്ത് വാഴ വച്ചാല്‍ ബുഷിനു കൊള്ളാം. സ്വന്തം രാജ്യക്കാരെ നന്നാക്കിയിട്ട് പോരെ മറ്റുള്ളവരെ ഡയറ്റിങ് പഠിപ്പിക്കാന്‍.

ഇതിലൊക്കെ കൂടുതല്‍ ഓര്‍ക്കേണ്ട കാര്യം മറ്റു രാജ്യങ്ങളിലെ പോലീസ് കളിക്കാന്‍ അമേരിക്ക ചിലവാക്കുന്ന പൈസയുടെ പത്തിലൊന്ന് വികസ്വര രാജ്യങ്ങളില്‍ ഭക്ഷ്യോല്പാദനത്തിന് ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ഈ വിലക്കയറ്റം ഇങ്ങേര്‍ക്ക് തന്നെ നിയന്ത്രിക്കാമായിരുന്നല്ലോ. അതിന് പകരം ഇന്ത്യാക്കാരും ചൈനാക്കാരും ആര്‍ത്തി പിടിച്ചവരാണെന്ന് ആ അമ്മച്ചിയെ കൊണ്ട് പറയിക്കേണ്ട കാര്യം വല്ലതുമുണ്ടോ?

ഇന്ത്യ ആണവക്കരാര്‍ ഒപ്പിടാത്തതും ഇറാന്‍ പ്രസിഡന്റിനെ അഥിതി ആക്കിയതും ഒക്കെയാണോ ഈ മരങ്ങോടനെ കൊണ്ട് ഇത് പറയിച്ചത്? ആകാനേ വഴിയുള്ളൂ.

ജൈവ ഇന്ധനങ്ങളുടെ ഉപയോഗവും ഇതിന് ഒരു കാരണം ആണു പോലും. ഈ ആരോപണം ഉന്നയിക്കാന്‍ മാത്രം ജൈവ ഇന്ധന ഉപയോഗം സാധാരണമായോ എന്നൊരു സംശയം. ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് ജൈവ ഇന്ധനം ഉപയോഗത്തില്‍ ഉള്ളത് എന്നാണ് അറിവ്. അതും വളരെ കുറഞ്ഞ അളവില്‍.

ഡിസ്‌ക്ലൈമര്‍.
ഇതൊരു ആധികാരിക ലേഖനം അല്ല. ബുഷ് പറഞ്ഞത് വായിച്ചപ്പോള്‍ കിട്ടിയ വിവരങ്ങള്‍ വച്ച് എഴുതിയതാണ്. കൂടുതല്‍ അറിവുള്ളവര്‍ തിരുത്തുക.

16 comments:

അനില്‍ശ്രീ... said...

ഇന്ത്യ , ചൈന തുടങ്ങിയ രാജ്യങ്ങളിലെ കൂടി വരുന്ന ഉപയോഗം ആണ് പോലും ഭക്ഷ്യ പ്രതിസന്ധിക്ക് കാരണം. അതു പോലെ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ പുരോഗതി പ്രാപിച്ചതോടെ ഭക്ഷ്യ ഉപയോഗം കൂടി എന്നും ഈ ബുഷ് എന്ന ദുഷ്ടന്‍ കണ്ടു പിടിച്ചിരിക്കുന്നു. എന്താണ് അമേരിക്കക്കാര്‍ വിചാരിച്ചിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. എല്ലാക്കാലവും ഇന്ത്യയിലെ ജനങ്ങള്‍ പട്ടിണി കിടന്ന് അമേരിക്കക്കാര്‍ക്ക് ഭക്ഷണം എത്തിച്ച് കൊടുക്കണമെന്നോ?

ചിതല്‍ said...

ആരോപണം ചിന്തിച്ച് വിശകലനം ചെയ്ത് ഉണ്ടാക്കിയതാണ് എന്നതില്‍ ഒരു സംശയവും വേണ്ട.. അമേരിക്കയുടെ ഇത് വരെയുള്ള അഭിപ്രായങ്ങള്‍ എല്ലാം ആദ്യം സെക്രട്ടറിമാ‍രാണ് പറയുക.പിന്നെ പ്രസിഡന്റും. കൊണ്ടലിസ ആദ്യം ഇത് പറഞ്ഞു. ഇപ്പോള്‍ വളരെ പ്രധാന്യമര്‍ഹിക്കുന്ന ഒരു സാമ്പത്തിക സമ്മേളനത്തില്‍ ബുഷും ഇത് പറയുന്നു,,, അവര്‍ക്ക് ലോകത്തെ നിയന്ത്രിക്കാന്‍ പറ്റുന്നു, തീവ്രവാദത്തെയും(എന്ന് അവര്‍ പറയുന്നു). പക്ഷേ ഭക്ഷണത്തിന്റെ വില നിയന്ത്രിക്കാന്‍ പറ്റുന്നില്ല എന്ന് അവരുടെ പ്രജകള്‍ അറിഞ്ഞപ്പോള്‍....
ഇവിടെ നാം ശരിക്കും പേടിക്കേണ്ടിയിരിക്കുന്നു. അവരുടെ എല്ലാ ആക്രമണങ്ങളും പെട്രോളിനും മറ്റും ആയിരുന്നു. അതിന്ന് മുമ്പ് അവരുടെ സെക്രട്ടറി ഒരു പ്രസ്താവന നടത്തും ആ രാജ്യത്തിന്ന് എതിരെ.. പിന്നെ അവരുടെ പ്രസിഡന്റും.. അത് ഇവിടെ നടന്നു..
ഇനി കല്‍പ്പനയാണ്.. നിങ്ങള്‍ നിറുത്തേണ്ടിയിരിക്കുന്നു.(ഭക്ഷണം) അല്ലങ്കില്‍ ഞങ്ങള്‍ക്ക് പ്രതികരിക്കേണ്ടി വരും......


എന്താ പറയാ...

ഭൂമിപുത്രി said...

മറ്റൊരധിനിവേശത്തിനുള്ള കാരണമായല്ലോ.ചൈനയെ ഇത്തിരി ശങ്കയുണ്ടാകും.പട്ടാളം നമ്മുടെ നാട്ടിലേ ഇറങ്ങു.

Unknown said...

ബുഷേട്ടന്‍ കാര്യമാണ് കൊല്ലാട്ടുക്കാരാ ഇവിടെ
പണ്ട് വി.ടി.പറഞ്ഞ പോലെ
ഉണ്ണൂക ഉറങ്ങൂക കുട്ടിക്കളെ ഉണ്ടാക്കുക എന്നാതാണല്ലോ പണ്ടെ നമ്മൂടെ തൊഴില്‍

Unknown said...

കുടട്ടെ എല്ലാത്തിന്റെയും വില കൂടട്ടെ
നമ്മുക്ക് പട്ടിണി കിടക്കാം

അനില്‍ശ്രീ... said...

ചിതല്‍, അമേരിക്കക്കാര്‍ ശരിക്കും ഇന്ത്യയെ പേടിച്ചു തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാന്‍. ഇല്ല ജയശ്രീ,, ഇന്തക്കെതിരെ ഒരു നീക്കം നടത്താന്‍ മാത്രം ബുദ്ധിയില്ലായ്മ ബുഷോ അതിയാന്റെ പിന്‍‌ഗാമികളോ നടത്താന്‍ വഴിയില്ല. അതു കൊണ്ടാണ് പിന്‍‌വാതില്‍ ആക്രമണങ്ങള്‍ നടത്തുന്നത്.

അനൂപ്.. ഇത്ര ലാഘവത്തോടെ എല്ലാ ബ്ലോഗിനും ഇടുന്ന ഒരു കമന്റ് ഇടാന്‍ തോന്നിയത് ശരിയല്ല. കാരണം ഓരോ ഇന്ത്യാക്കാരന്റേയും മുഖത്താണ് ബുഷ് തുപ്പിയിരിക്കുന്നത്. ഇതിനെതിരെ അമേരിക്കയിലെ ഇന്ത്യക്കാര്‍ എന്തു പറയും എന്ന് കാത്തിരിക്കുകയാണ് ഞാന്‍. (ബ്ലോഗേഴ്സിനെ അല്ല ഉദ്ദേശിച്ചത്)

മാണിക്യം said...

തൊഴിലില്ലായ്മയും വിലകയറ്റവും
ഡൊളറിന്റെ മൂല്യം ഇടിവൂം,
പിന്നെ ഇലക്ഷനും..
ഇന്ന് ചൈനയേയും ഇന്ത്യയേയും അല്പം
ഉള്‍ഭയത്തൊടെ തന്നെ ആണ്‍ അമേരിക്ക നോക്കി കാണുന്നത്..
അതു ഒരു സത്യമാണെന്ന തിരിച്ചറിവ് ബുഷിന്‍ അമേരിക്കക്ക് ഉണ്ടായി വരുന്നു..
ഒരു ശരാശരി അമേരിക്കന്‍ ഇന്ത്യാക്കരുടെയോ
ചൈനാക്കരുടെയൊ വിദ്യാഭ്യാസയൊഗ്യത ഇല്ല.
ചങ്കൂറ്റമില്ല, ഭാഷാ പരിജ്ഞാനം ഇല്ല.
അന്യ് ദേശത്ത് പൊയി എന്തു ജോലിയും ചെയ്യാനുള്ള ധൈര്യമോ തന്റേടാമോ ഇല്ലാ.
ഒരു കൊട്ട നെല്ലു കിട്ടിയാല്‍ കുത്തി അരിയാ‍ക്കി മൂന്ന് കല്ല് കൂട്ടി ഒരു അടുപ്പ് ഉണ്ടാക്കി തീ കത്തിച്ച് ചോറ് വച്ചുണ്ണാന്‍ നമുക്ക് ആവും,
അതായത് നമ്മള്‍ ഏതു ലോകത്തും മാനമായി ജീവിക്കും... പണ്ടത്തെ പോലെ അമേരിക്ക പേടിപ്പിച്ചാല്‍ പേടിക്കില്ല ഇന്ത്യയും ചൈനയും,

മൂര്‍ത്തി said...

ലിങ്കും നോക്കാം..ടൈംസ് ഓഫ് ഇന്ത്യയുടെ ഈ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യക്കാരനു പ്രതിവര്‍ഷം ലഭിക്കുന്നത് 178 കിലോ ധാന്യം ആണ്. അമേരിക്കക്കാരന്‍ കഴിക്കുന്നത് 1046 കിലോ..

അനില്‍ശ്രീ... said...

മാണിക്യം അഭിപ്രായത്തിന് നന്ദി. അല്ലെങ്കിലും ഇങ്ങേരുടെ ഉമ്മാക്കി കണ്ട് പേടിക്കുന്ന കാലം ഒക്കെ പോയില്ലേ?

മൂര്‍ത്തി ഇന്നലെ കൊടുക്കാതിരുന്ന ഒരു ലിങ്ക് കൂടെ ഉണ്ട്. ഇതാ ആ ലിങ്ക്.

ഇക്കണക്കിന്‍ പോയാല്‍ കുറച്ച് കാലം മുമ്പ് വന്ന ഒരു മെയിലില്‍ കണ്ട പോലെ 1രൂപ = 45 ഡോളര്‍ എന്ന് വരുമോ ആവോ? അതാണ് അത് മാത്രമാണ് ഇറാന്‍ തങ്ങളുറ്റെ കച്ചവടം ഡോളറില്‍ നിന്ന് യൂറോയിലേക്ക് മാറ്റുന്നു എന്ന് കേട്ടപ്പോള്‍ മുതല്‍ അമേരിക്കക്കാരുടെ ഭയം. ഗല്‍ഫ് രാജ്യങ്ങള്‍ കൂടി അങ്ങനെ എങ്ങാനും ചിന്തിച്ചാല്‍ ഒരു പക്ഷേ 10 രൂപ = 1 ഡോളര്‍ എന്നെങ്കിലും ആകുമായിരിക്കും അല്ലേ (ചുമ്മാ..സ്വപ്നം കാണാന്‍ കാശ് മുടക്കില്ലല്ലോ... )

Rajeeve Chelanat said...

അനില്‍ശ്രീ..സമയോചിതമായ ലേഖനം.
അഭിവാദ്യങ്ങളോടെ

അനുരഞ്ജ വര്‍മ്മ said...

ഈ വിഷയത്തില്‍ വര്‍മ്മമാര്‍ ജൊര്‍ജ്ജ് ബുഷിനു നേരിട്ടു സമര്‍പ്പിച്ച കൊട്ടേഷന്‍ ഇവിടെ

തറവാടി said...

:)

Mr. X said...

കഷ്ടം...!
നല്ല പോസ്റ്റ്.
(നമുക്ക് ഇങ്ങനെ ഒക്കെ അല്ലേ പ്രതികരിക്കാനാവൂ?)

ചാണക്യന്‍ said...

മാന്യ ശ്രീ,
താങ്കളുദ്ദേശിച്ച ബുഷ് തേഞ്ഞിട്ട് കാലങ്ങളായി.
ബിന്‍ ലാദന്റെ പണിയോടെ ബുഷ് സ്വന്തം നാട്ടുകാര്‍ക്കിടയില്‍ പോലും ഒരു കോമാളിയാണിപ്പോള്‍.. ഈ ഭൂമിയിലും ചന്ദ്രനിലും ചൊവ്വയിലും ഒരനക്കമുണ്ടായാല്‍ ആദ്യമറിയും എന്നവകാശപ്പെട്ടിരുന്ന അമേരിക്കക്ക് സ്വന്തം മൂക്കിനു കീഴില്‍ നടന്ന വിമാനം റാഞ്ചിയുള്ള ആക്രമണത്തെക്കുറിച്ച് ഒരു ചുക്കും നേരത്തെ അറിയാന്‍ കഴിഞ്ഞില്ലത്രെ, ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചതോ അമേരിക്കയുടെ തന്നെ സ്വന്തം വിമാനങ്ങളും. അന്യ നാടുകളില്‍ കടന്നു കയറി ആഭ്യന്തര പ്രശ്നങ്ങളുണ്ടാക്കി യുദ്ധം അനിവാര്യമാക്കി തീര്‍ക്കുന്നത് സ്ഥിരം പരിപാടിയാക്കിയ അമേരിക്കക്ക് യുദ്ധത്തിന്റെ ഭീകരത എന്താണെന്ന് മനസിലാക്കാന്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം കാരണമായി. അമേരിക്കന്‍ ജനത ആ ആക്രമണം അര്‍ഹിക്കുന്നു എന്നാണ് ചാണക്യന്റെ പക്ഷം. കാരണം ബുഷിനെ പോലുള്ള ഏമ്പോക്കികളെ പ്രസിഡന്റായി വാഴിക്കുന്നവര്‍ തികച്ചും അതിന് അര്‍ഹരാണ്. അങ്ങനെ ആകെ തേഞ്ഞ ബുഷ് ചളിപ്പ് മാറ്റാന്‍ എന്തെങ്കിലും വിളിച്ച് പറഞ്ഞോട്ടെ......ഈ ബുഷ് തേഞ്ഞ് തേഞ്ഞ് ഇല്ലാതാവാന്‍ അധികകാലം വേണ്ട

Hair Fall Treatment said...
This comment has been removed by a blog administrator.
MD Mehedi said...
This comment has been removed by a blog administrator.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി