ഇന്നത്തെ തീയതി :

Monday, December 3, 2007

പവ്വത്തില്‍ പിതാവിന്റെ തമാശ..

പവ്വത്തില്‍ 'പിതാവ്' ഇന്നലെ പറയുകയുണ്ടായി ''വല്യാടുകളെ ഇനി നിങ്ങള്‍ നിന്റെ കുഞ്ഞാടുകളെ സാത്താന്റെ വചനം പഠിപ്പിക്കാനായി മറ്റെങ്ങും വിടരുത് , അവരെ നമ്മുടെ വിദ്യാലയങ്ങളില്‍ വിട്ടു സാരോപദേശം മാത്രം പഠിപ്പിക്കു " എന്ന് .

എന്താ അച്ചോ ഇങ്ങനെ പറയുന്നത്? ഒരു ഇത്തിരി വിവരമുള്ള വര്‍ത്തമാനം പറയാന്‍ മേലെ? വിവരമില്ലഞ്ഞിട്ടണോ അതോ നടിക്കുന്നതാണോ? മറ്റു സമുദായങ്ങളും അങ്ങനെ തന്നെ തീരുമാനിച്ചാല്‍ കോളേജ് നിറക്കാന്‍ പിള്ളാരെ കിട്ടുമോ നിങ്ങളുടെ സമുദായങ്ങളില്‍ നിന്നു?
ഞാന്‍ പഠിച്ചതും ഒരു മാര്‍ത്തോമ സ്കു‌ളിലും ഓര്‍ത്തഡോക്സ് കോളേജിലും ആണ് . അന്ന് അവിടെ ഉണ്ടായിരുന്നതില്‍ 50%-ലേറെ കുട്ടികള്‍ ഹിന്ദുവോ മുസ്ലിമോ ആയിരുന്നു. പിന്നെന്തിനാ പിതാവേ ഈ വിവേചനം. പിതാവ് വര്‍ഗീയ വിഷം വളര്ന്നു വരുന്ന തലമുറയില്‍ കൂടി കുത്തിവയ്ക്കാന്‍ തീരുമാനിച്ചോ? അല്ലെന്കില്‍ ഇത്ര വിവരമില്ലാത്തതും പ്രകോപനപരവുമായ ഒരു പ്രസ്താവന വേണമായിരുന്നോ?

ഇനി ഇങ്ങനെ പറയണം എന്ന് തോന്നിയാല്‍ തന്നെ സര്‍ക്കാരിനോട് ഒരു കാര്യം കൂടി പറയണമായിരുന്നു. "ദേ പിടിച്ചോ പുല്ലേ, നിന്റെ എയിഡുകള്‍്. സര്‍ക്കാര്‍ എയിടെഡ് എന്നൊന്നും ഇനി പറയല്ലേ. ഞങ്ങള്‍ക്കറിയാം സ്കു‌ലും കോളെജും നടത്താന്‍. ആരുടെയും ഓശാരം ഞങ്ങള്‍ക്ക് വേണ്ട."

അങ്ങനെ പറയാന്‍ വിശുദ്ധ തിരുമേനിക്കു ധൈര്യം ഉണ്ടോ? ഉണ്ടെങ്കില്‍ പറയട്ടെ. പറയില്ല. ഇവരുടെ ഒക്കെ വര്‍ത്തമാനം കേട്ടാല്‍ തോന്നും സമൂഹത്തെ പരിപോഷിപ്പിക്കാന്‍ ആണ് അവര്‍ സ്ഥാപനങ്ങള്‍ നടത്തുന്നത് എന്ന്. ആയിരുന്നു ഒരു കാലത്ത്. പക്ഷെ ഇന്നോ? ഒന്നു ചിന്തിച്ചു നോക്കൂ.

ഇതൊക്കെ പവ്വത്തില്‍ പിതാവിന്റെ ഒരു തമാശ അല്ലെ. എങ്ങനെ നടക്കാന്‍ ? ഗവണ്മെന്ട് മെഡിക്കല്‍ കോളെജില്‍ പഠിക്കുന്നവര്‍് എന്ത് ചെയ്യും ? നിര്ത്തി പുഷ്പഗിരിയില്‍ ചേരുമോ? ഓ ..അതാവും സ്വപ്നം. എത്ര നല്ല നടക്കാത്ത സ്വപ്നം ! ! !

7 comments:

അനില്‍ശ്രീ... said...

ഇതൊക്കെ പവ്വത്തില്‍ പിതാവിന്റെ ഒരു തമാശ അല്ലെ. എങ്ങനെ നടക്കാന്‍ ? ഗവണ്മെന്ട് മെഡിക്കല്‍ കോളെജില്‍ പഠിക്കുന്നവര്‍് എന്ത് ചെയ്യും ? നിര്ത്തി പുഷ്പഗിരിയില്‍ ചേരുമോ? ഓ ..അതാവും സ്വപ്നം. എത്ര നല്ല നടക്കാത്ത സ്വപ്നം ! ! !

chithrakaran ചിത്രകാരന്‍ said...

എട്ടുകാലി മമ്മൂഞ്ഞെന്നു പറയുന്നതുപോലെ... കുറെ എട്ടുകാലി പിതാക്കന്മാര്‍ !!!

കിരണ്‍ തോമസ് തോമ്പില്‍ said...

പവ്വത്തില്‍ പിതാവ്വ്‌ ഒരാവേശത്തില്‍പ്പറഞ്ഞു പോയതല്ലേ. ഇതൊന്നും നടക്കാന്‍ പോകുന്നില്ല. ഇന്നലത്തെ ന്യൂസ്‌ ഹവറില്‍ ഇത്‌ വിശദീകരിച്ച അച്ചന്മാര്‍ പറഞ്ഞ വിശദീകരണത്തില്‍ പിതാവ്‌ പറഞ്ഞതിനെ വളച്ചൊടിച്ച്‌ മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തുകയാണ്‌ എന്ന് പറഞ്ഞിരുന്നു.

കേരളത്തിലെ മികച്ച വിദ്യാലയങ്ങളുടെ ലിസ്റ്റെടുത്താല്‍ അതില്‍ മിക്കതും ക്രിസ്തീയ സ്ഥാപനങ്ങളാണ്‌. ഇനി ക്രിസ്തീയ സ്ഥാപനങ്ങളില്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നില്ല എന്ന് അവര്‍ പറയുന്നില്ല. അപ്പോള്‍ നല്ല സ്ഥാപനമായതിനാല്‍ എല്ലാ മതക്കാരും ഇങ്ങോട്ട്‌ വരും . ക്രൈസ്തവ രീതിയനുസ്സരിച്ചുള്ള വിദ്യാഭ്യാസം നടത്താനുള്ള അവകാശവും ഇവര്‍ക്കുണ്ട്‌. അപ്പോള്‍പ്പിന്നെ ഇവിടെ പഠിപ്പുക്കണം എന്ന് പറയുന്നതില്‍ തെറ്റെന്ത്‌. പിന്നെ മറ്റ്‌ സമുദായക്കാര്‍ തങ്ങളുടെ കുട്ടികളെ അവരുടെ സമുദായത്തിന്റെ സ്ഥാപനങ്ങളില്‍ പതിപ്പിക്കണമെന്ന് ആഹ്വാനം ചെയ്താല്‍ അതിനുമാത്രം സ്ഥാപങ്ങള്‍ ആ സമുദായങ്ങള്‍ക്കില്ലല്ലോ. എങ്ങനെയുണ്ട്‌ ഞങ്ങളുടെ ബുദ്ധി.

പിന്നെ സ്വയാശ്രയ മെഡിക്കല്‍ കോളെജിലൊക്കെ വന്‍ തുക കോഴയുമായി എല്ലാ സമുദായക്കാരും ക്യൂ നില്‍ക്കുകയാണ്‌. സ്വയാശ്രയ എഞ്ചിനിയറിഗ്‌ കോളെജുകളിലാകട്ടെ കത്തോലിക്കാ എഞ്ചിനിയറിഗ്‌ കോളെജില്‍ താരതമ്യേന ഫീസ്‌ കുറവുമാണ്‌. പിന്നെ കുട്ടികളുടെ ഭാവിയേക്കുറിച്ച്‌ കേരളത്തിലുള്ളവര്‍ ആരുടെയെങ്കിലും ആഹ്വാനം കേള്‍ക്കുമോ എന്നത്‌ മറ്റൊരു കാര്യം. ഏറ്റവും മികച്ചത്‌ തങ്ങളുടെ കുട്ടികള്‍ക്ക്‌ നല്‍കണം എന്ന് വിചാരിക്കുന്നവരാണ്‌ ഇവര്‍ . ഈ ആഹ്വാനമൊന്നും ആരും മുഖവിലക്കെടുക്കാന്‍ പോകുന്നില്ല.

Unknown said...

പവ്വത്തില്‍ പിതാവിന്‍റെ ക്രൂരമായ തമാശ.

മുക്കുവന്‍ said...

എന്റെ കുട്ടികളേ എവിടെ പഠിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്. അല്ലാതെ കുരിശിട്ട കത്തനാരല്ല... അവര്‍ പറുയുന്ന കാശിന് എനിക്ക് പഠിപ്പിക്കാന്‍ കഴിവില്ലേല്‍ ഞാന്‍ എനിക്ക് ഇഷ്ടമുള്ളിടത്ത് വിടും. സ്വയാശ്രയത്തിനു അവര്‍ പറയുന്ന ഫീസും വേണം, പിന്നെ എന്റെ കുട്ടിയെ അവിടയേ പഠിപ്പിക്കാവൂ എന്നും പറയുന്നതില്‍ ന്യാമില്ലച്ചോ!

ഒരു “ദേശാഭിമാനി” said...

നിങ്ങളുടെ പ്രതികരണത്തിനു നന്ദി! ഇന്നു രാവിലെ തന്നെ ഞാന്‍ ഒരു പ്രതികരണം ബ്ലോഗില്‍ എഴുതിയിരുന്നു.

അനില്‍ശ്രീ... said...

സത്യമായും എനിക്ക് തീരെ ദഹിക്കാത്ത ഒരു പ്രസ്താവന ആയതിനാല്‍ ആണ് പ്രതികരിച്ചത്. ആ പറഞ്ഞതില്‍ രാഷ്ട്രീയ ലക്ഷ്യത്തെക്കാള്‍ ഇത്തിരി ദാര്‍ഷ്ട്യം ആണ് എനിക്ക് തോന്നിയത്. ഇത്തിരി വര്‍ഗീയതയും.

കുട്ടികളെ നമ്മുടെ സ്കൂളുകളില്‍, അല്ലെങ്കില്‍ കോളെജുകളില്‍് പഠിപ്പിക്കണം എന്ന് പറയുന്നതില്‍ തെറ്റില്ല. പക്ഷെ നമ്മുടെ കോലേജുകളിലേ പഠിപ്പിക്കാവു എന്ന് പറയുന്നത് ധാര്‍മികം അല്ല എന്ന് തോന്നി. ഞാന്‍ പറഞ്ഞല്ലോ .. അങ്ങനെ പറയുന്നതിന്റെ കൂടെ സര്‍ക്കാര്‍ എയ്ടാട് സ്കൂള്‍ എന്നത് കൂടി എടുത്തു മാറ്റാം എന്ന് പിതാവ് പറഞ്ഞില്ലല്ലോ.


ചിത്രകാരന്‍,കിരണ്‍ തോമസ് ,റഫീക്ക്, മുക്കുവന്‍, desabhimani ...നന്ദി.

അടിക്കുറിപ്പ് .
'ദേശാഭിമാനി'.... ബ്ലോഗിന്റെ ലിങ്ക് അറിയില്ലാത്തതിനാല്‍ നോക്കാന്‍ പറ്റുന്നില്ല, ഞാന്‍ തപ്പിയെടുത്തോളം.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി