ഇന്നത്തെ തീയതി :

Sunday, October 17, 2010

അക്ഷരത്തിനും മതം.

പൂന്താനം ഇല്ലത്ത് നടന്ന എഴുത്തിനിരുത്ത്  മഹോല്‍സവത്തിനെത്തിയ മുസ്ലീം കുട്ടിയെ എഴുത്തിനിരുത്താന്‍ മത മേലാളന്മാര്‍ അനുവദിച്ചില്ല പോലും. ദേവസ്വം ബോര്‍ഡാണു വില്ലന്‍ എന്നാണ് കരുതുന്നത്. അക്ഷരത്തിനും മതം കല്പ്പിച്ചു നല്‍കിയത് മഹാ ചെറ്റത്തരമായി പോയി. ഇങ്ങനെ അയിത്തമുള്ള സ്ഥലത്ത് ഇത്തരം പരിപാടികള്‍ നടത്താന്‍ എന്തിനു ശ്രമിക്കണം  എന്ന സാംസ്കാരിക നായകന്മാര്‍ ചിന്തിക്കാന്‍ സമയമായിരിക്കുന്നു. കൂടുതലൊന്നും പറയാനില്ല.

16 comments:

അനില്‍ശ്രീ... said...

പൂന്താനം ഇല്ലത്ത് നടന്ന എഴുത്തിനിരുത്ത് മഹോല്‍സവത്തിനെത്തിയ മുസ്ലീം കുട്ടിയെ എഴുത്തിനിരുത്താന്‍ മത മേലാളന്മാര്‍ അനുവദിച്ചില്ല പോലും. ദേവസ്വം ബോര്‍ഡാണു വില്ലന്‍ എന്നാണ് കരുതുന്നത്. അക്ഷരത്തിനും മതം കല്പ്പിച്ചു നല്‍കിയത് മഹാ ചെറ്റത്തരമായി പോയി.

Mr. K# said...

പത്രത്തിലൊന്നും കണ്ടില്ലല്ലോ? അനിലെവിടെ വായിച്ചു?

ഷൈജൻ കാക്കര said...

വാർത്ത ഇവിടെയുണ്ട്‌... വാലും തലയുമില്ല...

http://www.madhyamam.com/news/8979

varnashramam said...

അനില്‍ ശ്രീ
മാധ്യമം വാര്‍ത്തയോട് ഇത്ര വേഗം പ്രതികരിച്ഹോ?!!!

ഷൈജൻ കാക്കര said...

http://mangalam.com/index.php?page=detail&nid=351715&lang=malayalam


http://www.mathrubhumi.com/malappuram/news/574993-local_news-kottakkal-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2%E0%B5%8D%E2%80%8D.html

അനില്‍ശ്രീ... said...

Mr. K#, ഇന്നലത്തെ ഇന്ത്യാ വിഷന്‍ വാര്‍ത്തയില്‍ ഇതിനേ പറ്റി ഒരു കവറേജ് ഉണ്ടായിരുന്നു.. അതു കണ്ടപ്പോള്‍ ഇട്ട കുറിപ്പാണ്.

varnashramam.. മാധ്യമം വാര്‍ത്തയാണെങ്കില്‍ പ്രതികരിക്കരുതെന്ന് ഇല്ലല്ലോ അല്ലേ?..

കാക്കര .. ലിങ്കുകള്‍ക്ക് നന്ദി..

നിസ്സഹായന്‍ said...

സവര്‍ണഹിന്ദുത്വത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ പെടുന്ന 'എഴുത്തിനിരുത്ത്' പോലുള്ള ചടങ്ങുകളെ മതേതരമായിക്കാണുകയും അവയ്ക്ക് വിധേയരായിക്കൊണ്ട് ദേശഭക്തിയും സാംസ്ക്കാരിക ഭക്തിയും പ്രകടിപ്പിക്കാനിറങ്ങുന്നവര്‍ക്ക് ചിലപ്പോഴെങ്കിലും ഹിന്ദുത്വത്തിന്റെ ശരിയായ ഉള്ളിലിരിപ്പ് ഇതുപോലുള്ള അനുഭവങ്ങളിലൂടെ മനസ്സിലായാലും ഹിന്ദുത്വത്തെ ആരും വിമര്‍ശിക്കില്ല. കാരണം അത്രകണ്ട് ഹൈന്ദവീകരിക്കപ്പെട്ടതാണ് നമ്മുടെ സമൂഹമനഃസാക്ഷിയും സാംസ്ക്കാരികതയും. ഇന്ന് ഹൈന്ദവികതയുടെ മതചിഹ്നങ്ങളെയും ആചാരങ്ങളെയും ഏറ്റവും കൂടുതല്‍ സാംസ്ക്കാരികമായി സ്വാംശീകരിച്ച് ഹിന്ദുത്വത്തിന്റെ കൈയടിവാങ്ങുന്ന കൃസ്തുമതാനുയായിക്കായാലും ഇതില്‍ നിന്നും വ്യത്യസ്ഥമയ അനുഭവമൊന്നും ഉണ്ടാകുമായിരുന്നില്ല. ഇതുപോലെ സങ്കുചിതമായ പ്രവര്‍ത്തികളെന്തെങ്കിലും ഇസ്ലാമിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് കിടക്കപ്പൊറുതി ഉണ്ടാകുമായിരുന്നോ ?!!!

കാവലാന്‍ said...

പൂന്താനം ഇല്ലത്ത് പോലും ഇത്തരം വിഷജീവികളുടെ വിളയാട്ടമാണെങ്കില്‍ അവിടെയൊന്നും കൊണ്ടുപോയി കൊച്ചുകുട്ടികളെ എഴുത്തിനിരുത്താതിരിക്കുന്നതാണ് ബുദ്ദി,വരും തലമുറയെങ്കിലും വിഷം തീണ്ടാതെ വളരട്ടെ.

കാവലാന്‍ said...

"ഹിന്ദുത്വത്തെ ആരും വിമര്‍ശിക്കില്ല. കാരണം അത്രകണ്ട് ഹൈന്ദവീകരിക്കപ്പെട്ടതാണ് നമ്മുടെ സമൂഹമനഃസാക്ഷിയും സാംസ്ക്കാരികതയും."

എത്രകണ്ട് ഹൈന്ദവ വത്കരിക്കപ്പെട്ടതായാലും നിസ്സഹായാ, ചെറ്റത്തരം ഒരു ഹിന്ദു മതസ്ഥന്‍ ചെയ്താല്‍ അതു വിളിച്ചുപറയാന്‍ ഹിന്ദു എന്നലേബല്‍ ആ മതത്തിലെ ആര്‍ക്കും തടസ്സമാവുന്നില്ല,അവരതു ചെയ്യുന്നുണ്ട് അതിന്റെ ഫലങ്ങളും ആ സമൂഹത്തിലുണ്ട്.അതു പറഞ്ഞതിന്റെ പേരില്‍ അവരുടെ തലയോ കയ്യോ മുറിച്ചാല്‍ എത്രകഷ്ണമാണ് എന്നു പരിശോധിക്കാനൊന്നും ഒരു കിത്താബിലും കൊത്തിവച്ചിട്ട് അവര്‍ നിത്യപാരായണം ചെയ്യുന്നില്ല.

ചാണക്യന്‍ said...

അനില്‍ശ്രീ.,
ഒരു ഖണ്ഡികയിൽ ഒതുങ്ങുന്ന ഈ പോസ്റ്റ് ഇപ്പോഴും നിലനിൽക്കുന്ന വലിയൊരു സത്യത്തെ നൂറാവർത്തി വിളിച്ചു പറയുകയാണ്...

പോസ്റ്റിന് അഭിവാദ്യങ്ങൾ അനിൽശ്രീ....

ഇതൊക്കെ പറയുമ്പോൾ ഇപ്പോഴും ചിലർക്ക് ചൊടിക്കും...

വിദ്യാരംഭം എന്ന കച്ചവടം ഈ അടുത്ത കാലത്താണ് ഇത്രേം പുഷ്ടിയായത്. അതിന് ഏറ്റവും കൂടുതൽ വളം വെച്ച് കൊടുത്തത് ഇവിടുത്തെ മുഖ്യധാരാ പത്രങ്ങളാണ്
( അക്ഷയതൃതീയതയുടെ മറ്റൊരു പതിപ്പ്)

കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുക എന്നത് ഒരു സോഷ്യൽ കസ്റ്റം ആയിരിക്കുന്നു. ഹൈന്ദവർ അനുവർത്തിച്ച ഈ പരിപാടിയെ മറ്റ് മതക്കാരും പിന്തുടരുന്നുണ്ട്. ഭാവിയിൽ ചോറൂണം ഇങ്ങനെയൊക്കെ ആയേക്കാം....

എന്തായാലും ഊണിനോളം വരില്ലല്ലോ എഴുത്ത്....:):)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇവിടേക്കൊക്കെ പിള്ളേരേം കൊണ്ട് ഓടുന്നവരെ പറഞ്ഞാല്‍ മതി.

C.K.Samad said...

രാമചന്ദ്രന്‍ വെട്ടിക്കാട്ട് പറഞ്ഞതിനോട് യോചിക്കുന്നു.

ബിജു ചന്ദ്രന്‍ said...

മാധ്യമ സഹായത്തോടെ അടുത്തിടെ വളര്‍ന്നു വന്ന ഒരു ഇടപാടല്ലേ ഈ എഴുത്തിനിരുത്ത്? (ഇത്ര വ്യാപകമായി) ക്രമേണ ക്രിസ്ത്യന്‍ പുരോഹിതരും തനി ഹൈന്ദവമായ ഈ ചടങ്ങ് സ്പോണ്‍സര്‍ ചെയ്യാന്‍ തുടങ്ങി. എത്ര മതേതര പ്രതിച്ഛായ കൊടുക്കാന്‍ ശ്രമിച്ചാലും ഇത്തരം ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം സവര്‍ണ്ണ മനോഭാവം പുറത്തു വരും. (ഇത്തരം സവര്‍ണ്ണ ഹൈന്ദവ മൂരാച്ചി ചടങ്ങുകളുടെ അര്‍ത്ഥശൂന്യത പൊതുജനത്തിന് ബോധ്യപ്പെടാന്‍ ഒരു പക്ഷെ ഇത്തരം വിവാദങ്ങള്‍ സഹായിച്ചേക്കാം. (?))
Nb : ഇന്നും ജാതി വിവേചനം നില നില്‍ക്കുന്നവയാണ് കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളെല്ലാം. ശബരിമല മേല്‍ശാന്തിയായി ഒരു ശശി നമ്പൂരിയെ നിയമിച്ചതായി വാര്‍ത്ത കാണുന്നു. ശബരിമല , ഗുരുവായൂര്‍ മുതലായ ക്ഷേത്രങ്ങളുടെ മേല്‍ശാന്തിമാരായി പട്ടിക ജാതി / വര്‍ഗത്തില്‍ പ്പെട്ട ആളുകളെ നിയമിക്കാന്‍ നടപടി എടുക്കേണ്ടിയിരിക്കുന്നു.
അത്തരം ഒരു സാമൂഹ്യ വിപ്ലവ കാലം കാണാന്‍ നാം എത്ര കാലം കാത്തിരിക്കണം?

പാര്‍ത്ഥന്‍ said...

പൂന്താനം ഇല്ലത്ത് എല്ലാ ജാതി മതസ്ഥർക്കും വിദ്യാരംഭം കുറിക്കുന്നുണ്ട് എന്ന് പ്രചരിപ്പിച്ചതിനുശേഷമാണ് ഈ ഒരു നിഷേധം ഉണ്ടായതെങ്കിൽ ഈ സംഭവം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ജാതി മത വ്യത്യാസമില്ലാതെ വിദ്യാരംഭം കുറിക്കുന്ന സാമൂഹിക സംഘടനകൾ നടത്തുന്ന വേദിയിൽ ആണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ അത് ഏറ്റവും വലിയ അവഹേളനമാണ്. ഹൈന്ദവ ആചാര തട്ടിപ്പുകളിലൂടെ കബളിപ്പിക്കപ്പെടുന്നത് ആ സമുദായക്കാർ തന്നെയാണ്. അത് തെറ്റെന്ന് മനസ്സിലാകുമ്പോൾ ആരെങ്കിലും തിരുത്താൻ മുന്നോട്ട് വരും. താല്പര്യമില്ലാത്തവർ പോകാതിരുന്നാൽ പോരെ. എന്റെ മകനെ എഴുത്തിനിരുത്തിയത് വിജയദശമി നാളിൽ അല്ലായിരുന്നു. രണ്ടാമത്തെ മകളെ ഇതുവരെ എഴുത്തിനിരുത്തിയിട്ടില്ല. ഇപ്പോൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു.


മുകളിലെ കമന്റ് ‘ദൃഷ്ടിദോഷ’ത്തിൽ ഇട്ടതാണ്, നിസ്സഹായനെപ്പോലെ.

ഇവിടെ രണ്ടുവാക്കുകൂടി പറഞ്ഞോട്ടെ.

പൂന്താനം ഇല്ലം ഗുരുവാ‍യൂർ ദേവസ്വത്തിന്റെ കീഴിലാണ്. അവർക്ക് ചില ആചാരങ്ങൾ ഉണ്ട്. ഗുരുവായൂർ അമ്പലത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല, അതുതന്നെയായിരിക്കും ഇവിടത്തെ രീതിയും. ഒരു പോലീസുകാരൻ ആയതുകൊണ്ടുമാത്രം നിയമം തെറ്റിക്കാൻ കഴിയുന്നുണ്ടാകില്ല.

ഒരു മുസ്ലീം കുട്ടി ഹിന്ദുക്കളുടെ പാട്ടും ഡാൻസും പഠിച്ചു എന്ന കുറ്റത്തിന് ആ കുടുംബത്തെ ഊരുവിലക്ക് കല്പിച്ച നാടാണ്. ഇനി ആ പോലിസുകാരനെതിരെ എന്തു ഫതുവയാണാവോ വരാൻ പോകുന്നത്. അനിസ്ലാമികമായ ചടങ്ങിന് പോയ കാഫിറായ മുസ്ലിമാണ്.

[അക്ഷരത്തിനും മതം കല്പ്പിച്ചു നല്‍കിയത് മഹാ ചെറ്റത്തരമായി പോയി. ഇങ്ങനെ അയിത്തമുള്ള സ്ഥലത്ത് ഇത്തരം പരിപാടികള്‍ നടത്താന്‍ എന്തിനു ശ്രമിക്കണം എന്ന സാംസ്കാരിക നായകന്മാര്‍ ചിന്തിക്കാന്‍ സമയമായിരിക്കുന്നു.]

അയിത്തമുള്ളിടത്ത് സാംസ്കാരിക നായകന്മാർ പോകണോ എന്ന് ആ വിഭാഗം ആലോചിക്കേണ്ട വിഷയമാണ്.
പക്ഷെ ഒരു മഹാഭൂരിപക്ഷമായ ഹിന്ദുവിന്റെ ആചാരം നിലനിർത്തണോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഒരു ചെറ്റകൾക്കൊന്നും ആരും കൊടുത്തിട്ടില്ല. ആചാരങ്ങൾ ആഭാസങ്ങളാകുമ്പോൾ അത് താനെ ഇല്ലാതായിക്കോളും. അതിനുവേണ്ടി ആരും വാളെടുക്കേണ്ടതില്ല എന്നതാണ് ഹൈന്ദവ സംസ്ക്കാരം പഠിപ്പിക്കുന്നത്. ഇതങ്ങു നിർത്തിയാൽ ഒരു ദൈവവും കോപിക്കയും ഇല്ല.

ചില കാര്യങ്ങളിൽ മുസ്ലീം ദൈവത്തിന് കഴിവുകേടുള്ളതുകൊണ്ടാണോ മുസ്ലീംങ്ങൾ ഹിന്ദു ദൈവങ്ങളെ തേടി പോകുന്നത് ?

P. M. Pathrose said...

എഴുത്തിനിരുത്തല്‍ എന്നത് തന്നെ ഒരു ഹൈന്ദവ ആചാരമാണ്. ഇതൊക്കെ നാണമില്ലാതെ അനുകരിക്കുന്ന മുസ്ലീങ്ങളും ക്രിസ്ത്യാനികളുമൊക്കെ ഇത്തരം അവഹേളനങ്ങള്‍ ചോദിച്ചു വാങ്ങിക്കുകയാണ്. കുര്‍ബാന ചൊല്ലാന്‍ അറിയാവുന്ന എതെങ്കിലും ഹിന്ദു പൂജാരിമാര്‍ കുര്‍ബാന ചൊല്ലാന്‍ പള്ളിയില്‍ വന്നിട്ട് ആരെങ്കിലും തടയുമ്പോള്‍ "ദേ വര്‍ഗീയവിവേചനം" എന്നു പറഞ്ഞാല്‍ എങ്ങനെയിരിക്കും? കൂടുതല്‍ പറയുന്നില്ല. എഴുത്തിനിരുത്തല്‍ എന്ന മതേതര ആചാരത്തെ കുറിച്ചും സരസ്വതീദേവിയുടെ സാംസ്കാരികമാനത്തെ കുറിച്ചും ഇപ്പൊ വരും ഗീര്‍വാണങ്ങള്‍ പലദിക്കില്‍ നിന്ന്.

അനില്‍ശ്രീ... said...

അഭിപ്രായം പറഞ്ഞ എല്ലവര്‍ക്കും നന്ദി.

ഓ.ടോ . എന്റെ മകനെ എഴുത്തിനിരുത്തിയപ്പൊള്‍ ഇട്ട ഒരു പോസ്റ്റ് കൂടി ഉണ്ട് ഈ ബ്ലോഗില്‍ . http://swakaryangal.blogspot.com/2008/10/blog-post.html

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി