ഇന്നത്തെ തീയതി :

Sunday, June 20, 2010

ഇങ്ങനെയും ഫത്വ...

ജനങ്ങള്‍ക്ക് മുഴുവന്‍ (പ്രത്യേകിച്ച് പുരുഷന്മാര്‍ക്ക് ) ഉപകാരപ്രദമായ  ഒരു ഫത്വ സൗദി സ്ത്രീകള്‍ മുതലാക്കാന്‍ ഒരുങ്ങുന്നു എന്നു വാര്‍ത്ത. Shaikh Abdul Mohsin Bin Nasser Al Obaikan എന്ന പണ്ഠിതന്‍ പുറപ്പെടുവിച്ച ഫത്വ എന്തെന്നു വച്ചാല്‍ "സ്ത്രീകളും അവരുടെ പെണ്‍‌മക്കളുമായി അടുത്തിടപഴകാന്‍ തങ്ങളുടെ ഡ്രൈവര്മാരെ പ്രാപ്തരാക്കാന്‍ സ്ത്രീകള്‍ ഡ്രൈവര്‍മാരെ സ്വന്തം മുലയൂട്ടണം" എന്നാണ്. അങ്ങനെ ചെയ്യുക വഴി ഡ്രൈവര്‍മാര്‍ ആ സ്ത്രീകള്‍ക്ക് മകനെ പോലെയാകും പോലും.. ഓരോരോ നിയമങ്ങളേ.. അങ്ങനെയായാല്‍ പിന്നെ പെണ്മക്കള്‍ക്ക് അയാള്‍ ആങ്ങളയായി. അപ്പോള്‍ പിന്നെ അവര്‍ക്ക് അയാളുമായി തുറന്നിടപെടുന്നതിന് ഇസ്ലാം നിയമത്തില്‍ വിലക്കുകളില്ലല്ലൊ...

സൗദിയില്‍ സ്ത്രീകള്‍ക്ക് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഡ്രൈവിങ് ലൈസന്‍സ് നിഷിദ്ധമാണ്. സ്ത്രീകള്‍ക്ക് ഡ്രൈവര്‍മാരോടൊപ്പം പുറത്തു പോകാന്‍ വിലക്കുകളും ഉണ്ട്. അപ്പോള്‍ പിന്നെ ഇതല്ലാതെ ഒരു മാര്‍ഗ്ഗവും ആ പണ്ഠിതന്‍ കണ്ടില്ല. ഇങ്ങനെ ചെയ്താലും കുഴപ്പമില്ല, "സ്ത്രീകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന പ്രശ്നമേ ഇല്ല".

സ്ത്രീകളും അടങ്ങിയിരിക്കാന്‍ പോകുന്നില്ല എന്നാണ് അറിഞ്ഞത്. ഇനിയെങ്കിലും ലൈസന്‍സ് കിട്ടിയില്ലെങ്കില്‍ തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് മുല കൊടുത്ത് മക്കളാക്കും എന്നാണവര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. അതിനായി മുദ്രാവാക്യം തന്നെ ഉണ്ടാക്കിയിരിക്കുന്നു.. "We either be allowed to drive or breastfeed foreigners,". നല്ല മൂവ്‌മെന്റ്...

ഗള്‍ഫ് ന്യൂസില്‍ വന്ന വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത് ഈയൊരു ഫത്വ തികച്ചും പരിഹാസ്യമാണെന്നാണ്. സൗദി പൗരന്മാരുടെ തന്നെ സംശയം കേട്ടാല്‍ ഇതു തികച്ചും ശരിയാണെന്നാണ് തോന്നുന്നത്. ഒരാളുടെ സംശയം 'ഇങ്ങനെ മുല കൊടുക്കുന്നത് ഭര്‍ത്താവിന്റെ മുമ്പില്‍ വച്ചു വേണോ അതോ ഭര്‍ത്താവില്ലാത്തപ്പോള്‍ വേണോ' എന്നാണ്. ഇനിയൊരാളുടെ പേടി ഭര്‍ത്താവില്ലാത്തപ്പോള്‍ ഇതു ചെയ്യുന്നതിനിടയില്‍ ഭര്‍ത്താവ് കയറി വന്നാല്‍ ആ ഭാര്യയെ ആരു രക്ഷിക്കും എന്നാണ്.

കലികാലം... അല്ലാതെന്തു പറയാന്‍?..

ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു സംശയം. ഭാര്യമാരുടെ മുല കുടിച്ചിട്ടുള്ള ഭര്‍ത്താക്കന്മാര്‍ ഈ നിയമ പ്രകാരം ഭാര്യമാര്‍ക്ക് മകനായി മാറുമോ? അങ്ങനെ വന്നാല്‍..................

31 comments:

അനില്‍ശ്രീ... said...

സൗദിയില്‍ സ്ത്രീകള്‍ക്ക് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഡ്രൈവിങ് ലൈസന്‍സ് നിഷിദ്ധമാണ്. സ്ത്രീകള്‍ക്ക് ഡ്രൈവര്‍മാരോടൊപ്പം പുറത്തു പോകാന്‍ വിലക്കുകളും ഉണ്ട്. അപ്പോള്‍ പിന്നെ ഇതല്ലാതെ ഒരു മാര്‍ഗ്ഗവും ആ പണ്ഠിതന്‍ കണ്ടില്ല. ഇങ്ങനെ ചെയ്താലും കുഴപ്പമില്ല, "സ്ത്രീകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന പ്രശ്നമേ ഇല്ല".


ഞാന്‍ എഴുതിയതിലോ അറിഞ്ഞ വാര്‍ത്തയിലോ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ അപേക്ഷ,,,, ഇതാണ് ഞാന്‍ പറഞ്ഞ വാര്‍ത്ത. http://gulfnews.com/news/gulf/saudi-arabia/saudi-women-use-fatwa-in-driving-bid-1.643431 .

ഷിബു ചേക്കുളത്ത്‌ said...

hahahahaaa, let saudi improve.. saudi purogamikkatte

കുഞ്ഞുമോന്‍ said...

സൌദിയില്‍ ഒരു ഡ്രൈവര്‍ ജോലി കിട്ടാന്‍ എന്ത് ചെയ്യണം? :)

അപ്പൊകലിപ്തോ said...

ആ കങ്കാണി മുല്ലായുടെ കാര്യം ഞങ്ങളേറ്റു. നിങ്ങള്‍ ദൃതിപ്പെട്ട്‌ ആഘോഷിക്കാന്‍ വരട്ട്‌. അയാല്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാവട്ട്‌. ...

ഉഗ്രന്‍ said...

ചിരിച്ചു ചിരിച്ചു ഒരു പരുവമായി... ഇതിപ്പോ വീട്ടിൽ ചെല്ലുമ്പോൾ എടീ എന്നു വിളിക്കണോ അതോ അമ്മേ എന്നു വിളിക്കണോ എന്നാകും കൺഫ്യൂഷൻ!

പിന്നെ വെലിയ കാര്യമൊന്നും ഇല്ലെങ്കിലും, ആ പണ്ഠിതന്റെ (?) വിശദീകരണം കൊടുക്കാമായിരുന്നു.
"Later, Al Obaikan clarified that his fatwa was being distorted by the local media which ignored the condition that the milk should be drawn out of the woman and given to the man in a cup to drink."

ആ വാർത്തക്ക് ഒരു സഹോദരി നർകിയ കമന്റ് താഴെ കൊടുക്കുന്നു. അതുതന്നെ എന്റെയും അഭിപ്രായം.
"This is what happens when you do not undestand the religion - one person's ignorance leads to many more going further away from logic and truth. I personally disagree with the fatwa as well as the driving ban on women in Saudi Arabia. But just like the fatwa made me squirm, these words by the women disturb me. especially the slogan. We need to rediscover our religion, the Quran is unchanged and we have preserved the teaching of the Prophet Mohammad (PBUH) well. Let us enlighten ourselves, instead of falling deeper into the darkness of ignorance. With such actions Muslims are just digging themselves into a deeper hole."

:)

കുരുത്തം കെട്ടവന്‍ said...

ശ്രീ അനിലിനു മുസ്ളിം സമുദായത്തില്‍ എന്ത്‌ വേണ്ടാതീനം നടന്നാലും ഉടനെ ഒരു പോസ്റ്റിടാന്‍ തോന്നും. എന്നാല്‍ സ്വന്തം സമുദായത്തില്‍ എന്ത്‌ തോന്ന്യാസം നടന്നാലും ടിയാന്‍ അറിയാറെ ഇല്ല. എന്തൊരു സൌമ്യന്‍. ഒരു സമുദായത്തോട്‌ ഇത്രയും അന്ധമായ വിരോധം ആവശ്യമുണ്ടോ? നടി രഞ്ജിത നിരവധി അനുയായികളൂം ആത്മീയ ഗുരുവുമായ നിത്യാനന്ദയെ മുലയൂട്ടിയപ്പോള്‍ ഇത്തരം ഒരു പോസ്റ്റ്‌ പോയിട്ട്‌ കമണ്റ്റു പോലും എവിടെയും നല്‍കാന്‍ അനിലിനായില്ല. എന്നിട്ട്‌ എതെങ്കിലും വിവരം കെട്ടവന്‍മാരുടെ പ്രസ്താവന പോസ്റ്റാക്കി ആഘോഷിക്കുന്നു! സൌദി ഗവണ്‍മണ്റ്റ്‌ തുടര്‍ന്നു പോരുന്ന നിയമങ്ങളില്‍ ചിലതെങ്കിലും ഇസ്ളാമിക വിരുദ്ദമാണെന്ന് അറിയാത്തവരുണ്ടാകില്ല. അതിനാലാണു ലോക മുസ്ളീങ്ങല്‍ പല കാര്യങ്ങളിലും സൌദിയെ പിന്തുടരാത്തത്‌. പിന്നെ, എല്ലാ രാജ്യത്തും എത്ര നിയമമുണ്ടായാലും ഇല്ലെങ്കിലും ഒാരോ വിഡ്ഡികളും വിഡ്ഡിത്തരങ്ങളും ഉണ്ടാകും. ഈ ൨൦൧൦ ല്‍ അല്ലേ നമ്മുടെ ഭാരതത്തില്‍ ശ്വാന വിവാഹവും തവള കല്ല്യാണവും നടന്നത്‌. ഇതിനൊക്കെ എത്‌ മതത്തെ കുറ്റം പറയും എത്‌ രാജ്യത്തെ അപഹസിക്കും.

Unknown said...

ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു സംശയം. ഭാര്യമാരുടെ മുല കുടിച്ചിട്ടുള്ള ഭര്‍ത്താക്കന്മാര്‍ ഈ നിയമ പ്രകാരം ഭാര്യമാര്‍ക്ക് മകനായി മാറുമോ? അങ്ങനെ വന്നാല്‍................. hahahahaha

അനില്‍ശ്രീ... said...

അപ്പോ കലിപ്തോ.. മുല്ലായെ നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്താലും എനിക്കൊരു കുഴപ്പവുമില്ല. എനിക്കിതൊരു ആഘോഷവും അല്ല. ഗള്‍ഫിലെ ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്തയെപറ്റിയാണ് ഈ പോസ്റ്റ്. അല്ലതെ മലയാളം പത്രത്തില്‍ വന്ന വാര്‍ത്തയല്ല, അഘോഷിക്കണ്ട എന്ന് അവരോട് പറഞ്ഞാല്‍ മതി.

ശ്രീ കുരുത്തംകെട്ടവന്‍, എന്റെ ബ്ലോഗ് മുഴുവന്‍ നോക്കിയിട്ടാണൊ അഭിപ്രായം പറഞ്ഞതെന്നറിയില്ല.. അല്ലെങ്കിലും ആണെങ്കിലും എനിക്കൊന്നുമില്ല. ആ ഫത്വയെക്കാള്‍ എനിക്ക് മനസ്സിലാകാത്തത് സ്ത്രീകള്‍ക്ക് എന്തു കൊണ്ടാണ് ലൈസന്‍സ് കൊടുക്കാത്തത് എന്നാണ്. അതാണ് ഈ വാര്‍ത്തയിലെ മുഖ്യ പ്രശ്നവും.

പിന്നെ എനിക്കിഷ്ടമുള്ളപ്പോള്‍ അതും, എനിക്ക് സമയമുള്ളപ്പോള്‍ മാത്രമേ എനിക്ക് ബ്ലോഗ് നോക്കാന്‍ പറ്റൂ.. അല്ലാതെ സ്വാമി പാലു കുടിച്ചോ അയാളുടെ വല്ലതും ഊരിപ്പോയോ എന്നൊന്നും നോക്കി പോസ്റ്റിടാന്‍ എനിക്കാവില്ല. എവിടെയൊക്കെ കമന്റ് ഇടണം എന്നതുംഞാന്‍ തീരുമാനിക്കാം. എന്താ? എന്റെ തന്നെ പോസ്റ്റ്കളില്‍ ഒരു പ്രത്യേക മതത്തെ പറ്റിയുള്ള പോസ്റ്റിലാണല്ലോ താങ്കളും കമന്റിടാറുള്ളത്. അല്ലാത്തപ്പോള്‍ ഒന്നും താങ്കളെ ഈ പേരില്‍ കാണാറില്ലല്ലോ.

:::::::::::: ::::::::::::
സമയമുണ്ടെങ്കില്‍ ഈ പോസ്റ്റുകള്‍ ഒന്നു നോക്കൂ.. ഇതില്‍ ഈ ബ്ലോഗില്‍ ഉള്ളത് തന്നെ.. ഇതും ഞാന്‍ എഴുതിയത് തന്നെ..

സന്തോഷ് മാധവന്‍ - ഒരു പ്രതീകം

ഒരു ആള്‍ ദൈവത്തിന്റെ അന്ത്യം...

ഭക്തി കച്ചവടം

ആറ്റുകാല്‍ പൊങ്കാല - ഭക്തി വ്യവസായം

അനില്‍ശ്രീ... said...

ഉഗ്രന്‍,,,

താങ്കളുടെ അഭിപ്രായം തന്നെ എനിക്കും. ഖുറാനെയും ഹദീസുകളേയും പറ്റിയൊന്നും അറിയാത്തവര്‍ക്ക് ഇങ്ങനെ ഒരു ഫത്വ കേട്ടാല്‍ എന്താണ് തോന്നുക. അതൊക്കെ ഇസ്ലാം നിയമത്തില്‍ ഒളിഞ്ഞു കിടക്കുന്നതാണെന്നല്ലേ. ഇദ്ദേഹത്തിന്റെ തന്നെ ഫത്വക്കെതിരെ ഈ ജനങ്ങളല്ലാതെ മറ്റു പണ്ഠിതന്മാര്‍ രംഗത്തെത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല.

ഇനി, എന്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്ക് സൗദിയില്‍ ലൈസന്‍സ് നിഷേധിക്കുന്നതെന്ന് ആരെങ്കിലും പറഞ്ഞു തന്നാല്‍ കൊള്ളാമായിരുന്നു.

"സൌദി ഗവണ്‍മണ്റ്റ്‌ തുടര്‍ന്നു പോരുന്ന നിയമങ്ങളില്‍ ചിലതെങ്കിലും ഇസ്ളാമിക വിരുദ്ദമാണെന്ന് അറിയാത്തവരുണ്ടാകില്ല." ഇത് ഞാന്‍ ആദ്യമായല്ല കേള്‍ക്കുന്നത്. സൗദിയിലോ മറ്റു ഇസ്ലാം രാജ്യങ്ങളോ ഇസ്ലാം നിയമങ്ങള്‍ പിന്തുടരുന്നില്ല എന്ന് പറയുന്നവര്‍ പിന്നെവിടെയാണ് അതുള്ളതെന്ന് പറയാമോ?

ലൂസിഫര്‍ said...

ഹും , ഇത് സയണിസ്റ്റ് സന്ഘപരിവ്വാര്‍ ഫാസിസ്റ്റ് സവര്‍ണ യാങ്കീ ഡാനിഷ് ക്രൈസ്തവ ഗൂഢാലോചന ആണ് , ഇസ്ലാമിനെ താറടിക്കാന്‍ . അനില്‍ശ്രീ തനിക്കൊക്കെ നാണമില്ലേ ? ഇതൊക്കെ എഴുതാന്‍

അപ്പൊകലിപ്തോ said...
This comment has been removed by the author.
അപ്പൊകലിപ്തോ said...

സോറി, എണ്റ്റെ കമണ്റ്റ്‌ പിന്‍വലിക്കുന്നു.

said...

"സൗദിയിലോ മറ്റു ഇസ്ലാം രാജ്യങ്ങളോ ഇസ്ലാം നിയമങ്ങള്‍ പിന്തുടരുന്നില്ല എന്ന് പറയുന്നവര്‍ പിന്നെവിടെയാണ് അതുള്ളതെന്ന് പറയാമോ?"

ഒവ്വ്! അതുകേള്‍ക്കാമെന്നു വിജാരിച്ച് അനില്‍ ഉറക്കമൊഴിക്കണ്ട,ഇവമ്മാരെക്കാള്‍ കൊടികെട്ടിയ പണ്ടിതന്‍ ലത്തീഫിനു പറയാന്‍ കഴിഞ്ഞിട്ടില്ല പിന്നെയല്ലേ ഈ പീക്കിരിക്കുരുവും കാലിപെറ്റോനും മറ്റും :)

അങ്ങനെ സമത്വസുന്ദര സുരഭിലമായൊരു ലോകം മനുഷ്യന്റെ ഉള്‍ലില്‍ മാത്രമേ എല്ലാകാലത്തും ഉണ്ടായിരിക്കുകയുള്ളൂ.കുറേ വിവരദോഷികള്‍ അതു സ്ഥാപിക്കാനെന്നും പറഞ്ഞ് ബോംബുപൊട്ടിച്ചും വെട്ടിയും കൊന്നും നടക്കുന്നു എന്നു മാത്രം.

അസുരന്‍ said...

ഹിന്ദു സമൂഹത്തില്‍ നടക്കുന്ന പോക്രിത്തരങ്ങള്‍ നമ്മള്‍ അല്പം പ്രബുദ്ധത നടിക്കുന്ന കേരളീയര്‍ അറിയുന്നില്ല.കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളില്‍ മനുഷ്യന്റെ അവസ്ഥ എത്ര ലജ്ജാകരമാണ്. ബാല്യ വിവാഹം വ്യപകമായി നടക്കുന്ന ഒരു രാജ്യം വേറെയുണ്ടാകുമോ ? സതിയും നരബലിയും അപൂര്‍വമായിട്ടെങ്കിലും നടക്കുന്നില്ലേ !? ആറു സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ അഭിമാനക്കൊലപാതകം വ്യാപകമായിരിക്കുന്നു. അതു വെച്ചു നോക്കുമ്പോള്‍ മുസ്ലിം ലോകം എത്രയോ ഭേദമാണ്.

ഉഗ്രന്‍ said...

അനിൽ,

"സൌദി ഗവണ്‍മണ്റ്റ്‌ തുടര്‍ന്നു പോരുന്ന നിയമങ്ങളില്‍ ചിലതെങ്കിലും ഇസ്ളാമിക വിരുദ്ദമാണെന്ന് അറിയാത്തവരുണ്ടാകില്ല." ഇതു എഴുതിയത് ഞാനല്ല. എനിക്കുള്ള മറുപടിയിൽ ഉൾപ്പേടുത്തിയതു പോലെ തോന്നിയതുകൊണ്ടു പറഞ്ഞതാണ്‌.

"ഇനി, എന്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്ക് സൗദിയില്‍ ലൈസന്‍സ് നിഷേധിക്കുന്നതെന്ന് ആരെങ്കിലും പറഞ്ഞു തന്നാല്‍ കൊള്ളാമായിരുന്നു"
ഇതു വെറുതെ ഒന്നു നെറ്റിൽ തപ്പിയാൽ കിട്ടില്ലെ മാഷെ. വിക്കിയിൽ നിന്നും കിട്ടിയതാണ്‌ താഴെ കൊടുത്തിരിക്കുന്നത്. എത്രമാത്രം ശരിയാണെന്നറിയില്ല.
1.Driving a car involves uncovering the face which is considered obligatory for women to cover in Saudi.
2.Driving a car may lead women to go out of house more often.
3.Driving a car may lead women to have interaction with non-mahram (അപരിചിതർ അല്ലെങ്കിൽ രക്തബന്ധം/മുലകുടി ബന്ധം ഇല്ലാത്തവർ) males, i.e., they can be stopped by policemen at the scenes of traffic infractions.
4.Women driving cars may lead to overcrowding the streets and many young men may be deprived of the opportunity to drive.

http://en.wikipedia.org/wiki/Women's_rights_in_Saudi_Arabia

ചുരുക്കത്തിൽ പറഞ്ഞാൽ, ഇപ്പോൾ നിലവിലുള്ള പല നിയമങ്ങളും സാമൂഹിക വ്യവസ്ഥകളും മാറ്റിമറിച്ചു മാത്രമേ സൗദിയിൽ സ്ത്രീകൾക്കു ലൈസൻസ് കൊടുക്കാൻ കഴിയുകയുള്ളൂ. അതായിരിക്കും ഈ പ്രശ്നങ്ങെൾക്കെല്ലാം കാരണം എന്ന് ഞാൻ കരുതുന്നു. എന്നാപിന്നെ ഇവന്മാർക്ക് ഇതെല്ലാം അങ്ങോട്ടു മാറ്റിക്കൂടെ എന്ന് ചോദിച്ചാൽ ഞാൻ ആ നാട്ടുകാരനല്ല എന്ന ഉത്തരം മാത്രമേ ഉള്ളൂ. നമുക്കിവിടെ എന്തൊക്കെ പ്രശ്നം കിടക്കുന്നു പരിഹരിക്കാൻ.


:)

കുരുത്തം കെട്ടവന്‍ said...

അനില്‍, ഇത്തരം വാര്‍ത്തകള്‍ ഒരു 'ഗള്‍ഫ്‌ ന്യൂസില്‍' മാത്രമല്ല വരുന്നത്‌. നമ്മുടെ നാട്ടില്‍ നിന്നും ഇഷ്ടം പോലെ തവള കല്ല്യാണം (തെറ്റിദ്ദരിക്കേണ്ട തവളകളുടെ കല്ല്യാണമല്ല പകരം മനുഷ്യന്‍ ഒരു പ്രത്യാക വിശ്വാസത്തിണ്റ്റെ പേരില്‍ തവളയെയും പട്ടിയെുമൊക്കെ മതാചാരപ്രകാരം വിവാഹം ചെയ്യുന്നു) ശ്വാന വിവാഹം, ബാല വിവാഹം എന്നിവയൊക്കെ റിപ്പോര്‍ട്ടായി വരുന്നുണ്ട്‌ (കൈ തന്നെ ഇല്ലാത്തവന്‍ ചെറുവിരല്‍ ഇല്ലാത്തവനെ കുറ്റം പറയുന്നത്‌ അത്ര നല്ലതല്ല). ഇനി സൌദിയില്‍ നിന്നും കേട്ടത്‌ ശരിയല്ലേന്നും ആരും അതിനെ അനുകൂലിക്കുന്നില്ലെന്നും അറിയുക. സ്ത്രീകള്‍ക്ക്‌ എന്താ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ കൊടുത്താല്‍ എന്ന് ഉറക്കെ ഉറക്കെ അനില്‍ ചോദിക്കുന്നുണ്ട്‌ (സ്ത്രീകളോടുള്ള സ്നേഹം കൊണ്ടല്ല അത്‌ എന്നും അറിയാം). യു എ ഇ, ഖത്തര്‍, കുവൈത്ത്‌, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക്‌ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ നല്‍കുകയും അവര്‍ വാഹനങ്ങള്‍ ഒാടിക്കുകയും ചെയ്യുന്നുണ്ട്‌. ഈ പറഞ്ഞ രാജ്യങ്ങളൊക്കെ മുസ്ളീങ്ങളാല്‍ ഭരണം നടത്തുന്നവയാണും താനും (ഇതൊക്കെ അനില്‍ മന:പൂര്‍വം മറക്കുന്നു). ഇതില്‍ നിന്നും ഇസ്‌ലാമില്‍ സ്ത്രീകള്‍ ഡ്രൈവിംഗ്‌ പടിക്കാന്‍ പാടില്ലെന്ന് നിയമമില്ലെന്ന് മനസ്സിലാക്കാം. അപ്പോള്‍ പിന്നെ സൌദിയിലെ നിയമമാണൂ പ്രശ്നം. അത്‌ മാറ്റാന്‍ അനില്‍ പോസ്റ്റിട്ടതുകൊണ്ടൊ ഞാന്‍ കമണ്റ്റിയതുകൊണ്ടോ കഴിയില്ല. ഒാരോ രാജ്യത്തും അവരുടേതായ നിയമങ്ങള്‍ കാണും അതിനെ അവരുടെ പാട്ടിനു വിടുന്നതല്ലെ ബുദ്ദി. അതെന്താ അങ്ങിനെ, ഇതെന്താ ഇങ്ങിനെ എന്ന് ചോദിക്കാന്‍ തുടങ്ങിയാല്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക്‌ ചുരിദാര്‍ ധരിച്ച്‌ ഈ നൂറ്റാണ്ടിലും പ്രവേശനമില്ലല്ലോ?!! ഉത്തരേന്ത്യയില്‍ ഹൈന്ദവ വിശ്വാസികള്‍ ഈ 2010 ലും എന്താ തവളയെയും പട്ടിയെയും കല്ല്യാണം കഴിക്കുന്നേ എന്നൊക്ക്‌ ചോദ്യങ്ങള്‍ വരും. അതിനൊക്കെ ക്രിത്യമായ ഉത്തരങ്ങള്‍ കണ്ടെത്തുബ്ബോള്‍ നമുക്ക്‌ ഞെളിഞ്ഞുകൊണ്ട്‌ മറ്റുള്ളവരോട്‌ ചോദിക്കാം. അല്ലാത്ത പക്ഷം ഇത്തരം പോസ്റ്റുകള്‍ അറുബോറനാകും. ഇത്രയും പറഞ്ഞതുകൊണ്ട്‌ ഞാന്‍ സൌദിയിലെ നിയമങ്ങളെ അനുകൂലിക്കുന്നു എന്ന് അര്‍ത്ഥം കല്‍പ്പിക്കേണ്ട, മാറ്റേണ്ട നിയമങ്ങളില്‍ ഒന്നു തന്നെയാണത്‌ എന്ന് സംശയമില്ല. എന്നാല്‍ അതിനുമുന്‍പ്‌ നമ്മുടെ നാട്ടില്‍ തന്നെ മാറ്റേണ്ട പലകാര്യങ്ങളും ഉണ്ടെന്ന് ഒാര്‍മപെടുത്തി എന്ന് മാത്രം. സ്വന്തം തൊഴുത്ത്‌ വ്യത്തിയാക്കിയിട്ട്‌ പോരെ മറ്റുള്ളവരുടെ എന്ന് പറ്യാരില്ലേ അതു തന്നെ. നമോവാകം!

shahir chennamangallur said...

അനിലെ....
ഒരു വലിയ വിഭാഗത്തെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കും വിധം എഴുതാതിരിക്കുന്നതല്ലെ നല്ലത്. അപരിഷ്കൃതര്‍ എന്ന് മുദ്രകുത്തപ്പെട്ട സമുദായത്തിന്റെ വേദന ഒരു പക്ഷെ അനില്‍ അറിയണം എങ്കില്‍, അനില്‍ പ്രതിനിധാനം ചെയ്യുന്ന വിശ്വാസത്തെ പൊതു വേദിയില്‍ പരിഹസിക്കപ്പെടണം. അതും വളരെ നീചമായ രീതിയില്‍ പരിഹസിക്കപെടുമ്പോള്‍, അനിലും പ്രതികരിക്കും, തീര്‍ച്ച.
അനിലിനറിയുമോ, അമേരിക്കയിലെയും യൂറോപ്പിലേയും പലരും ഇപ്പോഴും ഇന്ത്യക്കാര്‍ അപരിഷ്‌കൃതരായി മനസ്സിലാക്കുന്നത് കാരണം, അവരുമായി ഇടപെടുമ്പോള്‍ നാം അനുഭവിക്കുന്ന പ്രയാസം പറഞ്ഞറിയിക്കാന്‍ വയ്യ.
അതു കൊണ്ട് അനിലെ, താങ്കള്‍ ഉദ്ദേശിച്ചാലും ഇല്ലെങ്കില്‍ മുസ്‌ലിം എന്നര്‍ത്ഥത്തിലും, ആ വിശ്വാസത്തില്‍ സമാധാനം കണ്ടെത്തുന്ന ആള്‍ എന്ന അര്‍ഥത്തിലും എനിക്ക് ഈ എഴുത്തില്‍ മന:പ്രയാസം ഉണ്ട്.

നിസ്സഹായന്‍ said...

സ്വന്തം തൊഴുത്ത്‌ വ്യത്തിയാക്കിയിട്ട്‌ പോരെ മറ്റുള്ളവരുടെ എന്ന് പറ്യാരില്ലേ അതു തന്നെ. നമോവാകം!

ഒരിക്കലും വൃത്തിയാക്കാന്‍ പറ്റാത്ത തൊഴുത്താണ് ഇന്ത്യ. മനുഷ്യ സംസ്ക്കാരം നാള്‍ക്കു നാള്‍ പുരോഗതി പ്രാപിക്കുന്നതിനനുസരിച്ച് ലോകത്തില്‍ നിന്നും പല അനാചാരങ്ങളും തുടച്ചു നീക്കാനാകും. ദക്ഷിണാഫ്രിക്കയിലെ വംശവെറി പോലും അവസാനിപ്പിച്ച് ന്യുനപക്ഷക്കാരായ വെള്ളക്കാരനില്‍ നിന്നും അധികാരം കറുത്തവരുടെ കൈയില്‍ വന്നു. ഇന്ത്യയിലെ ന്യൂനപക്ഷ സവര്‍ണ/ ബ്രാഹ്മണ-കാപാലികരില്‍ നിന്നും ബഹുഭൂരിപക്ഷമായ അവര്‍ണര്‍ക്ക് എന്നെങ്കിലും അധികാരം തിരിച്ചു പിടിക്കാനാകുമോ ? സാധ്യമല്ല കാരണം ജനസാമാന്യത്തിനെ തളച്ചിടാന്‍ മനുസ്മൃതിയും ഭഗവത്ഗീതയും കുറെ പഴംപുരാണങ്ങളും അടങ്ങിയ അന്ധവിശ്വാങ്ങളുടെ ഭാണ്ഡകെട്ടുള്ളപ്പോള്‍ ഇവിടെ എന്തെങ്കിലും മാറ്റങ്ങള്‍ വരുമോ ?!

സന്തോഷ്‌ said...

അനില്‍ എഴുതിയത് ഒരു ഫത്വ (" സൗദിയില്‍ സ്ത്രീകളും അവരുടെ പെണ്‍‌മക്കളുമായി അടുത്തിടപഴകാന്‍ തങ്ങളുടെ ഡ്രൈവര്മാരെ പ്രാപ്തരാക്കാന്‍ സ്ത്രീകള്‍ ഡ്രൈവര്‍മാരെ സ്വന്തം മുലയൂട്ടണം") യെക്കുറിച്ചല്ലേ? അല്ലാതെ ഒരു മതസമൂഹം അപ്പാടെ ആ ഫത്വ അനുസരിച്ചാണ് പെരുമാറുന്നത് എന്നല്ലല്ലോ. ആ ഫത്വ നിര്‍ദ്ദേശിച്ച പണ്ഠിതന്‍ (?) സ്വന്തം സമുദായത്തെ പരിഹാസ്യമാകുംവിധം അവഹേളിച്ചതിനെ അല്ലെ അനില്‍ പരിഹസിക്കുന്നത്... ഇവിടെ അഭിപ്രായം പ്രകടിപ്പിച്ച പലരും അനില്‍ എഴുതിയതിനെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാവുന്നില്ല... ഇത്തരം വിവരക്കേടുകള്‍ അക്ഷരംപ്രതി അനുസരിക്കേണ്ടാതാണ് എന്ന് വിശ്വസ്സിക്കുന്നത് കൊണ്ടാണോ?

-------------------
ഷഹിര്‍‍, അനില്‍ എഴുതിയാലും ഇല്ലെങ്കിലും ഇത്തരം ഫത്വകള്‍ പ്രഖ്യാപിക്കുന്ന മുസ്ലിം പണ്ഠിതര്‍ തന്നെയാണ് സ്വന്തം സമുദായത്തിന് "അപരിഷ്കൃതര്‍" എന്ന മുദ്ര ചാര്‍ത്തി നല്‍കുന്നത്. അതുകൊണ്ട് താങ്കളെപ്പോലെയുള്ളവര്‍ മന:പ്രയാസപ്പെടെണ്ടത്‌ ഇത്തരം പണ്ഠിതരെക്കുറിച്ചാണ്, അല്ലാതെ ഇവയൊക്കെ പകര്‍ത്തി എഴുതുന്നവരെക്കുറിച്ചല്ല.

നിസ്സഹായന്‍, ഇന്ത്യ ഭരിക്കുന്നത്‌ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം ആണ്. അല്ലാതെ "ന്യൂനപക്ഷ സവര്‍ണ/ ബ്രാഹ്മണ-കാപാലികര്‍" അല്ല. ഈ ഭരണകൂടത്തില്‍ മലയാളിയായ ഇസ്ലാം മതവിശ്വാസിയായ മന്ത്രിയും ഉണ്ട്. "വായില്‍ വരുന്നത് കോതയ്ക്ക് പാട്ട്" എന്ന രീതിയില്‍ എന്തെങ്കിലും എഴുതി വയ്കാതെ കുറച്ചു കൂടി പക്വത പ്രകടിപ്പിക്കൂ.

സന്തോഷ്‌ said...
This comment has been removed by the author.
അനില്‍@ബ്ലോഗ് // anil said...

ആഹാ !!
ഉഗ്രന്റെ ആദ്യത്തെ കമന്റ് എനിക്ക് ഇഷ്ടപ്പെട്ടു.
:)

അനില്‍ശ്രീ... said...

ഇപ്പോള്‍ താങ്കള്‍ സംസാരിക്കുന്നത് ഈ പോസ്റ്റുമായി ബന്ധമുള്ള കാര്യമല്ല എന്ന് ശ്രീ കുരുത്തം കെട്ടവനു നല്ലവണ്ണമറിയാം എന്ന് എനിക്കറിയാം. ഇത്തരം വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ നിങ്ങളെ പോലെയുള്ള കുറച്ചാളുകള്‍ ചെയ്യുന്നത് ഇതു തന്നെയാണല്ലോ. ഇങ്ങനെ വളരെ 'രസകരമായ' ഒരു വാര്‍ത്ത കണ്ടപ്പോള്‍ അത് എന്റെ ബ്ലോഗില്‍ കൂടി ആകെ നാലും മൂന്നും ഏഴു പേരെ അറിയിച്ചത് കൊണ്ട് ഇസ്ലാം സമുദായത്തിന് ഒന്നും സംഭവിക്കില്ല എന്നറിയാമല്ലോ. എന്നിട്ടും ഞാന്‍ എഴുതിയതിനെ എതിരിക്കുന്നവര്‍ക്ക് സാരമായ എന്തോ കുഴപ്പമുണ്ട്. ഈ ചെറിയ വിമര്‍ശനങ്ങള്‍ പോലും താങ്ങാന്‍ പറ്റാത്തവരാണധികവും. സ്വന്തം തൊഴുത്ത് 'മുഴുവന്‍' വൃത്തികേടാണെന്ന് എനിക്ക് തോന്നുന്നില്ല, പക്ഷേ ഞാന്‍ എഴുതിയ പ്രശ്നം കൊണ്ട് ഒരു തൊഴുത്തു മുഴുവന്‍ ആണ് വൃത്തികേടാക്കുന്നത്. (ഓ.ടോ : ശബരിമലയില്‍ ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ക്ക് കയറാം എന്നാണ് എന്റെ അറിവ്. ഗുരുവായൂര്‍ ആണ് പറ്റാത്തത്.)

സഹീര്‍, മതത്തിന്റെ പേരില്‍ ഇങ്ങനെ വാദിക്കുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ എന്ന് ആലോചിക്കുക. ഞാന്‍ സമുദായത്തിനെതിരെ അല്ലല്ലൊ എഴുതിയത്. ആ ഫത്വയെപ്പറ്റിയും അതിന്റെ പുറകെ നടന്ന കോലാഹലങ്ങളെ പറ്റിയും അല്ലേ.. സന്തോഷ് എഴുതിയത് ഞാന്‍ ആവര്‍ത്തിക്കുന്നില്ല.

ഇനി, ഇവിടെ ചിലര്‍ പറയുന്ന പട്ടി കല്ല്യാണത്തെയും തവള കല്യാണത്തെയും ഇവര്‍ പറയാത്ത വാഴ കല്യാണത്തെയും ഒക്കെ ഞാന്‍ "വെറുക്കുന്നു". അങ്ങനെ ചെയ്യുന്നവരെ ഞാന്‍ പമ്പരവിഢികള്‍ എന്ന് വിളിക്കും. അല്ലെങ്കില്‍ കാടന്മാര്‍ എന്ന് വിളിക്കും. അതിനു ഒരു മടിയും ഇല്ല. ഇന്ത്യയില്‍ അതൊക്കെ നടക്കുന്നത് വിശ്വാസത്തിന്റെ പുറത്തല്ല മറിച്ച് അന്ധവിശ്വാസത്തിന്റെ ഫലമായാണെന്ന് തോന്നുന്നു.

നിസ്സഹായന് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. കാരണം അദ്ദേഹത്തിന്റെ പ്രശ്നം വേറെയാണ്.

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അനിൽ,
ഗുരുവായൂർ ചുരിദാർ ധരിച്ചു കൊണ്ട് കയറാം. മുമ്പുണ്ടായിരുന്ന ചുരിദാർ വിലക്ക് ഇന്നില്ല. തിരുത്തുമല്ലോ

shahir chennamangallur said...

അപര മതങ്ങളെ പരാമര്‍ശിക്കുമ്പോള്‍ കാണിക്കേണ്ട സൂക്ഷമതയും മാന്യതയും നാം വളരെ കുറച്ചെ മാനിക്കാറുള്ളൂ എന്നെനിക്കഭിപ്രായം ഉണ്ട്. മുള്ളു വെച്ച പരാമര്‍ശങ്ങള്‍ എമ്പാടും ഉപയോഗിച്ച ശേഷം ഞാനൊന്നും പറഞ്ഞില്ലല്ലോ എന്നും പറയാന്‍ നാം മിടുക്കരാണ്‌.
ശബരിമലയിലോ ഗുരുവായൂരിലോ ചുരിദാര്‍ ധരിക്കാന്‍ അനുവാദമില്ല എന്ന് പറയുമ്പോള്‍ അതുറപ്പു വരുത്തേണ്ടത് അനിവാര്യമായിരുന്നു. ഇനി അങ്ങിനെ അനുവദിക്കാതിരിക്കുന്നുണ്ടെങ്കില്‍ തന്നെ ഹിന്ദു മതത്തില്‍ അതിന്റേതായ കാരണങ്ങള്‍ ഉണ്ടാകും. അതറിയാതെ അതിനെ പരാമര്‍ശിക്കാതിരിക്കുന്നതല്ലെ അതിന്റെ ഭംഗി ?
കൂടുതന്‍ ഭംഗിയായി മതപരമായ ചര്‍ച്ചകള്‍ നടത്തുന്നതാണ്‌ ഉദ്ദേശ ശുദ്ധിയുള്ളവര്‍ക്ക് നല്ലത് എന്ന് തോന്നുന്നു.

കുരുത്തം കെട്ടവന്‍ said...

അനില്‍ശ്രീ: "ഇന്ത്യയില്‍ അതൊക്കെ നടക്കുന്നത് വിശ്വാസത്തിന്റെ പുറത്തല്ല മറിച്ച് അന്ധവിശ്വാസത്തിന്റെ ഫലമായാണെന്ന് തോന്നുന്നു."

അതെ അതു തന്നെയാണു പ്രശ്നം. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നമുക്കത്‌ ഇല്ലാതാക്കാന്‍ കഴിയുന്നില്ല. പിന്നല്ലേ, രാജ്യഭരണത്തിലുള്ള സൌദി അറേബ്യ. അനിലിനു കാര്യങ്ങള്‍ തിരിയാഞ്ഞിട്ടല്ല എന്നാലും കിടക്കട്ടെ ഒരു കൊട്ട്‌ (സലീം കുമാര്‍ ഒരു സിനിമയില്‍ പറഞ്ഞ പോലെ "ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ.........). എതായാലും ഞാന്‍ എണ്റ്റെ മുന്‍ കമണ്റ്റില്‍ സൂചിപ്പിച്ച പോലെ സ്ത്രീ സ്വാതന്ത്ര്യം ലക്ഷ്യം വെചൊന്നുമല്ല പോസ്റ്റ്‌. ഇന്ത്യയിലെ നിയമമല്ല സൌദിയില്‍, സൌദിയിലെ നിയമമല്ല അമേരിക്കയില്‍, അമേരിക്കയിലെ നിയമമല്ല ചൈനയില്‍ തല്‍ക്കാലം അത്രയും മനസ്സിലാക്കുക. ബാക്കിയൊക്കെ തനിയെ മനസ്സിലായികൊള്ളും. സ്ത്രീകളുടെ ഡ്രൈവിംഗ്‌ ലൈസന്‍സുമായി ബന്ധപെട്ട്‌ ഇസ്‌ലാം അനുവദിക്കുന്നില്ല എന്നുള്ള വല്ല തെറ്റിദ്ദാരണയും ഉണ്ടെങ്കില്‍ കേട്ടൊളൂ സ്ത്രീകള്‍ക്ക്‌ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ എടുക്കാനും വാഹനം ഒാടിക്കാനും മതപരമായ ഒരു തടസ്സവും ഇല്ല. എണ്റ്റെ മുന്‍കമണ്റ്റില്‍ സുചിപ്പിച്ച രാജ്യങ്ങളില്‍ മുസ്ളിം രാജ്യങ്ങളില്‍ അത്‌ നിര്‍ലോഭം ഉള്ളതാണെന്ന് മാത്രമല്ല, 'ഗള്‍ഫ്‌ ന്യൂസ്‌' വായിക്കുന്ന താങ്കള്‍ അതു കാണുകയും ചെയ്തിട്ടുണ്ടാകും.

കുരുത്തം കെട്ടവന്‍ said...

ഇനി താങ്കളുടെ പോസ്റ്റില്‍ സൂചിപ്പിച്ച പണ്ഡിതനു ഡ്രൈവിംഗ ലൈസന്‍ സൌദി വനിതകള്‍ക്ക്‌ എങ്ങിനെ അനുവദിക്കാം എന്ന് 'കൂടുതല്‍' ചിന്തിച്ചപ്പോള്‍ പറ്റിയ ഒരു പിഴവാകാനാണു സാധ്യത. എതു പോലെ പണ്ട്‌ ഒരു നബ്ബൂരി കാള കൂറ്റണ്റ്റെ 'റ' പോലുള്ള കൊബ്ബുകണ്ട്‌ അതിനുള്ളില്‍ എങ്ങിനെ തല കടത്താം എന്ന് ചിന്തിചു. (ഒാര്‍ക്കുക എങ്ങിനെ തല ഇടാം എന്നുമാത്രമാണു ചിന്തിച്ചത്‌, എങ്ങിനെ ഊരാം എന്ന് ആലോചിച്ചില്ല). മൂന്ന് നാലു ദിവസത്തെ ചിന്തക്കുശേഷം നബ്ബൂരി കാളയുടെ കൊബ്ബുകള്‍ക്കിടയില്‍ തല്‍ ഇടുക തന്നെ ചെയ്തു. പിന്നീടാണു നബ്ബൂരിക്ക്‌ മനസ്സിലായത്‌ ഇനി തല എങ്ങിനെ തിരികെ എടുക്കും?!! നബ്ബൂരി ഒച്ച വെച്ചു. ആളുകള്‍ ഒാടിക്കൂടി. നാട്ടുകാര്‍ തല ഒരുവിധം ഊരിയെടുത്തു. എന്നിട്ട്‌ ചോദിച്ചു "എന്താ നബ്ബുരിശ്ചാ ഈ കാണിച്ചത്‌? എന്തെങ്കിലുമൊക്കെ ചെയ്യുന്നതിനു മുന്‍പ്‌ രണ്ടുവട്ടം ആലോചിക്കേണ്ടേ?" നബ്ബൂരി പറഞ്ഞ മറുപടി ഇതായിരുന്നു "ആലോചിച്ചില്ലാന്ന് മാത്രം പറയരുത്‌! മൂന്ന് ദിവസമായി, എങ്ങിനെ അതിനകത്ത്‌ തല ഇടാം എന്ന് മാത്രമാണു ഞാന്‍ ആലോചിച്ചിരുന്നത്‌!!!"

ബഷീർ said...

ഇസ്‌ലാമിലെ മുലകുടി ബന്ധം എന്നതും ഈ ഫത്‌വ (പോസ്റ്റിൽ പറഞ്ഞ പ്രകാരം) യും തമ്മിൽ പുലബന്ധമില്ല എന്നതാ‍ണ് വസ്തുത.

ഈ കുടി ആ കുടി അല്ല :)

കുരുത്തം കെട്ടവന്‍ said...

രണ്ടു വയസ്സോ അതില്‍ താഴെയോ ഉള്ള കുട്ടികള്‍ മുലകുടിച്ചാലാണു 'മുലകുടി' ബന്ധം എന്ന തലത്തിലേക്ക്‌ വരുന്നത്‌. അല്ലാതെ പലരും തെറ്റിദ്ദരിച്ച പോലെ ഒരാള്‍ മറ്റൊരാളുടെ മുലകുടിചാല്‍ ഉടന്‍ പവിത്രമായി കരുതുന്ന 'മുലകുടി' ബന്ധം ആകുകയില്ല.

cloth merchant said...

ഭാഗ്യം .കുരുത്തം കെട്ടവന് അതിന്ടെ "ലത്"പിടികിട്ടി.

Arunan said...

അനിൽ,
മറുപടികൾ നന്നാവുന്നുണ്ട്.

muhammed said...

അനിൽ,

കാര്യങ്ങൾ യഥാവിധി മനസ്സിലാക്കണം...അല്ലെങ്കിൽ ഇത് പോലെ പൊട്ടപ്പോയതതങ്ങൾ എഴുതി വിടേണ്ടി വരും. മുല കുടി ബന്ധം മൂലം സ്ത്രീ ഉമ്മയകുന്നതു ഇസ്ലാമിക വീക്ഷണ പ്രകാരം രണ്ടു വയസ്സിനു മുമ്പാണ്...അല്ലാതെ ആര്ക്കും എപ്പോഴും മുല കൊടുക്കാൻ ഇസ്ലാം പറയുന്നില്ല... ഒരു ഹദീസിനെ ബൈസ് ചെയ്തു കൊണ്ടാണ് ഈ ഫത്വ വന്നത്.... ഹദീസിൽ പറഞ്ഞ സാലിം എന്ന ആള്ക്ക് മാത്രം ഉള്ള ഒരു നിയമം ആണത്...exceptional എന്ന് നാം പറയാറില്ലേ.....അല്ലാതെ എല്ലാവര്ക്കും ഇത് ബാധകമല്ല......സൗദി മുഫ്ടിക്കു തെറ്റ് ..പറ്റിയതാണ്...ഏതെങ്കിലും ഒരാളുടെ വാക്കോ പ്രവർത്തിയോ നോക്കി അല്ല ഒരു മതത്തെ, അല്ലെങ്കിൽ ഒരു ideology യെ വിലയിരുത്തേണ്ടത്.....അങ്ങേനെയെങ്കിൽ എത്ര സ്വാമിമാർ , അച്ചന്മാർ എന്തൊക്കെ കാട്ടി ക്കൂട്ടുന്നുണ്ട്!!!!!!!!..........


അത് കൊണ്ട് പോസ്ടിടുന്നതിനു മുമ്പ് കാര്യങ്ങളൊക്കെ ഒന്ന് പഠിക്കുക...വിവര ദോഷം അല്ലെങ്കിൽ പാതി അറിവാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്...

Muhammed Abdurahiman, Abu Dhabi
muhammed.c1504@gmail.com

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി