ഇന്നത്തെ ഗള്‍ഫ് ന്യൂസില്‍ വന്ന ഒരു വാര്‍ത്ത ശരിക്കും ചിന്തിപ്പിച്ചു. ഈജിപ്തിലെ സ്ത്രീകളില്‍ 83% സ്ത്രീകളും ഒരു തവണ എങ്കിലും ഏതെങ്കിലും തരത്തില്‍ ലൈംഗീകമായി പീഢിതയാകുന്നു. ബലാല്‍സംഗം ചെയ്യപ്പെടുന്നു എന്നല്ല ഇതിനര്‍ത്ഥം. വാക്കുകള്‍ കൊണ്ടോ, നോട്ടം കൊണ്ടോ, തലോടലുകള്‍ കൊണ്ടോ ഒക്കെ ആകാം. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും, സ്കൂളുകളിലും അപമാനിതയാകുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നു എന്നാണ് ചില പഠനങ്ങളെയും കെയ്‌റൊയില്‍ നടന്ന ഒരു കോണ്‍ഫറന്‍സിനേയും ആധാരമാക്കിയുള്ള റിപ്പോര്‍ട്ട് പറയുന്നത്. പതിനേഴ് അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രധിനിധികള്‍ ആ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നമ്മുടെ നാടിനെ കുറ്റം പറയുന്നവരില്‍ ചിലരെങ്കിലും പറയുന്ന കാര്യങ്ങളിലൊന്ന് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗീക കുറ്റകൃത്യങ്ങള്‍ ആണെന്ന് തോന്നുന്നു. ബസിലും പൊതുസ്ഥലത്തും തങ്ങള്‍ അപമാനിക്കപ്പെടുന്നു എന്ന് സ്ത്രീകളുടെ പരാതികള്‍ എന്നും കേള്‍ക്കാറുണ്ട്. ധാരാളം ആളുകള്‍ ഔദ്യോഗികമായി പരാതിപ്പെടാറുണ്ട്. പക്ഷേ യാഥാസ്ഥിതിക രാജ്യങ്ങളായ അറബ് രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ പരാതി കൊടുത്താലും അതില്‍ പുരുഷന്മാര്‍ക്ക് അനുകൂലമാക്കി തെളിവുകള്‍ നിരത്താനാണ് അധികാരികള്‍ പോലും ശ്രമിക്കുന്നതെന്ന് പറയപ്പെടുന്നു.
പാരമ്പര്യ വസ്ത്രങ്ങളില്‍, നിഖാബും ധരിച്ച് പുറത്ത് പോകുന്ന തങ്ങളെ പരസ്യമായി അപമാനിക്കാന്‍ യുവതലമുറക്ക് യാതൊരു വിധ തടസ്സങ്ങളും ഇല്ല എന്ന് സ്ത്രീകള്‍ തുറന്നു പറയുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ചൂളം വിളിച്ച് അരികെയെത്തുന്ന "പൂവാലന്‍" തന്റെ കൂടെ ആളൊഴിഞ്ഞ സ്ഥലത്ത് വരാനും മൊബൈല്‍ നമ്പര്‍ തരാനും ആവശ്യപ്പെടുന്നു എന്ന് പറയുന്ന, രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീ, വളര്‍ന്നു വരുന്ന തന്റെ പെണ്മക്കളെ ഓര്‍ത്ത് ദു:ഖിക്കുന്നു.
യമന്‍, സിറിയ, ലെബനോന്‍ തുടങ്ങി മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരും ഈജിപ്തില്‍ തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന അപമാനങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട് എന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
യമന്‍, സിറിയ, ലെബനോന്‍ തുടങ്ങിയ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല എന്നും അവര്‍ കൂട്ടി ചേര്‍ക്കുന്നു. 22 അറബ് രാജ്യങ്ങളില്‍ പകുതിയിലും ഇത്തരം പീഢനങ്ങള്‍ ക്രിമിനല്‍ കുറ്റകൃത്യമായി പരിഗണിക്കുന്നില്ല എന്നതാണ്‍ അത് പെരുകാനുള്ള കാരണമായി പറയപ്പെടുന്നത്. പലയിടത്തും ബലാല്‍സംഗങ്ങളും ശാരീരിക പീഢനങ്ങളും മാത്രമേ കുറ്റകൃത്യമാകുന്നുള്ളൂ.
പര്‍ദക്കുള്ളില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്ന ധാരണ തിരിത്തുക്കുറിക്കുന്ന പല അനുഭവങ്ങളും ആ കോണ്‍ഫറന്‍സില്‍ പുറത്തു വന്നു. പൂര്‍ണ്ണമായും പര്‍ദക്കുള്ളില്‍ പൊതിഞ്ഞ ശരീരങ്ങളെ തടവാനും ആളുകള്‍ മടിക്കുന്നില്ല എന്നാണ് പലരും പറഞ്ഞിരിക്കുന്നത്. മജീദ് അല്‍ ഐസ എന്ന സൗദി സാമൂഹികപ്രവര്‍ത്തകന്‍ പറയുന്നതനുസരിച്ച് മുഖ്യധാരയില്‍ നിന്ന് സ്ത്രീകളെ അകറ്റി നിര്‍ത്തിയിരിക്കുന്ന സൗദിയില്‍ പലപ്പോഴും കയ്യേറ്റങ്ങള്‍ അതിരുകള്‍ വിടാറുണ്ട് എന്നാണ്.
ഇത്ര പരസ്യമായി ഒരു അറബ് രാജ്യ പത്രത്തില്‍ ഒരു ഫുള്‍ പേജ് ഫോട്ടോ ഫീച്ചര്‍ ആയി വന്ന വാര്‍ത്ത ആയതിനാല്‍ മാത്രമാണ് ഇത് ഞാന്‍ ഇവിടെ എഴുതുന്നത്. നമ്മുടെ നാട്ടിലെയോ യൂറോപ്പിലെയോ അമേരിക്കയിലെയോ പത്രങ്ങളില്‍ വന്ന ഫീച്ചറായിരുന്നെങ്കില്‍ ഞാന്‍ ഇത് എഴുതുന്നതിന് മുമ്പ് ഇങ്ങനെ ഒരു കോണ്‍ഫറന്‍സ് നടന്നോ എന്നെങ്കിലും ഒന്നു കൂടി ഉറപ്പ് വരുത്തിയേനെ.( അല്ലെങ്കില്‍ എന്റെ പല സുഹൃത്തുക്കളും ഇതൊക്കെ പര്‍ദക്കെതിരെയുള്ള പ്രചരണം ആണെന്ന് പറഞ്ഞു കളയും. :) )
Saturday, December 19, 2009
പീഢനം എല്ലായിടത്തും ഒരുപോലെ
Posted by അനില്‍ശ്രീ... at 8:52 PM
Labels: അന്താരാഷ്ട്രം, ലേഖനം
Subscribe to:
Post Comments (Atom)
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്. ഭവിഷ്യപുരാണത്തെ പറ്റി ...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...
12 comments:
ഇന്നത്തെ ഗള്‍ഫ് ന്യൂസില്‍ വന്ന ഒരു വാര്‍ത്ത ശരിക്കും ചിന്തിപ്പിച്ചു. ഈജിപ്തിലെ സ്ത്രീകളില്‍ 83% സ്ത്രീകളും ഒരു തവണ എങ്കിലും ഏതെങ്കിലും തരത്തില്‍ ലൈംഗീകമായി പീഢിതയാകുന്നു. ബലാല്‍സംഗം ചെയ്യപ്പെടുന്നു എന്നല്ല ഇതിനര്‍ത്ഥം. വാക്കുകള്‍ കൊണ്ടോ, നോട്ടം കൊണ്ടോ, തലോടലുകള്‍ കൊണ്ടോ ഒക്കെ ആകാം. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും, സ്കൂളുകളിലും അപമാനിതയാകുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നു എന്നാണ് ചില പഠനങ്ങളെയും കെയ്‌റൊയില്‍ നടന്ന ഒരു കോണ്‍ഫറന്‍സിനേയും ആധാരമാക്കിയുള്ള റിപ്പോര്‍ട്ട് പറയുന്നത്. പതിനേഴ് അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രധിനിധികള്‍ ആ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
http://gulfnews.com/news/region/surge-in-harassment-of-arab-women-drives-them-out-of-public-places-1.555162
അനിൽ, ഇത് ഈജിപ്തിലെ മാത്രം കാരമാണെന്ന് തോന്നുന്നില്ല. പലപ്പോഴും പത്രങ്ങളുടെ നിലനിൽപ്പുതന്നെ തകരാറിലാക്കുന്ന ഇത്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കപ്പെടാതെപോകുന്നു എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇവിടെ കുവൈറ്റിലെ സ്ത്രീകളുടെ വർത്രധാരണ-മുഖം മിനുക്കൽ രീതികൾ കണ്ടാൽ അവരെ സ്രൃഷ്ടിച്ചുരിക്കുന്നതുതന്നെ പുരുഷന്റെ രതിക്രീഢകൾക്കു മാത്രമാണെന്നു തോന്നും. അവരത് സ്വയം തിരഞ്ഞെടുക്കുന്നതാനെന്നാതാണ് സത്യം. പുറത്തിറങ്ങുമ്പോൾ പർദ്ദ ധരിക്കുന്നതുകൊണ്ടുമാത്രം ഉള്ളിലെ വ്യക്തിക്ക് മാറ്റമൊന്നും വരുന്നില്ലല്ലോ.
അപ്പോ ഇത് ഇവിടെ മാത്രമല്ല.. ആശ്വാസമായി :)
ഇതാ പണ്ട് ഞമ്മടെ മുഖ്യന്‍ പറഞ്ഞത്.
:)
അനില്‍ശ്രീ,
സ്ത്രീ പുറത്തിറങ്ങാന്‍ തന്നെ പാടില്ലെന്ന് വിധിയുള്ള സമൂഹങ്ങളില്‍ ഇത് കുറ്റകൃത്യമാവില്ലല്ലോ.
പര്‍ദ്ദയും ഇവിടെ പറഞ്ഞ പീഢനവും എന്തെങ്കിലും ബന്ധമുണ്ടെന്ന് തോന്നുന്നില്ല. റിപ്പോര്‍ട്ട് ഈജിപ്തിന്‍ നിന്നായത് കൊണ്ട് പ്രത്യേകിച്ചും. പര്‍ദ്ദ ശരീരത്തിന് മാത്രമേ ഉള്ളൂവെങ്കില്‍ അത്തരം പീഢനങ്ങള്‍ കൂടിവരുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
റിപ്പോര്‍ട്ടില്‍ നിന്നും:
"Society often blames women for being harassed or even when raped," Hanan Fouad, an activist, said.
എത്ര സത്യം!
അനിൽ,
പീഡനങ്ങൾ നടക്കുന്നു എന്നതിലുപരി അത് തടയാൻ ഒരു ചെറുനിയമം പോലും ഇല്ല എന്ന അവസ്ഥ പരിതാപകരമാണ്. സ്ത്രീ എന്നാൽ വെറും ലൈംഗികതയ്ക്കുമാത്രം എന്ന പുരുഷന്റെ ചിന്താഗതിയും മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ, പ്രത്യേകിച്ചും അത് സ്ത്രീയാണെങ്കിൽ, വകവെയ്ക്കാത്ത തരത്തിലുള്ള മാനസികാവസ്ഥയും അതിന് കുടപിടിയ്ക്കുന്ന നിയമങ്ങളുമാണെങ്കിൽ ഇതിൽ അദ്ഭുതപ്പെടാനില്ല, ആശങ്കപ്പെടാനുണ്ടുതാനും. പർദ്ദ സ്ത്രീയുടെ സുരക്ഷയ്ക്ക് എന്ന സങ്കൽപം പോലും ഇവിടെ തകിടം മറിയ്ക്കപ്പെടുന്നു.
ലതീഫിന്റെ വാദഗതി മനസിലായില്ല. പർദ്ദ ശരീരത്തിനു മാത്രമെയുള്ളുവെങ്കിൽ പീഡനങ്ങൾ കൂടും എന്ന ചിന്ത എന്താണ് പറയാനുദ്ദേശിക്കുന്നത്? ഞാനറിഞ്ഞിടത്തോളം, സ്ത്രീയ്ക്ക് പർദ്ദ എന്നത് ശരീരത്തെ മൂടുവാനുള്ളതാണ്, എന്നുവെച്ചാൽ പർദ്ദ ശരീരത്തിനുള്ളതാണ്. അതിനുള്ളിൽ മനസിൽ എന്താണെന്ന് പുറത്തറിയാൻ പറ്റില്ലല്ലൊ, അത് പർദ്ദയുണ്ടെങ്കിലും ഇല്ലെങ്കിലും. അപ്പോൾ തെറ്റു ചെയ്യുന്നവർ ആരാണ്? ശരീരത്തിനു മാത്രമായി പർദ്ദയണിയുന്ന സ്ത്രീകളോ അവിടെയും പർദ്ദയ്ക്കുള്ളിൽ ശരീരം മാത്രം കാണുന്ന പുരുഷന്മാരോ?
എല്ലായിടത്തും ഇതുതന്നെ അവസ്ഥ അല്ലേ അനില്‍ശ്രീ ?
പര്‍ദ്ദ അടിമത്വത്തിന്റേയും,സംസ്കാര സൂന്യമായ മതഭരണത്തിന്റേയും യൂണിഫോമാണ്.
അടിമ നാടുകളിലെല്ലാം അതു തുടരും.സ്ത്രീ ശരീര പൂട്ടു (മണിച്ചിത്രത്താഴ്)പോലൊരു ഏര്‍പ്പാടാണത്.
ഇന്ത്യയും അടിമത്വത്തില്‍ നിന്നും മോചിതയായിട്ടില്ലാത്തതിനാല്‍ പര്‍ദ്ദക്ക് ഇവിടെയും നല്ല
പ്രചാരമുണ്ടാകും !
"പൂര്‍ണ്ണമായും പര്‍ദക്കുള്ളില്‍ പൊതിഞ്ഞ ശരീരങ്ങളെ തടവാനും ആളുകള്‍ മടിക്കുന്നില്ല എന്നാണ് പലരും പറഞ്ഞിരിക്കുന്നത്."
സുഹ്രത്തേ അറിയാത്തതുകൊണ്ടു ചോദിക്കയാണു ഇവിടെ എങ്ങിനെയാണു പര്‍ദ്ദ "വില്ലനാകുന്നത്". തന്നെ ഒരു വിധത്തിലും പ്രകോപ്പിപ്പിക്കാത്ത സ്ത്രീയെ പോലും താങ്കളുടെ ഭാഷയില്‍ "തലോടുന്ന" വനെല്ലേ സ്വാഭാവികമായും വില്ലന്‍. പാവം സ്ത്രീകളെ പോലും വെറുതെ വിടാത്ത തെമ്മാടികളെ കുറിച്ചല്ലേ യദാര്‍തത്തില്‍ എഴുതേണ്ടിയിരൂന്നത്. വാര്‍ത്ത വായിച്ച ഉടനെ "ഇതാ കിട്ടി പോയി" പര്‍ദ്ദകെതിരില്‍ തെളിവ് എന്നുള്ള രീതിയിലുള്ള ഈ പോസ്റ്റ് കാണുംബോള്‍ ഹാ കഷ്ടം എന്നേ പറയാനുള്ളു. കേരളത്തില്‍ പോലും പിഞ്ചു കുഞ്ഞുങ്ങളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നു അവിടെ കുഞ്ഞാണോ പ്രതി? അറിയാത്തതു കൊണ്ട് ചോദിക്കയാണു ക്ഷമിക്കണം, പര്‍ദ്ദക്കെതിരില്‍ താങ്കള്‍ ഇത്രമാത്രം വിരോധിയായി തീര്‍ന്നത് എന്തു കൊണ്ടാണു? പര്‍ദ്ദ അണിയണം എന്ന് ആഗ്രഹമുള്ളവര്‍ അത് അണിയട്ടെ വേണ്ട എന്നുള്ളവര്‍ ഒഴിവാക്കട്ടെ അതല്ലേ മര്യാദ. അതിനെതിരില്‍ നമ്മല്‍ വില്ലു കുലക്കുന്നതെന്തിനാണു? മുണ്ടുടുക്കുന്നവനെ പാണ്റ്റ്സ് ധരിക്കാന്‍ നിര്‍ബന്ദിച്ചാല്‍ അതംഗീകരിക്കാന്‍ കഴിയില്ല എന്ന പോലെ തന്നെ പര്‍ദ്ദ അണിയുന്നവരെ അതല്ലാത്ത വേഷങ്ങല്‍ നിര്‍ബന്ദിക്കുന്നതെന്തിനു?
ഈ പോസ്റ്റില്‍ വന്ന കമന്റുകള്‍ക്ക് മറുപടി ഇടണമെന്ന് തോന്നിയിരുന്നില്ല. കാരണം ഇത് പത്രത്തില്‍ വന്ന ഒരു വാര്‍ത്തയെ അടിസ്ഥാനമാക്കി ഇട്ട പോസ്റ്റ് ആയിരുന്നു. അതില്‍ എന്റെ അഭിപ്രായത്തേക്കാള്‍ ആ പത്ര വാര്‍ത്തക്കായിരുന്നു പ്രധാന്യം.
പക്ഷേ അറിവുതേടി എന്ന പേരില്‍ എന്ന പേരില്‍ അറിവിനായി ദാഹിച്ചു നടക്കുന്ന സുഹൃത്തിന് മറുപടി തരണം എന്ന് തോന്നി.
" പര്‍ദക്കുള്ളില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്ന ധാരണ തിരിത്തുക്കുറിക്കുന്ന പല അനുഭവങ്ങളും ആ കോണ്‍ഫറന്‍സില്‍ പുറത്തു വന്നു. പൂര്‍ണ്ണമായും പര്‍ദക്കുള്ളില്‍ പൊതിഞ്ഞ ശരീരങ്ങളെ തടവാനും ആളുകള്‍ മടിക്കുന്നില്ല എന്നാണ് പലരും പറഞ്ഞിരിക്കുന്നത്."
എന്ന വാചകങ്ങളില്‍ രണ്ടാമത്തെ വാചകം മാത്രമേ ആ സുഹൃത്തിന് കാണാന്‍ സാധിക്കുന്നുള്ളു എന്ന് തോന്നുന്നു. പര്‍ദ്ദ ധരിച്ചു പോകുന്ന സ്ത്രീകളെ പോലും തടവാന്‍ മടിക്കാത്തവരെയാണ് അവിടെ പ്രതിപാദിച്ചിരിക്കുന്നത്. ഇതുപോലെ അറിവു തേടി നടക്കുന്ന ചിലരാണ് പര്‍ദ്ദ എന്ന് കേട്ടാലുടന്‍ ചാടി വീഴുന്നതും ചര്‍ച്ചക്കായി ദാഹിക്കുന്നതും. ഹ ഹ ... സുഹൃത്തേ പര്‍ദ്ദ ധരിക്കുന്നവര്‍ അത് ധരിക്കരുത് എന്ന് ഞാന്‍ ഇവിടെ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? അല്ലെങ്കിലും ഇത് പര്‍ദ്ദക്കെതിരെയുള്ള പോസ്റ്റാണെന്ന് താങ്കള്‍ക്ക് തോന്നാന്‍ എന്തെങ്കിലും കാരണം ഉണ്ടോ? കഷ്ടം... വായനയുടെ ഓരോ വഴികള്‍...
വാർത്തകൾ സത്യം പറയുന്നു.
Post a Comment