ഐ പി എല്‍ കേരള ടീം കേരളത്തിന്റെ ആവശ്യമോ അതോ ശ്രീ തരൂരിന്റെ ആവശ്യമോ എന്നത് ഇപ്പോള്‍ സംശയമായിരിക്കുന്നു. കാരണം കേരളത്തിന്റെ ആവശ്യമാണെന്ന് ശശി തരൂരിന്റെ ആരാധകരും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും സ്റ്റാഫും ഒക്കെ പറയുന്നു. കേരള ടീം എങ്ങനെ കേരള ജനതയുടെ ആവശ്യമായെന്ന് എനിക്കൊട്ടും മനസ്സിലാകുന്നില്ല. കേരള ടീം വന്നാല്‍ വികസനം വരുമെന്നൊക്കെ പറയുന്നത് കേട്ടു. പട്ടിണി അകറ്റാനും തൊഴിലില്ലായ്മ ഇല്ലാതാക്കനും ഈ ടീം വരുന്നതു കൊണ്ടായെങ്കില്‍ നല്ലതു തന്നെ.
ഈ ടീമുകൊണ്ട് കേരളത്തിനുണ്ടാകുന്ന ലാഭത്തെ പറ്റി പുറമെ ചിന്തിച്ചാല്‍,
1. കേരളത്തിന്റെ പേരില്‍ ഒരു ടീം ഉണ്ടായാല്‍ നാം മലയാളികള്‍ക്ക് സപ്പോര്‍ട്ട് ചെയ്യാന്‍ ഒരു ടീം ആകും,
2. കളി നടക്കുന്ന സീസണില്‍ കൊച്ചിയിലും പരിസരത്തുമുള്ള ബിസിനസ്സുകാര്‍ക്കും കച്ചവടക്കാര്‍ക്കും കുറച്ച് ലാഭം ഉണ്ടാകും.
3. സര്‍ക്കാരിനു നികുതി ഇനത്തില്‍ കുറച്ച് പൈസ കിട്ടും.
4. നമ്മുടെ കളിക്കാരില്‍ നാലഞ്ച് പേര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിക്കാരോടൊപ്പം കളിക്കാനും കുറച്ച് കാശ് സമ്പാദിക്കാനും കഴിയും.
ഇനി നഷ്ടങ്ങളെ കുറിച്ചാണെങ്കില്‍,
1. കളി നടക്കുന്ന ദിവസങ്ങളില്‍ കൊച്ചിയിലുള്ള ജനങ്ങള്‍ ട്രാഫിക് ജാമിലും തിരക്കിലും വലയും.
2. തുടര്‍ച്ചയായി കളി നടക്കുന്നതിനാല്‍ ആ നാളുകളില്‍ പല മേഘലകളിലും പ്രൊഡക്റ്റിവിറ്റി കുറയും. (ഇത് ഇല്ലെങ്കില്‍ കൂടുമോ എന്നൊന്നും ചോദിക്കരുത്.)
3. നികുതി കിട്ടുമെങ്കിലും സെക്യൂരിറ്റി ഇനത്തിലും മറ്റു ചിലവുകള്‍ക്കായും കുറെയേറെ ചിലവാകും.
ഇതൊക്കെയാണ് ഒറ്റ നോട്ടത്തില്‍ എനിക്ക് മനസ്സിലായത്. 1533 കോടി രൂപ മുടക്കി ഒരു ടീം വാങ്ങിയവര്‍ അത് കേരളത്തിന് വേണ്ടിയാണ് വാങ്ങിയതെന്നൊന്നും വിശ്വസിക്കാന്‍ ഞാനില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ വടക്കേ ഇന്ത്യക്കാര്‍ കേരളത്തിനെതിരെ പടക്കു വന്നിരിക്കുന്നു എന്നൊക്കെയാണ് വരുത്തി തീര്‍ത്തിരിക്കുന്നതെന്ന് തോന്നുന്നു. അവരുടെ സമരം ശശി തരൂരിനെതിരെയല്ല, മറിച്ച് കേരളത്തിനെതിരെ ആണെന്നാണ് ഇന്നത്തെ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടത്.
ഏതായാലും 1533 കോടി രൂപ കേരളത്തിനു വേണ്ടി എവിടെ നിന്നു വന്നുവെന്നൊന്നും അഭ്യസ്ഥ വിദ്യരായ, സമ്പന്നരായ മലയാളികള്‍ ചിന്തിക്കുന്നില്ല എന്നത് നല്ലതു തന്നെ !! പക്ഷേ അത് മുടക്കിയവരും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും ലാഭം കിട്ടാനല്ലാതെ മലയാളികളെ ക്രിക്കറ്റിന്റെ ആവേശ കൊടുമുടിയില്‍ എത്തിക്കാനാണെന്നൊക്കെ പറയുന്നത് വെറുതെയാണെന്ന് എനിക്കു തോന്നുന്നു.
ഒരു പൊതുപ്രവര്‍ത്തകന്റെ ജീവിതം തുറന്ന പുസ്തകമായില്ലെങ്കിലും ഇടക്കൊക്കെ തുറന്നു നോക്കാവുന്നതായിരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്.
Wednesday, April 14, 2010
IPL - കേരള ടീം കേരളത്തിന്റെ സ്വത്ത് ??
Posted by അനില്‍ശ്രീ... at 7:16 PM
Labels: കേരളം, ക്രിക്കറ്റ്, ലേഖനം
Subscribe to:
Post Comments (Atom)
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്. ഭവിഷ്യപുരാണത്തെ പറ്റി ...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...
13 comments:
ഐ പി എല്‍ കേരള ടീം കേരളത്തിന്റെ ആവശ്യമോ അതോ ശ്രീ തരൂരിന്റെ ആവശ്യമോ എന്നത് ഇപ്പോള്‍ സംശയമായിരിക്കുന്നു. കാരണം കേരളത്തിന്റെ ആവശ്യമാണെന്ന് ശശി തരൂരിന്റെ ആരാധകരും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും സ്റ്റാഫും ഒക്കെ പറയുന്നു. കേരള ടീം എങ്ങനെ കേരള ജനതയുടെ ആവശ്യമായെന്ന് എനിക്കൊട്ടും മനസ്സിലാകുന്നില്ല. കേരള ടീം വന്നാല്‍ വികസനം വരുമെന്നൊക്കെ പറയുന്നത് കേട്ടു. പട്ടിണി അകറ്റാനും തൊഴിലില്ലായ്മ ഇല്ലാതാക്കനും ഈ ടീം വരുന്നതു കൊണ്ടായെങ്കില്‍ നല്ലതു തന്നെ.
നമ്മുടെ കളിക്കാരില്‍ നാലഞ്ച് പേര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിക്കാരോടൊപ്പം കളിക്കാനും കുറച്ച് കാശ് സമ്പാദിക്കാനും കഴിയും
ഇത് ഉറപ്പിക്കാന്‍ കഴിയുമോ അനില്‍ശ്രീ?
ഇല്ലെന്നാണ് എന്റെ പരിമിതമായ അറിവ്. കാശുമുടക്കുന്നവന്റെ ആഗ്രഹത്തിനൊത്ത് വളരാനുള്ള കേരള കളിക്കാരന്റെ കഴിവിനെ ആശ്രയിച്ചിരിക്കു. തരം കിട്ടിയാല്‍ സായിപ്പിനെക്കാണിച്ച് അപ്പനെന്ന് പറയാന്‍ മടിയില്ലാത്ത നാട്ടില്‍ നമ്മുടെ കളിക്കാരെ തന്നെ കളിപ്പിക്കുംമെന്ന് ഉറപ്പൊന്നുമില്ല.
പിന്നെ താങ്കളുടെ ആദ്യ പോയന്റ് വേണമെങ്കില്‍ ശരിയാകാം, “നമുക്ക് പിന്താങ്ങാന് ഒരു ടീം”. നല്ലവണ്ണം കളിച്ചില്ലെങ്കില്‍ അതും കഷ്ടിയാകും.
"പക്ഷേ അത് മുടക്കിയവരും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും ലാഭം കിട്ടാനല്ലാതെ മലയാളികളെ ക്രിക്കറ്റിന്റെ ആവേശ കൊടുമുടിയില്‍ എത്തിക്കാനാണെന്നൊക്കെ പറയുന്നത് വെറുതെയാണെന്ന് എനിക്കു തോന്നുന്നു."
അത് സിനിമയായാലും, ടി.വി ആയാലും മറ്റെന്ത് വിനോദ പരിപാടിയായാലും അങ്ങിനെ തന്നെ. ഇതൊക്കെ വെറുതെ എതിര്ക്കാനായുള്ള വാദമുഖങ്ങള്‍ മാത്രം. ഞാന്‍ ക്രിക്കറ്റ് കാണാറില്ല. ഈ കളി എനിക്കിഷ്ടവുമില്ല. എങ്കിലും കൊച്ചിയുടെ പേരില്‍ ഒരു ടീം എന്ന് കേള്‍ക്കുമ്പോള്‍ ഒരു സംന്തോഷം തോന്നുന്നു. വന്‍ സ്രാവുകളോട് മത്സരിച്ച് അത് നേടിയെടുക്കാന്‍ തരൂരും ഒരു പങ്ക് വഹിച്ചതില്‍ അദ്ധേഹത്തെ അഭിനന്ദിക്കുന്നു. വ്യവസായവും മറ്റും ഒക്കെ കേരളത്തിലേക്ക് കൊണ്ട് വരുവാന്‍ ഭരണത്തിലുള്ളവര്‍ ശ്രമിക്കുന്നതും ശ്രമിക്കാന്‍ നാം ആവശ്യപ്പെടുന്നതും എല്ലാം ഈ അര്‍ത്ഥത്തില്‍ തന്നെ
അനില്‍,
പ്രതീക്ഷ ആണ് എഴുതിയത്....
മുസ്തഫാ,,
എതിര്‍ക്കാനുള്ള വാദ മുഖങ്ങള്‍ ഒന്നുമല്ല. ഈ കച്ചവടത്തിനു പുറകിലുള്ള കളികളെ കുറിച്ച് ആലോചിച്ചപ്പോള്‍ എഴുതി പോയതാണ്. ഞാന്‍ ക്രിക്കറ്റ് കാണാറുണ്ട്, ഇഷ്ടവുമാണ്, ധാരാളം കളിച്ചിട്ടുമുണ്ട്. പക്ഷേ അതിനൊന്നും ഞാന്‍ എഴുതിയതുമായി ബന്ധമില്ല. ഏതാനും കോടി ഇട്ട് കളിക്കുന്ന സിനിമയും ആയിരക്കണക്കിനു കോടികള്‍ മറിയുന്ന ഐ.പി.എല്‍ ക്രിക്കറ്റും തമ്മില്‍ ഇങ്ങനെ താരതമ്യം ചെയ്യാന്‍ പറ്റുമോ?
ഇങ്ങനെ ഒരു കണ്‍സോര്‍ഷ്യം കേരളത്തിനു വേണ്ടി പട പൊരുതുന്ന കാര്യം ഐ.പി എല്‍ ലേലം നടക്കുന്ന അന്ന് വരെ ആരും അറിഞ്ഞില്ല. ഇവര്‍ തന്നെ മറ്റൊരു ടീമിനായാണ് ആദ്യം ശ്രമിച്ചത്. അത് കിട്ടിയിരുന്നെങ്കില്‍ കൊച്ചി ടീം എന്നൊന്ന് ഉണ്ടാകില്ലായിരുന്നു എന്ന് മനസ്സിലാക്കുക. ഇതൊക്കെ തരൂരിന്റെയും ടീമിന്റെയും ബിസ്സിനെസ് ബുദ്ധിയാണ് എന്ന് തോന്നിപ്പോകുന്നു. ശശി തരൂരിന് ഇതിലുള്ള ഇന്ററസ്റ്റ് ഇനിയും നിങ്ങള്‍ക്കൊന്നും മനസ്സിലായില്ല എന്ന് പറഞ്ഞാല്‍ അത് വളരെ മോശമാണ്.
ഞാനൊരു ക്രിക്കറ്റ് പ്രേമി പോയിടട്ട് അതുമായി യാതൊരുബന്ധവുമില്ലാത്ത ആളാണ്, എന്നിട്ട് പോലും ഇതുപോലുള്ള അഭിപ്രായങ്ങള്‍ കാണുമ്പോള്‍ എന്തിനേയും എതിര്‍ക്കുന്ന ഫ്രസ്റ്റ്രേഷനായിട്ടേ തോന്നാറുള്ളു.
വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ അടിസ്ഥാന സര്‍വീസുകള്‍ പോലും ഇന്ന് കച്ചവടവുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നു, സ്പോര്‍ട്ട്സ് ഒരു വിനോദമാണെന്ന് പോലും എതിര്‍ക്കുന്നവര്‍ ആലോചിക്കുന്നില്ല.
ഐ.പി.എല്‍ ടീം കേരളത്തിനുണ്ടായാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്നൊന്നും അഭിപ്രായമില്ല എന്നാല്‍ എന്ത് നഷ്ടമാണ് കേരളത്തിനുണ്ടാവുക എന്ന് ആത്മാര്‍ത്ഥതയോടെ വിലയിരുത്തുകയെങ്കിലും എതിര്‍ക്കുന്നവര്‍ക്ക് ചെയ്തുകൂടെ , ട്രാഫിക്ക് കൂടുന്നതും എതിര്‍പ്പിന് കാര്ണമാണത്രേ!
ദുബായിലെ ഒരു പ്രശസ്ഥ ഡോക്ടര്‍ കോഴിക്കൊട് കോടികള്‍ മുടക്കി ഒരാശുപത്രി തുടങ്ങാന്‍ പോകുന്നെന്ന് കേട്ടു എന്നാണതിനൊരു എതിര്‍പ്പ് പോസ്റ്റ് വരികെന്ന കൗതുകത്തിലാണിപ്പോ ഞാന്‍., അതുപോലെ കൊച്ചിയില്‍ ഒരു ഹൈപര്‍ മാര്‍ക്കെറ്റും അതിനും എന്തൊക്കെയാണാവോ എതിര്‍പ്പ്!
തരൂരല്ല അചുതാനന്ദനായാലും എന്റെ നിലപാടിതുതന്നെയാവും എന്നും സൂചിപ്പിക്കുന്നു!
ഇത്രയൊക്കെ വായിച്ചിട്ടും ഇത്രയൊക്കെ കേട്ടിട്ടും ഒരു മലയാളിക്ക് മനസ്സിലായില്ല എന്നത് തന്നെയാണ് ഈ പറയുന്ന മലയാളികളുടെ കുഴപ്പം എന്നു തോന്നുന്നു.
കേരള ടിം വരുന്നതു കൊണ്ട് എനിക്കൊരു എതിര്‍പ്പുമില്ല. മറിച്ച് സന്തോഷമേ ഉള്ളു. പക്ഷേ ആ ടിം വന്ന വഴി എനിക്കിഷ്ടമായില്ല. അതിനുള്ള കാരണങ്ങള്‍ പലതാണ്. ഈയിടെയുള്ള വാര്‍ത്തകള്‍ വായിക്കുകയും കേള്‍ക്കുകയും, ചിന്തിക്കുകയും ചെയ്താല്‍ കാരണങ്ങള്‍ മനസ്സിലായില്ല എങ്കില്‍ ഞാന്‍ പറഞ്ഞാലും മന്‍സ്സിലാകില്ല.
കേരള ടീമിന്റെ "ഹോം ഗ്രൗണ്ട്" അഹമ്മദാബാദാക്കണമെന്ന് ടീം ഉടമകള്‍ ആവശ്യപ്പെട്ടു എന്ന് ഇന്നലെ വാര്‍ത്ത ഉണ്ടായിരുന്നു. അതില്‍ നിന്നു തന്നെ അവര്‍ക്ക് കേരളത്തോടുള്ള ആത്മാര്‍ത്ഥത മനസ്സിലാക്കാം. (ഇനി അവരത് നിഷേധിക്കുമായിരിക്കും).
ഈ ഒരു ടീം വരുന്നതു കൊണ്ട് കേരളത്തിന് എന്ത് വികസനങ്ങള്‍ ആണുണ്ടാകുന്നത് എന്ന് അറിഞ്ഞാല്‍ നന്നായിരുന്നു. (അതും ഒരു ആശുപത്രി വരുന്നതുമായി താരതമ്യം ചെയ്യുന്നത് "നല്ല കാര്യം" തന്നെ.). ഇന്നു തോമസ് ഐസക് പറഞ്ഞ പോലെ ഈ ടീമിന് വേണ്ടി ശ്രീ തരൂര്‍ പരിശ്രമിച്ചതിന്റെ പകുതി കേരളത്തിലെ പാവങ്ങള്‍ക്ക് അരി കിട്ടുന്നതിന് പരിശ്രമിച്ചിരുന്നെങ്കില്‍ നന്നായേനെ.
ഏതായാലും ഇങ്ങനെ ഒരു വിവാദം ഉണ്ടായത് കൊണ്ട് ഈ വമ്പന്‍ ബിസിനസ്സിനു പിന്നിലെ കളികള്‍ കുറെയെങ്കിലും വെളിയില്‍ വരുമെന്ന് കരുതുന്നു. ഇതിലൂടെ നാട്ടിലേക്കൊഴുകുന്ന വിദേശകള്ള പണം എത്രയെന്ന് തറവാടിയെ പോലെയുള്ളവര്‍ ചിന്തിച്ചാല്‍ നന്നായിരുന്നു. കള്ളപ്പണം വെളുപ്പിച്ചാകരുത് നാട്ടില്‍ വികസനം വരേണ്ടത് എന്നെങ്കിലും സമ്മതിച്ചു കൂടെ. വളഞ്ഞ വഴി വരുന്ന ഈ ആയിരം കോടി ബിസിനസ്സിനെ എതിര്‍ക്കുന്നതു കൊണ്ട് ഒരു വിദേശ ഡോക്ടര്‍ ആശുപത്രി ഉണ്ടാക്കുന്നതിനെ എതിര്ക്കുമെന്നൊക്കെ പറയുന്നത് ബാലിശമല്ലെ.
ശ്രീ അനില്‍, ശശി തരൂരിനു പല വിധ താല്പര്യങ്ങളും ഉണ്ടായേക്കാം ഐ പി എല്‍ കൊചി ടിം രൂപീകരിക്കുന്നതുമായി ബന്ധപെട്ട്. പലവിധത്തിലും 'ചില്ലറകള്‍' തടയുകയും ചെയ്തിട്ടുണ്ടാകാം (ഒക്കെ ഊഹങ്ങളാണു കേട്ടോ). അതൊന്നും മലയാളികള്‍ക്ക് മനസ്സിലായില്ല, അതിലൊന്നും ആരും പ്രതിഷേധിക്കുന്നില്ല, ഈ ഉത്സാഹം റേഷനരി നേടിയെടുക്കുന്നതില്‍ കാണിക്കാത്തതെന്തെ എന്നൊക്കെ പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. കൂട്ടത്തില്‍ പറയട്ടെ ഈ ടീം രൂപികരിച്ചതുകൊണ്ട് സാധാരണക്കാര്‍ക്ക് ഒരു ഗുണവും ഇല്ല (രൂപീകരിച്ചിരുന്നില്ലെങ്കിലും ഉണ്ടായിരുന്നില്ല!). ചില ക്രിക്കറ്റ് ഭ്രാന്തന്മാര്ക്ക് ചിലപ്പോള്‍ ഒരു ടീമും കൂടി കിട്ടിയതിണ്റ്റെ സന്തോഷം കാണുമായിരിക്കും. ഇനി നമ്മള് മനസ്സിലാക്കേണ്ട വേറെ വസ്തുത കൊച്ചി ടീമുമായി ബന്ധപെട്ട കാര്യങ്ങളൊക്കെ മറ്റു ടീമുകളുടെ രൂപീകരണവുമായി ഉണ്ടായിരുന്നതാണു (ഉദ്ദേശിച്ചത് വിവാദമല്ല മറിച്ച് കോടികളുടെ 'അമ്മാനമാടല്‍'). പിന്നെ ഇപ്പോള്‍ സംഭവിചെതെന്താണെന്നു വച്ചാല്‍ ഒരു 'പാര' ആരുടെയോ വകയായി എവിടന്നോ വന്നു. അതിണ്റ്റെ ബഹിര്സ്ഫുരണങ്ങളാണു കേട്ടു കൊണ്ടിരിക്കുന്നത്. അല്ലാതെ ശശി തരൂര്‍ കേരളത്തിനു വേണ്ടി ഒന്നും ചെയ്തതുമല്ല കേരളത്തിനു ഒന്നും നഷ്ടപെട്ടതുമല്ല.
ഇതിന് രണ്ട് വശങ്ങള് ഉണ്ട്. അതു രണ്ടും രണ്ടായി തന്നെ കാണണം.
ഒന്ന് ക്രിക്കറ്റും, IPL-ഉം, കൊച്ചി ടീമും, അത് കൊച്ചിയില്‍ കൊണ്ട് വരാന്‍ ശ്രമിച്ചവരും, കൊച്ചിയിലോ മറ്റെവിടെയെങ്കിലും ആയാലും ടീം തങ്ങള്‍ക്ക് കിട്ടാന്‍ ശ്രമിച്ചവരും. ഇതില്‍ സ്പോര്‍ട്സ് പ്രേമികളും, കേരളത്തിന്റെ അഭ്യുദയകാംക്ഷികളും, പണമിറക്കുന്ന ഉടമസ്ഥരെല്ലാം പെടുന്നു. കേരളത്തിന് ഈ ടീം കിട്ടിയാല്‍ എന്ത് ഗുണമെന്ന് ചോദിച്ചാല്‍ കിട്ടാതിരിക്കുന്നതിനേക്കാളും ഗുണമുണ്ട് എന്ന് ഒറ്റ വാക്കില്‍ പറയാം. ഒരു വന്‍ ബിസിനസ്സ് ആയി മാറി കഴിഞ്ഞ ഐ.പി.എല്ലിന്റെ മാപ്പില്‍ കേരളത്തിന്റെ ഒരു സിറ്റി ഇടം കണ്ടെത്തുന്നത് കൊണ്ട് ഒരു ഗുണവുമില്ല എന്ന് വാദിക്കുന്നത് ബാലിശമാണ്. അതിന് പണം ഇറക്കിയവര്‍ ഏതൊരു ബിസനസ് സംരംഭകരെയും പോലെ ലാഭമുണ്ടാക്കുവാനാണ് എന്നതില്‍ ആര്‍ക്കു തര്‍ക്കമില്ല. അത് കൊച്ചിയില്‍ കൊണ്ട് വരാന്‍ തയ്യാറായ ബിസിനസ്സ് സംരഭകരെയും, അതിന് വേണ്ടി അകത്ത് നിന്നോ പുറത്ത് നിന്നോ വ്യക്തിപരമായ നേട്ടത്തിനായാല്‍ പോലും ശ്രമിച്ചവരേയും പിന്തുണച്ചവരേയും ഒരു കേരളീയനെന്ന നിലയില്‍ ഞാന്‍ അഭിനന്ദിക്കുന്നു.
പിന്നെ മറ്റൊരു വശം, അതില്‍ തരൂറ് മന്ത്രി സ്ഥാനം ദുരുപയോഗപ്പെടുത്തിയോ എന്നതാണ്. കൊച്ചിയില്‍ വരുന്നത് തടയുവാനോ, തന്റെ വ്യക്തി താല്പര്യമുള്ള ടീമിന് കിട്ടുവാന്‍ മോഡി നിയമവിരുദ്ധമായി ശ്രമിച്ചുവോ എന്നതാണ്. ഒരു ബിസിനസ്സ്കാരനയ തരൂരിന് ഇതില്‍ എന്തെങ്കിലും ബിസിനസ്സ് താത്പര്യമുണ്ടെങ്കില്‍ അത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. എന്നാല്‍ അതിന് വേണ്ടി അധികാരം ദുരുപയൊഗപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിന് നിയമനടപടി സ്വീകരിക്കുകയും വേണം. നിയമ വിധേയമായ ഒരു ബിഡ്ഡിങ്ങ് പ്രോസസിലൂടെ കൂടിയ ബിഡ്ഡിന് ആണ് ടിം കിട്ടിയതെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നതിനാല്‍ അതില്‍ ഒരു അധികാര ദുര്‍വിനിയോഗം നടന്നെന്ന് തോന്നുന്നില്ല.
പിന്നെ ഇതിന് പിറകിലുള്ള പണത്തിന്റെ ഉറവിടവും കള്ളപ്പണത്തിന്റെ സാന്നിദ്ധ്യവും ഈ കേരള ടീമുമായി ബന്ധപ്പെട്ട കാര്യമല്ലാത്തതിനാല്‍ ഈ ചര്‍ച്ചയുടെ പരിധിയില്‍ വരുന്നില്ല. അതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കണമെന്ന് തന്നെയാണ് എന്റെയും അഭിപ്രായം.
ദീപസ്തംഭം മഹാശ്ചര്യം.. നമുക്കും കിട്ടണം പണം...
കേരളത്തിലെ പിള്ളേര്‍ക്ക് കളിയ്ക്കാന്‍ പറ്റുമോന്ന് ഉറപ്പില്ല, ഉടമസ്ഥരും കേരളീയരല്ല, ഹോം ഗ്രൌണ്ടിന്റെ കാര്യം ഇത് വരെ തീരുമാനമായില്ല, കെ.സി.എ ക്ക് ഇതുമായൊരു ബന്ധവുമില്ല. പേരില്‍ മാത്രം കൊച്ചി ഉള്ള ഒരു ടീമുണ്ടായി എന്നതില്‍ മലയാളിക്ക് അഭിമാനിക്കാനെന്തുന്ടെന്നു നോക്കിയാല്‍, ഒന്നുമില്ല എന്ന് തന്നെ ഉത്തരം. അടുത്ത തവണ മല്‍സരം വരുമ്പോള്‍ ബയാസിങ്ങിനു ഒരു കാരണം മാത്രം.. സത്യത്തില്‍ അത്രയല്ലേ ഉള്ളൂ...?
"കേരളത്തിലെ പിള്ളേര്‍ക്ക് കളിയ്ക്കാന്‍ പറ്റുമോന്ന് ഉറപ്പില്ല" - അങ്ങിനെയല്ലേ വളരുന്നത്, ഇത് അതിന് ഒരു നിമിത്തമായാലോ. ഒന്നും വെറുതേ പൊട്ടി മുളക്കില്ലല്ലോ
“ഉടമസ്ഥരും കേരളീയരല്ല“ - കേരളീയര്‍ക്ക് അതില്‍ താത്പര്യമില്ല. അവറ് കേരളീയരല്ലെങ്കില്ലെന്താ, കേരളത്തില്‍ ബിസിനസ്സ് കൊണ്ട് വരുന്നവറ് കേരളീയരാകണമെന്നില്ലല്ലോ
“ഹോം ഗ്രൌണ്ടിന്റെ കാര്യം ഇത് വരെ തീരുമാനമായില്ല“ - അതു നമ്മുടെ കുഴപ്പം. നമ്മള് ഇനി കുറഞ്ഞ വിലക്ക അരിയൊക്കെ കിട്ടിത്തുടങ്ങിയതിന് ശേഷമെ ഇനി വിനോദവും ബിസിനസ്സും വ്യവസായവുമൊക്കെ കേരളത്തില്‍ കൊണ്ട് വരൂ.
“കെ.സി.എ ക്ക് ഇതുമായൊരു ബന്ധവുമില്ല“. - don't mind!
“പേരില്‍ മാത്രം കൊച്ചി ഉള്ള ഒരു ടീമുണ്ടായി എന്നതില്‍ മലയാളിക്ക് അഭിമാനിക്കാനെന്തുന്ടെന്നു നോക്കിയാല്‍, ഒന്നുമില്ല“ - അങ്ങിനേയാല്ലേ ബ്രാന്റ് ഡിവെലപ്പ് ചെയ്യുന്നത്. ബ്രാന്റ്റ് കൊച്ചി! കൊച്ചി എന്ന പേരു ലോകത്ത് കുറച്ച് കൂടുതല്‍ അറിയട്ടേ. കൊച്ചിക്ക് വെറുതെ കിട്ടുന്ന ഒരു പരസ്യമല്ലേ.
"നമ്മള് ഇനി കുറഞ്ഞ വിലക്ക അരിയൊക്കെ കിട്ടിത്തുടങ്ങിയതിന് ശേഷമെ ഇനി വിനോദവും ബിസിനസ്സും വ്യവസായവുമൊക്കെ കേരളത്തില്‍ കൊണ്ട് വരൂ"
അതിലെന്താ തെറ്റ്? ചേട്ടന് ആരെയാ കളിയാക്കുന്നത്?
"കേരളത്തിലെ പിള്ളേര്‍ക്ക് കളിയ്ക്കാന്‍ പറ്റുമോന്ന് ഉറപ്പില്ല" എന്നെ പറഞ്ഞുള്ളൂ.. പറ്റ്നം എന്ന് തന്നെ ആണ് ആഗ്രഹം...
ഓഫാണ്:
ഒരു ഭരണകൂടം എന്ന് അവിടത്തെ മുഴുവന്‍ ജനങ്ങളുടെ ഭക്ഷണത്തെപറ്റി മാത്രം ചിന്തിക്കാന്‍ തുടങ്ങുന്നുവോ അതാരാജ്യത്തിന്റെ നാശത്തിന്റെ തുടക്കമാകുന്നു ചുരുങ്ങിയത് വികസനത്തിന്റെ അവസാനമാകുന്നു.
Post a Comment