ഇന്നത്തെ തീയതി :

Saturday, February 28, 2009

സംഭാവന അറിയിപ്പ്

അറിയിപ്പ്


സുഹൃത്തുക്കളേ....,


ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി 'പെര്‍ഫോര്‍മന്‍സ്' മോശമായ കമ്പനിയെ നന്നാക്കാനായി എന്റെ ശമ്പളത്തിന്റെ പതിനഞ്ച് ശതമാനം കമ്പനിക്ക് ഞാന്‍ വിട്ടു കൊടുത്തിരിക്കുന്ന വിവരം സന്തോഷപൂര്‍‌വ്വം അറിയിച്ചു കൊള്ളുന്നു. ഇന്നു രാവിലെയാണ് കമ്പനിക്ക് ഞാന്‍ എന്റെ സമ്മതപത്രം ഒപ്പിട്ടു കൊടുത്തത്. ഞാന്‍ ചെയ്ത സല്‍പ്രവൃത്തി കണ്ട് മറ്റുള്ളവരും തങ്ങളുടെ ശമ്പളത്തിന്റെ പത്തു മുതല്‍ ഇരുപത് വരെ ശതമാനം സംഭാവന ചെയ്തതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്.

19 comments:

അനില്‍ശ്രീ... said...

"ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി 'പെര്‍ഫോര്‍മന്‍സ്' മോശമായ കമ്പനിയെ നന്നാക്കാനായി എന്റെ ശമ്പളത്തിന്റെ പതിനഞ്ച് ശതമാനം കമ്പനിക്ക് ഞാന്‍ വിട്ടു കൊടുത്തിരിക്കുന്ന വിവരം സന്തോഷപൂര്‍‌വ്വം അറിയിച്ചു കൊള്ളുന്നു. ഇന്നു രാവിലെയാണ് കമ്പനിക്ക് ഞാന്‍ എന്റെ സമ്മതപത്രം ഒപ്പിട്ടു കൊടുത്തത്. ഞാന്‍ ചെയ്ത സല്‍പ്രവൃത്തി കണ്ട് മറ്റുള്ളവരും തങ്ങളുടെ ശമ്പളത്തിന്റെ പത്തു മുതല്‍ ഇരുപത് വരെ ശതമാനം സംഭാവന ചെയ്തതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്."

ഇത് തമാശയായി എഴുതി എങ്കിലും പല രീതിയില്‍ സാമ്പത്തിക മാന്ദ്യം ആള്‍ക്കാരെ പിടികൂടുന്നതിന്റെ ഒരു ചിത്രം തരുക എന്നതാണ് ലക്ഷ്യം. ജോലി നഷ്ടപ്പെടുന്നില്ല എങ്കിലും പല കമ്പനികളിലും നടപ്പാക്കി കൊണ്ടിരിക്കുന്ന ഒരു നടപടിയാണ് ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. കമ്പനിയെ സംബന്ധിച്ച് പത്ത് ശതമാനം ആള്‍ക്കാരെ കുറക്കുന്നതിലും ലാഭമാണ് പത്തു ശതമാനം സാലറി കുറക്കുക എന്നത്. കാരണം പിരിച്ചു വിടുമ്പോള്‍ കൊടുക്കേണ്ട ബാക്കി ബെനിഫിറ്റ്സ് ഒന്നും കൊടുക്കണ്ടല്ലോ.

Manoj മനോജ് said...

ഇന്ത്യയില്‍ ഐ.ടി.ക്കാരെ പിരിച്ച് വിടാറില്ലല്ലോ, “സ്വമനസ്സാലേ” രാജി വെയ്ക്കുകയല്ലേ ചെയ്യുന്നത് :(

എന്തായ്യാലും “രാജി” വെയ്ക്കാതെ “സംഭാവന” നല്‍കിയത് “കമ്പനിയുടെ” ഭാഗ്യം....

അനില്‍ശ്രീ... said...

മനോജ്,
ഞാന്‍ ഐ.ടി- മേഖലയില്‍ അല്ല, യു.എ.ഇ-യില്‍ നിര്‍മ്മാണമേഖലയില്‍ ആണ്.

ബോണ്‍സ് said...

ഞാന്‍ പണ്ടു "പണി" ചെയ്തു കൊണ്ടിരുന്ന കമ്പനിയില്‍ എല്ലാവരും ആദ്യം മുപ്പതു ശതമാനം ത്യാഗം ചെയ്തു അത് പക്ഷെ അത് കടലാസില്‍ മാത്രം ആയിരുന്നു. ഇപ്പോള്‍ എല്ലാവരും മൂന്നു മാസമായി മുഴുവന്‍ ശമ്പളവും ത്യാഗം ചെയ്താണ് പണി എടുക്കുന്നത്...ത്യാഗികളുടെ ആ സമൂഹത്തില്‍ നിന്നു തലനാരിഴക്ക് ഞാന്‍ രക്ഷപെട്ടെന്കില്‍ പ്രാരാബ്ധകാരായ കൂടുകാരുടെ കാര്യം ഓര്‍ക്കുമ്പോള്‍ വിഷമം ഉണ്ട്...
ഞാന്‍ ബയോടെക്നൊളജീ മേഖലയില്‍ ആയിരുന്നു..

രസികന്‍ said...

:)

പകല്‍കിനാവന്‍ | daYdreaMer said...

ഇതിങ്ങനെ പോയാല്‍ ഒരു വര്‍ഷം കഴിയുമ്പോഴേക്കും മാസാവസാനം നമ്മള്‍ എന്തെങ്കിലും കമ്പനിക്കു അങ്ങോട്ട്‌ കൊടുക്കേണ്ടി വരും...!@

ഹരീഷ് തൊടുപുഴ said...

അവസാനം കമ്പനിമുതലാളിക്ക് ജീവിക്കാന്‍ അങ്ങോട്ട് കൊടുക്കേണ്ട ഗതികേടുണ്ടാകാതിരുന്നാല്‍ മതിയായിരുന്നു...

M.A Bakar said...

നിര്‍മ്മാണ മേഘലയില്‍ പണിയെടുക്കുന്ന നിങ്ങള്‍ കൊള്ള ലാഭങ്ങളും ആര്‍ത്തിയും ഒഴിവാക്കിയിരുന്നെങ്കില്‍ ഈ ഗതിവരുമായിരുന്നോ.. ??

അനില്‍ശ്രീ... said...

ബാക്കര്‍, എവിടെ നിന്നാണോ ഈ സംസാരിക്കുന്നത്? യു എ ഇ-യില്‍ തന്നെയല്ലേ? ഒന്നു പറഞ്ഞോട്ടെ.. ഞാനൊരു കമ്പനി ഉടമയല്ല.. ശമ്പളക്കാരന്‍ ആണ്. ഞാനാണോ കൊള്ളലാഭവും, ആര്‍ത്തിയും കാണിച്ചത്? അതറിഞ്ഞിരുന്നില്ല. അല്ലെങ്കില്‍ ഇതൊക്കെ പിടിച്ചു നിര്‍ത്താന്‍ ശമ്പളക്കാര്‍ക്ക് കഴിഞ്ഞേനെ അല്ലേ?.

പിന്നെ മറ്റൊരു കാര്യം നിര്‍മ്മാണ മേഖല മാത്രമല്ല തകര്‍ച്ചയെ നേരിടുന്നത് എന്നോര്‍ക്കുക. ഗവണ്മെന്റ് ജോലി പോലും അത്ര സേഫ് ആണെന്നൊന്നും കരുതാന്‍ വയ്യാത്ത കാലമാണ്. ശമ്പളം കുറച്ചാലും ജോലി ഉണ്ടല്ലോ എന്നാണ് ആളുകള്‍ പറയുന്നത്.

ചിതല്‍ said...

ഉം...

തറവാടി said...

മറുപടി
ഇവിടെയുണ്ട് :)

അനില്‍ശ്രീ... said...

'തനിക്ക് ജോലിയില്ല' എന്ന് കമ്പനി പറയില്ല എന്ന ആത്മവിശ്വാസമുള്ളത് കൊണ്ടും, ഈ അവസരത്തില്‍ ജോലി ഒഴിയുന്നത് ബുദ്ധിയല്ല എന്നതിനാലും ശമ്പളത്തിലുള്ള കുറവ് സമ്മതിച്ചു കൊടുക്കുകയാണ് ചെയ്തത്.

പക്ഷേ തറവാടി പറഞ്ഞ ആദ്യവിഭാഗത്തിലുള്ളവരെ പലരേയും അറിയാം. എന്നാല്‍ അതില്‍ തന്നെ തന്റേതല്ലാത്ത കുഴപ്പം കൊണ്ട് ജോലി നഷ്ടപ്പെട്ട് കിട്ടിയ പാക്കേജിന് ജോലി സ്വീകരിച്ചവരേയും അറിയാം. അതിലൊരു ചേട്ടന്‍ പറഞ്ഞത് 'മോള്‍ എം.ബി.ബി.എസിന് ചേര്‍ന്നിരിക്കുകയാണ്, എനിക്കിവിടെ നിന്നേ പറ്റൂ'.. എന്നാണ്...

നിരക്ഷരൻ said...

എല്ലാക്കൊല്ലവും ബഹളമുണ്ടാക്കി കൃത്യമായി ഇന്‍‌ക്രിമെന്റ് വാങ്ങിയിരുന്ന ഞാന്‍ ഇക്കൊല്ലം സാമ്പത്തിക മാന്ദ്യം പ്രമാണിച്ച് യാതൊരു പ്രശ്നവും ഉണ്ടാക്കാതെ ഒന്നും സംഭവിക്കാത്തതുപോലെ നടക്കുകയാണ് അനിലേ.

10ഉം 15ഉം ശതമാനം അങ്ങോട്ട് കൊടുക്കുന്നതിലും ഭേദമല്ലേ ഒരു കൊല്ലം ഇങ്ങനൊക്കെത്തന്നെ പോകുന്നത് ? യേത്...? :)

M.A Bakar said...

അനില്‍ശ്രീ..

ഞാന്‍ ഉദ്ധേശിച്ഛതു അനില്‍ശ്രീ എന്ന വ്യക്തിയെയല്ല.. നിര്‍മ്മാണ മേഘലയഘിലമാണു..

'നിങ്ങള്‍' / 'ഞാന്‍' എന്ന വ്യക്തിക്ക്‌ യു.എ.ഇ -ഇല്‍ വിലയില്ലെന്നും എനിക്കറിയാം...

Kvartha Test said...

അപ്പോള്‍ ഐ ടീ യെ ബാധിച്ചതുപോലെ, ചിലപ്പോള്‍ അതിനേക്കാള്‍ കൂടുതല്‍, മറ്റു മേഖലകളെയും ബാധിക്കുന്നു എന്നുസാരം.

മുന്‍പൊക്കെ 10-20 ശതമാനം സാലറി ഹൈക്ക് എല്ലാവര്‍ഷവും ഐ ടീ മേഖലയില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ 10-20 ശതമാനം സാലറി കട്ട് ആണ് എന്നാണറിവ്.

അനില്‍ശ്രീ... said...

ബാക്കര്‍,
"പണിയെടുക്കുന്ന നിങ്ങള്‍ " എന്ന് കണ്ടതു കൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്. ശരിയാണ് 'ഞാന്‍' എന്നത് 'ഗള്‍ഫ് ജോലിയില്‍' ഒരു വിലയുമില്ലാത്ത ഒന്നാണ്.

ശ്രീ @ ശ്രേയസ്,
ഐ.ടി മേഖലയേക്കാള്‍ ഇത് കൂടുതല്‍ ബാധിക്കുന്നത് റിയല്‍ എസ്റ്റേറ്റ് /നിര്‍മ്മാണ മേഖലയെ ആയിരിക്കും. കാരണം മുകള്‍തട്ട് തൊട്ട് താഴേതട്ട് വരെ വ്യാപിച്ചു കിടക്കുന്ന ഒന്നാണ് നിര്‍മ്മാണ മേഖല. ഒന്നൊന്നായി ബാധിച്ചു വരുന്നതേയുള്ളൂ. അത് മനസ്സിലാകാത്തത് നമ്മുടെ കേന്ദ്ര ഗവണ്മെന്റ് ഏജന്‍സികള്‍ക്കും എമ്പസികള്‍ക്കും മാത്രമാണ്.

തോന്ന്യാസി said...

30% ശമ്പളം കമ്പനിക്കു കൊടുത്ത്,തരം താഴ്ത്തലും സ്ഥലം മാറ്റവുമായി പോകുന്ന ഒരു മാഹാന്‍ കൂടിയുണ്ടെന്നറിയുക....

പാര്‍ത്ഥന്‍ said...

ഗൾഫിൽ പല തരത്തിലുള്ള ഓപ്‌ഷൻ കോടുത്തിട്ടുള്ള കമ്പനികൾ ഉണ്ട്. അത് കമ്പനി അടച്ചുപൂട്ടാതിരിക്കാനുള്ള ഒരു മുൻ‌കരുതലാണ്. എന്റെ ഒരു സുഹൃത്ത് ജോലി ചെയ്യുന്ന കമ്പനി, ജോലിക്കാർക്ക് ലോംഗ് ലീവും - ബേസിക്കിൽ ജോലി ചെയ്യാനുള്ള അവസരവും കൊടുത്തു. അധികം പേരും ഇപ്പോൾ ബേസിക് സാലറിയിൽ ജോലി ചെയ്യുന്നു. പിടിച്ചു നിൽക്കുക എന്ന സാഹസികതയാണത്.
പലരും (വ്യക്തികളും, സ്ഥാപനങ്ങളും, സർക്കാരും) WWF ലെ ഗുസ്തിക്കാരെപോലെ അഭിനയിക്കുകയാണ്.

അനില്‍ശ്രീ... said...

സത്യത്തില്‍ എന്റെ കമ്പനിയില്‍ ഇത് അവസാനത്തെ മൂവ് ആണ് ഈ ശമ്പളം കുറക്കല്‍. എല്ലാ സ്റ്റാഫിനും ഇത് ബാധകമാണ്. മാനേജര്‍ മുതല്‍ താഴോട്ടുള്ള എല്ലാവര്‍ക്കും. അല്ലാതെ തിരഞ്ഞു പിടിച്ചുള്ള കട്ടിങ് അല്ല. (മിനിമം ശമ്പളക്കാര്‍ക്ക് കട്ടിങ് ഇല്ല, എന്ന നല്ലൊരു കാര്യവും കമ്പനി ചെയ്തു കേട്ടോ).

പിരിച്ചു വിടാനുള്ള ധാരാളം ആള്‍ക്കാരെ പിരിച്ചു വിട്ടു കഴിഞ്ഞു. എണ്ണം പറഞ്ഞാല്‍ ഞെട്ടും. അതിനാല്‍ പറയുന്നില്ല. കുറെപ്പേരോട് ലോങ് ലീവിന് പൊക്കോളാന്‍ പറഞ്ഞു. ലീവില്‍ ഉള്ളവരോട് ലീവ് നീട്ടിക്കോളാന്‍ പറഞ്ഞു. ഇനി ചിലരോട് വേറെ ജോലി നോക്കിക്കോളാന്‍ പറഞ്ഞു.

(ആറുമാസം കൂടുമ്പോള്‍ "അപ്രൈസല്‍" എന്ന പേരില്‍ വന്നിരുന്ന പേപ്പറിന് പണ്ടോന്നും വലിയ വില കല്പ്പിച്ചിരുന്നില്ല. പക്ഷേ ഇപ്പോള്‍ പലരും അതിന്റെ വില അറിഞ്ഞു. അപ്രൈസല്‍ പേപ്പറില്‍ "C" "D" ഗ്രേഡില്‍ ഉള്ളവരെ ആണ് ആദ്യം പിരിച്ചു വിട്ടത്.)

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി