ഇന്നത്തെ തീയതി :

Sunday, February 21, 2010

സമര ഭീഷണിയുമായി വീണ്ടും ..

വൈദ്യന്മാര്‍ വീണ്ടും സമരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഇവര്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്തു ചെയ്യും? എതിക്സ് എന്നൊന്നും പറഞ്ഞ് ഇവന്മാരെ നിലക്ക് നിര്‍ത്താനാവില്ല. കാരണം കാശിനോടുള്ള വെറി പിടിച്ച ചില ഭ്രാന്തന്മാരുടെ കൂട്ടമാണിവരുടെ സംഘടനാ തലപ്പത്തിരിക്കുന്നവര്‍. അവര്‍ക്കെവിടെ എതിക്സ്? നല്ലവരായ ഡോക്ടര്‍‌മാരുടെ വില കൂടി കളയുന്ന കൂട്ടങ്ങള്‍.

കഴിഞ്ഞ ദിവസം അവരുടെ നേതാവിനെ തന്നെ സസ്പെന്റ് ചെയ്തപ്പോള്‍ ആ മാന്യ ദേഹം പറഞ്ഞത് അദ്ദേഹം അപേക്ഷിച്ചിട്ടു പോലും അദ്ദേഹത്തെ സര്‍‌വിസില്‍ നിന്നും പിരിഞ്ഞു പോകാന്‍ അനുവദിച്ചില്ല എന്നാണ്. പക്ഷേ . മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ എന്ന പേരുള്ളതു കൊണ്ടാണ് അദ്ദേഹത്തെ കാണാന്‍ രോഗികള്‍ വരുന്നതെന്ന് അദ്ദേഹം മറന്നുവെന്നു തോന്നുന്നു. അല്ലെങ്കില്‍ ഈ പോകുന്ന ജനങ്ങളുടെ പട്ടി പോയെനെ. അതു മനസ്സിലാക്കിയാല്‍ ഈ പറയുന്ന ഭിഷഗ്വര ശ്രേഷ്ടന്മാര്‍ക്കൊക്കെ കൊള്ളാം. അത് ഓര്‍മിപ്പിക്കാന്‍ സര്‍ക്കാരും മടിക്കരുത്. സമരം ചെയ്യും എന്ന് പറയുന്നവര്‍ സമരം തുടങ്ങുമ്പോള്‍ നേതാക്കന്മാരെ തന്നെ പിരിച്ചു വിടണം. എന്നിട്ട് അവരോട് പ്രൈവറ്റ് പ്രാക്ടിസ് ചെയ്തോളാന്‍ പറയുക. അത്ര തന്നെ.

ഇവന്മാരുടെ ഒക്കെ വിചാരം ഡോക്ടര്‍ ആകുന്നതു തന്നെ രോഗികളെ പിഴിഞ്ഞ് കാശ് ഉണ്ടാക്കാനാണ് എന്നാണ്. എല്ലാവരും പഠിക്കുന്ന പോലെ ഒരു കോഴ്സ് തന്നെയല്ലെ ഇവന്മാരും (കുറെയൊക്കെ) സര്‍ക്കാര്‍ ചിലവില്‍ പഠിക്കുന്നത് ?


തന്റെ ജോലി സ്ഥലത്ത് ഒരു രോഗിയെ പൂര്‍ണമായും ചികിത്സിക്കാന്‍ സമയം തികയാതെ വരുന്ന ചില ഡോക്ടര്‍മാര്‍ ചെറിയ ഒരു ഫീസ് വാങ്ങി രോഗിക്ക് വൈദ്യോപദേശം കൊടുക്കുന്നതില്‍ തെറ്റ് പറയാനാവില്ല എങ്കിലും അങ്ങനെ ഒരു ഇളവ് കൊടുക്കുന്നത് മുകളില്‍‍ പറഞ്ഞ ആര്‍ത്തി പണ്ടാരങ്ങള്‍ മുതലെടുത്തു കളയും. വീട്ടില്‍ ചെന്നു കാശ് കൊടുത്താലെ മതിയായ ചികിത്സ കൊടുക്കൂ എന്നു പറയുന്ന (ചില) പരിഷകളെയാണ് തെരുവില്‍ നേരിടേണ്ടതെന്നു തോന്നുന്നു. തൊണ്ണൂറായിരം ശമ്പളം വാങ്ങുന്ന ഇവര്‍ അതിന്റെ ഇരട്ടിയെങ്കിലും മറ്റു വഴികളിലൂടെ ഉണ്ടാക്കണമെന്ന് കരുതുന്നവരാണ്. ജനങ്ങള്‍ ജാഗരൂഗരായി ഇരിക്കുക. ചെരുപ്പു മാലകള്‍ ഇവര്‍ക്കായി കരുതി വയ്ക്കുക. നാളെ ഒരു പക്ഷേ നിങ്ങളുടെ ആരുടെയെങ്കിലും ജീവന്‍ വച്ചാകും ഇവര്‍ വില പേശുന്നത്.
::::::::::::::::::::::: xx ::::::::::::::::::::::::::
ഈ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത് കാശിനു വേണ്ടി മാത്രം തന്റെ പാവനമായ ജോലിയെ വ്യഭിചരിക്കുന്ന ഡോക്ടര്‍മാരെ പറ്റി മാത്രമാണ്. തന്റെ മുന്നിലിരിക്കുന്ന രോഗിയുടെ രക്ഷ മാത്രം മനസ്സില്‍ കാണുന്ന എനിക്കറിയാവുന്നതും അറിയാത്തതുമായ നല്ലവരായ ഡോക്ടര്‍മാര്‍, ഇങ്ങനെ ഒരു കുറിപ്പെഴുതിയതിന് എന്നോട് ക്ഷമിക്കട്ടെ.

