ഇന്നത്തെ തീയതി :

Thursday, December 11, 2008

ബംഗ്ലാദേശില്‍ ഒരു താജ്മഹല്‍

ഇത് ശരിയോ തെറ്റോ? ബംഗ്ലാദേശില്‍ ഒരു താജ്മഹല്‍ പണിയുന്നു. ബംഗ്ലാദേശിലെ പ്രശസ്ത സിനിമാ നിര്‍മ്മാതാവ് അസനുള്ളാ മോനി (Ahsanullah Moni) 58 മില്യണ്‍ ഡോളര്‍ (ഏകദേശം 284 കോടി രൂപ) ചിലവാക്കിയാണ് താജ്മഹലിന്റെ മാതൃകയില്‍ ഒരു കെട്ടിടം പണിയുന്നത്. മാണിക് മിയാ എന്ന ആര്‍ക്കിടെക്റ്റ് ആണിതിന്റെ ശില്പ്പി. ഒറിജിനല്‍ പോയിക്കാണാന്‍ സാധിക്കാത്ത സാധാരണ ബംഗ്ലാദേശികള്‍ക്ക് കാണാന്‍ വേണ്ടിയാണ് ഈ താജ്മഹല്‍ എന്നാണ് ഉടമസ്ഥന്‍ ഇതേ പറ്റി പറയുന്നത്.

നിര്‍മ്മാണം പുരോഗമിക്കുന്ന ഈ കെട്ടിടത്തിന്റെ ചിത്രങ്ങള്‍ കാണൂ.

എന്തു തോന്നുന്നു? ഇതിനെതിരെ പ്രതിഷേധിക്കണമെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ ഇത് കാണുമ്പോള്‍ ഒരു വല്ലായ്ക തോന്നുന്നുണ്ടോ?

ഒരു ചരിത്രസ്മാരകത്തിന്റെ മാതൃക അതേപടി പകര്‍ത്തുന്നതില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അമര്‍ഷം അറിയിച്ചിരിക്കുന്നു. ഇതിന്റെ നിര്‍മ്മിതിയില്‍ കോപ്പിറൈറ്റ് വയലേഷന്‍ ഉണ്ടോ എന്ന് പരിശോധിക്കമെന്നും ഹൈക്കമ്മീഷന്‍ വ്യക്താവ് അറിയിച്ചു.

ഇക്കണക്കിന് പോയാല്‍‍ ലോകത്തിന്റെ പല ഭാഗത്തും ഇങ്ങനെ താജ്മഹലുകള്‍ ഉയരുമല്ലോ.
ഇന്ത്യയില്‍ ഒരു പിരമിഡ് ഉണ്ടെങ്കില്‍ പിരമിഡ് കാണാന്‍ നമ്മുടെ ആള്‍ക്കാര്‍ എന്തിന് ഈജിപ്തില്‍ പോകണം?
പാലക്കാട്ട് എങ്ങാനും ഒരു വന്മതില്‍ ഉണ്ടാക്കിയാല്‍ ചൈനയില്‍ പോക്ക് ഒഴിവാക്കാം.
ഒരു സ്റ്റാച്യു ഓഫ് ലിബര്‍ട്ടി ഉണ്ടാക്കി ശംഖുമുഖത്ത് വച്ചാല്‍ നന്നായിരുന്നു.
ഇനി ആരെങ്കിലും നയാഗ്ര വെള്ളച്ചാട്ടം രാജസ്ഥാനില്‍ എങ്ങാനും ഉണ്ടാക്കുമോ ആവോ?
എന്തൊക്കെയാണെങ്കിലും ഒറിജിനല്‍ താജ്‌മഹലിന്റെ അടുത്തെങ്ങും എത്തില്ല ഇതിന്റെ നിര്‍മ്മാണം എന്ന് ആശ്വസിക്കാം.

ദുബായില്‍ ഇതിന്റെ ഒരു മാതൃക ഉണ്ടാക്കിയെന്നോ മറ്റോ കേട്ടിരുന്നു. പക്ഷേ ഒരേ സൈസ് ആയിരുന്നില്ല എന്നാണ് കേട്ടത്.

കടപ്പാട് : NowPublic, gulfnews

24 comments:

അനില്‍ശ്രീ... said...

ഇത് ശരിയോ തെറ്റോ? ബംഗ്ലാദേശില്‍ ഒരു താജ്മഹല്‍ പണിയുന്നു. ബോഗ്ലാദേശിലെ പ്രശസ്ത സിനിമാ നിര്‍മ്മാതാവ് അസനുള്ളാ മോനി (Ahsanullah Moni) 58 മില്യണ്‍ ഡോളര്‍ (ഏകദേശം 284 കോടി രൂപ) ചിലവാക്കിയാണ് താജ്മഹലിന്റെ മാതൃകയില്‍ ഒരു കെട്ടിടം പണിയുന്നത്. മാണിക് മിയാ എന്ന ആര്‍ക്കിടെക്റ്റ് ആണിതിന്റെ ശില്പ്പി. ഒറിജിനല്‍ പോയിക്കാണാന്‍ സാധിക്കാത്ത സാധാരണ ബംഗ്ലാദേശികള്‍ക്ക് കാണാന്‍ വേണ്ടിയാണ് ഈ താജ്മഹല്‍ എന്നാണ് ഉടമസ്ഥന്‍ ഇതേ പറ്റി പറയുന്നത്.

പകല്‍കിനാവന്‍ | daYdreaMer said...

അവരെ ക്കൊണ്ട് പറ്റുമെങ്കില്‍ അവരും ചെയ്യട്ടെ... നമുക്കും ഒരു വന്മതില്‍ പണിയാം...

Jobin said...

Uppolam Varumo Uppilittathu??

പ്രിയ said...

അതെ പോലെ തന്നെ പണിയാന്‍ പാടുണ്ടോ?ഇതിപ്പോ ഒറ്റ നോട്ടത്തില്‍ ഒരു താജ് എന്നായിരിക്കും.(ഉണ്ടേല്‍ ഈ ദുഫായിക്കാര് ഏഴ് ലോകാത്ഭുതവും ഇവിടെ സൃഷ്ടിക്കില്ലാരുന്നോ? അതോ വേണ്ടാന്ന് വച്ചിട്ടോ? ദുബൈയില്‍ താജ് മോഡലില് ആയിരുന്നു കഴിഞ്ഞതിനു മുന്നത്തെ പ്രാവശ്യം (3yrs b4) ഗ്ലോബല്‍ വില്ലജ് ഇന്ത്യന്‍ പവലിയന്‍ എന്ന് തോന്നുന്നു. അല്ലാതെ വേറെ ഡ്യൂപ്പ് താജ് ഉണ്ടോ ഇവിടെ?)

ആധുനികസൌകര്യങ്ങള് ഉള്ളപ്പോ കൂടുതല്‍ ഭംഗിയില്‍ ഉണ്ടാക്കാം എങ്കിലും ഓള്‍ഡ് ഇസ് ഗോള്‍ഡ് തന്നായിരിക്കില്ലേ?

അനില്‍ശ്രീ... said...

ഡ്യൂപ്പ് താജ് ഒന്നും ദുബായില്‍ ഇല്ല പ്രിയേ... ഉണ്ടെങ്കില്‍ നാം അറിയില്ലേ...

ശ്രീ said...

പറഞ്ഞിട്ടെന്തു കാര്യം?

Sarija NS said...

:( ഞാന്‍ പ്രതിഷേധിക്കുന്നു. ലോകത്തൊരു താജ് മതി. പക്ഷെ എന്തു ചെയ്യാന്‍ പറ്റും

അനില്‍ശ്രീ... said...

കണ്ടോ, മലയാള മനോരമക്കാര്‍ എന്റെ പോസ്റ്റ് കോപ്പിയടിച്ചു. ഇവിടെ നോക്കൂ
.. ഹ ഹ ഹ.. അവരിപ്പോള്‍ ആണ് ഇങ്ങനെ ഒരു കാര്യം അറിഞ്ഞത് എന്ന് തോന്നുന്നു.

അപ്പോള്‍ ഞാന്‍ ആരായി ? എന്റെ ഒരു കാര്യം.. (ചുമ്മാ പറഞ്ഞതാണേ.... എന്നെ തല്ലാന്‍ വരേണ്ട...)

കുഞ്ഞന്‍ said...

അവര്‍ പണിയട്ടേന്ന്, ന്നാലും ഒരു കാര്യം, ആ ന്യായികരണം മ്മടെ താജ് കാണാത്ത ബംഗ്ലാദേശികള്‍ക്കുവേണ്ടിയാണെന്ന്...ഇനിയിപ്പോ ആ മാണിക് മിയയുടെ കൈവെട്ടിക്കളയണത് ഒന്നു കാണണം..അല്ലെങ്കിലെന്ത് താജ്..!

പണ്ട് അപ്പനെ വിളിച്ചോണ്ട് ക്ലാസ്സില്‍ക്കയറിയാല്‍ മതിയെന്ന സാറിന്റെ കല്പനയില്‍ ചില വിരുതന്മാര്‍ ഡൂപ്ലി അപ്പന്മാരെ സാറിന്റെ മുമ്പില്‍ ഹാജരാക്കാറുണ്ടായിരുന്നു. ഇനിയിപ്പൊ ബംഗ്ലാദേശി അണ്ണന്മാര്‍ക്ക് ഒര്‍ജിനല്‍ അപ്പന്‍ ഏതെന്ന് അറിയാന്‍ പാടില്ലെങ്കിലും കുയപ്പമില്ല, യേത്..!

കണ്ണൻ എം വി said...

സാമ്പത്തികമായി ദരിദ്രരായവര്‍ ഡ്യുപ്ലിക്കേറ്റ് താജ് പണിയുമ്പോള്‍ ആശയമായി ദാരിദ്രിം ഉള്ളവര്‍ വാര്‍ത്തകള്‍ അടിച്ചുമാറ്റും

അനില്‍ശ്രീ... said...

കണ്ണാ,, അങ്ങനെ പറയാന്‍ പാടില്ല,,, :) ഞാന്‍ ഒരു തമാശക്ക് പറഞ്ഞതല്ലേ...
ഞാനും ഈ വാര്‍ത്ത അടിച്ചു മാറ്റിയതല്ലേ...

A Cunning Linguist said...

ഉപ്പോളം വരുമോ ഉപ്പിലിട്ടത്... അവരുണ്ടാക്കട്ടന്നേ... സാധാരണ ഗതിയില്‍ കോപ്പിറൈറ്റ് നിയമങ്ങള്‍ valid ആയി നില്‍ക്കുന്നതിന് ചില പരിധികളുണ്ടല്ലോ.... എനിക്ക് തോന്നുന്നു അത് 60-70 വര്‍ഷങ്ങളോ മറ്റോ ആണെന്നാണ്.. (കൃത്യമായി ഓര്‍മ്മയില്ല) ...പിന്നെയിത് അസാധാരണമായിക്കൂടെന്നുമില്ല!!!

എന്നാലും എനിക്കിതില്‍ ഡ്യൂപ്പ് താജ് പണിയുന്നതില്‍ തല്‍ക്കാലം ശരികേടൊന്നും തോന്നുന്നില്ല...

Manikandan said...

താജ് മഹൽ കാണുമ്പോൾ നമ്മുടെ മനസ്സിൽ ഓടിവരുന്നത് അനശ്വരമായ ഒരു പ്രണയമല്ലേ. പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച്, അനവധി ആളുകൾ കഷ്ടപ്പെട്ടു ഷാജഹാൻ ചക്രവർത്തിയുടെ സ്വപ്നം സാക്ഷാത്കരിച്ചു. ആ താജ്‌മഹൽ കാണുമ്പോൾ ഉണ്ടാവുന്ന ഒരു ഫീൽ ഒരിക്കലും അതിന്റെ മറ്റു മാതൃകകൾക്ക് തരാൻ സാധിക്കില്ല എന്നാണ് എന്റെ വിശ്വാസം.

കണ്ണൻ എം വി said...

പകര്‍പ്പവകാശം കെട്ടിടനിര്‍മ്മാണത്തിന്റെ(ഡിസയിന്‍) കാര്യത്തില്‍ ആര്‍ക്കിറ്റെക്റ്റിനാണു. താജിന്റെ മേസ്തിരിയെ അന്നേ തട്ടി.

ദീപക് രാജ്|Deepak Raj said...

ഇനി അതുകാണാന്‍ അങ്ങോട്ടും ഒരു ഒഴുക്ക് പ്രതീക്ഷിക്കാം.

ജിജ സുബ്രഹ്മണ്യൻ said...

താജ് മഹൽ അനശ്വര പ്രണയത്തിന്റെ സ്മാരകമായാണു നമ്മൾ അംഗീകരിക്കുന്നത്.പുതിയ ഡ്യൂപ്ലി താജും അങ്ങനെ ആകുമോ.പക്ഷേ ഇങ്ങനെ അനുകരിക്കുന്നത് ശരിയല്ലാ എന്നാണു എനിക്ക് തോന്നണത്.അങ്ങനെ എങ്കിൽ ലോകാൽഭുതങ്ങൾ എല്ലാം നമുക്ക് ഇവിടെ തന്നെ ഉണ്ടാക്കാല്ലോ .

നവരുചിയന്‍ said...

താജ് മഹല്‍ ചിലപ്പോള്‍ ഉണ്ടാക്കാന്‍ കഴിഞേക്കും പക്ഷെ അതിന്‍റെ ചരിത്രം ഉണ്ടാകാന്‍ സാധിക്കിലാലോ .....


പിന്നെ അടുത്ത ഭീകര ആക്രമണം താജ് മഹലില്‍ ആണെങ്കില്‍ നമുക്കും പോകാം അത് കാണാന്‍

Appu Adyakshari said...

പണിയുന്നവർ പണിയട്ടെ അനിലേ... പക്ഷേ ഒറിജിനൽ കാണണം എന്നാശയുള്ളവന് ഈ ഡൂക്ലി കണ്ടാൽ മതിയാവുമോ? ഉപ്പോളം വരുമോ ഉപ്പിലിട്ടത്... അതുതന്നെ ശരിയായ മറുപടി..

പ്രിയ said...

കണ്ണാ,പകര്‍പ്പവകാശം ഡിസൈനര്ക്കോ അതോ മുതലാളിക്കോ?
ആ‍ മേസ്തിരിയെ തട്ടിക്കളഞ്ഞോ അതോ കൈവെട്ടിയോ? ആ സ്റ്റോറികളില് ഒത്തിരി പൊരുത്തക്കേടില്ലേ? ( അതൊരു ക്ഷേത്രം ആയിരുന്നെന്നും വായിച്ചു. അങ്ങനെ എങ്കില്‍ കൈവെട്ടിയ കഥ പോലും നുണക്കഥ )

nandakumar said...

പണ്ടു സാമൂതിരിയോട് ജനങ്ങള്‍ വന്നു പറഞ്ഞു, പോര്‍ച്ചുഗീസുകാരു നമ്മുടെ കുരുമുളകും കൊടികളും മുഴുവനും അടിച്ചുകൊണ്ടു പോയി എന്ന്. ഉടനെ യാതൊരു കുലുക്കവുമില്ലാതെ സാമുതിരി പറഞ്ഞുവത്രെ, അവര്‍ക്ക് കുരുമുളകല്ലേ കൊണ്ടുപോവാന്‍ പറ്റൂ, തിരുവാതിര ഞാറ്റുവേല കൊണ്ടോവാന്‍ പറ്റില്ലല്ലോ എന്ന്. :)

താജ് മഹലല്ലേ കൃത്രിമമായി നിര്‍മ്മിക്കാന്‍ പറ്റൂ. ചരിത്രവും, പ്രണയവും, സംസ്കാരവും കൃത്രിമമായി നിര്‍മ്മിക്കാന്‍ പറ്റില്ലല്ലോ?!

അനില്‍ശ്രീ... said...

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി...

ബഷീർ said...

അനില്‍ശ്രീ. റേഡിയോ വഴി ആദ്യം കേട്ടിരുന്നു. എനിക്കെന്തോ തീരെ യോജിക്കാന്‍ കഴിയുന്നില്ല. ഈ കോപ്പിയടി പരിപാടി തീരെ ശരിയായില്ല എന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം. പ്രത്യേകിച്ചും ഒരു ചരിത്രസ്മാരകത്തിന്റെതാവുമ്പോള്‍.. ഞാന്‍ എന്റെ ശക്തമായ പ്രതിശേധം അറിയിക്കുന്നു.

OT
പിന്നെ വന്മതില്‍ ഉണ്ടാക്കുകയാണെങ്കില്‍ അത്‌ ത്ര്ശൂരു തന്നെ ഉണ്ടാക്കണം എന്നും ഞാന്‍ ആഗ്രഹിക്കുന്നു. ഗഡികള്‍ വാള്‍പോസ്റ്റാവാന്‍ മതിലില്ലാതെ കഷ്ടപ്പെടുന്നു.

poor-me/പാവം-ഞാന്‍ said...

Let it come then people will start loving and respecting Shahjahaan &co more than he gets.Then every body will understand that the real Thaj is the Real "Thaaj"

കണ്ണൻ എം വി said...

പ്രിയ പ്രിയെ,
ഇന്‍ഡ്യന്‍ നിയമം അനുശാസിക്കുന്നതു നിങള്‍ പണിയുന്ന വീടിന്റെ പകര്‍പ്പു ഡിസൈനറുടെ അനുവാദം ഇല്ലാതെ ആവര്‍ത്തിക്കാന്‍ പാടില്ലന്നാണു.(ആര്‍ക്കിടെക്ച്ചറല്‍ ആക്ട് ഉം പകര്‍പ്പവകാശ നിയമവും കണുക).

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി