ഇന്നത്തെ തീയതി :

Wednesday, July 13, 2011

പഴയ കോപ്പിയടി, ഇപ്പോള്‍ വ്യാപകം..

ഇതാണോ പുതിയ ബൂലോകം  എന്ന് ചോദിക്കേണ്ടിയിരിക്കുന്നു,, കാരണം ഫേസ്ബുക്കില്‍ വരെ പേസ്റ്റ് ചെയ്ത്  പ്രസിദ്ധമായിരിക്കുന്ന ഒരു പോസ്റ്റ് ആണിത്.

സന്തോഷകരമായ കുടുംബ ജീവിതത്തിനു, ചില മാര്‍ഗരേഖകള്‍. - "ഭാര്യയെ 'എടി', 'നീ' എന്നൊക്കെ വിളിക്കുന്നതിനു പകരം 'കുട്ടാ, കുട്ടാ' എന്ന് മാത്രമേ വിളിക്കാവൂ. ...എന്നു തുടങ്ങുന്ന ഒരു പോസ്റ്റ്.

ഫേസ് ബൂക്കില്‍ കണ്ടപ്പോള്‍ ഇത് ഏത് ബ്ലോഗില്‍ നിന്നാണെന്ന് അറിയാന്‍ ഒന്നു സേര്‍ച്ച് ചെയ്തതാ.. അപ്പോള്‍  കിട്ടിയത് കുറെയേറെ ഉത്തരങ്ങള്‍... ഇപ്പോള്‍ ഇതിന്റെ ഒരിജിനല്‍ ആരുടേതാണെന്ന്  പോലും സംശയമായി.. കിട്ടിയ ഉത്തരങ്ങളുടെ തീയതി വച്ചു നോക്കിയാല്‍ "മായാലോകം" എന്ന ബ്ലോഗില്‍ നിന്നാണ് ഇത് വൈറസ് പോലെ പടര്‍ന്നിരിക്കുന്നതെന്ന് തോന്നുന്നു.. അതിനാല്‍ തല്‍ക്കാലം ക്രെഡിറ്റ് Maya V ക്ക് കൊടുക്കാം. അതല്ല,, മറ്റാരെങ്കിലുമാണ് കര്‍ത്താവെങ്കില്‍ ക്രെഡിറ്റ് എടുത്ത് അവര്‍ക്ക് കൊടുക്കാം...

May 15, 2011... മായാലോകം...


May 24, 2011.... വിജേഷ് വി നായര്

May 27, 2011 .... എലന്ത

May 29, 2011 .... RAP

May 31, 2011 ..... സംഗീതസംഗമം...

June 10, 2011 ...... കൂട്ടുകാരന്‍

June 18, 2011 ... കൂട്ട് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക്

July 13, 2011 ...... സൈമണ്‍ മാഷ്


ഇനി അനേകം കൂട്ടയ്മകളീല്‍ ഇത് കാണാം.. ഫേസ് ബൂക്കില്‍ വേറെയും.. അതു പോട്ടെ,,,


പക്ഷേ .. ബ്ലോഗുകളില്‍ ഇത് കോപ്പി ചെയ്തു വയ്ക്കുന്നവര്‍ക്ക് നാണമില്ലേ?

8 comments:

അനില്‍ശ്രീ... said...

പുതിയ ബ്ലോഗ് സംസ്കാരം.. കോപ്പി പേസ്റ്റ് ചെയ്യുന്നതാണ് ബ്ലോഗെഴുത്തെന്ന് ആരൊക്കെയോ ധരിച്ചു വച്ചിരിക്കുന്ന പോലെ...

ഇതാണോ പുതിയ ബൂലോകം എന്ന് ചോദിക്കേണ്ടിയിരിക്കുന്നു,, കാരണം ഫേസ്ബുക്കില്‍ വരെ പേസ്റ്റ് ചെയ്ത് പ്രസിദ്ധമായിരിക്കുന്ന ഒരു പോസ്റ്റ് ആണിത്.

സന്തോഷകരമായ കുടുംബ ജീവിതത്തിനു, ചില മാര്‍ഗരേഖകള്‍. - "ഭാര്യയെ 'എടി', 'നീ' എന്നൊക്കെ വിളിക്കുന്നതിനു പകരം 'കുട്ടാ, കുട്ടാ' എന്ന് മാത്രമേ വിളിക്കാവൂ. ...എന്നു തുടങ്ങുന്ന ഒരു പോസ്റ്റ്.

അനില്‍@ബ്ലോഗ് // anil said...

:)

Akshay S Dinesh said...

ഞാനിപ്പം ഇത് കോപ്പി ചെയ്തു മെയ്‌ പതിമൂന്നു ന്നു ഡേറ്റ് ഇട്ടാലോ?

അനില്‍ശ്രീ... said...

Akshay S Dinesh ; അതെങ്ങനെയാണന്ന്‍ ഒന്നു പറയാമോ ?

Akshay S Dinesh said...

http://www.google.com/support/blogger/bin/answer.py?answer=41456

അനില്‍ശ്രീ... said...

ഇങ്ങനെ ഒരു പ്രാവശ്യം പബ്ലീഷ് ചെയ്തിട്ടു പിന്നെ ഡേറ്റ് മാറ്റിയാല്‍ URL-ഇല്‍ മാറ്റം വരില്ല.

Akshay S Dinesh said...

ആയിക്കോട്ടെ.

പഞ്ചാരകുട്ടന്‍ -malarvadiclub said...

കോപ്പി അടിക്കുന്നത് പോട്ടെ ക്ഷമിക്കാം പക്ഷെ യഥാര്‍ത്ഥ ബ്ലോഗിന്റെ ലിങ്കും കൂടി കൊടുത്താല്‍ മതിയായിരുന്നു
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി