ഇന്നലെ മെയിലില്‍ കിട്ടിയ കുറച്ച് ചിത്രങ്ങള്‍. രണ്ട് കയ്കളും ഉപയോഗിച്ച് റ്റൈപ്പ് ചെയ്യുന്ന എന്റെ മനസ്സിനെ കുറച്ച് നിമിഷങ്ങള്‍ ഒന്നുമല്ലാതാക്കിയ ചിത്രങ്ങള്‍.
ഇനിയും ഇടക്ക് ഇത് കാണാന്‍, മനസ്സില്‍ തോന്നുന്ന "അഹങ്കാരങ്ങള്‍" ഇല്ലാതാക്കാന്‍ ഈ മനുഷ്യന് ഒരു വഴി ആകട്ടെ അതുമല്ലെങ്കില്‍ മുന്നോട്ടുള്ള വഴിയില്‍ ഇദ്ദേഹം ഒരു inspiration ആകട്ടെ , എന്നു കരുതി എന്റെ ബ്ലോഗില്‍ ഇത് സൂക്ഷിക്കുന്നു. ഇദ്ദേഹത്തോട് തോന്നുന്നത് സഹതാപം അല്ല, മറിച്ച് ബഹുമാനം ആണ്. സ്വന്തം കഴുവുകളും കഴിവ് കേടുകളും മനസ്സിലാക്കി സ്വയം പ്രയഗ്നിച്ച് ജീവിക്കുന്ന ഈ മനുഷ്യനോട് ബഹുമാനം അല്ലാതെ എന്തു തോന്നാന്‍ ? നമ്മുടെ നാട്ടിലും ഇദ്ദേഹത്തേപ്പോലെ ധാരാളം ആള്ക്കാര് ഉണ്ട്. അവരോടും തോന്നിയിട്ടുള്ളത് അതേ ബഹുമാനം തന്നെയാണ്.
(ഇദ്ദേഹത്തിന്റെ കൈക്ക് സ്വാധീനം ഇല്ലാത്തതിന്റെ കാരണം എനിക്കറിയില്ല. ഇന്നു കാണുന്ന അക്രമങ്ങളുമായി അതിനെ ബന്ധപ്പെടുത്തി എന്നേയുള്ളൂ. കാരണം പലപ്പോഴും രണ്ട് കൈകളും നഷ്ടമാകുന്നവര്‍ വരെ ഉണ്ടാകുന്നത് അക്രമങ്ങളില്‍ ആണല്ലോ.)
10 comments:
മതത്തിന്റെ പേരിലും, രാഷ്ട്രീയത്തിന്റെ പേരിലും, തത്വശാസ്ത്രങ്ങളുടെ പേരിലും, സ്വാര്ത്ഥതാല്പര്യങ്ങള് സംരക്ഷിക്കാന്‍ വേണ്ടിയും കലഹിക്കുന്നവരും, കൊല്ലാന്‍ കത്തിയെടുക്കുന്നവരും ഒരു നിമിഷം ഇതു പോലെയുള്ള മനുഷ്യരെ പറ്റി ഓര്‍ത്തിരുന്നെങ്കില്‍ .. സ്വന്തം കൈകള്‍ നല്ല കാര്യത്തിനായി ഉപയോഗിച്ചിരുന്നെങ്കില്‍... എല്ലാ യുദ്ധങ്ങളും അക്രമങ്ങളും ഇദ്ദേഹത്തെപ്പോലെയുള്ള പുതിയ മനുഷ്യരെ സൃഷ്ടിക്കുകയെല്ലേ ചെയ്യുന്നത്?
മനസ്സില്‍ തോന്നുന്ന "അഹങ്കാരങ്ങള്‍" ഇല്ലാതാക്കാന്‍ ഈ മനുഷ്യന് ഒരു വഴി ആകട്ടെ അതുമല്ലെങ്കില്‍ മുന്നോട്ടുള്ള വഴിയില്‍ ഇദ്ദേഹം ഒരു inspiration ആകട്ടെ ,
നല്ല പോസ്റ്റ്...
ഇതു ഞാനും കണ്ടിരുന്നു.
നല്ല പോസ്റ്റ്.
-സുല്‍
ചിതല് പറഞ്ഞത് കാര്യം.
-സുല്‍
അതു തന്നെ കാര്യം.. നല്ല പോസ്റ്റ്..:)
ആ വിവരണം എല്ലാവരും കേട്ടെങ്കില്‍...
നന്നായി അനില്‍ശ്രീ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടത്. എല്ലവരും കാണട്ടെ...
രണ്ട് കൈകള്‍ക്ക് സ്വാധീനം ഇല്ലാത്ത ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ വിഷമം തോന്നിയെങ്കിലും കാലുകള്‍ കൊണ്ട് ജോലികള്‍ ചെയ്യുന്ന അദ്ദേഹത്തിന്റെ മനസ്സുറപ്പ് എല്ലാവര്ക്കും മാതൃകയാകട്ടെ എന്ന് ആശിച്ചു പോയി.
സിന്ദാബാദ് വിളിക്കാനും, ദൈവത്തെ സ്തുതിക്കാനും രണ്ട് കൈകളും ഉപയോഗിക്കുന്നവര്‍ മറ്റുള്ളവരുടെ കൈകള്‍ എടുക്കാന്‍ ആയുധം എടുക്കാനും ഇതേ കൈകള്‍ ഉപയോഗിക്കുന്നു. എന്തു ചെയ്യാന്‍?
ചിതല്, സുല്‍,വഴി പോക്കന്, പ്രിയ ഉണ്ണികൃഷ്ണന് , വാല്മീകി .. അഭിപ്രായം അറിയിച്ചതിന് നന്ദി.
മുന്‍പ് കണ്ടിട്ടുള്ളതാണ്. എങ്കിലും പോസ്റ്റാക്കിയതു നന്നായി.
നല്ല പോസ്റ്റ് അനില്‍ശ്രീ..
Post a Comment