5 comments:

അനില്‍ശ്രീ... said...

വൈദ്യന്മാര്‍ വീണ്ടും സമരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഇവര്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്തു ചെയ്യും? എതിക്സ് എന്നൊന്നും പറഞ്ഞ് ഇവന്മാരെ നിലക്ക് നിര്‍ത്താനാവില്ല. കാരണം കാശിനോടുള്ള വെറി പിടിച്ച ചില ഭ്രാന്തന്മാരുടെ കൂട്ടമാണിവരുടെ സംഘടനാ തലപ്പത്തിരിക്കുന്നവര്‍. അവര്‍ക്കെവിടെ എതിക്സ്? നല്ലവരായ ഡോക്ടര്‍‌മാരുടെ വില കൂടി കളയുന്ന കൂട്ടങ്ങള്‍.

Manoj മനോജ് said...

കാശ് തരുന്ന രോഗികളോട് വേണ്ട എന്ന് പറയാനാവില്ല എന്ന ഒരു ഡയലോഗ് വായിച്ചതേയുള്ളൂ :)

പണ്ടൊക്കെ കുഞ്ഞ് ജനിച്ചു എന്ന് പറയുന്ന നേഴ്സിന്/ഡോക്ടര്‍ക്ക് സ്നേഹപൂര്‍വ്വം കൊടുത്തിരുന്ന സമ്മാനം ഇന്ന് കണക്ക് പറഞ്ഞ് വാങ്ങുകയും അത് തരാത്തവര്‍ക്ക് കുഞ്ഞിനെ കാണിച്ച് കൊടുക്കാതെയും ഇരിക്കുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചത് നാം തന്നെയാണല്ലോ...

അപ്പോള്‍ രോഗികളോട് കാശ് വേണ്ട എന്ന് പറയുവാന്‍ ഇന്നത്തെ പല ഡോക്ടര്‍മാര്‍ക്കും കഴിയാത്തതില്‍ അത്ഭുതപ്പെടാനില്ല...

ഭാവിയില്‍ ഇത് വര്‍ദ്ധിക്കുകയേയുള്ളൂ... പഠിക്കാന്‍ ചിലവാക്കിയ കാശ് പലിശ സഹിതം തിരിച്ച് കിട്ടണ്ടേ.... അതിന് സര്‍ക്കാര്‍ സമ്മതിക്കില്ല എന്ന് വന്നാല്‍ സമരമല്ല ചിലപ്പോള്‍ ആളെ ഇറക്കിയും കളിക്കുവാന്‍ മടിക്കില്ല....

മുക്കുവന്‍ said...

ഇവര്‍ പഠിച്ച ജോലിയുടെ കൂലിയല്ലേ ചോദിക്കുന്നുള്ളൂ മാഷെ? നോക്കുകൂലിയേക്കാളും ഇത് ഭേദമായിട്ടെനിക്ക് തോന്നുന്നു...

make more govt seat for doctors degree.. this problem will be solved immediately.

അനിൽ@ബ്ലൊഗ് said...

സര്‍ക്കാര്‍ സ്റ്റേണാണെങ്കില്‍ സമരമൊന്നും ഇനി നടക്കില്ല അനിലെ.

ക്ലിനിക്കലിലെ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇപ്പോള്‍ സമരം വേണം എന്ന് പറയുന്നുള്ളൂ.

കാക്കര - kaakkara said...

വീട്ടിൽ വരുന്ന രോഗികൾക്ക്‌ ചികിൽസ്സ നല്കുന്നത്‌ സർക്കാർ ആശുപത്രിയിലെ സൗകര്യം ഉപയോഗിച്ചാണ്‌. ആതാണല്ലോ, മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക്‌ റഫർ ചെയ്യാന്നുള്ള അനുവാദമില്ല എന്ന്‌ വിലപിക്കുന്നത്‌.

“രോഗികൾ വല്ലതും തന്നാൽ സ്വീകരിക്കും”

അമ്മേ വല്ലതും തരണേ....

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി