രണ്ട് ശബത് സഭാ കുട്ടികള്‍ ആറ് മണി മുതല്‍ SSLC പരീക്ഷ എഴുതി.. അതേ സ്കൂളിലെ ബാക്കി കുട്ടികള്‍ യഥാര്‍ത്ഥ സമയത്തും പരീക്ഷ എഴുതി. കൊട്ടാരക്കരയിലും കോട്ടയത്ത് വടവാതൂരിലും സ്വന്തമായി സ്കൂള്‍ ഉള്ള (വേറെ എവിടെ എങ്കിലും ഉണ്ടോ എന്നറിയില്ല) ഒരു സഭ ആണ് കേരളത്തിലെ ശബത് വിഭാഗം. ഈ രണ്ട് കുട്ടികള്‍ക്ക് മാത്രം എന്താണ് പ്രത്യേകത എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
ഇത് കണ്ടപ്പോള്‍ തോന്നിയ ചില സംശയങ്ങള്‍
1. ഇതൊക്കെ കഴിഞ്ഞ് ഉന്നത വിദ്യാഭാസത്തിനു പോയാല്‍ (പോയാല്‍ മാത്രം ബാധകം) ഈ കുട്ടികള്‍ ശനിയാഴ്ച പരീക്ഷ ഉണ്ടെങ്കില്‍ വീണ്ടും കേസ് കൊടുക്കുമോ?
2. UPSC പോലെയുള്ള പരീക്ഷകള്‍ എഴുതാന്‍ ഈ കുട്ടികള്‍ ശനിയാഴ്ച പോകില്ലേ? (വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള ഈസ്റ്ററിന്റെ അന്നു പരീക്ഷ വച്ച ചരിത്രമാണ് നമ്മുടെ കേന്ദ്ര സര്‍ക്കാരിന്റേത്.)
3. ശബത് വിഭാഗത്തില്‍ പെട്ട ആള്‍ക്കാരാരും ഗള്‍ഫ് പോലെയുള്ള വിദേശ രാജ്യങ്ങളില്‍ ജോലിക്കു പോകില്ലേ? പോയാല്‍ അവര്‍ ശനിയാഴ്ചകളില്‍ ജോലി ചെയ്യില്ലേ?
4. അപ്പോള്‍ വിശ്വാസം എന്ന പേരില്‍ എന്തുമാകാം എന്ന ധാര്‍ഷ്ട്യം ആയിരുന്നില്ലേ ഈ നീക്കത്തിന്റെ പിന്നില്‍?
രണ്ട് കുട്ടികള്‍ വിചാരിച്ചാല്‍ പോലും മാറ്റാവുന്നതാണ് നമ്മുടെ പരിക്ഷകളുടെ നടത്തിപ്പ് എന്ന് പറയുമ്പോള്‍ കഷ്ടം തോന്നുന്നു. വ്യവസ്ഥിതിയെ ഓര്‍ത്തല്ല, മറിച്ച് വിശ്വാസത്തിന്റെ പേരില്‍ പരീക്ഷക്കെതിരെ പരാതിയുമായി പോയ കുട്ടികളെയും മാതാപിതാക്കളെയും ഓര്‍ത്ത്.
ഈ പരാതി കൊണ്ട് ഒരു ഗുണം ഉണ്ടായി. അതു മൂലം 1961-ല്‍ ഇറക്കിയ ആ ഓര്‍ഡര്‍ ഇന്നെങ്കിലും കാന്‍സല്‍ ചെയ്യാന്‍ സര്‍ക്കാരിനായി. നന്ദി മക്കളേ...
വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ പാടില്ല എന്ന് പറഞ്ഞ് അടുത്ത വര്‍ഷം മുസ്ലിം കുട്ടികള്‍ പരാതി കൊടുക്കില്ല എന്ന് നമുക്ക് ആശിക്കാം.. (പറഞ്ഞു എന്നേയുള്ളു... അങ്ങനെ ചെയ്യരുതേ,,,)
Saturday, March 15, 2008
SSLC പരീക്ഷ രാത്രി 10 മണി വരെ
Subscribe to:
Post Comments (Atom)
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്. ഭവിഷ്യപുരാണത്തെ പറ്റി ...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...
11 comments:
രണ്ട് ശബത് സഭാ കുട്ടികള്‍ ആറ് മണി മുതല്‍ SSLC പരീക്ഷ എഴുതി.. അതേ സ്കൂളിലെ ബാക്കി കുട്ടികള്‍ യഥാര്‍ത്ഥ സമയത്തും പരീക്ഷ എഴുതി. കൊട്ടാരക്കരയിലും കോട്ടയത്ത് വടവാതൂരിലും സ്വന്തമായി സ്കൂള്‍ ഉള്ള (വേറെ എവിടെ എങ്കിലും ഉണ്ടോ എന്നറിയില്ല) ഒരു സഭ ആണ് കേരളത്തിലെ ശബത് വിഭാഗം.
ഈ രണ്ട് കുട്ടികള്‍ക്ക് മാത്രം എന്താണ് പ്രത്യേകത എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
നല്ല ചോദ്യങ്ങള്‍ അനില്‍. കഷ്ടം തന്നെ. ഇതിലും മോശമായ് പലതും നടക്കുന്നുണ്ട്, എങ്കിലും :-(
ഇന്നു പേപ്പറില്‍ നിന്നു കിട്ടിയ വിവരമനുസരിച്ച് 32 സ്കൂളുകള്‍ ശബത് സഭക്കുണ്ട് എന്നാണറിഞ്ഞത്.
സംശയിക്കേണ്ഠ ധാര്‍ഷ്ട്യം തന്നെ..!!!
വിശ്വാസം കൂടിക്കൂടി അമിതഭക്തി തലയില്‍ക്കയറിയാല്‍ എന്തുചെയ്യും? അനില്‍ശ്രീ ചോദിച്ച ഒരു ചോദ്യം വളരെ പ്രസക്തമാണ്. ഇക്കുട്ടര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുപാടുണ്ടല്ലോ. ഇവിടെ ശനിയാഴ്ച്ച ജോലിക്കുപോകുന്നതായും കാണുന്നുണ്ട്!!!
ഓ.ടോ: ശാബത് ആചരണം ഇതേരീതിയില്‍ വികലമായി മനസ്സിലാക്കിയിരുന്ന യഹൂദജനത, യേശുക്രിസ്തു ശാബതു ദിവസങ്ങളില്‍ രോഗശാന്തി നല്‍കിയതിനെ വിമര്‍ശിക്കുന്നതായി ബൈബിളില്‍ കാണുന്നുണ്ട്. അപ്പോള്‍ യേശു ചോദിക്കുന്ന ചോദ്യം ഉണ്ട് “ശാബതു ദിവസം നിങ്ങളുടെ കാളയോ കഴുതയോ ഒരു കുഴിയില്‍ വീണാല്‍ നിങ്ങള്‍ അതിനെ അന്നു വലിച്ചെടുക്കുകയില്ലേ?”
ദൈവമേ ഈ കുട്ടികളെക്കൊണ്ട് ഇവര്‍ ചെയ്യിക്കുന്നത് എന്താണെന്ന് ഇവര്‍ക്കറിയാവുന്നതിനാല്‍ ഇവര്‍ക്കൊരിക്കലും മാപ്പു കൊടുക്കരുതേ.ഏതു നൂറ്റാണ്ടിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് ആലോചിച്ച് അത്ഭുതപ്പെട്ടു പോകുന്നു. തീര്‍ച്ചയായും നമ്മള്‍ പുരോഗമിക്കുകയല്ല, പുറകോട്ടു പുറകോട്ടു പോവുകയാണ്.
My god.Is there any Doctors from that community serving in any Hospitals?Anybody in police? Have they are keeping away from defense services?
പരീക്ഷസമയത്ത് അവിചാരിതമായി ഉണ്ടായ അപകടമോ രോഗമോ കാരണം പരീക്ഷ നഷ്ടപെടുന്ന എത്രയോ കുട്ടികള്‍ ഉണ്ട്. അവര്‍ക്ക് വേണ്ടി ഈ പരീക്ഷനിയമങ്ങളെ ഒരല്പം അയവുവരുത്തിയിരുന്നെങ്കില്‍ അതിലെ നന്മയെ അംഗീകരിക്കാമായിരുന്നു. ഇതിപ്പോള്‍?
ചിലകാര്യങ്ങളില്‍ ഈ വിശ്വാസം ഒക്കെ ഒന്നു മാറ്റിവച്ചുകൂടെ..
സുനാമി/ഭൂകമ്പം ഒക്കെ വന്നാല്‍ ഓടിയൊളിക്കുന്ന കാര്യത്തില്‍ ആരെങ്കിലും ഈ വിശ്വാസ സമയങ്ങള്‍ നോക്കുമോ....
ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനും എന്തും ആകാം! പക്ഷം പിടിക്കാത്തവന്‍ മണ്ടന്‍!
നിയമം മതം മനുഷൃ നൻമ കയായിരുന്നു മതതതിന് വേണ്ടി ജീവികരുത്
Post a Comment