ഇന്നത്തെ തീയതി :

Monday, December 29, 2008

യേശുവിന് സഹോദരങ്ങള്‍ ഉണ്ടായിരുന്നോ?

ആകെ കണ്‍ഫ്യൂഷന്‍.. യേശുവിന് സഹോദരങ്ങള്‍ ഉണ്ടായിരുന്നോ? ഇപ്പോള്‍ പെട്ടെന്നിത് തോന്നാന്‍ കാരണം ഇന്ന് ഉച്ചക്ക് വന്ന ഒരു ഫോണ്‍ കോള്‍ ആണ്.

എന്റെ ഒരു സുഹൃത്ത് ഈ സംശയം ചോദിക്കാന്‍ വിളിച്ചു. അറിയാവുന്ന ആരോടെങ്കിലും ചോദിക്കണം എന്ന് പറഞ്ഞു. കാരണം 'യേശുവിന് സഹോദരങ്ങള്‍ ഉണ്ടായിരുന്നു' എന്ന് അയാളുടെ ഒരു പെന്തകോസ്ത് വിശ്വാസിയായ സുഹൃത്ത് പറഞ്ഞു പോലും. അത് കേട്ടപ്പോള്‍ ആണ് ആ ഫോണ്‍‌വിളി ഉണ്ടായത്.

ഇങ്ങനെ ഒരു സംശയം ചോദിച്ച സ്ഥിതിക്ക്, ഇതെക്കുറിച്ച് കൂടുതല്‍ പഠിച്ചിട്ടില്ലാത്തതിനാല്‍ ‍, ഇന്റര്‍നെറ്റില്‍ ഒന്ന് പരതി നോക്കി. അപ്പോള്‍ കിട്ടിയ ചില ലേഖനങ്ങളില്‍ പറഞ്ഞിരിക്കുന്ന പ്രകാരം താഴെപ്പറയുന്ന വാക്യങ്ങള്‍ ആണ് ഈ സംശയത്തിന് കാരണം എന്ന് കണ്ടു.

******************* ************* *************** ************

മർക്കൊസ് എഴുതിയ സുവിശേഷം, അദ്ധ്യായം 6 
6:2 ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു?
6:3 ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.

മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 12
12:46
അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു.

12:47 ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനിലക്കുന്നു എന്നു പറഞ്ഞു.
12:48 അതു പറഞ്ഞവനോടു അവൻ : “എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ” എന്നു ചോദിച്ചു.
12:49 ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: “ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും.12:50 സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു.

മത്തായി എഴുതിയ സുവിശേഷം, അദ്ധ്യായം 13
13:55 ഇവൻ തച്ചന്റെ മകൻ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ , യൂദാ എന്നവർ അല്ലയോ?

13:56 ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.

13:57 യേശു അവരോടു: “ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല” എന്നു പറഞ്ഞു.

അപ്പൊസ്തലനായ പൌലൊസ് ഗലാത്യര്ക്കു എഴുതിയ ലേഖനം, അദ്ധ്യായം 1

1:19 എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല.

*********** *************** ***************

നെറ്റില്‍ കണ്ട ഒരു ലേഖനത്തില്‍ യേശുവിന്റെ കുടുംബത്തെ പറ്റി പറയുന്നതില്‍ സഹോദരങ്ങള്‍ ഉണ്ട് എന്ന് പറയുന്നു, പക്ഷേ അടുത്തതായി കണ്ട ഈ ലേഖനം ഈ വാദഗതികളെ ഖണ്ഡിക്കുന്നു. ഇതില്‍ ഏതാണ് ശരി. (രണ്ടും ആധികാരികമാണെന്ന് ഞാന്‍ പറയുന്നില്ല)

മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നതിനെ അംഗീകരിക്കാതിരിക്കാന്‍ കാരണമുണ്ടോ? അറിവുള്ളവര്‍ അഭിപ്രായം അറിയിക്കണം എന്ന് താല്പര്യപ്പെടുന്നു. എന്തെങ്കിലും ഒരുത്തരം കിട്ടും എന്ന് കരുതിയാണ് ഇവിടെ സമര്‍പ്പിക്കുന്നത്.

*************** ******************** *************************

പെട്ടെന്നുള്ള റഫറന്‍സിന് കൈപ്പള്ളിയുടെ ബൈബിളിന് നന്ദി

16 comments:

അനില്‍ശ്രീ... said...

ആകെ കണ്‍ഫ്യൂഷന്‍.. യേശുവിന് സഹോദരങ്ങള്‍ ഉണ്ടായിരുന്നോ? ഇപ്പോള്‍ പെട്ടെന്നിത് തോന്നാന്‍ കാരണം ഇന്ന് ഉച്ചക്ക് വന്ന ഒരു ഫോണ്‍ കോള്‍ ആണ്.

എന്റെ ഒരു സുഹൃത്ത് ഈ സംശയം ചോദിക്കാന്‍ വിളിച്ചു. അറിയാവുന്ന ആരോടെങ്കിലും ചോദിക്കണം എന്ന് പറഞ്ഞു. കാരണം അയാളുടെ ഒരു പെന്തകോസ്ത് വിശ്വാസിയായ സുഹൃത്ത് യേശുവിന് സഹോദരങ്ങള്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞു പോലും. അത് കേട്ടപ്പോള്‍ ആണ് ആ ഫോണ്‍‌വിളി ഉണ്ടായത്.

മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നതിനെ അംഗീകരിക്കാതിരിക്കാന്‍ കാരണമുണ്ടോ? അറിവുള്ളവര്‍ അഭിപ്രായം അറിയിക്കണം എന്ന് താല്പര്യപ്പെടുന്നു. എന്തെങ്കിലും ഒരുത്തരം കിട്ടും എന്ന് കരുതിയാണ് ഇവിടെ സമര്‍പ്പിക്കുന്നത്.

ഷിജു അലക്സ്‌‌: :Shiju Alex said...

അനിശ്രീ ഈ വിക്കിപീഡിയ ലേഖനം വയിക്കൂ.

http://en.wikipedia.org/wiki/Desposyni

മിക്കവാറും എല്ലാ ചോദ്യങ്ങള്ക്കും അതില്‍ ഉത്തരം ഉണ്ട്.

എന്നീട്ടും സംശയമാണെങ്കില്‍ സംവാദം ആകാം.

അനില്‍ശ്രീ... said...

പ്രിയ ഷിജു,
സത്യമായും ഒരു സം‌വാദത്തിന് ഞാനില്ല. കാരണം ഇതേ പറ്റി അറിയില്ല എന്നത് തന്നെ. ഇതൊക്കെ തന്നെയാണ് ഞാന്‍ തെരഞ്ഞപ്പോള്‍ കണ്ടതും.

ഷിജു അലക്സ്‌‌: :Shiju Alex said...

അപ്പോ അതു വായിച്ചിട്ടും സംശയം തീര്‍ന്നില്ലേ

smitha adharsh said...

പോസ്റ്റ് ഞാന്‍ വായിച്ചു കേട്ടോ..അനില്‍ ചേട്ടാ..

smitha adharsh said...

Have A Happy New Year..

ശിവ said...

എന്തായാലും കണ്ടു പിടിയ്ക്കൂ.....

Jalu said...

അനില്‍, ഇതിന്റെ ആവശ്യം ഉണ്ടായിരുന്നൊ ? യേശുവിനു സഹോദരങ്ങള്‍ ഉണ്ടായിരുന്നാല്‍ എന്തു ഇല്ലെങ്ങില്‍ എന്ത് ? ഭൂമി ഇനിയും കറങ്ങും .. സൂര്യന്‍ കിഴക്ക് തന്നെ ഉദിക്കും...

അനില്‍ശ്രീ... said...

Jalu,
ഉത്തരം എനിക്കിഷ്ടമായി. അപ്പോള്‍ ജാലുവിനും സംശയമാണ് എന്നര്‍ത്ഥം.

ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന ചോദ്യം അപ്രസക്തമാണ്. കാരണം ഒരു കാര്യത്തിന് ഉത്തരം തേടുക എന്നത് തെറ്റാണ് എന്ന് ഞാന്‍ കരുതുന്നില്ല. ഇതിന്റെ ഉത്തരം അറിയാത്തവര്‍ ധാരാളം ഉണ്ടെന്ന് എനിക്ക് മനസ്സിലായി. ഷിജു തന്ന വിക്കി ലിങ്കില്‍ നിന്ന് കുറെ കാര്യങ്ങള്‍ മനസ്സിലായി. ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതിനാല്‍ അല്ലേ ആ ലിങ്ക് ഷിജു തന്നത്.

പിന്നെ ജാലു, നമ്മള്‍ ബ്ലോഗ് വായിച്ചില്ലെങ്കിലും നേരം വെളുക്കും, ബ്ലോഗില്‍ എഴുതിയില്ലെങ്കിലും സൂര്യന്‍ ഉദിക്കും... :)

Areekkodan | അരീക്കോടന്‍ said...

പുത്തനാണ്ടാശംസകള്‍.

അനില്‍ശ്രീ... said...

ഇന്നലെ എന്റെ സുഹൃത്ത് വിളിച്ചു ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞ ഉത്തരവും 'ഇല്ല' എന്നു തന്നെയാണ്. കോട്ടയത്ത് ജനിച്ചു വളര്‍ന്ന എനിക്ക് പെന്തകോസ്ത്കാരും കത്തോലിക്കരും ഒരു പോലെ പരിചിതരാണ്. രണ്ടുപേരുടേയും കാര്യങ്ങള്‍ കുറെയൊക്കെ അറിയാം. അതു കൊണ്ടാണ് ഇങ്ങനെ ഒരു ചോദ്യമുണ്ടായപ്പോള്‍ 'അതാരാണ് പറഞ്ഞത് ' എന്ന് എടുത്തു ചോദിച്ചത്.

"നന്മനിറഞ്ഞ മറിയമേ, നിനക്കു സ്വസ്തി! കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ചുകൊള്ളേണമേ." ഇത് കേട്ട് തന്നെയാണ് വളര്‍ന്നത്.

പിന്നെ വീടിന്റെ തൊട്ടടുത്ത് കാണുന്നത് 'ശാബത് 'സഭയുടെ പള്ളീ. പെന്തകോസ്തുകാരുടെ പല ഹാളുകള്‍ അടുത്തു തന്നെയുണ്ട്. അവരുടെ കാഴ്ച്ചപ്പാടുകളും ഒരു വിധം മനസ്സിലാക്കിയിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും ഹിന്ദു സമുദായത്തില്‍ ഉള്ള ഒരാളെന്ന നിലയില്‍ എന്റെ അഭിപ്രായം മാത്രം പറഞ്ഞാല്‍ ആധികാരികമാവില്ലല്ലോ എന്ന് കരുതിയാണ് ഇത് ബ്ലോഗ് എന്ന ലോകത്തില്‍ എത്തിച്ചത്. വ്യക്തമായ ഉത്തരം കിട്ടില്ല എന്ന് തോന്നിയിരുന്നു. കാരണം പലരും പല ചിന്താഗതിയുള്ളവര്‍ ആണല്ലോ.

ഇന്നലെ ഷിജു അയച്ച ലിങ്ക് വായിച്ചപ്പോള്‍ ഉണ്ടായ സംശയം ഒരേ വീട്ടിലെ സഹോദരിമാര്‍ക്ക് ഒരേ പേര് (മേരി) എങ്ങനെ വന്നു എന്നാണ്. പ്രൊട്ടസ്റ്റന്റ്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മറ്റൊരു മേരിയെ കൊണ്ടുവന്നതാകാനും സാധ്യത ഇല്ലെ?

അങ്ങനെ നോക്കിയാല്‍ എല്ലാം സംശയങ്ങള്‍ ആയി മാറും. ക്രിസ്തുമസ് പോലും ശരിയായ തീയതിയില്‍ അല്ല ആഘോഷിക്കുന്നത് എന്ന് കൂടി ഓര്‍ക്കുമ്പോള്‍... എന്തെങ്കിലുമാകട്ടെ.. കണ്‍ഫ്യൂഷന്‍ അങ്ങനെ തന്നെ ഇരിക്കട്ടെ..

റോബി said...

അനിൽ,
യേശുവിന്റെ സഹോദരങ്ങളെന്ന് ബൈബിളിൽ പറയുന്ന നാലുപേർക്കും മറ്റു മാതാപിതാക്കളുണ്ടായിരുന്നതായി ബൈബിൾ സൂക്ഷിച്ചു വായിച്ചാൽ മനസ്സിലാകും. സഹോദരന്മാർ എന്നു ബൈബിളിൽ പറയുന്നത്‌ cousins ആയിരിക്കണം. cousin എന്നതിനു തതുല്യമായ വാക്ക്‌ ഇത്രയും വികസിച്ച മലയാളത്തിൽ പോലും ഇല്ല എന്നോർക്കണം. ഇത്രയും കാത്തലിക്‌ വേർഷൻ.

പണ്ടൊരു മാർപ്പാപ്പ പറഞ്ഞിരുന്നു, മറിയം കന്യകയായിരുന്നെന്ന്‌. അതുകൊണ്ട്‌ അതു വിശ്വസിക്കാൻ കത്തോലിക്കരെല്ലാം ബാധ്യസ്ഥരാണ്‌.
പ്രൊട്ടസ്റ്റന്റ്‌ വിശ്വാസികൾക്കാണെങ്കിൽ കത്തോലിക്കർ മറിയത്തിനു കൊടുക്കുന്ന അമിതഭക്തിയോട്‌ അമർഷമുണ്ട്‌. കത്തോലിക്കർ ബൈബിൾ അനുസരിച്ചല്ല വിശ്വസിക്കുന്നതെന്നും കത്തോലിക്കാ വിശ്വാസം 'ശരി'യല്ലെന്നും സ്ഥാപിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും അവരുടെ നിലനിൽപ്പിന്റെ പ്രശ്നം. മറിച്ച്‌ ന്യായീകരണങ്ങൾ കണ്ടെത്തേണ്ടത്‌ കത്തോലിക്കരുടെ നിലനിൽപ്പിന്റെ പ്രശ്നം. ഈ പ്രശ്നങ്ങളുടെ കേന്ദ്രസ്ഥാനത്തു മറിയം വരുന്നതുകൊണ്ടാണ്‌ മറിയത്തിന്റെ കന്യകാത്വം വലിയ തർക്കവിഷയമാകുന്നത്‌...:(

മറിയം കന്യകയായിരുന്നെങ്കിൽ/ഇല്ലെങ്കിൽ ലോകചരിത്രത്തെ തന്നെ അതു സാരമായി ബാധിച്ചേനെ..എന്തു ചെയ്യാം.

ഇനി, പേരിന്റെ കാര്യം പറഞ്ഞാൽ, ഒരേ വീട്ടിൽ, ഒരേ പേരുള്ള ഒന്നിലധികം മക്കളുള്ളത്‌ എനിക്കറിയാം.

മുക്കുവന്‍ said...

let him have brothers, will that make any problem. may be catholics will have trouble.

first of all they dont have a good information about when he was born? according to bible he born in sometime between april/may time frame. no one keeps sheeps in winter outside in Israel. its bit cold in december. people usually keep them in shelter.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

tracking :)

BIJU ANTONY PADAYATTIL said...

മാര്‍കോസ് 6:3 ഇവന്‍ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോന്‍ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ?
ഇവിടെ യകൊബിന്റെയും യോസേ (യോസേഫ്) ന്റെയും അമ്മ യേശുവിന്റെ അമ്മയായ മറിയം ആണെന്നു പറയുന്നില്ല. എന്നാല്‍ യേശുവിനെ യെരുഷലെമിലേക്ക് പിന്തുടരുകയും, ക്രൂശീകരണ സമയത്തും, മൂന്ന് മരിയകള്‍ ഉണ്ടായിരുന്നു എന്നു നമ്മുക്കു കാണാം.
യോഹന്നാന്‍ 19:25 യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.
എന്നാല്‍ അതുപോലെ തന്നെ, മറ്റൊരു മറിയയെ കുറിച്ച് മത്തായി വ്യക്തമായി പറയുന്നു.
മത്തായി 28:1 ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോള്‍ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാന്‍ ചെന്നു.
അതുപോലെ തന്നെ യകൊബു എന്നു പേരായ രണ്ടു പേരെ കുറിച്ച് പറയുന്നുണ്ട് :
മത്തായി 10:2-3 “…സെബെദിയുടെ മകന്‍ യാക്കോബ്,…അല്ഫായുടെ മകന്‍ യാക്കോബ്”.
പക്ഷെ എവിടെയും, യോസേഫിന്റെയും മറിയയുടെയും മകനായ യകൊബോ, യോസേ(ഫോ) ബൈബിളില്‍ കാണുന്നില്ല.
....
മത്തായി 27:56 അവരില്‍ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.
ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്, യേശുവിന്റെ മാതാവായ മറിയം അല്ല “യാക്കോബിന്റെയും യോസെയുടെയും അമ്മയായ” മറിയം. ആണെങ്കില്‍ “യേശുവിന്റെയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും” എന്നു വേണമായിരുന്നു...... മത്തായി .27.56 വാചകം ആണ് ഈ വാദങ്ങൾ പൊളിയാൻ കാരണം .... ഈ വാക്യങ്ങൾ ഇല്ലെങ്കിൽ പുള്ളിക്കു സഹോദരങ്ങൾ ഉണ്ടായെന്നു ഞാനും വിശ്വസിക്കും... ബൈബിളിനു വ്യാകാന ഗ്രന്ഥങ്ങൾ ഇല്ല ... അതു കൊണ്ട് അതു മുഴുവനും വായിക്കാതെ കാര്യങ്ങൾ മനസ്സിലാക്കാൻ നല്ല പണിയാണ് .....

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി