ഇന്നു രാവിലെ എല്ലാവരെയും അറിയിച്ച് ഏഷ്യാനെറ്റ്കാര്‍ എലിമിനേഷന് റൌണ്ട് ചിത്രീകരിക്കുന്നു. നാട്ടുകാരെ ഇത്തിരി ഒക്കെ ബഹുമാനം ഉണ്ടെന്നു മനസ്സിലായി. 6 -7 റൌണ്ടുകളില്‍് അവര്‍ ജനങ്ങളെ പറ്റിച്ചപ്പോള്‍ അത്രയ്ക്ക് പ്രതികരണം അല്ലായിരുന്നോ ഉണ്ടായത്. ഇന്റര്നെറ്റ് വഴിയാണ് ഇത്രയും ജനങ്ങള്‍ ആ പറ്റിപ്പിനെകുറിച്ച് അറിഞ്ഞത്. ഈ സൗകര്യം ഇല്ലായിരുന്നു എങ്കില്‍ ഇത്രയും പെട്ടെന്ന് ഒരു ചാനലുകളും അവരുടെ നാടകങ്ങള്‍ കഥ മാറ്റി അവതരിപ്പിക്കില്ലായിരുന്നു. ഞാനും ഇവിടെ (ഐഡിയ സ്റ്റാര്‍ സിംഗര്‍.... ഒരു തട്ടിപ്പ് നാടകം..?? )പ്രതികരിച്ചിരുന്നു എന്നതില്‍ എനിക്ക് സന്തോഷം തോന്നുന്നു.
ഇത്തരം ഒരു പ്രതികരണം വന്ന നാളുകളില്‍ തന്നെ അമൃത ടി.വി-കാര്‍ അവരുടെ SMS വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും എന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ ഏഷ്യാനെറ്റും വഴിക്കു വരുന്നു. ഇനി ആ SMS വോട്ടുകളുടെ ഡീറ്റൈല്‍്സ് കൂടി പറഞ്ഞാല്‍ നല്ലതായിരുന്നു.
Saturday, December 15, 2007
സ്റ്റാര്‍ സിംഗര്‍ .. ഏഷ്യാനെറ്റ് നന്നായി.....
Posted by അനില്‍ശ്രീ... at 7:49 AM
Labels: നാട്ടുകാര്യം, പടങ്ങള്‍, പ്രതികരണം, റിയാലിറ്റി ഷോ
Subscribe to:
Post Comments (Atom)
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്. ഭവിഷ്യപുരാണത്തെ പറ്റി ...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...
26 comments:
ഇന്നു രാവിലെ എല്ലാവരെയും അറിയിച്ച് ഏഷ്യാനെറ്റ്കാര്‍ എലിമിനേഷന് റൌണ്ട് ചിത്രീകരിക്കുന്നു.
നാട്ടുകാരെ ഇത്തിരി ഒക്കെ ബഹുമാനം ഉണ്ടെന്നു മനസ്സിലായി.
:-)
നല്ല കാര്യം. ഏതായാലും പ്രേക്ഷകര്‍ ഇത്രയും ബഹളം ഉണ്ടാക്കിയതിന് ഫലമുണ്ടായി. ഏഷ്യാനെറ്റ് കാര്യങ്ങള്‍ കുറേക്കൂടി സുതാര്യമാക്കി നന്നാകാന്‍ തീരുമാനിച്ചതില്‍ വളരെ സന്തോഷം.
ശരിയാ, ഒരോരാള്‍ക്കും കിട്ടുന്ന sms എത്രയെന്ന് കൂടി പറഞ്ഞിരുന്നെങ്കില്‍ കാര്യങ്ങള്‍ കൃസ്‌റ്റല്‍ ക്ലിയര്‍ ആയേനേ. അത് ഉണ്ടാവുമെന്ന് തോന്നുന്നില്ല.
എന്തായാലും സ്റ്റാറും ,സ്സീ റ്റി വിക്കാരും കാണിച്ചു കഴിഞ്ഞപ്പോഴെങ്കിലും നമ്മുടെ ശ്രുതിമധുരമുള്ള കുട്ടികളെയും ചെറുപ്പക്കാരെയും ഏഷ്യാനെറ്റുകാര്‍ ഓര്‍ത്ത് ഒരു പ്രോഗ്രാം തുടങ്ങിയല്ലൊ, അതിനു നന്ദി പറയൂ!! അലെങ്കില്‍ ഈ ആയുസ്സില്‍ ഒരു റിമി ടോമിയെയൊ,ജോത്സ്നയെയോ, അല്ലെങ്കില്‍ വിധുപ്രാതാപിനെയോ മാത്രം നമ്മള്‍ മാറിമാറി കണേണ്ടി വരും........,ഇത്ര നല്ല സ്വരമാധുര്യം നമ്മുടെ നാട്ടില്‍ ഒളിഞിരിപ്പുണ്ടെന്നു മനസ്സിലായല്ലോ???????????? ആരെങ്കിലും എവിടെയെങ്കിലും ഇവരെ ഒക്കെ പാടാന്‍ വിളിക്കട്ടെ!!എല്ലാ ആശംസകളും പാട്ടൂകാര്‍ക്ക്, പിന്നെ കുറച്ചൊക്കെ ഒരു കളിപ്പീരില്ലാതെ ജീവിക്കാന്‍ പറ്റില്ലല്ലോ,ഒരാള്‍ക്കുമാത്രം!ബാക്കി എല്ലാ റ്റി.വി ക്കാരും ഇതൊക്കെത്തന്നെയല്ലെ??
നല്ലകാര്യങ്ങള്‍ സാധാരണ വൈകിയേ നടക്കറുള്ളു...:)
appO net vicharichalum vallathum nadakkum
സ്വപ്ന-ജി , അങ്ങനെ പറയല്ലേ.. കഴിഞ്ഞ വര്‍ഷവും സ്റ്റാര്‍ സിങ്ങര്‍ ഉണ്ടായിരുന്നു. അമൃതയില്‍ സൂപര്‍ സറ്റാര് ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ ആയി കൈരളിയില്‍ ഗന്ധര്‍വ സംഗീതം നടക്കുന്നു. അതിലൊക്കെ ധാരാളം നല്ല കുട്ടികള്‍ കഴിവ് തെളിയിച്ചതാണല്ലോ.
പക്ഷെ അന്നൊന്നും ഇങ്ങനെ ..ഇത്ര വല്യ പരസ്യ കോലാഹലങ്ങള്‍ ഇല്ലായിരുന്നു, SMS തട്ടിപ്പ് ഇല്ലായിരുന്നു. അതിനെതിരെ മാത്രമെ എല്ലാവരും പ്രതികരിച്ചുള്ളല്ലോ. അല്ലാതെ അതിലെ കുട്ടികളുടെ കഴിവിനെ ആരും കുറച്ചു കണ്ടിട്ടില്ല. (പത്ര പ്രവര്‍ത്തകര്‍ ഇങ്ങനെ ഉള്ള തട്ടിപ്പുകള്‍ക്കെതിരെ പ്രതികരിക്കുകയല്ലേ വേണ്ടത്.)
പ്രതികരണങ്ങള്‍ക്ക് നന്ദി.
അത് നന്നായി
:)
ഉപാസന
സ്റ്റാര്‍ സിംഗര്‍ കഴിവുള്ള കലാകരന്‍മാരെ കണ്ടെത്തുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്! ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വിജയ് മാധവിണ്റ്റെ കാര്യം തന്നെ എടുക്കൂ, ഒരിക്കല്‍ പോലും മറ്റ് മത്സരാര്‍ത്ഥികളെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താനുള്ള കഴിവൊന്നും വിജയ് മാധവിനില്ല എന്ന് അയാളുടെ പാട്ട് കേല്‍ക്കുമ്പോള്‍ തന്നെ മനസ്സിലാകും
സ്വപ്ന-ജി,നല്ല ഗായകരെ കണ്ടു പിടിക്കുന്നു . എന്നതിനോട് ഒരു അളവ് വരെ ഞാനും യോജിക്കുന്നു . പക്ഷെ പലപോഴും ഈ അഭ്യാസം തുമ്പിയെ കൊണ്ടു കല്ല് എടുപികുന്ന പോലെ ആകുന്നില്ലെ ???
അല്പസമയം മുന്‍പ് ഈ റൌണ്ട് ഷൂട്ട് ചെയ്ത് കഴിഞ്ഞു. നിഥിന്‍, വരുണ്‍ എന്നിവരാണ് ഔട്ട് ആയത്. മാത്രമല്ല, വരുണ്‍ മനപ്പൂര്‍വ്വം പരിപാടിയില്‍ പങ്കെടുക്കാതെ സ്വയം ഔട്ട് ആയി എന്ന പുതിയ ഒരു നാടകം കൂടി അനൌദ്യാഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അത് 99.99% ശരിയാണ് കേട്ടോ. (അത് കോണ്‍ട്രാക്റ്റും ആയി ബന്ധപ്പെട്ടിരിക്കുന്നു) ഇനി ഈ വിവരങ്ങള്‍ തെറ്റാണേല്‍ ആരും എന്നെ തല്ലാന്‍ വരല്ലേ.. പ്ലീസ്.. :-)
ഇപ്പോള്‍ ഈ പുതിയ നാടകം അവരുടെ അന്തര്‍നാടകരഹസ്യങ്ങള്‍ പുറത്തായതുകൊണ്ട്ടാണെന്നു തോന്നുന്നു.
അഭിലാഷ് പറഞ്ഞതുപോലെ എന്തുകൊണ്ട് അവര്‍ക്ക് ഓരോ റൌണ്ടുകളിലും കിട്ടുന്ന വോട്ടുകളൂടെ എണ്ണം പരസ്യപ്പെടുത്തുന്നില്ല. അമൃത ടി.വി.യുടെ വനിതാരത്നം ഫൈനലിലും കിട്ടിയ വോട്ടുകള്‍ അവര്‍ ലൈവ് ആയി കാണിച്ചിരുന്നു. സോണി ടി.വി.യിലെ ഇന്ത്യന്‍ ഐഡള്‍ ഫൈനലീല്‍ അവര്‍ക്ക് കിട്ടിയത് 7 കോടിയില്‍ കൂടുതല്‍ എസെമെസ്സൂകളാണ്. അവര്‍ അത് പരസ്യപ്പെടുത്തി.(അതിനെക്കുറിച്ഛുള്ള ഒരു പോസ്റ്റ് ഇവിടെ).
പിന്നെ, അമൃത ടി.വി.യിലെ എല്ലാ റിയാല്‍ട്ടി ഷോകള്‍ക്കും കിട്ടുന്ന എസ്സെമെസ്സിന്‍റെ മുഴുവന്‍ ലാഭവും അവര്‍ നിരാലംബരായ കുട്ടികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നു. ഏഷ്യാനെറ്റോ, കിട്ടുന്ന വോട്ടുകള്‍ എത്രയെന്ന് പറയുന്നില്ല. ജനങ്ങളെ പറ്റിച്ചുണ്ടാക്കുന്ന കാശ് പോക്കറ്റിലാക്കുകയും ചെയ്യുന്നു.
ഏതായാലും ഒരു വില കുറഞ്ഞ ബിസിനസ് തന്ത്രം ആണ് ഇവിടെ പൊളിഞ്ഞിരിക്കുന്നത്. എന്ത് കാണിച്ചും ജനങ്ങളെ പറ്റിക്കാം എന്നാണ് ഇവര്‍ കരുതിയിരിക്കുന്നത് എന്ന് തോന്നുന്നു. ചില വൃത്തികെട്ട സീരിയലുകള്‍് (ഉദാ: നൊമ്പരത്തിപ്പൂവ്) ജനങ്ങള്‍ സഹിക്കുന്നുണ്ടല്ലോ.
ഇന്നിപ്പോള്‍ വരുണ്‍് ചെയ്തത് പോലെ മറ്റു കുട്ടികളും പ്രതികരിച്ചിരുന്നെങ്കില്‍ ? എന്ത് ചെയ്യാം 40ലക്ഷത്തിന്റെ ഫ്ലാറ്റ് അല്ലെ മുന്‍പില്‍ ഇരിക്കുന്നത്. ആര് പ്രതികരിക്കാന്‍?
Nammal blogers bayangara sambavamaayikkondirikkukayaanu.
idapedalukal nadathuka
best wishes
ചില വരാനിരിക്കുന്ന കാര്യങ്ങള്‍ കൂടി..
അല്പം അണിയറ രഹസ്യങ്ങള്‍..
ഇ-മിയില്‍ വന്നതാ.. ശരിയാണോ എന്ന് കാത്തിരുന്ന് കാണാം :-)
reason why varun quit the show.........
once during a shooting renjini asked varun 'orupadu girl friends
kanumalllo' ennnu...varun replied tellling ni.....our MG gave a
commment..."achantre mone allle illathirikkumo'
ennu......unfortunately varuns parents were there...his mom started
crying there...they stoppped the shooting and continued....later in
the green rooom sharath made a sarcastic laugh and told Mg 'MG annna
athenikku ishdapetttu....ennu.....so alll others including renjini
started laughing.....varun retaliated tellling 'enikku ottum
ishdapattilla...if u have to tell me something tell at me...don drag
my parents in between '...ennnu.....
so there starts the story.....after that incident varun was humiliated
sooo much.......
the poooja og the movie "star singer' was conducted...all famous
people were there....viji thampi,6 music directors,suresh gopi all 10
contestants who were part of that movie and also the
parents.....sureshgopi told varun 'varuntre shabdham enikku nallla
ishdam...nallla consistency ullla voice' ennu.....sharath paranju '
athey nalla consistency pakshe oru improvementum illla' ennu in front
of alll...........he didnt realise he is killing the chances for
varun....
didi knew alll this toook varun to sharath and they talked...sharath
told 'enikkonnumariyillla' ennnu..........that happened the day before
the shooting of his song where everybody enquired about the mood of
him......he was crying the whole day before shooting......
and day before sterday the day before elimination.......all the 14
contestants were asked to sign a contract...it says that 14 of them
wiillll not sign any movie,TV or stage shows tilll 1 year on
completion of ISS...ie apprx 1 1/2 yrs from now.....many
protested....but ellavareyum avar sign iduipichu......people like
roshan and nithin were hesitant....but lastly they signed...also vani
n tushar....any way somehow they were made to sign....varun told me
'chetta...enne ee roudil illenkil adutha elims il theerchayittum
thattum....why shuld i sign such a thing and wait for 1 1/2 yrs'
ennu............
ഇതൊക്കെ അനൌദ്യാഗിക റിപ്പോര്‍ട്ടുകളാണെങ്കിലും ശരിയാണ് എന്ന് വിശ്വാസമുള്ളത് കൊണ്ട് കമന്റ് പോസ്റ്റ് ചെയ്യുന്നു. :-)
അഭിലാഷേ, ഇതൊക്കെ വിശ്വസിക്കാമോ. ഫയങ്കരം തന്നെ, ‘ഏഷണി’നെറ്റില്‍ ഇവരെയെല്ലാം കുടുക്കിയത്. കണ്ടറിയാം.
കാര്യങ്ങളുടെ പോക്ക് വച് നോക്കുമ്പൊള്‍ ഇത് 100 ശതമാനം വിശ്വസിക്കാം. കാരണം ഏഷ്യാനെറ്റ് നടത്തുന്നത് ഒരു വൃത്തികെട്ട ബിസിനെസ്സ് തന്നെയാണു.
ഗള്‍ഫിലെ ഒരു സ്കൂളില്‍ നിന്ന് കോടികള്‍ അടിചു മാറ്റി ബിസിനസ് വിപുലപ്പെടുത്തിയ മോഹനന്‍ അല്ലേ തലപ്പത്തിരിക്കുന്നത്. പിന്നെങ്ങനെ അവര്‍ക്ക് സമൂഹത്തോട് ഒരു പ്രതിബദ്ധത ഉണ്ടാകും? പിന്നെങ്ങനെ അവര്‍ പ്രേക്ഷകരെ കണക്കിലെടുക്കും? പിന്നെങ്ങനെ അവര്‍ ആ കുട്ടികളുടെ ഭാവിയെ പറ്റി ചിന്തിക്കും?..
അയ്യയ്യേ .. ഇന്നലത്തെ എലിമിനെഷന്‍ കണ്ടില്ലേ .. എന്നെ കണ്ടിട്ട് "കിണ്ണം കട്ടവനാണെന്ന് തോന്നുന്നുണ്ടോ ?" എന്ന് ചോദിച്ചു നടക്കുന്ന രണ്ജിനി .. സംഗീതമാകുന്ന ദൈവത്തെ പിടിച്ച് കള്ള സത്യമിടുന്ന മഹാനായ സംഗീത സംവിധായകന്‍. ചമ്മിയ മുഖവുമായി ഇരിക്കുന്ന ശ്രീകുമാരനും , ഉഷാ ഉതുപ്പും... എല്ലാം അറിയാം പക്ഷെ എന്ത് ചെയ്യാം എന്ന മുഖവുമായി നില്ക്കുന്ന പാവം കുട്ടികളും...
ഇങ്ങനെ ഒരു എലിമിനെഷന്‍ ചിത്രീകരിക്കേണ്ടി വന്ന എഷ്യനെടിന്റെ നാണക്കേടു എങ്ങനെ തൂത്താലും തുടച്ചാലും മാറില്ല...
സമൂഹത്തെ മാറ്റി നിറുത്തിയിട്ട് , ഞങ്ങള്‍ കാണിക്കുന്നത് ഒക്കെ നിങ്ങള്‍ കണ്ടോളൂ എന്ന് പറയുന്ന രീതി ഇനിയെങ്കിലും ചാനലുകാര്‍ ഉപേക്ഷിച്ചാല്‍ അവര്‍ക്ക് നല്ലത്.
ശംഭോ മഹാദേവ!
ങും!! അപ്പോള്‍ ഇന്നലെത്തെ എലിമിനേഷന്‍ റൌണ്ട് പ്രക്ഷേപണം എല്ലാവരും കണ്ടിരിക്കുമല്ലോ? ഞാന്‍ 3 ദിവസം മുന്‍പ് മുകളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ 100% സത്യമായിരിന്നു എന്ന് കാണാന്‍ കഴിഞ്ഞതില്‍ വളരെ വളരെ സന്തോഷമുണ്ട്. :-)
പക്ഷെ, എന്നെ അത്ഭുതപ്പെടുത്തിയ കാര്യം: വരുണ്‍ ആ രീതിയില്‍ എലിമിനേറ്റ് ചെയ്യപ്പെട്ട കാര്യം അവര്‍ എത്ര കൂളായാണ് അവതരിപ്പിച്ചത്! പ്രേക്ഷകരുടെ ഒരുപാട് ശ്രദ്ധ ആകര്‍ഷിക്കാതെ, ശരത്തിനെ കൊണ്ട് കമന്റെ പറയിക്കാതെ, അണിയറയില്‍ പ്രത്യേകിച്ച് വിശേഷങ്ങള്‍ ഒന്നും സംഭവിക്കാത്തത് പോലെ, വളരെ മനോഹരമായി ‘സംഗതി’ അവതരിപ്പിച്ചു. രഞ്ചിനി വളരെ നല്ല ഒരു അവതാരികയാണ്. ഏഷ്യാനെറ്റാകട്ടെ ഇത്രയും കാലം നടത്തിവന്ന നാടകത്തിന്, പ്രേക്ഷകര്‍ പ്രതികരിച്ചപ്പോള്‍, ഒരു സുപ്രഭാതത്തില്‍ തിരശ്ശീലയിട്ട് നല്ല കുട്ടി ചമഞ്ഞ്, പ്രേക്ഷകരുടെ വിശ്വാസം നേടിയെടുക്കാന്‍, അല്പം കഷ്ടപ്പാട് സഹിച്ചാണെങ്കിലും പ്രോഗ്രം സുതാര്യമാക്കാന്‍ നടത്തിയ അത്യുഗ്രന്‍ പ്രകടനം ഒരു പരിധിവരെ വിജയിച്ചു എന്നതാണ് സത്യം.
ഏഷ്യാനെറ്റിനറിയാം ആളുകളെ എങ്ങിനെ കൈയ്യിലെടുക്കണമെന്ന്. കുറേക്കാലമായില്ലേ വണ്ടി ഓടാന്‍ തുടങ്ങിയിട്ട്. അവരെ അഭിനന്ദിക്കാതെ വയ്യ. ഒരു ചാനല്‍ എന്നാല്‍ ഇങ്ങനെ തന്നെ വേണം. എന്നാലേ ഈ കാലത്ത് നിലനിലല്‍പ്പുള്ളൂ.. (കളിയാക്കിയതല്ല കേട്ടോ! സീരിയസ്സായിട്ട് പറഞ്ഞതാ.)
പരിപാടിയില്‍ പങ്കെടുക്കുന്ന, ഒരുപാട് കഴിവുള്ള ആ കുട്ടികള്‍ക്ക് ഇനി വരുന്ന റൌണ്ടുകളിലും, ഭാവിജീവിതത്തിലും, വളരെ നന്നായി പാടാന്‍ കഴിയട്ടെ.. അതിന് ഇവിടെ നടന്നുകൊണ്ടിരിക്കുന്ന അണിയറയിലെ ഗുജാല്‍ബി ഡ്രാമകള്‍ ഒരു തടസമാകാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും അഭിലാഷങ്ങളുമായി...
സംഗീതത്തെ ഒരുപാട് സ്നേഹിക്കുന്ന
ഒരു അഭിലാഷ് :-)
(ദുരന്തപൂരിത) വാല്‍കഷ്ണം:
ഒരുപാട് പിന്നണിനാടകങ്ങള്‍ കഴിഞ്ഞ് ഈ എപ്പിസോഡ് എങ്ങിനെ ചിത്രീകരിച്ചിരിക്കുന്നു എന്ന് കാണാന്‍ ആകംഷാപൂര്‍വ്വം TV ക്ക് മുന്നില്‍ ഇരുന്ന എന്നെ ഞെട്ടിച്ചുകൊണ്ട്, പരിപാടി സമാപിച്ച യു.ഏ.ഇ ടൈം 8 മണിക്ക്, ഷാര്‍ജ്ജയിലെ എന്റെ ഫ്ലാറ്റില്‍ പരന്നതും അടുക്കളയില്‍ നിന്നുയര്‍ന്നതുമായ ആ കരിഞ്ഞ മണത്തിന് ആര് സമാധാനം പറയും? അടുപ്പത്ത് പ്രതിഷ്ടിച്ച, ശ്രുതിയിലും പിച്ചിലും ടംപോയിലും അല്പം പ്രോബ്ലം ഉണ്ടായിരുന്ന കുക്കറില്‍ വച്ചിരുന്ന ‘സംഗതികളുടെ’ ഔട്ട്പുട്ട്, കരിഞ്ഞ് കോലം കെട്ട അത്തരം ഒരു ‘നൈജീരിയന്‍ ചെറുപയര്‍ കറി‘ ആയിരിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല!!
ചാത്തനേറ്: ഓടോ: പ്രിയ അഭിലാഷ് ഇതിലെഴുതിയ ഇംഗ്ലീഷും മലയാളവുമായ കമന്റുകള്‍ എടുത്ത് ആധികാരികമായ ഒരു പോസ്റ്റാക്കെന്നേ. അവസാന വാല്‍ക്കഷ്ണം വായിച്ച് ചിരിച്ചു പോയി.
ഞാന്‍ പറയാന്‍ വന്നത് കുട്ടിച്ചാത്തന്‍ പറഞ്ഞു..
അഭിലാഷ് ഈ പറഞ്ഞ കാര്യങ്ങള്‍ ഒരു പോസ്റ്റ് ആക്കൂ ..കൂടുതല്‍ ആളുകള്‍ വായിക്കട്ടെ ..മനസ്സിലാക്കട്ടെ.
http://ideastarsinger.asianetglobal.com/forum/index.php
ഇങ്ങനെ ഒരു ഫോറം ഉണ്ടായിരുന്നു. ഇന്നലെ കൊണ്ട് അവര്‍ അത് അടച്ചു പൂട്ടിയ വിവരം അറിയിച്ചു കൊള്ളുന്നു.അത്രയ്ക്ക് ചീത്ത ആണ് അവര്‍ക്ക് കിട്ടികൊണ്ടിരുന്നത്.
I received a mail which follows....Please read thsi also...
***************
This is for all the viewers of the most controversial program of Asianet known as Idea Star Singer. Here are some facts about ISS and the real background drama…
Most of you might have thinking what is really happening in ISS? Always good singers are getting eliminated and the worst ever singer like Hesham,vani,sanni and the ever worst nasal singer VIJAY are safe always…
It’s a real facts that 3 out of these contestants are very much related to Asianet and the last one Sanni is there just as the voting machine of ISS.
For saving some of the favourite contestants ISS started ranking system-first 5 members in each round will not get eliminated even they don’t have any sms!!!You can see that VIJAY is the number 1..what a stupid judgment..
Let us take the example of Vijay.As all of u know that he don’t have any sound clarity, but judges always praise him for his”good voice”..real drama starts here. Many of you may not aware about the relations between Vijay and Asianet. His own sister is an anchor of Asianet.Also his cousin sister is an anchor in Asianet plus. they got some good influence in ISS crews and producers. The same producer of ISS produced some programs which was anchored by his sister. Many more drama like this…
Another one is the dramatically elimination of the viewers favourite contestant VARUN J THILAK..All may be aware that he is the ultimate singer in ISS.But by playing a cheap drama he also got eliminated yesterday…what a stupid action..
Anotehr one was the elimination of Krishnajith Bhanu.even K.S.Chithra raised voice against his elimination.he was not in the list till the previous day shooting.On the shooting day our great MG changed the list with the help pf sarath and eliminated Krishnajith.
In an interview our ever favorite K.J.Yesudas mentioned that” I don’t know why asianet is taking more than a year to find the good singer-why they aare stretching like this?”
By seeing all these dramas now the support of Asianet and ISS is rocketing downwards…. As per the latest information per day they were getting about 40,000 sms votes before these dramas came out. But now they are getting about 15,00 sms votes only…So dear friends please don’t support ISS in any forms…Let us pledge that we wont sent any more sms to ISS and Asianet..
Please forward this mail to all your friends to raise our voice..let us show that malayalees are not fools…
as per the latest elimination Mr Varun Thilak and Nithin Raj is out from ISS
********************
ഇന്നലത്തെ പരിപാടി പകുതി കഴിഞ്ഞശേഷമാണ് കാണാന്‍ കഴിഞ്ഞത്.
പിന്നെ, അനില്‍ശ്രീ പറഞ്ഞതുപോലെ, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫോറം അടച്ചുപൂട്ടിയിരിക്കുന്നു. നിറയെ പേര്‍ ഏഷ്യാനെറ്റിനെതീരിയും ഓരോ ഗായകരെ ഔട്ടാക്കുന്ന രീതിയേ ക്കുറിച്ചും കടുത്ത വിമര്‍ശനമാണ് അവിടെ നടത്തുന്നത്. പ്രത്യേകിച്ചും വരുണ്‍ ഔട്ടായ രീതി (വരുണിനെതിരെ ചില കമന്റുകളും നിര്‍ബന്ധ കരാര്‍ ഒപ്പിടാത്തതിലും മറ്റും, അതില്‍ പ്രതിഷേധിച്ച് 16ആം തിയതി ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫോറത്തില്‍ കരിങ്കൊടി (ചിത്രം) കാണിക്കലും ഹര്‍ത്താലുമായിരുന്നു. പിന്നെ, ഫോറത്തിലുള്ളവര്‍ ആര്‍ക്കും എസ്സെമ്മെസ്സ് അയക്കരുതെന്ന് അപ്പീല്‍ ചെയ്തിരുന്നു. ഇതുകൊണ്ടായിരിക്കണം ഏഷ്യാനെറ്റ് ഫോറം തന്നെ അടച്ചുപൂട്ടിയത്.
അഭിലാഷ് ഭായ് ആണ് ഇങ്ങോട്ട് ഉള്ള ലിങ്ക് തന്നത്. അല്ലെങ്കില്‍ കാണാതെ പോയേനെ.
എന്തൊക്കെ സംഭവങ്ങളാണ് നടക്കുന്നത്... അത്ഭുതം തോന്നുന്നു. ഏഷ്യാനെറ്റിന്റെ ഒരു കാര്യം.
പാവം അഭിലാഷ് ഭായ്.
ആ ദുരന്തപൂരിതമായ വാല്‍ക്കഷ്ണത്തിനു ശേഷം സംഗതികളെല്ലാം ശരിയ്ക്കും ഉള്ള, നല്ല ശ്രുതിയും പിച്ചുമെല്ലാമുള്ള കറി പുറമേ നിന്നും സ്വന്തം കാശു മുടക്കി വാങ്ങി, റൂം മേറ്റ്‌സിനു കൊടുക്കേണ്ടി വന്നു എന്ന് പിന്നാമ്പുറ വാര്‍ത്തകള്‍!
;)
A Letter i got from an ORKUT Community.
Legal Case against Asianet in High Court..
A happy news to all..
tomorrow (21st of dec) or next week, a harji in public interest (pothu thaalparya harji) is going to file in the high court of kerala.
its against the SMS cheating conducted by Asianet thru the popular programme IDEA STAR SINGER.
aprt from this a 'vakkeel notice' also suited against Asianet. the case is suited by bijoy. k chandran thru a leading adv. of ekm mrs. aathira.
the copy of the legal notice (original form) shown below for your reference.
Mr. Rajeev Chandrasekhar
The Chairman
Asianet Complex
Puliyarakonam P.O.
Trivandrum – 695 573
Phone: 0471 2378407, 3051305
Fax: 0471 2378581
Mr. Ajayan
Producer idea star singer
Asianet Complex
Puliyarakonam P.O.
Trivandrum – 695 573
Phone: 0471 2378407, 3051305
Fax: 0471 2378581
By registered post with due acknowledgement
Dear Sir,
I have been instructed by my client Bijoy K Chandran, S/o K.K Chandran, AF2 / 3411, KSHB Flats, Bilathikaulam, Calicut – 673 005 to send you the following notice and to take appropriate legal action against you, if found necessary.
1. My client says that he is a regular viewer of the programme Idea Star Singer that your channel telecasts everyday from 8.30 pm to 9.30 pm. The advertisement and presentation of the programme are meant to give the impression that the winner is decided and competitors fail or pass at the elimination round on the basis of SMS voting by viewers. The fact that the aspirants are seen requesting the viewers to vote for them strengthen this impression.
2. Under this impression my client has voted for his favourite candidates via SMS many times. The compère and promoters of the programme themselves air their claims through Asianet channel that thousands of Malayalees cast their votes via SMS, my client says. My client himself personally knows several persons who regularly vote via SMS for their favourite contestants in this programme.
3. My client states that he recently came to know that these SMS votes were just eyewash and that many competitors for whom my client voted had already been eliminated from the competition even my client voted. Later my client made enquiries and was fully convinced of this.
4. However, your channel while hiding this truth from the public eye is continuing with the airing of performance of already eliminated contestants and is urging the viewers to cast votes for their favourite candidates via SMS. By asking to vote for the already eliminated candidates your programme becomes an exercise in sham.
5. It is evident that the contestants are merely being used to lure the unsuspecting public to send SMS so that your channel and the mobile phone service providers can scrape up good profit accruing from the SMS voting, my client says.
6. My client is of the opinion that a popular channel like Asianet while telecasting a popular programme like Idea Star Singer should have the minimum courtesy of respecting the sentiments of its vast number of viewers. Instead, in utter disrespect of viewers, your channel is beguiling them and foisting an unethical stratagem upon them merely in order to gain profit. If the votes cast via SMS are not instrumental in the decision of the winner or promotion of a contestant, you channel should own this up to the public and desist from continuing with the unscrupulous practice of urging the public to vote for contestants whose fate are already decided.
7.Further my client wants you, firstly, to make a formal apology to thousands of viewers who cast their SMS votes with the sole intent of seeing their favourite candidates win, secondly, to do the needful to telecast this programme with the expected and claimed transparency so that no more viewers are lured into spending their money on SMS votes when those votes really do not count. Failing the above demands, my client informs me that, he will have to take recourse to legal measures to see this business of cheating stopped.
8. Hence, if you, after the receipt of this notice, do not take immediate measures as demanded by client, my client will resort to legal action per both civil and criminal laws against you and you will be responsible for all the losses my client incurs in this regard.
Yours faithfully
Athira P. M.
Cortesy:
http://www.orkut.com/CommMsgs.aspx?cmm=40772009&tid=2573027601134966116
Post a Comment