ഇന്നത്തെ തീയതി :

Monday, November 10, 2008

ഒബാമ - ഇന്ത്യന്‍ പ്രതീക്ഷ അസ്ഥാനത്തോ?

കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ ഭരണാധികാരിയെ ഫോണില്‍ വിളിച്ച് കാശ്മീര്‍ പ്രശ്നം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി സംസാരിച്ച പ്രസിഡന്റ് ഒബാമ ഇന്ത്യന്‍ ഭരണാധികാരികളെ പാടേ അവഗണിക്കുന്നു എന്ന് വാര്‍ത്ത. അനൗദ്യോഗികമാണെങ്കിലും കീഴ്വഴക്കമനുസരിച്ച് ലോക രാജ്യങ്ങളിലെ ഭരണാധികാരികളെ വിളിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ്, ഇതു വരെ മന്മോഹന്‍ സിംഗിനേയോ പ്രണാബ് മുഖര്‍ജിയെയോ അദ്ദേഹം വിളിച്ചില്ലത്രേ. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആ ഫോണ്‍ വിളി കാതോര്‍ത്തിരിക്കുകയാണ്.

എങ്ങനെ വിളിക്കും. ബുഷ് ഇന്ത്യാക്കാരുടെ കണ്‍കണ്ട ദൈവമാണ്, ബുഷ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യാക്കാര്‍ ഊര്‍ജമില്ലാത്തെ പണ്ടാരമടങ്ങി പോയേനെ, മുഴുവന്‍ ഇന്ത്യാക്കാരും ബുഷിന് കടപ്പെട്ടിരിക്കുന്നു ബുഷ് മാടയാണ് കോടയാണ്, എന്നൊക്കെ പറഞ്ഞ് ബുഷിന്റെ പൃഷ്ടം താങ്ങി നടന്നപ്പോള്‍, ഇലക്ഷന്‍ വരുന്നു ബുഷും വാലാട്ടികളും തോറ്റു തൊപ്പിയിടും എന്ന്ഓര്‍ക്കണമായിരുന്നു.

പ്രസിഡന്റിന്റെ അധികാര പരിധി പുന:നിര്ണ്ണയിക്കും എന്ന് ഒബാമ പ്രഖ്യാപിച്ചു. അതുപോലെ ബുഷിന്റെ കലത്തെ ഇരുനൂറോളം നയങ്ങള്‍ പുന:പരിശോധിക്കും എന്നാണ് പുതിയ പ്രസിഡന്റിന്റെ പ്രഖ്യാപനം. അമേരിക്ക പിന്തുടരുന്ന പൊതു നയങ്ങള്‍ക്ക് കാതലായ മാറ്റം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എങ്കിലും ചെറിയ പല മാറ്റങ്ങളും ഇതില്‍ കൂടി വരും എന്ന് കരുതാം. വിദേശ നയങ്ങളിലും മാറ്റം ഉണ്ടാകാം. ബുഷിനെ എല്ലാം മറന്ന് പിന്തുണച്ചവരോട് ഒബാമയുടെ സമീപനം എന്തായിരിക്കും എന്ന് ആര്‍ക്കറിയാം. ഇലക്ഷനോടനുബന്ധിച്ച് ബുഷ് എടുപിടീന്ന് നടപ്പിലാക്കിയ, പല തീരുമാനങ്ങളിലും പുനര്‍ചിന്ത ഉണ്ടായേക്കാം. ( ഇതില്‍ നമ്മുടെ എല്ലാമെല്ലാമായ ആണവകരാര്‍ ഉണ്ടാകുമോ എന്നറിയില്ല). കാത്തിരുന്നു കാണാം.

ഏതായാലും ഇന്ത്യക്ക് ഒത്തിരി പ്രതീക്ഷകള്‍ ഒന്നും തല്‍ക്കാലം ഒബാമ ബാക്കി വയ്ക്കുന്നില്ല എന്ന് എനിക്ക് തോന്നുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നെട്ടോട്ടമോടുന്ന അമേരിക്കന്‍ ഭരണാധികാരികള്‍ക്ക് തല്‍ക്കാലം മറ്റൊന്നും ഓര്‍ക്കാന്‍ സമയം കിട്ടുന്നില്ല എന്ന് മന്മോഹന്‍ സിംഗിന് ആശ്വസിക്കാം. അതൊക്കെ കഴിഞ്ഞ് ആ വിളി വരുമായിരിക്കും.

8 comments:

അനില്‍ശ്രീ... said...

കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ ഭരണാധികാരിയെ ഫോണില്‍ വിളിച്ച് കാശ്മീര്‍ പ്രശ്നം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി സംസാരിച്ച പ്രസിഡന്റ് ഒബാമ ഇന്ത്യന്‍ ഭരണാധികാരികളെ പാടേ അവഗണിക്കുന്നു എന്ന് വാര്‍ത്ത. അനൗദ്യോഗികമാണെങ്കിലും കീഴ്വഴക്കമനുസരിച്ച് ലോക രാജ്യങ്ങളിലെ ഭരണാധികാരികളെ വിളിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ്, ഇതു വരെ മന്മോഹന്‍ സിംഗിനേയോ പ്രണാബ് മുഖര്‍ജിയെയോ അദ്ദേഹം വിളിച്ചില്ലത്രേ. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആ ഫോണ്‍ വിളി കാതോര്‍ത്തിരിക്കുകയാണ്.

വിന്‍സ് said...

ചുമ്മ വെറും ഊമ്പന്‍ കമന്റ്സ്. ബുഷ് തന്നെ ആയിരുന്നു ഇന്ത്യയോട് അല്പ്ം എങ്കിലും താല്പര്യം കാണിച്ചിട്ടുള്ള അമേരിക്കന്‍ പ്രസിഡന്റ്. ഒബാമയില്‍ നിന്നല്ല ഒരു ഡെമോക്രാറ്റ് പ്രസിഡന്റില്‍ നിന്നും ഒരു ഔദാര്യവും ഇന്ത്യക്ക് പ്രതീക്ഷിക്കണ്ട. ഒബാമ ചെയ്യാന്‍ പോവുന്ന പല കാര്യങ്ങളില്‍ ഒന്നു ഇന്‍ഡ്യയിലേക്കുള്ള ഔട്ട് സോര്‍സിങ്ങ് നിര്‍ത്താന്‍ പോവുക എന്നുള്ളതാണു. ജോ ബൈഡന്‍ അതിലും വലിയ ഇന്‍ഡ്യന്‍ വിരുദ്ധന്‍ ആണു. ഇതൊന്നും ബുഷിന്റെറ്റ് പൃഷ്ടം താങ്ങിയതു കൊണ്ടല്ല.

അനില്‍ശ്രീ... said...

വിന്‍സേ..
അതു തന്നെയാണ് ഞാനും പറഞ്ഞത്. ഇന്ത്യക്ക് ഒരു പ്രതീക്ഷയും വേണ്ട എന്ന്. ബുഷിന് ഇന്ത്യയോട് താല്പര്യമുണ്ടായിരുന്നു എന്ന് പറഞ്ഞാലും ഇന്ത്യന്‍ ഭരണാധികാരികള്‍ കാണിച്ചത് അമിത വിധേയത്വം അല്ലേ എന്നാണ് ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം. പ്രത്യേകിച്ച് ഇലക്ഷന്‍ വരുന്നതും ബുഷിന്റെ പാര്‍ട്ടി ജയിക്കാന്‍ സാധ്യത് ഇല്ല എന്നുമുള്ളത് മുന്നില്‍ കാണാതെ ചെയ്ത വിഡ്ഡിത്തം. അതില്‍ പൃഷ്ടം താങ്ങി എന്ന് പറഞ്ഞതാണോ താങ്കളെ ചൊടിപ്പിച്ചത്? എന്തൊക്കെയായാലും അമേരിക്ക അമേരിക്ക തന്നെയല്ലേ.. അവരുടെ നയങ്ങളില്‍ കാതലായ മാറ്റം പ്രതീക്ഷിക്കണ്ട എന്നും ഞാന്‍ എഴുതിയിരുന്നു.

അനില്‍ശ്രീ... said...

ഒന്നു കൂടിപറ്യട്ടെ... ഇതൊക്കെ എന്റെ ഒരോ തോന്നലുകള്‍ ആണേ.. പൊളിറ്റിക്സ് പഠിച്ചിട്ടില്ലാത്തതിനാല്‍ ഒന്നും അറിയില്ല... പക്ഷേ തോന്നലുകള്‍ വിളിച്ചു പറയാമല്ലോ... ആധികാരികം അല്ലെങ്കില്‍ കൂടി... അതിനെ എതിര്‍ത്താലും അനുകൂലിച്ചാലും എനിക്ക് ഒരു വിരോധവും ഇല്ല,.... ഇന്നു രാവിലെ വാര്‍ത്ത കേട്ടതിന്റെ പരിണിത ഫലം ആണ് ഈ പോസ്റ്റ്..

ബഷീര്‍ വെള്ളറക്കാട്‌ / pb said...

അനില്‍ ശ്രീ

ബുഷിന്റെ ചെവിയില്‍ മന്ത്രിച്ച്‌ നമ്മുടെ ബാജിയുടെ ആ നില്‍പ്പ്‌.. അതൊന്ന് കൂടി ഓര്‍ത്ത്‌ പോയി.. :)എന്തൊക്കെയായിരുന്നു പ്രണയകാലത്ത്‌ അവര്‍ തമ്മിലുരുവിട്ടത്‌. നാണം കൊണ്ടെനിയ്ക്കിരിയ്ക്കാന്‍ വയ്യേ എന്ന് പാടാന്‍ തോന്നിയിരുന്നു. ഇപ്പോള്‍

'വിളിച്ചില്ലല്ലോ ബാമ വിളിച്ചില്ലല്ലോ..
വിളിച്ചില്ലല്ലോ എന്റെ പൊന്നാരൊബാമ...'
എന്ന് പാടുകയല്ലേ..!

ആരു വന്നാലും അമേരിക്ക അമേരിക്ക തന്നെ. കൂടുതല്‍ പ്രതീക്ഷിക്കാതിരുന്നാല്‍ നിരാശയുടെ ആഴം കുറയും.. :)

poor-me/പാവം-ഞാന്‍ said...

Do not worry.He will knock at our door also!without India World cant survive.

വേണാടന്‍ said...

രാഷ്ട്രീയനയങ്ങളേക്കാള്‍ വാണിജ്യനയങ്ങള്‍ക്ക് മുന്തൂക്കമുള്ള അമേരിക്കയില്‍, പ്രസിഡന്റ് ഒബാമക്ക് ഇന്ത്യയെ ഒരിക്കലും അവഗണീക്കാന്‍ പറ്റില്ല. മറിച്ചുള്ള അഭിപ്രായങ്ങള്‍ ശരിയാവാന്‍ വഴിയില്ല. ഇടതുപക്ഷം അങ്ങിനെ ആഗ്രഹിക്കുന്നൂ എങ്കിലും. ഉത്പാദന-സേവന ഔട്ട് സോര്‍സിങ്ങില്‍ മാറ്റം വന്നാല്‍ ഏറ്റവും ദോഷമായി ബാധിക്കുക ഏഷ്യന്‍ രാജ്യങ്ങളെയാവും, ചൈനയും ഇന്ത്യയും അതില്‍ മുമ്പന്തിയിലാവാം.

കിഷോര്‍:Kishor said...

ഇന്ത്യയെ അവഗണിച്ചിട്ടില്ല എന്ന് മന്മോഹന്‍ തന്നെ വാര്‍ത്തയില്‍ തുറന്നു പറഞ്ഞല്ലോ...

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി