ഇന്നത്തെ തീയതി :

Monday, August 11, 2008

അഭിനവ് ബിന്ദ്രക്ക് അഭിനന്ദനങ്ങള്‍

****** ******** ******* ********
അഭിനവ് ബിന്ദ്രക്ക് ഒരായിരം അഭിനന്ദനങ്ങള്‍
****** ******** ******* ********
At Last... an Olympics Gold is for INDIA. Yes we got it... ഇന്ത്യയുടെ എക്കാലത്തേയും ആഗ്രഹം സഫലീകരിച്ചു തന്നതിന് അഭിനവ് ബിന്ദ്രക്ക് നന്ദി. 10m എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണ്ണം നേടിയതിന് അഭിനന്ദനങ്ങള്‍. നൂറ് കോടിയിലധികം ജനങ്ങളുടെ സ്വപ്ന സാഷാല്‍ക്കാരം. 700.5 പോയിന്റോടെ ആണ് അഭിനവ് സ്വര്‍ണ്ണം നേടിയത്.

ഈയൊരു നിമിഷത്തിന് വേണ്ടി കായിക ഭാരതം കാത്തിരുന്നത് എത്ര വര്‍‍ഷങ്ങള്‍? അവസാനം അത് നേടി. വരും വര്‍ഷങ്ങള്‍ ഇന്ത്യയുടേതാകട്ടെ. ഇതൊരു തുടക്കം മാത്രമാവട്ടെ. ഇനിയും ഇനിയും സ്വര്‍ണ്ണങ്ങള്‍ നേടാന്‍ ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് ഇതൊരു പ്രജോദനം ആകട്ടെ.



രാവിലെ അഭിനവ് ഫൈനലില്‍ എത്തി എന്നറിഞ്ഞപ്പോള്‍ തന്നെ ഒരു മെഡല്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതൊരു സ്വര്‍ണ്ണം ആക്കി മാറ്റി എന്നെയും ഒരു രാജ്യത്തെ മുഴുവന്‍ കായിക പ്രേമികളേയും സന്തോഷത്തില്‍ മുക്കിയ അഭിനവിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അദ്ദേഹത്തിന് ലഭിച്ച ഖേല്‍‌രത്നയുടെ വില അദ്ദേഹം രാജ്യത്തിന് തിരികെ നല്‍കിയിരിക്കുന്നു.

13 comments:

അനില്‍ശ്രീ... said...

ഇന്ത്യയുടെ എക്കാലത്തേയും ആഗ്രഹം സഫലീകരിച്ചു തന്നതിന് അഭിനവ് ബിന്ദ്രക്ക് നന്ദി. 10m എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണ്ണം നേടിയതിന് അഭിനന്ദനങ്ങള്‍. നൂറ് കോടിയിലധികം ജനങ്ങളുടെ സ്വപ്ന സാഷാല്‍ക്കാരം.

ഈയൊരു നിമിഷത്തിന് വേണ്ടി കായിക ഭാരതം കാത്തിരുന്നത് എത്ര വര്‍‍ഷങ്ങള്‍? അവസാനം അത് നേടി. വരും വര്‍ഷങ്ങള്‍ ഇന്ത്യയുടേതാകട്ടെ. ഇതൊരു തുടക്കം മാത്രമാവട്ടെ. ഇനിയും ഇനിയും സ്വര്‍ണ്ണങ്ങള്‍ നേടാന്‍ ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് ഇതൊരു പ്രജോദനം ആകട്ടെ

അഞ്ചല്‍ക്കാരന്‍ said...

വാര്‍ത്ത അറിയിച്ചതിന് നന്ദി.

ഇന്നി എന്റെ പോസ്റ്റിന് പ്രസക്തിയില്ല.

നന്ദി അനില്‍ ശ്രീ. വാര്‍ത്ത എത്തിച്ചതിന്.

പാമരന്‍ said...

ജയ്‌ ഹിന്ദ്‌! ബിന്ദ്രയ്ക്കും ഇന്ത്യയ്ക്കും അഭിനന്ദനങ്ങള്‍..!

ഗോപക്‌ യു ആര്‍ said...

happy!!!
satisfied!!!

ശ്രീ said...

അഭിനവ് ബിന്ദ്രയ്ക്ക് ഒരായിരം ആശംസകള്‍!!!

ചക് ദേ ഇന്ത്യ!!!
:)

കാസിം തങ്ങള്‍ said...

അഭിനന്ദനത്തിന്റെ പൂചെണ്ടുകള്‍

കുഞ്ഞന്‍ said...

ഈ സുവര്‍ണ്ണ നേട്ടത്തില്‍ ഞാനും എല്ലാ ഭാരതീയരോടൊപ്പം അഭിമാനം കൊള്ളുന്നു.

എ.ജെ. said...

നീണ്ട 28 വര്‍ഷം.....
100 കോടിയിലേറെ ജനങ്ങളുടെ പ്രാര്‍ത്ഥന...

അഭിനവ്.... നിനക്കഭിനന്ദനങ്ങള്..!!!!

കൈലാസി: മണി,വാതുക്കോടം said...

അഭിനവ് ബിന്ദ്രക്ക് ഒരായിരം അഭിനന്ദനങ്ങള്‍!!!

കണ്ണൂസ്‌ said...

:D

നേട്ടം ആവര്‍ത്തിക്കാന്‍ കെല്‍പ്പുള്ള ഒരാള്‍ കൂടിയുണ്ട്. സുമ ഷിരൂര്‍.

പേസ്-ഭൂപതി ടീമില്‍ പ്രതീക്ഷ അര്‍പ്പിക്കാനാവുമെന്ന് തോന്നുന്നില്ല. സാനിയ സിംഗിള്‍സില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു.

എന്നെ നിരാശപ്പെടുത്തുന്നത് ആര്‍ച്ചറിയാണ്. ചരിത്രാതീത കാലം മുതല്‍ അമ്പും വില്ലും ഉപയോഗിച്ചിരുന്ന ആദിവാസികള്‍ ഇന്ത്യയിലുണ്ടായിട്ടും, അവരില്‍ മിടുക്കരെ കണ്ടെടുത്ത് ഒരു മെഡല്‍ നേടാന്‍ നമുക്കാവൂന്നില്ലല്ലോ.

ഭൂമിപുത്രി said...

നമ്മുടെ പതാക അവിടെയുയർന്ന് പറക്കുന്നത് കണ്ടനിമിഷം,
ശരിയ്ക്കും ഇമോഷണലാ‍യിപ്പോയി!
ഇനീയും ഒട്ടേറെ നേട്ടങ്ങൾ ഈ മിടുക്കനുണ്ടാകട്ടെ.
അഭിനവിൻ ആശംസകൾ നേരാൻ ഒരുവേദിയൊരുക്കിയ അനിലശ്രിയ്ക്ക് നന്ദി

യാരിദ്‌|~|Yarid said...

അങ്ങനെ കാത്ത് കാത്തിരുന്ന് ഇന്‍ഡ്യ്യക്കും വ്യക്തിഗത ഇനത്തില്‍ ആദ്യത്തെ സ്വര്‍ണ്ണം.അഭിനന്ദനങ്ങള്‍ അഭിനവ് ബിന്ദ്ര..!

Areekkodan | അരീക്കോടന്‍ said...

Congrats to Abhinav

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി