ഇന്നത്തെ തീയതി :

Wednesday, November 6, 2013

യുഗങ്ങളും മഹാഭാരതവും

ശിലായുഗം (Stone Age)

  പ്രപഞ്ചോല്പത്തി മുതല്‍ ബി സി അയ്യായിരം വരെയുള്ള നീണ്ട കാലയളവിനെ നമുക്ക് ശിലായുഗം എന്ന് വിശേഷിപ്പിക്കാം അന്ന് മനുഷ്യനും അവന്റെ പൂര്‍‌വ്വികരും കല്ലുകൊണ്ടുള്ള ആയുധങ്ങളും മറ്റുമാണ്‍ ഉപയോഗിച്ചു കൊണ്ടിരുന്നത്.

വെങ്കലയുഗം (Bronze Age)

ഏകദേശം BC 3300-ഓടു കൂടി വെങ്കലത്തിന്റെ ഉപയോഗം തുടങ്ങി. ആഭരണങ്ങള്‍ക്കും പാത്രനിര്‍മ്മാണത്തിനുമൊക്കെ വെങ്കലം ഉപയോഗിച്ചു വന്നു. ആവശ്യത്തിന്‍ ബലമില്ലാതിരുന്നതിനാല്‍ ആയുധം ഉണ്ടാക്കാന്‍ വെങ്കലം ഉപയൊഗിച്ചിരുന്നില്ല. ആ കാലഘട്ടം ഏകദേശം BC1300 വരെ നീണ്ടു എന്നു പറയാം.

അയോയുഗം (Iron Age)

BC 1700-ഓട് കൂടി ഇരുമ്പ് കണ്ടു പിടിക്കപ്പെട്ടു. അതുനു മുമ്പ് തന്നെ ഉല്‍ക്കാശകലങ്ങളില്‍ നിന്ന് ഇരുമ്പ് വേര്‍ തിരിച്ചെടുത്തിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. ഇതൊക്കെയാണെങ്കിലും BC 1200-നു ശേഷമാണ്‍ ഇരുമ്പ് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് ഗവേഷകര്‍ പറയുന്നു. ഇന്ത്യയില്‍ ഇരുമ്പ് ഉപയോഗിക്കാന്‍ തുടങ്ങിയതും ഈ കാലഘട്ടത്തില്‍ ആണെന്ന് പറയപ്പെടുന്നു. BC 1100-ഓട് കൂടി എത്തിയ ആര്യന്മാര്‍ ആണ്‍ ഇരുമ്പിന്റെ ഉപയോഗം ഇന്ത്യയില്‍െത്തിച്ചതെന്നും ചിലര്‍ പറയുന്നു. കൗടില്യന്റെ അര്‍ത്ഥശസ്ത്രത്തില്‍ ഇരുമ്പിനെ പറ്റി പറഞ്ഞിട്ടുണ്ട്. അത് BC മൂന്നാം നൂറ്റാണ്ടിലെ കാര്യം. പിന്നീടീങ്ങോട്ട് ഇരുമ്പ് ആണ്‍ എല്ലാ കാര്യത്തിനും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം.

  ************************ *************************

മുകളില്‍ ഇത്രയും ചുരുക്കി പറഞ്ഞ കാര്യങ്ങള്‍ ചില സംശങ്ങള്‍ തീര്‍ക്കാനാണ്... മഹാഭാരതകഥ നടക്കുന്നത് എന്നാണ് എന്ന ചോദ്യത്തിന്‍ ഉത്തരം തേടിയുള്ള യാത്ര ആയിരുന്നു. പലയിടത്തും പലതും കണ്ടു. ലോജിക്കലി കഥ നടക്കാന്‍ സാധ്യതയുള്ളത് BC 1000-നു ശേഷമായിരിക്കണം. കാരണം മഹാഭാരതത്തില്‍ ഇരുമ്പിനെ കുറിച്ചുള്ള പല പ്രസ്ഥാവനകളുമുണ്ട് എന്നത് തന്നെ. അമ്പ് ഉപയോഗം തന്നെ ഏറ്റവും വലിയ ഉദാഹരണം. പിന്നെ, ധൃതരാഷ്ട്രാലിംഗനം, ആ ഇരുമ്പുലക്കയും പിന്നെ ശ്രീകൃഷ്ണന്റെ അന്ത്യവും ഒക്കെ ഇരുമ്പുമായി ബന്ധപ്പെട്ടതാണ്‍.


നിഗമനങ്ങള്‍ :

1: ഇപ്പോള്‍ പ്രചരിക്കുന്നതു പോലെ ശ്രീകൃഷണന്‍ ജനിച്ചതും മഹാഭാരത കഥ നടന്നതും അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പല്ല.

2: ത്രേതായുഗത്തില്‍ ശ്രീരാമന്‍ ഉപയോഗിച്ചതും അമ്പ് തന്നെയാണെന്നതിനാല്‍ ആ കഥയും മുകളീല്‍ പറഞ്ഞ കാലഘട്ടത്തില്‍ തന്നെ നടന്നതാവണം..

ചുരുക്കം: പുരാണ കഥകള്‍ കഥകളായി തന്നെ വിശ്വസിക്കണം, അതിലെ സാരാംശം ഗ്രഹിക്കണം, അതില്‍ പറയുന്ന നല്ലതെല്ലാം മനസ്സിലാക്കണം. അതല്ലാതെ ഇന്നു പ്രചരിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ "കഥകളും" നടപ്പില്‍ വരുത്താന്‍ ചിലര്‍ ശ്രമിക്കുന്ന "അജണ്ടയും" മനസ്സിലാകാതെ ഇതെല്ലാം വള്ളി പുള്ളി വിടാതെ വിഴുങ്ങുന്ന വിഡ്ഡികള്‍ ആകാതിരിക്കുക..

3 comments:

അനില്‍ശ്രീ... said...

പുരാണ കഥകള്‍ കഥകളായി തന്നെ വിശ്വസിക്കണം, അതിലെ സാരാംശം ഗ്രഹിക്കണം, അതില്‍ പറയുന്ന നല്ലതെല്ലാം മനസ്സിലാക്കണം. അതല്ലാതെ ഇന്നു പ്രചരിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ "കഥകളും" നടപ്പില്‍ വരുത്താന്‍ ചിലര്‍ ശ്രമിക്കുന്ന "അജണ്ടയും" മനസ്സിലാകാതെ ഇതെല്ലാം വള്ളി പുള്ളി വിടാതെ വിഴുങ്ങുന്ന വിഡ്ഡികള്‍ ആകാതിരിക്കുക..

അനില്‍ശ്രീ... said...

Comments from Facebook,
Anil Sree: ഈ എഴുതിയിരിക്കുന്നത്‌ വേദങ്ങളും പുരാണങ്ങളും മുഴുവൻ പഠിച്ച പണ്ഠിതന്മാർക്ക്‌ വേണ്ടിയല്ല.. കണ്ണുമടച്ച്‌ എല്ലാം വിശ്വസിക്കുന്ന സാധാരണക്കാർക്ക്‌ വേണ്ടിയാണു

Abhilash Menon Aravallil:
The idea that iron was known only from the start of the iron age (Circa 1300 BC) is not really true. "Iron age" signifies the period when iron became cheap enough to be used in day to day life by common people.
Artifacts made from meteorite iron have been found dating from about 5000 BC! In Mesopotamia (Iraq) there is evidence people were smelting iron around 5000 BC.
So... :D
Sorry for not typing in Malayalam.

Anil Sree അതുനു മുമ്പ് തന്നെ ഉല്‍ക്കാശകലങ്ങളില്‍ നിന്ന് ഇരുമ്പ് വേര്‍ തിരിച്ചെടുത്തിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. ഇതൊക്കെയാണെങ്കിലും BC 1200-നു ശേഷമാണ്‍ ഇരുമ്പ് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് ഗവേഷകര്‍ പറയുന്നു. ഇന്ത്യയില്‍ ഇരുമ്പ് ഉപയോഗിക്കാന്‍ തുടങ്ങിയതും ഈ കാലഘട്ടത്തില്‍ ആണെന്ന് പറയപ്പെടുന്നു. "... it is given in the post. it was just the iron content from meteorite. It was not using for any weapons, utensils etc.. especially in sind harappan cultures....

Abhilash Menon Aravallil Yes, true.
But the epics, if actually are history, cannot be dated on the basis of just the mention of iron only. The epics were subject to immeasurable interpolations and redactions. For instance, Mahabharat was composed by Vyasa as Jaya, which later became Bharat and then Mahabharat. So the mention of iron might simply be an interpolation.
Whatever... I completely agree with the ചുരുക്കം in your post... :D15 hours ago · Like..Anil Sree Abhilash Menon Aravallil, സത്യത്തില്‍ മറ്റേതൊരു മതഗ്രന്ഥവും പോലെ അതു രചിക്കപ്പെട്ട കാലഘട്ടത്തിലെ അറിവു വച്ച് എഴുതിയ കഥകളാണ് മഹാഭാരതത്തിലുമുള്ളത്. അന്ന് ഇരുമ്പ് കൊണ്ടുള്ള ആയുധങ്ങള്‍ നിലവിലുണ്ടായിരുന്നതു കൊണ്ടാണ് ആ കഥയിലും അവ കടന്നു വരുന്നത്.

പിന്നെ ഇരുമ്പിന്റെ ഒരു ഉദാഹരണം മാത്രമല്ല ഈ കാലഘട്ടത്തെ പറ്റി പറയാന്‍ തെളുവുകളായുള്ളതെന്ന് പലരും സമര്‍ത്ഥിച്ചിട്ടുണ്ട്. ഞാന്‍ അത് ഇവിടെ പറഞ്ഞത് ഏറ്റവും എളുപ്പം മനസ്സിലാകാനുള്ള ഒരു ഉദാഹരണം എന്ന നിലയിലാണ്.

പതിനെട്ട് അക്ഷൗഹിണി പടയുടെ കണക്കും അന്നത്തെ ജനസംഖ്യയുടെ കണക്കും എടുത്ത് നോക്കിയാലും ആ കാലഘട്ടം ബി സി മൂന്നാം നൂറ്റാണ്ട് ആയിരിക്കില്ല എന്നു തോന്നുന്നു. (അതിനെ പിന്നീട് എഴുതാം...)

Gaanan Uppungal [[അതുനു മുമ്പ് തന്നെ ഉല്‍ക്കാശകലങ്ങളില്‍ നിന്ന് ഇരുമ്പ് വേര്‍ തിരിച്ചെടുത്തിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. ഇതൊക്കെയാണെങ്കിലും BC 1200-നു ശേഷമാണ്‍ ഇരുമ്പ് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് ഗവേഷകര്‍ പറയുന്നു.]]==== “ഉൽക്കാശകലങ്ങളിൽ നിന്നും ഇരുമ്പ് വേർതിരിച്ചെടുത്തിരുന്നു” എന്ന് പറഞ്ഞത് “ഗവേഷകർ” ആയിരിക്കില്ല എന്നു തോന്നുന്നു.

Anil Sree പിന്നെ ആരായിരിക്കും?... ഏതെങ്കിലും ഊപനിഷതുകളിൽ ആയിരിക്കുമോ?3 hours ago via mobile · Like..Gaanan Uppungal ആരു പറഞ്ഞു എന്ന് വാചകത്തിൽ നിന്നും വ്യക്തമല്ല. പറഞ്ഞത് ഒരേ ഗവേഷകരാണെങ്കിൽ .............

Justin Jacob 5000 വര്‍ഷങ്ങള്‍ക്ക് മുന്നെ ഇരുമ്പ് കണ്ടു പിടിച്ചിരുന്നു എന്നും 3000 വര്‍ഷങ്ങള്‍ക്ക് മുന്നെ തന്നെ ഉപയോഗിച്ച് തുടങ്ങിയിരുന്നു എന്നും കാണുന്നു. ഇന്ത്യയില്‍ എന്ന് ഉപയോഗിച്ചു എന്നതറിയില്ല.

അനില്‍ശ്രീ... said...

Gaanan Uppungal Justin Jacob : ഉണ്ടെങ്കിൽ തന്നെ ഭാരതത്തിൽ അത് സംഭവിക്കാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ മുകളിലത്തെ ഗവേഷകർ പറഞ്ഞത് തിരുത്തേണ്ടി വരില്ലെ.

Justin Jacob എത്ര നാഗരികതകള്‍ മണ്ണിനടിയില്‍ ഉണ്ടെന്ന് ഇതു വരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല. ലഭ്യമായ അറിവല്ലെ 5000. നിരീശ്വരത്വം ഒന്നിനും പരിഹാരമല്ല.

Anil Sree അയ്യായിരം ബി സി യില്‍ ഇരുമ്പിന്റെ അംശം കണ്ടെത്തി എന്ന് പറയപ്പെടുന്നത് മെസപ്പൊട്ടേമിയയിലും ഈജിപ്തിലും ആണ്‍. അതു തന്നെ ആയുധങ്ങളുടെ രൂപത്തിലോ പാത്രങ്ങളുടെ രൂപത്തിലോ ആയിരുന്നില്ല. ഇരുമ്പ് വളരെ ഉയര്‍ന്ന താപത്തില്‍ ഉരുക്കി വിവിധ കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങിയത് BC1800-1200 കാലഘട്ടത്തിലാണെന്നാണ്‍ പറയുന്നത്. ഇന്ത്യയില്‍ അത് ഉപയോഗത്തിലായി എന്ന് കരുതുന്നതും ആ കാലഘട്ടത്തിലാണ്.

Anil Sree: Gaanan Uppungal, ഗവേഷണങ്ങള്‍ നടക്കുകയെല്ലേ? ഇവിടെ വച്ച് എല്ലാം നിര്‍ത്തി ഭാരതത്തിലും രാമായണത്തിലും വേദങ്ങളിലും ഉപനിഷതുക്കളിലും എഴുതിയത് മാത്രം വിശസിച്ചാല്‍ മതി എന്നാണെങ്കില്‍ അങ്ങനെ ആകാം. ഞാന്‍ എതിരു പറയില്ല. പന്തീരായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് കടലില്‍ മറഞ്ഞ ദ്വാരക കിട്ടി എന്നും പ്രചരണം കണ്ടു. അതും താങ്കള്‍ക്ക് വിശ്വസിക്കാം. അപ്പോള്‍ അയ്യായിരത്തിന്റെ കണക്ക് എവിടെ നിന്ന് വന്നു എന്ന് ഒരിക്കലും ചിന്തിക്കരുത്.

Anil Sree Justin Jacob, നിരീശ്വരത്വം നല്ലതാണോ ചീത്തയാണൊ എന്നൊന്നും ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ നില്‍ക്കുന്നില്ല. നിലവിലുള്‍ല വസ്തുതകള്‍ വച്ച് ഒരു നീരീക്ഷണം നടത്തിയതാണിത്. ശ്രീകൃഷ്ണ ജയന്തി പോസ്റ്ററുകളില്‍ ഒക്കെ പലയിടത്തും കൃത്യമായി വര്‍ഷം എഴുതി വയ്ക്കുന്നത് കണ്ടു. അതില്‍ നിന്നു ഉടലെടുത്ത ഒരു സംശയം, അത് ഇരുമ്പുമായി കൂട്ടികെട്ടിയതാണ്‍. അയ്യായിരം വര്‍ഷം മുമ്പ് നടന്ന ഒരു "യഥാര്‍ത്ഥ സംഭവമായി" ചിലര്‍ക്കിത് ചിത്രീകരിച്ചേ മതിയാകൂ.. ഇതു വരെ ഒരു തെളിവുമില്ലാത്ത ഒരു കാര്യത്തില്‍ ഇത്ര കറക്റ്റ് ആയി നാളും പക്കവും വച്ച് ജയന്തി ആഘോഷിക്കുന്നതു കാണുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന ഒരു ജിജ്ഞാസ.


Justin Jacob Anil Sree നിരീശ്വരത്തെക്കുറിച്ചുള്ള പരാമര്‍ശം Gaanan Uppungal ഇന്റെ പ്രതികരണത്തിനുള്ള മറുപടി മാത്രമാണ്. അത് താങ്കളുടെ സ്റ്റാറ്റസ്സിനെ ഏതെങ്കിലും രീതിയില്‍ വിമര്‍ശിക്കുന്നതോ അതിനുള്ള മറുപടിയോ അല്ല. മനസ്സിലാക്കിയതില്‍ നന്ദി.

പിന്നെ കൃത്യമായ വര്‍ഷം എഴുതലൊക്കെ ഒരു ഊഹം അല്ലെങ്കില്‍ സങ്കല്‍പ്പം മാത്രമാണ്. ഡിസംബര്‍ 25 ന് ക്രിസ്തു ജനിച്ചത് കൊണ്ടൊന്നുമല്ലല്ലോ ക്രിസ്തുമസ് ആ ദിവസം ആഘോഷിക്കുന്നത്. അതു പോലെ കരുതിയാല്‍ മതിയാകും.

Anil Sree കൃസ്തുമസിനെ പറ്റി ഈ പറഞ്ഞത് എത്ര കൃസ്ത്യന്‍ വിശ്വാസികള്‍ വിശ്വസിക്കും എന്ന് അന്വേഷിച്ചിട്ടുണ്ടോ? ഒരിക്കല്‍ ഇത് ഞാന്‍ എന്റെ കൂടെ ജോലി ചെയ്യുന്ന ഫിലിപിനോ കൂട്ടുകാരൊട് ചോദിച്ചു, ഇന്ത്യന്‍ കൂട്ടുകാരോട് പറഞ്ഞു, പക്ഷേ ആര്‍ക്കും വിശസിക്കാന്‍ കഴിയുന്നില്ല, കാരണം ഡിസംബര്‍ 25 കൃസ്തുവിന്റെ യഥാര്‍ത്ഥ ജന്മദിനമല്ലെന്ന് അവരെ ആരും പഠിപ്പിച്ചിട്ടില്ല. മറിച്ച്, അന്നാണ് ക്ര്îസ്തു ജനിച്ചത് എന്ന് കൃത്യമായി അവരോട് പലരും പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഈ പറഞ്ഞു കൊടുക്കുന്നവര്‍ക്ക് ഇതിന്റെ സത്യാവസ്ഥ അറിയുകയും ചെയ്യാം. ഇവിടെയും ഈ പ്രചരണം നടത്തുന്നവര്‍ക്ക് അറിയാം തങ്ങള്‍ പറയുന്നത് തെറ്റാണ് എന്ന്. പക്ഷേ സാധാരണ ജനങ്ങളിലേക്ക് എത്തുന്ന സന്ദേശം തെറ്റാണെന്നാണ് ഞാന്‍ പറയുന്നത്.

അതു കൊണ്ടാണ്‍ ആദ്യം ഒരു കമന്റ്ല്‍ ഇങ്ങനെ എഴുതിയത് : "ഈ എഴുതിയിരിക്കുന്നത്‌ വേദങ്ങളും പുരാണങ്ങളും മുഴുവൻ പഠിച്ച പണ്ഠിതന്മാർക്ക്‌ വേണ്ടിയല്ല.. കണ്ണുമടച്ച്‌ എല്ലാം വിശ്വസിക്കുന്ന സാധാരണക്കാർക്ക്‌ വേണ്ടിയാണു."

കാരണം എല്ലാം അറിയാവുന്നവര്‍ തങ്ങളുടെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് ശരിയായി കൊടുക്കുന്നതിനു പകരം തങ്ങള്‍ക്ക് ആവശ്യമുള്ള വിധത്തിലോ വിശ്വാസങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധത്തിലോ സാധാരണക്കാരനി‍ലേക്ക് എത്തിക്കുകയും, അവര്‍ പറയുന്നത് ശരിയാണെന്ന് സമര്‍ത്ഥിക്കാന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു കൊണ്ടെയിരിക്കും.

Justin Jacob ഡിസംബര്‍ 25 കൃസ്തുവിന്റെ യഥാര്‍ത്ഥ ജന്മദിനമല്ലെന്ന് എനിക്കറിയാവുന്ന പലര്‍ക്കും അറിയാം. അല്‍പ്പമെങ്കിലും വായനാശീലം ഉള്ളവനും അറിയാമായിരിക്കണം. അത്രയെ പറയാനാകു.

Anil Sree ആ സ്വതന്ത്രവായനക്ക്‌ മുകളിൽ വിശ്വാസം എന്നത്‌ കയറി ഇരിക്കുമ്പോൾ അത്‌ ശരിയാണെന്നു അറിയാമെങ്കിലും സമ്മതിച്ചു തരാൻ മനസ്സ്‌ തയ്യാറാകാത്തതാണു പലരുടെയും പ്രശ്നം....

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി