ഇന്നത്തെ തീയതി :

Monday, November 10, 2008

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങള്‍

പരമ്പര നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങള്‍.

ഏകപക്ഷീയമായ എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന (ആദ്യ ടെസ്റ്റ് ഒഴികെ) ഒരു പരമ്പരക്ക് ഒടുവില്‍ ആസ്ത്രേലിയയെ തോല്പ്പിച്ച് ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി ഇന്ത്യക്ക് ലഭിച്ചു. സാധാരണ ഗതിയില്‍ അവസാന ശ്വാസം വരെ പൊരുതുന്ന ഒരു ആസ്ത്രേലിയ ആയിരുന്നില്ല ഇപ്രാവശ്യം ഇന്ത്യയിലെത്തിയത് എന്ന് പറയാം. പക്ഷേ അവര്‍ തന്നെയാണല്ലോ ഇപ്പോഴും (ഔദ്യോഗികമായെങ്കിലും) ഒന്നാം നമ്പര്‍ ടീം. അവരെ ഒരു നാലു ടെസ്റ്റ് പരമ്പരയില്‍ 2-0 നു തോല്പ്പിച്ചു പരമ്പര നേടുക അത്ര നിസാര കാര്യമായി കണ‍ക്കാക്കണ്ട കാര്യമല്ല, അത് ഇന്ത്യയില്‍ വച്ചാണെങ്കില്‍ പോലും.

ഇന്ത്യ 441 & 295
ആസ്ത്രേലിയ 355 & 209

ഏതായാലും അവസാന ഇന്നിംഗ്സില്‍ സം‌പൂജ്യനായി മടങ്ങി എങ്കിലും ഇന്ത്യ കണ്ട പോരാട്ട വീര്യമുള്ള ക്യാപ്റ്റനായ സൗരവ് ഗാംഗുലിക്ക് അഭിമാനത്തോടെ പാഡഴിക്കാം. അവസാന പരമ്പര വിജയത്തിന് തന്റേതായ സംഭാവനകള്‍ നല്‍കിയിട്ടാണ് അദ്ദേഹം മടങ്ങുന്നത്. 113 ടെസ്റ്റുകളില്‍ 7212 റണ്‍‍സും 311 ഏകദിനങ്ങളില്‍ നിന്ന് 11363 റണ്‍സും വാരിക്കൂട്ടിയിട്ടാണ് ദാദയുടെ പിന്‍‌മാറ്റം.

ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍ അനില്‍ കുംബ്ലേക്കും ഇത് അവസാന പരമ്പരയായി. 132 ടെസ്റ്റുകളില്‍ നിന്ന് 619 വിക്കറ്റും 271 ഏകദിനങ്ങളില്‍ 331 വിക്കറ്റുകളുമായി കുംബ്ലേ വിടവാങ്ങി.

ഇന്ത്യന്‍ കളിക്കാര്‍ വ്യക്തിപരമായി പല നേട്ടങ്ങളും കൈവരിച്ച ഒരു പരമ്പര കൂടിയായിരുന്നു ഇത്. സച്ചിന്‍ ഏറ്റവും വലിയ റണ്‍ വേട്ടക്കാരന്‍ എന്ന ബഹുമതി ലാറയില്‍ നിന്ന് കൈയ്യടക്കിയതാണ് പ്രധാനപ്പെട്ടത്. അദ്ദേഹത്തിന്റെ നാല്‍‌പ്പതാം സെഞ്ചുറിയും ഈ പരമ്പരയില്‍ കണ്ടു. സച്ചിന്‍ ടെസ്റ്റുകളില്‍ നൂറാം ക്യാച്ചും തികച്ചു. അമിത് മിശ്ര, വിജയ് തുടങ്ങിയവര്‍ ആദ്യമായി ടെസ്റ്റ് കളിച്ചതു ഈ പരമ്പരയില്‍ ആണ്.

10 comments:

അനില്‍ശ്രീ... said...

ഏകപക്ഷീയമായ എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന (ആദ്യ ടെസ്റ്റ് ഒഴികെ) ഒരു പരമ്പരക്ക് ഒടുവില്‍ ആസ്ത്രേലിയയെ തോല്പ്പിച്ച് ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി ഇന്ത്യക്ക് ലഭിച്ചു. സാധാരണ ഗതിയില്‍ അവസാന ശ്വാസം വരെ പൊരുതുന്ന ഒരു ആസ്ത്രേലിയ ആയിരുന്നില്ല ഇപ്രാവശ്യം ഇന്ത്യയിലെത്തിയത് എന്ന് പറയാം. പക്ഷേ അവര്‍ തന്നെയാണല്ലോ ഇപ്പോഴും (ഔദ്യോഗികമായെങ്കിലും) ഒന്നാം നമ്പര്‍ ടീം. അവരെ ഒരു നാലു ടെസ്റ്റ് പരമ്പരയില്‍ 2-0 നു തോല്പ്പിച്ചു പരമ്പര നേടുക അത്ര നിസാര കാര്യമായി കണ‍ക്കാക്കണ്ട കാര്യമല്ല, അത് ഇന്ത്യയില്‍ വച്ചാണെങ്കില്‍ പോലും.

ഇന്ത്യ 441 & 295
ആസ്ത്രേലിയ 355 & 209

പ്രയാസി said...

ഉള്ള സമയം വേസ്റ്റാക്കി ഈ പണിക്കിറങ്ങിയാലുണ്ടല്ലൊ ക്രിക്കറ്റ് ബാറ്റിനടിക്കും ഞാന്‍

എനിക്കിഷ്ടമില്ല ഈ കിറുക്കന്‍ കളി
വേസ്റ്റ്..

സ്മൈലി ഇല്ല പോ..

അനില്‍ശ്രീ... said...

ദുഷ്ടാ..പ്രയാസി..നിനക്കിട്ട് ഗൂഗ്ലി എറിയും ഞാന്‍..

കാന്താരിക്കുട്ടി said...

ക്രിക്കറ്റ് പ്രാന്തന്മാരെ എനിക്കും ഇഷ്ടമില്ല..കളി അറിയുകയുമില്ല..കാണാനും പഠിക്കാനും താല്പര്യവും ഇല്ല..

രണ്‍ജിത് ചെമ്മാട്. said...

അടുത്ത ദശകത്തിലെ അനിഷേധ്യ ശക്തികളാണെന്ന് തങ്ങളെന്ന് ഇന്ത്യ വിളംബരം ചെയ്തുകഴിഞ്ഞു....

ഹരീഷ് തൊടുപുഴ said...

ഇത് ആസ്ത്രേലിയാക്കാര്‍ തന്നെയോ? എന്തു പറ്റി അവര്‍ക്ക്? എവിടെ പോയി അവരുടെ വീറും വാശിയും??

കുമാരന്‍ said...

congrats to ganguly..

നരിക്കുന്നൻ said...

സത്യം പറയാല്ലോ, എനിക്കും വല്യ പിടിപാടൊന്നും ഇല്ല ഈ കളി. എറിയാൻ പണ്ട് മാങ്ങക്കെറിഞ്ഞ പരിചയം. ബാറ്റടിക്കാൻ പണ്ട് ചട്ടയും കുറ്റിയും കളിച്ച പരിചയം. ഇതിനിടക്ക് നിയമങ്ങളൊന്നും അറിയില്ല. കയ് രണ്ട് വശത്തേക്ക് ആക്കിയാൽ വൈഡാണെന്നാർക്കാണറിയാത്തത്. പക്ഷേ ഇത് കൊണ്ട് എന്ത് സംഭവിക്കും എന്നെനിക്കറിയില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാം അറിയുന്ന ഭാവത്തിൽ കയ്യടിച്ചും ആധികാരികമായി സംസാരിച്ചും കളിക്കാരുറടെ ഹിസ്റ്ററി പഠിച്ചുമൊക്കെ ഇരുന്നില്ലെങ്കിൽ പ്രശ്നമാ... നമ്മൾ പഴഞ്ചനായി പോകും.

വികടശിരോമണി said...

ഓസ്ട്രേലിയയെ ഇനിയും എഴുതിത്തള്ളാനാവുമെന്ന് തോന്നുന്നില്ല. ആഷസ് തോല്വിക്കു ശേഷം അവർ ഉയിർത്തെണീക്കുന്നത് കണ്ടതല്ലേ.ഇത്തവണത്തെ വിജയത്തിൽ എന്നെ സന്തോഷിപ്പിക്കുന്നത് പുതുമുഖങ്ങളുടെ പ്രകടനമാണ്.എത്ര മനോഹരമായ കളിയാണ് മിശ്രയും വിജയുമൊക്കെ പുറത്തെടുത്തത്!
ഒപ്പം വിഷമവുമുണ്ട്-കാലം തെറ്റിയുള്ള ഗാംഗുലിയുടെ പോക്കിലും ഇന്ത്യയുടെ എക്കാലത്തെയും വലിയ ബൌളർ കുംബ്ലെയുടെ നഷ്ടത്തിലും.

ആചാര്യന്‍... said...

ക്രിക്കറ്റ് ഇഷ്ടാല്ലാന്നു പറഞ്ഞ പ്രയാസിയേം കാന്താരിയേം ഇടിക്കാനായി ഞാന്‍ ഇന്നലെ മുതല്‍ ജിമ്മില്‍ പോയിത്തുടങ്ങി

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി