ഇന്നത്തെ തീയതി :

Wednesday, November 21, 2007

എയര്‍ ഇന്‍ഡ്യാ എക്സ്പ്രസ്സ്.,,, ശരിക്കും “എക്സ്പ്രസ്”‘ സര്‍വീസ്.

ഇന്നലെ രാത്രി എന്റെ ഭാര്യയുടെ ചേച്ചിയുടെ ഭര്‍ത്താ‍വിനെ ഞാന്‍ അബുദാബി എയര്‍പോര്‍ട്ടില്‍ നിന്നും കൊച്ചിയിലേക്ക് യാത്രയാക്കി. അപ്പോള്‍ സമയം രാത്രി 12.30. വീട്ടില്‍ വന്ന് ഞാന്‍ ഒരിക്കല്‍ കൂടി ചെക്ക് ചെയ്തു. കുഴപ്പം ഇല്ല്ല, 1.35-നു വിമാനം വരും, 2.39-നു പോകൂം എന്ന് പറഞ്ഞത് കേട്ട് സ്വസ്ഥമായി കിടന്നുറങ്ങി. ..

രാവിലെ ചേച്ചി നാട്ടില്‍ ‍നിന്ന് വിളിച്ചു.

ഓഹ്.... ഇത്ര പെട്ടെന്ന് അങ്ങ് എത്തിയല്ലോ എന്നോര്‍ത്ത് സമാ‍ധാനത്തോടെ സംസാരം ആരംഭിച്ച ഞാന്‍ ചേച്ചിയുടെ ചോദ്യം കേട്ട് ശൂ‍ന്യമായി പോയി...

‘ചേട്ടന്‍ ഇപ്പോഴും അബുദാബിയില്‍ ആണെന്ന് വിളിച്ചു പറഞ്ഞു, , ഒന്ന് അന്വേഷിക്കാമോ?” എന്നാണ് ചോദ്യം.

ഉടന്‍ ഞാന്‍ ചേട്ടനെ വിളിച്ചു... അതെ മൊബൈല്‍ അടിക്കുന്നുണ്ട്. ചേട്ടന്‍ അബുദാബി വിട്ടിട്ടില്ല.

ചോദിച്ചപ്പോള്‍ ചേട്ടന്‍ പറഞ്ഞു,

“ ഇന്ന് വൈകുന്നേരം 4.30-നു പോകുമായിരിക്കും എന്ന് എയര്‍ ഇന്‍ഡ്യാക്കാര്‍ പറഞ്ഞത്രേ.... കുട്ടികളും, വയസ്സായവരും എല്ലാം കൂടി അവിടെ ഇരിക്കുന്നു. ഞാനും ഇരിക്കുന്നു”.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തെ കാണാം എന്ന പ്രതീക്ഷയോടെ പോയ ചേട്ടന്റെ മനസ്സിലെ വിഷമം ആ വാക്കുകളില്‍ ഉണ്ടായിരുന്നു. (ആകെ 10 ദിവസത്തേക്കാണ് ചേട്ടന്‍ നാട്ടില്‍ പോയിരിക്കുന്നത്. പുതിയ ഒരു ജോലി ശരിയായിട്ട്, വിസ ചേഞ്ച് ചെയ്യാന്‍ കിഷില്‍ പോകാതെ കമ്പനിക്കാരുടെ കാലു പിടിച്ച് കിട്ടിയ “വെക്കേഷന്‍ ” ആണിത്).

ഇന്നലെ ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ എങ്കിലും ആ *^$#%*< , >*&*$^# പറഞ്ഞിരുന്നു എങ്കില്‍ ഇന്ന് ഉച്ച കഴിഞ്ഞ് പോയാല്‍ മതിയായിരുന്നു.

പറ്റിപ്പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ ....അടുത്ത പ്രാവശ്യം എങ്കിലും വേറെ ഏതെങ്കിലും ഫ്ലൈറ്റില്‍ ടിക്കറ്റ് എടുക്കാന്‍ തോന്നണമേ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

ഈ പോസ്റ്റ് ഇടുമ്പോള്‍ ചേട്ടന്‍ അവിടെ ഇരുന്നു ഉറങ്ങുകയാവും, അല്ല്ലെങ്കില്‍ ഉറക്കം തൂങ്ങുകയാവും.

“അബുദാബിയില്‍ ഇന്നു ഭയങ്കരമായ മൂടല്‍മഞ്ഞ് ഇല്ല.”

8 comments:

അനില്‍ശ്രീ... said...

ഓഹ്.... ഇത്ര പെട്ടെന്ന് അങ്ങ് എത്തിയല്ലോ എന്നോര്‍ത്ത് സമാ‍ധാനത്തോടെ സംസാരം ആരംഭിച്ച ഞാന്‍ ചേച്ചിയുടെ ചോദ്യം കേട്ട് ശൂ‍ന്യമായി പോയി...

‘ചേട്ടന്‍ ഇപ്പോഴും അബുദാബിയില്‍ ആണെന്ന് വിളിച്ചു പറഞ്ഞു, , ഒന്ന് അന്വേഷിക്കാമോ?” എന്നാണ് ചോദ്യം.

കുഞ്ഞന്‍ said...

എന്റെ പൊന്നേ..ഞാന്‍ ഡിസംബര്‍ 18 നു ഈപ്പറഞ്ഞ വണ്ടിയില്‍ നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്തിട്ടുണ്ട്, പിറ്റേ ദിവസം 19 ന് ശബരിമലക്കു പൊകാനായി എല്ലാ ഏര്‍പ്പാടു ചെയ്യുകയും ചെയ്തിട്ടുണ്ട്...സ്വാമിയേ ശരണം..!

പേടിപ്പിക്കുന്ന ഇത്തരം പോസ്റ്റുകള്‍ ഞാന്‍ വായിക്കൂലാ.. എന്തിനു മനസ്സമാധാനം കളയണം?

നിഷ്ക്കളങ്കന്‍ said...

ഇതാ‍ണ് ബജറ്റ് എയ‌ര്‍ലൈന്‍സ്സ്.
അവരുടെ terms & conditions വായിച്ചു നോക്കൂ. അതിലൊരു പ്രൊവിഷനുണ്ട്. ഞങ്ങ‌ള്‍ക്ക് ഫ്ലൈറ്റ് എപ്പോ വേണേലും കാന്‍സല്‍ ചെയ്യാമെന്നും നിങ്ങ‌ള്‍ അതും പറഞ്ഞ് കയ്യും കാലുമിട്ടടിച്ചിട്ട് ഒരു കാര്യവുമില്ലെന്നും മറ്റും.

അനില്‍ശ്രീ... said...

കുഞ്ഞാ.. 41-നു മുമ്പ് എത്തിയാല്‍ പോരേ.....

നിഷ്കളങ്കാ... അതിലെ ആ ‘ബജറ്റ് ’ആണ് എല്ലാവരേയും വഴി തെറ്റിക്കുന്നത്.

മുരളി മേനോന്‍ (Murali Menon) said...

ഗള്‍ഫില്‍ നിന്നും എം.കെ.മുനീര്‍ വന്ന എയര്‍ ഇന്ത്യ വിമാനം വൈകിയതിന് പ്രവാസികളോടൊപ്പം നിന്ന് പ്രതികരിക്കുന്നത് ടി.വി.യില്‍ കണ്ടു. പരിമിതമായ ലീവില്‍ എത്രയും പെട്ടെന്ന് വീടണയാന്‍ വരുമ്പോള്‍ ഇതൊക്കെ മനസ്സിനെ വല്ലാതെ ഉലയ്ക്കും. ഇതിനൊക്കെ ഒരറുതി ഉണ്ടാവുമെന്ന് പ്രത്യാശിക്കാം പ്രാര്‍ത്ഥിക്കാം.

അനില്‍ശ്രീ... said...

ഉം..ചേട്ടന്‍ പോയി.. ഇന്നു വൈകുന്നേരം 4.45-നു വിമാനം പോയി എന്നറിയുന്നു. 2 നേരം ഭക്ഷണം കൊടുത്തു എന്നു ചേട്ടന്‍ പറഞ്ഞു.

അങ്കിള്‍ said...

അനിലേ,

ഇതൊന്ന്‌ വായിച്ചിട്ട്‌ ചേട്ടനോട്‌ ഒരു പരാതി എഴുതികൊടുത്തിട്ട്‌ വരാന്‍ പറ.

ചിലപ്പോള്‍ വല്ലതും നടക്കും. വക്കീലമ്മാരൊന്നും വേണ്ട. നേരിട്ട്‌ പരാതി നല്‍കാം. അടുത്തെങ്ങാനും വല്ല ഉപഭോക്തൃ സംരക്ഷണ സമിതിക്കാരുണ്ടെങ്കില്‍ അവരോട്‌ ഈ കേസ്സൊന്നെറ്റെടുക്കാന്‍ പറഞ്ഞാലും മതി. കിട്ടിയാല്‍ ഊട്ടി, ഇല്ലേല്‍ ചട്ടി. മറ്റു ചിലവുകളോന്നും ഇല്ല.

വഴി പോക്കന്‍.. said...

ഇവിടെകിടന്നു നിലവിളിച്ചിട്ടു യാതൊരു കാര്യവുമില്ല. കേരളത്തിലെ എയര്‍പോര്‍ട്ടുകളെ തകര്‍ക്കുവാന്‍ വേണ്ടി ഒരു ലോബി തന്നെ നിലവിലുള്ള സ്ഥിതിക്ക് തുടര്‍നും ഇതു തന്നെ പ്രതീക്ഷിച്ചാല്‍ മതി. മൂന്ന് കേന്ദ്രമന്ത്രിമാരുണ്ടായിട്ടെന്തു കാര്യം. തമിഴ്നാടിനും മറ്റും കിട്ടിയതു കേന്ദ്രമന്ത്രിമാരും, നമുക്കു കിട്ടിയതു കോ...... മന്ത്രിമാരുമായിപോയി..

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി