ഇന്നത്തെ തീയതി :

Wednesday, May 21, 2008

ഒരു മീന്‍പിടുത്തം - പറക്കും മീന്‍

മഴക്കാലമായാല്‍ മീന്‍ പിടിക്കാന്‍ പോകുക എന്നത് പണ്ട് മുതലേ ഒരു രസമായിരുന്നു. ഇപ്പോള്‍ ഇതാ അടുത്ത മഴക്ക്കാലം വരുന്നു. ആറ്റു തീരത്ത് പോകാനും, വല വീശാനും, മീന്‍ പിടിക്കാനും കൊതി തോന്നുന്നു. പക്ഷേ എന്തു ചെയ്യാം. ഇവിടെ ആറില്ലല്ലോ, മഴ ഇല്ലല്ലോ. മീന്‍ ഇല്ലല്ലോ.

എങ്കിലും മീന്‍ പിടിക്കുന്നതിന്റെ ഒരു video ഇവിടെ ഇടാം. "flying fish" എന്ന് സേര്‍ച്ച് അടിച്ചപ്പോള്‍ കിട്ടിയ ഒരു വീഡിയോ ആണിത്.




ഇത് അരങ്ങേറുന്നത് അങ്ങ് ബ്രസീലിലെ മിസൗറി മിസ്സിസിപ്പി നദിയില്‍ ആണ്. ഇവിടെ കാണുന്ന ഈ മീനുകള്‍ matrinxa (Brycon cephalus) എന്നയിനം കാര്‍പ്പ് മല്‍സ്യങ്ങള്‍ ആണ് . ഇങ്ങനെ മീന്‍ പിടിക്കാന്‍ എന്തു രസം അല്ലേ? ഇതിനാണോ കൈ നനയാതെ മീന്‍ പിടിക്കുക എന്ന് പറയുന്നത്. (നമ്മുടെ അപ്പൂപ്പന്മാര്‍ ബ്രസീലില്‍ പോയിട്ടില്ല എന്ന് തോന്നുന്നു).


********** *********** ************** **********


ഇനി പകല്‍ വെളിച്ചത്തില്‍ നടക്കുന്ന ഒരു മീന്‍ പിടുത്തം കൂടി കാണൂ. ഇത് ഏഷ്യന്‍ കാര്‍പ്പ് വര്‍ഗ്ഗത്തില്‍ പെട്ട silver carp ആയിരിക്കുമെന്ന് ഇവിടെ നിന്ന് മനസ്സിലായി. ഇതിനെ നമ്മുടെ കായലുകളിലും ആറുകളിലും എന്തു കൊണ്ട് വന്ന് വിടുന്നില്ല എന്ന് മനസ്സില്‍ ഒരു ചോദ്യം ഉയരുന്നു.





സമയം ഉണ്ടെങ്കില്‍ ഇതു കൂടി കാണൂ.

*********** ************* ************* **********


ഇനിയാണ് flying fish എന്താണെന്ന് കാണുന്നത്. ഇത് പറക്കുന്ന വീഡിയോ കാണൂ.





ഇതിന്റെ ഫോട്ടോ ഇങ്ങനെ ഇരിക്കും. ഇത്തരം മീനുകളെ ഇതു വരെ കാണാന്‍ പറ്റിയിട്ടില്ല. പക്ഷേ കുറെ ഫോട്ടോ കണ്ടു. ഇതിനെ കണ്ടവരുണ്ടോ? കണ്ടപ്പോള്‍ ഉണ്ടായ കൗതുകത്തിന് പോസ്റ്റ് ചെയ്യുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പറ്റിയില്ല. ക്ഷമിക്കുക.

15 comments:

അനില്‍ശ്രീ... said...

മഴക്കാലമായാല്‍ മീന്‍ പിടിക്കാന്‍ പോകുക എന്നത് പണ്ട് മുതലേ ഒരു രസമായിരുന്നു. ഇപ്പോള്‍ ഇതാ അടുത്ത മഴക്ക്കാലം വരുന്നു. ആറ്റു തീരത്ത് പോകാനും, വല വീശാനും, മീന്‍ പിടിക്കാനും കൊതി തോന്നുന്നു. പക്ഷേ എന്തു ചെയ്യാം. ഇവിടെ ആറില്ലല്ലോ, മഴ ഇല്ലല്ലോ. മീന്‍ ഇല്ലല്ലോ.

എങ്കിലും മീന്‍ പിടിക്കുന്നതിന്റെ ഒരു video ഇവിടെ ഇടാം. "flying fish" എന്ന് സേര്‍ച്ച് അടിച്ചപ്പോള്‍ കിട്ടിയ ഒരു വീഡിയോ ആണിത്.

നേരത്തെ കണ്ടിട്ടുള്ളവര്‍ ക്ഷമിക്കുക .കാണാത്തവര്‍ക്ക് വേണ്ടി മാത്രം.

കുഞ്ഞന്‍ said...

അനില്‍ ഭായ്..

ഇതിന് തേങ്ങയല്ലെ ഉടക്കേണ്ടത്.. ഒരു മുഴുത്ത നന്ദന്‍ മീനായിക്കോട്ടെ കാണിക്കയിടുന്നത്..!

ആദ്യത്തെ വീഡിയൊ കണ്ടപ്പോള്‍..ഹൊ..ഇതുപോലെ നമ്മുടെ പുഴയിലും തോട്ടിലും ഉണ്ടായിരുന്നെങ്കില്‍..കാശുകാരനാകാമായിരുന്നു..അപ്പോള്‍ മീങ്കാരന്‍ കുഞ്ഞന്‍..!

നന്ദി സഖാവെ

ശ്രീ said...

ഇതു കൊള്ളാമല്ലോ മാഷേ.
:)

G.MANU said...

പണ്ട് മീന്‍ പിടുത്തം ഒരു സ്ഥിരം പരിപാടി ആയിരുന്നു. വെള്ളം പൊങ്ങുന്ന തോട്ടിലും പാടത്തും.
ഒരിക്കല്‍ ഒരു പരല്‍ കരയില്‍ പിടയുന്നത് കണ്ട് അതുപേക്ഷിച്ചു..

ബഷീർ said...

അനില്‍ ശ്രീ.. വീഡിയോ കാണാന്‍ സാധിച്ചില്ല.. മറ്റ്‌ ചിത്രങ്ങളും വിവരണങ്ങളും കണ്ടു.. ചില അത്ഭുതകരമായ കാര്യങ്ങളും ഇങ്ങിനെ മീനുകളുടെയും മറ്റ്‌ ജിവികളുടെയും കാര്യത്തില്‍ കൂടുതല്‍ പഠിയ്ക്കാന്‍ ശ്രമിച്ചാല്‍ കണ്ടെത്താന്‍ കഴിയും. പിന്നെ ഇവിടെ ആറില്ലല്ലോ , മീനില്ലല്ലോ ,മഴയില്ലല്ലോ.. എന്ന്‌ നിരാശപ്പെട്ട്ത്‌ കണ്ടു. ഇവിടെ മഴയില്ല എന്ന്‌ പറയാമോ ? പിന്നെ മീനും മീന്‍ പിടിത്തവും ഉണ്ട്‌.. ഞങ്ങളുടെ കമ്പനിയുടെ പിറകിലെ കടല്‍ തീര്‍ത്ത്‌ നിന്ന്‌ മുന്നെ വെള്ളിയാഴ്ചകളില്‍ മീന്‍ പിടിക്കാന്‍ പോകാറുണ്ടായിരുന്നു ഞങ്ങള്‍.. പല സ്ഥലങ്ങളിലും മീന്‍ പിടിക്കുന്നത്‌ കാണാറുണ്ട്‌... ഈ വിവരങ്ങള്‍ക്ക്‌ നന്ദി

അഭിലാഷങ്ങള്‍ said...

എന്തൊക്കെ കൌതുകമുള്ള കാഴ്ചകള്‍..

ആദ്യ വീഡിയോ കണ്ട് ഞെട്ടി. ചറ പറ യല്ലേ അത് ആര്‍മ്മാദിക്കുന്നത്. ഈ കണക്കിന് ഒരു തോണിയെടുത്ത് അവിടെ ചുമ്മാ ഇട്ടാല്‍ അതില്‍ മീന്‍ പറന്ന് വന്ന് നിറഞ്ഞോളുമല്ലോ.. പ്രത്യേകിച്ച് ‘മീന്‍ പിടിക്കേണ്ട’ ആവശ്യമൊന്നും വരികയില്ല.

അവസാന വീഡിയോ.. ഈശ്വരാ.. ആ മീന്‍ ശരിക്കും ഒരു പക്ഷിയായി ജനിക്കേണ്ടതായിരുന്നു എന്നാ എനിക്ക് തോന്നുന്നത്..

നന്ദി .. അനില്‍ശ്രീ..

അനില്‍ശ്രീ... said...

ഇന്നലെ ഇത് കണ്ടപ്പോള്‍ ഇതൊരു പോസ്റ്റ് ആക്കണം എന്ന് തോന്നിയെങ്കിലും ഇതിനു ഇത്ര പ്രതികരണം കിട്ടും എന്ന് കരുതിയില്ല. ഓഹ്, ഇതൊക്കെ യുട്യൂബില്‍ എത്ര കണ്ടതാ എന്ന പ്രതികരണം ആണ് പ്രതീക്ഷിച്ചത്. അതിനാല്‍ ആണ് വിശദമായി വിവരങ്ങള് ‍നല്‍കാതിരുന്നത്. പിന്നെ കൊടുത്തിരുന്ന ലിങ്കില്‍ ഈ മീന്‍പിടുത്തത്തെ കുറിച്ച് പറയുന്നുണ്ടല്ലോ.

പിന്നെ പറക്കുന്ന മീനിനെ പറ്റിയാണെങ്കില്‍,....

" According to Junji Yonezawa, at the Center for Agriculture, Forestry and Fisheries on Outlying Islands, the animal's flight-time of 45 seconds must be close to its physical limit, as brachial respiration is impossible while moving through the air.

There are some 40 species of "flying fish" in the family known as Exocoetidae. The animals are found worldwide in warmer waters.

Their flight ability comes from a glide rather than a powered flapping" .... ഇങ്ങനെ ആണ് BBC-യുടെ വെബ്സൈറ്റില്‍ പറയുന്നത്.

പിന്നെ ബഷീറേ, ഞാന്‍ മഴ എന്ന് ഉദ്ദേശിച്ചത് മഴക്കാലത്തെയാണ്. ഒരു മഴക്കാലം വരുന്നു എന്നാണ് പറഞ്ഞത്. അപ്പോള്‍ മീന്‍ പിടിക്കുന്ന ആ ഓര്‍മയാണ് പറഞ്ഞത്. ഇവിടെ എവിടെയാ അതിന് സൗകര്യം. തോര്‍ത്തുമുടുത്ത് മഴ നനഞ്ഞ് ആറ്റു തീരത്ത് നിന്ന് വല വീശുന്ന ഓര്‍മ എന്നും മനസ്സില്‍ ഉണ്ട് അത് ഞാന്‍ എന്റെ ഗ്രാമം പറയുന്നത്.
എന്ന പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

കുഞ്ഞാ, ശ്രീ, മനു, ബഷീര്‍, അഭിലാഷ്, അഭിപ്രായം അറിയിച്ചതില്‍ നന്ദി പിടിക്കൂ... ബാക്കി പിന്നെ.

ഉഗാണ്ട രണ്ടാമന്‍ said...

:) ഉഗ്രന്‍ പോസ്റ്റ്...very informative...

Vempally|വെമ്പള്ളി said...

അനിലേ എനിക്കും ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പരിപാടി ആയിരുന്നു ഊത്തമീന്‍ പിടുത്തം(പുതുമഴയിലെ മീന്‍ പിടുത്തം)
പോസ്റ്റിനു നന്ദി

nandakumar said...

നന്നായിട്ടുണ്ട് അനില്‍...എനിക്കിതൊരു പുതുമയുള്ള വാര്‍ത്തയാണ്. വീഡിയോയും കൊള്ളാം.
തോട്ടും വക്കത്തിരുന്ന പഴയ ബാല്യം ഓര്‍മ്മിച്ചു.

:-) പിന്നെ കുഞ്ഞന്‍ എന്തൊ പറഞ്ഞിട്ടുണ്ടല്ല്..എന്തര്?? ചുമ്മാ എന്റെ പേരൊക്കെ ആവശ്യമില്ലാത്ത് വലിച്ചെഴക്കാണൊ??:-)

Sathees Makkoth | Asha Revamma said...

വെള്ളച്ചാട്ടത്തിലേയ്ക്ക് ഉയര്‍ന്ന് ചാടുന്ന മീനുകളെ തോര്‍ത്ത് മുണ്ടുപയോഗിച്ച് പിടിച്ചിരുനതോര്‍മ്മവരുന്നു.

Unknown said...

അനിലിന്റെ രസകരമായ ഒരു പോസ്റ്റ് കൂടി.
കുട്ടികാലത്തെ ഓര്‍മ്മക്കളിലേക്ക്
ഒരു നിമിഷം മനസിനെ കൂട്ടി കൊണ്ട് പോയി
ഇപ്പോ നമ്മുടെ നാട്ടിലോന്നും മീനില്ല
അനിലെ
കോട്ടയത്ത് മാര്‍ക്കറ്റ് നല്ല മീന്‍ കിട്ടും
വേണെല്‍ കോടിമത പാലത്തെ കയറി
ഇരുന്ന് ഒന്നു ചൂണ്ടയിടാ

നന്ദു said...

ഇന്നലെ രാത്രി അമൃത ചാനലീൽ ആണെന്നു തോന്നുന്നു പറക്കും മീനിന്റെ ഒരു ക്ലിപ്പിങ് കാണിച്ചിരുന്നു.

നല്ല പോസ്റ്റ് അനിൽ :)

അരൂപിക്കുട്ടന്‍/aroopikkuttan said...

“ഇവിടെ ചൂണ്ടയിടരുത്” എന്നൊരു ബോഡുവക്കുന്നതും നല്ലതാണ്!
ആവശ്യമില്ലാത്ത പണിക്കുപോയി സമയം കളയണ്ടല്ലൊ?!

അനില്‍ സാര്‍..

നല്ല പോസ്റ്റ്!!

ഗൗരിനാഥന്‍ said...

അനിലേ നമ്മുക്കു സ്വന്തമായി ഇഷ്ടം പോലെ മീനുകള്‍ ഉണ്ട്..ഉള്ളവരെ മര്യാദക്കു ജീവിപ്പിക്കാന്‍ നമുക്കറിയില്ല..പിന്നെന്തിനു ഒരു വിദേശി..

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി