ഇന്നത്തെ തീയതി :

Sunday, December 6, 2009

സാമ്പത്തിക മാന്ദ്യം !!

ഗള്‍ഫിനേയും സാമ്പത്തിക മാന്ദ്യം ബാധിക്കുന്നു എന്ന് പറഞ്ഞ്‌ ഒരു വര്‍ഷം ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. അന്നതിനു പല പ്രതികരണങ്ങളും വന്നിരുന്നു. പക്ഷേ നാട്ടില്‍ പലരും ഇതെ പറ്റി അറിഞ്ഞത്‌ ഇപ്പോള്‍ ദുബയ്‌ വേള്‍ഡ്‌ എന്നൊരു "സ്ഥാപനം" തങ്ങള്‍ കടക്കെണിയില്‍ ആയി എന്ന് പുറം ലോകത്തെ അറിയിച്ചപ്പോള്‍ ആണെന്ന് തോന്നുന്നു .

ഇവിടെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ് ഇവിടുത്തെ അവസ്ഥ. ആരെങ്കിലും സ്വയം കണ്ണടച്ച്‌ ഇരുട്ടാക്കിയത്‌ കൊണ്ട്‌ കാര്യമില്ല എന്നര്‍ത്ഥം. നിര്‍മാണ മേഖലയില്‍ ഉണ്ടായിരുന്നവരില്‍ ജോലി നഷ്ടപ്പെട്ടവര്‍ എത്രയെന്ന് ആര്‍ക്കും ഒരു കണക്കുമില്ല. അഞ്ചക്ക ശമ്പളം വാങ്ങുന്നരുടെ കാര്യം മാത്രം നോക്കിയാല്‍ അതൊരു യഥാര്‍ത്ഥ കണക്കെടുപ്പ്‌ ആവില്ലല്ലോ. തനിക്ക്‌ ജോലി നഷ്ടപ്പെട്ടില്ല അല്ലെങ്കില്‍ ഇനി നഷ്ടപ്പെടുവാന്‍ സാധ്യതയില്ല എന്നത്‌ 'ഇവിടെ പ്രശ്നമൊന്നുമില്ല' എന്ന് പറയുവാനുള്ള മാനദണ്ഡവുമാകുന്നില്ല.

ദുബൈ വേള്‍ഡ്‌ എന്ന സ്ഥാപനത്തിന്റെ പതനം ഇന്നൊന്നും ആരംഭിച്ചതല്ല എന്നതാണ്‍ സത്യം. നഖീലിലും ലിമിറ്റ്‌ലെസ്സിലും ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ഒരു വര്‍ഷം മുമ്പേ പറഞ്ഞറിഞ്ഞതാണ്‍ അവരുടെ അവസ്ഥ. പ്രധാന പിരിച്ചു വിടല്‍ ഒക്കെ അന്നേ കഴിഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ മാധ്യമ ചര്‍ച്ചകള്‍ കണ്ടാല്‍ ഇപ്പോഴാണോ ഇവരൊക്കെ ഇതൊക്കെ അറിഞ്ഞതെന്ന് തോന്നും. ഇതാണോ മാധ്യമപ്രവര്‍ത്തനം?. ഇപ്പോഴാണോ ഇവരൊക്കെ ഇതൊക്കെ അന്വേഷിക്കുന്നത്‌?

ഇനി ഇതിലെ കേരള രാഷ്ട്രീയം. ശ്രീ അച്ചുതാനന്ദനോ മറ്റു സഖാക്കളോ പറയുന്ന പോലെ ദുബായ്‌ മുഴുവന്‍ കടക്കെണിയില്‍ ആണെന്ന് പറയാന്‍ ഈയൊരു കമ്പനിയുടെ പതനം കാരണമാകുന്നില്ല. ഈ പതനം‌ ദുബായ്‌ മാര്‍ക്കറ്റിനെ ബാധിക്കും എന്നത്‌ നേരു തന്നെ. ഈ കമ്പനിയെ ചുറ്റിയുണ്ടായിരുന്ന ബിസിനസ്സ്‌ സാധ്യതകള്‍ പലതും ഇല്ലാതായി. അതൊക്കെ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട്‌ തന്നെ സംഭവിച്ചു കഴിഞ്ഞു. (ഇപ്പോള്‍ നില്‍ക്കക്കള്ളി ഇല്ലതായപ്പോള്‍ അവര്‍ പുറത്തു പറഞ്ഞു എന്നു മാത്രം. ടീകോം ദുബായ് വേള്‍ഡിന്റെ ഭാഗം അല്ല എന്നു കൂടി ചേര്‍ക്കുന്നു). തിരിച്ചു വരുന്നവര്‍ക്കുള്ള പാക്കേജ്‌ ഒക്കെ ചോദിക്കേണ്ടിയിരുന്നത്‌ കഴിഞ്ഞ വര്‍ഷം ആയിരുന്നു. അന്ന് യഥാര്‍ത്ഥ്യം ഉള്‍ക്കോള്ളാന്‍ ആരും തയ്യാറായില്ല.

"അച്ചുതാനന്ദനും കൂട്ടരും " എന്തെങ്കിലും ഒക്കെ പറഞ്ഞു എന്നു കരുതി ഇവിടെയുള്ള മലയാളികളെ മുഴുവന്‍ അത്‌ ബാധിക്കും എന്ന് കരുതാന്‍ തല്‍ക്കാലം എനിക്കാവില്ല. അതൊക്കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഒരു നമ്പര്‍ ആയി കരുതിയാല്‍ മതി.

അബുദാബിയില്‍ ദിനം തോറും ഏറി വരുന്ന ദുബായ്‌ രജിസ്ട്രേഷന്‍ വണ്ടികളുടെ എണ്ണം കണ്ടാല്‍ ദുബായില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്ന് തോന്നുന്നത്‌ സ്വാഭാവികം. അതിനു അബുദാബിക്കാരെയോ മറ്റു നാട്ടുകാരെയോ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

പറഞ്ഞു വന്നതിന്റെ ചുരുക്കം : ദുബായില്‍ പ്രശ്നങ്ങള്‍ ഉണ്ട്‌. ദുബായില്‍ മാത്രമല്ല, ഗള്‍ഫില്‍ ആകമാനം ഉണ്ട്‌. ദുബായില്‍ പ്രശ്നങ്ങള്‍ ഇത്തിരി കൂടുതലാണെന്ന് മാത്രം. അത്‌ കേരള രാഷ്ട്രീയക്കാരൊ മാധ്യമ ചര്‍ച്ചക്കാരോ ഇന്നു പറയുന്ന പോലെയുള്ള പ്രശ്നങ്ങളല്ല എന്ന് മാത്രം.

പല കമ്പനികള്‍ക്കും പുതിയ പ്രോജക്ടുകള്‍ ഒന്നുമില്ല. ഉള്ളവ തീര്‍ന്നു കഴിഞ്ഞാല്‍ എന്ത് എന്ന ചോദ്യവുമായി ആയിരക്കണക്കിന് പ്രവാസികള്‍ ഇവിടെ കഴിയുന്നുണ്ട്. അത് ഇവിടെ താമസിക്കുന്ന ഓരോ മലയാളിക്കും അറിയാം. ഒരു വര്‍ഷത്തിലേറെയായി ഇതാണ് അവസ്ഥ.

6 comments:

അനില്‍ശ്രീ... said...

ഇവിടെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ് ഇവിടുത്തെ അവസ്ഥ. ആരെങ്കിലും സ്വയം കണ്ണടച്ച്‌ ഇരുട്ടാക്കിയത്‌ കൊണ്ട്‌ കാര്യമില്ല എന്നര്‍ത്ഥം. നിര്‍മാണ മേഖലയില്‍ ഉണ്ടായിരുന്നവരില്‍ ജോലി നഷ്ടപ്പെട്ടവര്‍ എത്രയെന്ന് ആര്‍ക്കും ഒരു കണക്കുമില്ല. അഞ്ചക്ക ശമ്പളം വാങ്ങുന്നരുടെ കാര്യം മാത്രം നോക്കിയാല്‍ അതൊരു യഥാര്‍ത്ഥ കണക്കെടുപ്പ്‌ ആവില്ലല്ലോ. തനിക്ക്‌ ജോലി നഷ്ടപ്പെട്ടില്ല അല്ലെങ്കില്‍ ഇനി നഷ്ടപ്പെടുവാന്‍ സാധ്യതയില്ല എന്നത്‌ 'ഇവിടെ പ്രശ്നമൊന്നുമില്ല' എന്ന് പറയുവാനുള്ള മാനദണ്ഡവുമാകുന്നില്ല.

കുറച്ച് ദിവസങ്ങള്‍ മുമ്പ് എഴുതി വച്ചത്, ഇന്നാണ് പബ്ലീഷ് ചെയ്യാന്‍ പറ്റിയത്.

Baiju Elikkattoor said...

valare shari....

Manoj മനോജ് said...

"തിരിച്ചു വരുന്നവര്‍ക്കുള്ള പാക്കേജ്‌ ഒക്കെ ചോദിക്കേണ്ടിയിരുന്നത്‌ കഴിഞ്ഞ വര്‍ഷം ആയിരുന്നു."
ഇതിന് മുന്നേ കേരളം ചോദിച്ചിരുന്നില്ല എന്ന അനിലിന്റെ വാദം അത്ഭുതം തന്നെ!

ലോക സാമ്പത്തിക തകര്‍ച്ച അടുത്ത് വീക്ഷിക്കുന്നവര്‍ക്ക് ആര്‍ക്കും മനസ്സിലാക്കാവുന്നതായിരുന്നു യു.എ.യി.ലെ ഇന്നത്തെ അവസ്ഥ. എണ്ണ വില താഴേയ്ക്ക് പോന്നത് മാത്രമല്ല അമേരിക്കയിലും, യൂറോപ്പിലും മാന്ദ്യം സംഭവിച്ചതും ദുബായിയെ ബാധിച്ചിട്ടുണ്ട്. അവിടത്തെ കണ്‍സ്ട്രക്ഷന്‍ മന്ദഗതിയിലായത് ഈ കാരണം കൊണ്ട് തന്നെയല്ലേ.

എന്നാല്‍ ഇപ്പോഴത്തെ സംഭവം അമേരിക്കയില്‍ എന്ത് സംഭവിക്കുമെന്നതാണ് കാണേണ്ടത്. ദുബായ് വേള്‍ഡിന് പുറകേ ദുബായ് ഹോള്‍ഡിങ്ങും പ്രശ്നത്തിലാണെന്ന് വാര്‍ത്ത കണ്ടിരുന്നു!

അതിനാല്‍ ഇപ്പോഴത്തേത് വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട സംഭവങ്ങളാണ് അരങ്ങേറുന്നത് എന്ന് തോന്നുന്നു. ഒരു രണ്ടാം ഡിപ്പ് ഉണ്ടാകാതെ നോക്കുവാന്‍ ലോക രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം.

എന്നാല്‍ ഇന്ത്യയിലെ കേന്ദ്രന്മാര്‍ പതിവ് സ്വപ്നത്തില്‍ തന്നെ. ഗള്‍ഫിലെ പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല എന്ന് രവി പറയുന്നത് കേട്ടപ്പോഴാണ് അത്ഭുതം തോന്നിയത്!

അനില്‍ശ്രീ... said...

മനോജ്,

കേരളം ആവശ്യപ്പെട്ടില്ല എന്ന് ഞാന്‍ ഉദ്ദേശിച്ചില്ല കേട്ടോ. പക്ഷേ ആവശ്യത്തിന് സമ്മര്‍ദ്ദം അന്ന് ചെലുത്തിയിരുന്നോ എന്ന് സംശയം. തോമസ് ഐസക് എഴുതിയ ഈ ലേഖനം വായിച്ചത് ഓര്‍മ വരുന്നു. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് അന്ന് മുതലേ ഈ പ്രശ്നങ്ങള്‍ ഉണ്ട് എന്നാണ്.

വയലാര്‍ രവിയുടെ വശത്ത് നിന്ന് നോക്കിയാല്‍ അദ്ദേഹം പറയുന്നത് ശരിയാണ്. ഇവിടെ എന്തെങ്കിലും പ്രശനം ഉണ്ട് എന്ന് സമ്മതിച്ചാല്‍ പിന്നെ അദ്ദേഹത്തിന് പണിയാകുമല്ലോ. പ്രവാസികാര്യം എന്നൊക്കെ പറഞ്ഞ് ഇടക്കിടെ വിദേശ യാത്ര ചെയ്യുന്നതൊഴിച്ചാല്‍ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നതില്‍ വിമുഖത കാട്ടുന്നവരില്‍ പ്രധാനി അദ്ദേഹമാണല്ലോ. കുഞ്ഞാലിക്കുട്ടിക്കും പാര്‍ട്ടിക്കും മലബാര്‍ സം‌രക്ഷിക്കണമല്ലോ. ഇവിടെ പ്രശനമൊന്നുമില്ല എന്നറിയാവുന്ന ചുരുക്കം ചിലരില്‍ രണ്ട് പേരാണവര്‍.

Anil cheleri kumaran said...

:)‌

ജിപ്പൂസ് said...

വളരെ ദയനീയമാണ് അനിലേട്ടാ ദുഫായിലെ കാര്യങ്ങള്‍.എന്തായാലും എനിക്കുള്ള മിഠായി തുടക്കത്തിലേ കിട്ടി.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി