സാമ്പത്തികമാന്ദ്യം ഗള്‍ഫിനെ ശരിക്കും ബാധിച്ചിരിക്കുന്ന ഈ സമയത്ത് ലോണ്‍ എടുത്തിട്ടുള്ളവര്‍ക്കാണ് കൂടുതല്‍ ടെന്‍ഷന്‍ എന്ന് തോന്നുന്നു. കാരണം പെട്ടന്നൊരു ദിവസം ജോലി നഷ്ടപ്പെട്ടാല്‍ ലോണ്‍ ഉണ്ടെങ്കില്‍ പെട്ടു പോയതു തന്നെ. ഇമാറില്‍ നിന്നും ജോലി നഷ്ടപ്പെട്ട ഒരു കൂട്ടുകാരന്‍ പറഞ്ഞത് "ചേട്ടാ പട്ടിണി കിടക്കാന്‍ പതിനായിരം ദിര്‍ഹംസ് വേണം. ഏഴായിരം ഫ്ലാറ്റിനും, മൂവായിരം ലോണിനും." ലോണ്‍ അടച്ചില്ലെങ്കില്‍ കേസാകും.
പലരുടേയുംവിചാരം ജോലി നഷ്ടപ്പെട്ടാല്‍ ലോണ്‍ തിരികെ അടക്കണ്ട എന്നാണ്. പക്ഷേ അത് തെറ്റാണ്. പല ലോണുകള്‍ക്കും ഏതാനും ശതമാനം വരയേ ഇന്‍ഷുറന്‍സ് കവറേജ് ഉള്ളൂ.
ഇതാണ് ഒരിക്കല്‍ ഗള്‍ഫ് ന്യൂസില്‍ കണ്ട ഉത്തരം.
A reader in Dubai asks: In case of losing my job due to termination am I covered by the insurance policy in my personal loan? The bank includes an insurance fee on personal loans so do I have a legal claim for the insurance to pay my loan balance in case of losing my job?
Asw: Answering such questions requires viewing the insurance policy on loans; if the contract includes a condition that in case the debtor loses his job he will be released from the debt, then it might be OK. But, we suspect that fact, as mentioned by the questioner, because according to our knowledge, there are some banks who waive about only 1 per cent in case the debtor loses his job or if he becomes incapable of continuing payment due to urgent reasons.
ഗള്‍ഫില്‍ നിന്ന് ലോണ്‍ എടുത്തവര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ പല പ്രശ്നങ്ങളേയും അഭിമുഖീകരിക്കേണ്ടി വരും. അതിന്റെ ഏറ്റക്കുറച്ചിലുകള്‍ ഏത് ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. എന്തായാലും നിയമപരമായി നോക്കിയാല്‍ ലോണ്‍ തിരിച്ചടക്കാതെ വിസ ക്യാന്‍സല്‍ ചെയ്തു പോകാന്‍ സാധിക്കില്ല. ഒരാളെ പിരിച്ചു വിടുമ്പോള്‍ അയാള്‍ ലോണ്‍ എടുത്തിരിക്കുന്ന ബാങ്കിനെ അറിയിക്കുന്ന കടമ കമ്പനിക്കുണ്ട്. കാരണം ലോണ്‍ എടുക്കുന്നതിനായി തരുന്ന ലെറ്ററില്‍ അത് പറയുന്നുണ്ട്.
ജോലി പോയാലും ഇന്‍സ്റ്റാള്‍മെന്റ് അടച്ചു കൊണ്ടിരുന്നാല്‍ കുഴപ്പമില്ല. രണ്ടുമാസത്തില്‍ കൂടുതല്‍ മുടക്കം വരുത്തിയാല്‍ മാത്രമേ ലീഗല്‍ ആക്ഷന് ബാങ്കുകാര്‍ നീങ്ങുകയുള്ളൂ.
ഇനി ഒരു മാര്‍ഗ്ഗമുള്ളത് എടുത്തിരിക്കുന്ന ലോണിന് ആരെങ്കിലും ഗ്യാരണ്ടി കൊടുക്കുക എന്നതാണ്. അതായത് ബന്ധുക്കളോ സുഹൃത്തുക്കളോ ബാങ്കില്‍ നേരിട്ട് ഹാജരായി ജാമ്യം നില്‍ക്കുന്ന ഏര്‍പ്പാട്. അങ്ങനെ ആരെങ്കിലും ജാമ്യം നിന്നാല്‍ മാസാമാസം ഇന്‍സ്റ്റാള്‍മെന്റ് അടച്ചുകൊണ്ടിരുന്നാല്‍ കുഴപ്പമില്ല. രണ്ടുമാസത്തെ മുടക്കം വരുത്തിയാല്‍ ജാമ്യം നിന്നയാളെയും പ്രതി ചേര്‍ക്കും.
ഇനി വിസ ക്യാന്‍സല്‍ ചെയ്യാതെയോ ലോണ്‍ തിരികെ അടക്കാതെയോ മുങ്ങുന്നവരോട്... അമ്പതിനായിരത്തിലധികമുള്ള കാശ് വാങ്ങാന്‍ ബാങ്കുകാര്‍ നാട്ടിലെ പോലീസിനേയും കൊണ്ട് വീട്ടിലെത്തും. കൂട്ടുകാരന്റെ അനുഭവം സാക്ഷ്യം. കേസ് ആയിക്കഴിഞ്ഞാല്‍ ജീവിതകാലത്ത് തിരികെ വരാം എന്ന് കരുതരുത്. കാരണം വരുന്നയുടനെ പിടിച്ച് അകത്തിടും.
അമ്പതിനായിരത്തില്‍ താഴെയാണെങ്കില്‍ ചിലതൊക്കെ എഴുതിത്തള്ളൂം എന്ന് പറയുന്നു. (അവരുടെ ഇന്‍ഷുറന്‍സില്‍ കവര്‍ ആകും എന്ന് കേള്‍ക്കുന്നു... ഇത് എനിക്ക് ശരിക്കറിയില്ല, കേട്ടറിവാണ്)
Sunday, February 8, 2009
ഗള്‍ഫില്‍ നിന്നും ലോണ്‍ എടുത്താല്‍..
X :::::::::::::::::::::::: X :::::::::::::::::::::::: X :::::::::::::::::::::::: X :::::::::::::::::::::::: X
ഞാന്‍ നേരത്തെയിട്ട ഈ പോസ്റ്റില്‍ (ഗള്‍ഫിനേയും സാമ്പത്തിക മാന്ദ്യം ബാധിക്കുന്നു. )കല്യാണി ചോദിച്ച ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് ഇത് എഴുതിയത് . കൂടുതല്‍ അറിയാവുന്നവര്‍ കമന്റില്‍ പറയും എന്ന് കരുതി പോസ്റ്റാക്കി എന്ന് മാത്രം.
Subscribe to:
Post Comments (Atom)
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്. ഭവിഷ്യപുരാണത്തെ പറ്റി ...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...
17 comments:
സാമ്പത്തികമാന്ദ്യം ഗള്‍ഫിനെ ശരിക്കും ബാധിച്ചിരിക്കുന്ന ഈ സമയത്ത് ലോണ്‍ എടുത്തിട്ടുള്ളവര്‍ക്കാണ് കൂടുതല്‍ ടെന്‍ഷന്‍ എന്ന് തോന്നുന്നു. കാരണം പെട്ടന്നൊരു ദിവസം ജോലി നഷ്ടപ്പെട്ടാല്‍ ലോണ്‍ ഉണ്ടെങ്കില്‍ പെട്ടു പോയതു തന്നെ. ഇമാറില്‍ നിന്നും ജോലി നഷ്ടപ്പെട്ട ഒരു കൂട്ടുകാരന്‍ പറഞ്ഞത് "ചേട്ടാ പട്ടിണി കിടക്കാന്‍ പതിനായിരം ദിര്‍ഹംസ് വേണം. ഏഴായിരം ഫ്ലാറ്റിനും, മൂവായിരം ലോണിനും." ലോണ്‍ അടച്ചില്ലെങ്കില്‍ കേസാകും.
പലരുടേയുംവിചാരം ജോലി നഷ്ടപ്പെട്ടാല്‍ ലോണ്‍ തിരികെ അടക്കണ്ട എന്നാണ്. പക്ഷേ അത് തെറ്റാണ്. പല ലോണുകള്‍ക്കും ഏതാനും ശതമാനം വരയേ ഇന്‍ഷുറന്‍സ് കവറേജ് ഉള്ളൂ.
*****
ഞാന്‍ എഴുതിയതില്‍ അധികവും ആധികാരികമല്ല. കൂടുതല്‍ അറിയാവുന്നവര്‍ കമന്റിലൂടെ മറുപടി പറയും എന്ന് കരുതുന്നു.
വളരെ ഉപകാരപ്രദമായത് നന്ദി
നിയമങ്ങള്‍ അങ്ങനെയൊക്കെയാണെന്ന് പറയപ്പെടുന്നു. പക്ഷേ ലോണുള്ള പലരും ക്യാന്‍സല്‍ ചെയ്ത് പോയിട്ടുമുണ്ട്.
കാസിം തങ്ങള്‍,
ഞാന്‍ ഒന്നു 'ഗസ്' ചെയ്തോട്ടെ... ഇങ്ങനെ പോയവരുടെ കാര്യത്തില്‍ ഒരു പക്ഷേ കമ്പനി ബാങ്കിനെ അറിയിക്കാത്തതാവും കാരണം. (ഇത്തിരി വലിയ കമ്പനികള്‍ ഒന്നും അറിയിക്കാതിരിക്കില്ല.) അല്ലെങ്കില്‍ എയര്‍പൊര്‍ട്ടില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടില്ല. ഇനി പോവരുടെ കാര്യം, ഞാന്‍ പോസ്റ്റില്‍ പറഞ്ഞത് തന്നെ. രണ്ടു മൂന്നുമാസം ലോണ്‍ അടച്ചില്ല എങ്കില്‍ ബാങ്കുകാര്‍ ലീഗലായി നീങ്ങും. അപ്പോള്‍ അറിയാം.
സാമ്പത്തിക മാന്ദ്യം ഗള്‍ഫ് രാജ്യങ്ങളെയും ബാധിച്ചു എന്ന് മാത്രമെ അറിയാവൂ...
അനില്‍ശ്രീ ചൂണ്ടിക്കാണിച്ച കാര്യങ്ങളില്‍ കൂടുതല്‍ അറിയാവുന്നവര്‍ പറയട്ടെ...
കാസിം തങ്ങള്‍ പറഞ്ഞ കേസ് ഇതാണ്.
നിങ്ങളുടെ സാലറി ട്രാന്‍സ്ഫര്‍ ചെയ്യുന്ന ബാങ്കിനെ മാത്രമേ, കമ്പനി അറിയിക്കൂ. അതായത്, അറിയിക്കല്‍ എന്നു പറഞ്ഞാല്‍ അവസാനം ട്രാന്‍സ്ഫര്‍ ചെയ്യുന്ന എമൌണ്ട് സെറ്റില്‍മെന്റ് ആയിരിക്കുമല്ലോ.
സാലറി ട്രാന്‍സ്ഫര്‍ ചെയ്യാത്ത എല്ലാ ബാങ്ക് ലോണുകളും സാധാരാണ നിലയ്ക്ക് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ബാങ്ക് അറിയാന്‍ വഴിയില്ല.
(ഇതു ഗസ് തന്നെ) ;)
ഏകദേശം നാലു മാസം മുന്പ് ഒരു ലോണിനു അപേക്ഷിച്ചിരുന്നു. കൃത്യ സമയത്തു തന്നെ ബാന്കിന്റെ
ലോണ്‍ നിയമങ്ങള്‍ പുതുക്കിയത് കൊണ്ടു അപേക്ഷ സ്വീകരിക്കപ്പെട്ടില്ല. ഇപ്പോള്‍ എണ്ണായിരം ദിര്‍ഹം എങ്കിലും
സാലറി ഇല്ലാത്തവര്‍ക്ക് ലോണ്‍ ഇല്ല. (ഇപ്പൊ ലോണ്‍ ഉണ്ടോ?) ..നന്നായി എന്ന് ഇപ്പൊ തോന്നുന്നു.
സങ്കുചിതന്‍ പറഞ്ഞതും ഒരു സാധ്യതയാണ്. അപ്പോള്‍ സംഗതി കൂടുതല്‍ ഗുരുതരമാകും. കാരണം അങ്ങനെയുള്ള ലോണുകള്‍ക്ക് തവണ സംഖ്യക്ക് തുല്യമായ ചെക്ക് മുന്‍കൂര്‍ കൊടുക്കണം. സബ്‌മിറ്റ് ചെയ്ത ചെക്ക് മടങ്ങിയാല്‍ 'വണ്ടിച്ചെക്ക്' കേസാകും..
സങ്കുചിതന്‍ പറഞ്ഞതും ഒരു സാധ്യതയാണ്. അപ്പോള്‍ സംഗതി കൂടുതല്‍ ഗുരുതരമാകും. കാരണം അങ്ങനെയുള്ള ലോണുകള്‍ക്ക് തവണ സംഖ്യക്ക് തുല്യമായ ചെക്ക് മുന്‍കൂര്‍ കൊടുക്കണം. സബ്‌മിറ്റ് ചെയ്ത ചെക്ക് മടങ്ങിയാല്‍ 'വണ്ടിച്ചെക്ക്' കേസാകും..
ഷിനോ.. എണ്ണായിരം ഒന്നുമല്ല , ലോണിനുള്ള മിനിമം ശമ്പളം അതിലും കൂടുതലാണിപ്പോള്‍. ഞാന്‍ ലിങ്ക് കൊടുത്തിരിക്കുന്ന പോസ്റ്റില്‍ അത് പറഞ്ഞിട്ടുണ്ട്.
അപ്പോള്‍ ഇഹത്തിലും, പരത്തിലും രക്ഷയില്ലന്നാണോ?
ഗള്‍ഫീന്നല്ല, ഒരിടത്തൂന്നും ലോണും കടോം ബ്ലേഡും എടുക്കാതെ പറ്റിക്കാങ്കില്‍ അതാ നല്ലത്...കഷ്ടപ്പാടായാലും
കുവൈറ്റിലെ കാര്യമാണെങ്കിൽ, ഓരോ വായ്പ്പയെക്കുറിച്ചും അന്യോന്യം അറിയിച്ചുകൊണ്ടിരിക്കാൻ ബാങ്കുകൾ തമ്മിൽ(മറ്റു ഫിനാൻസിങ്ങ് സ്ഥാപനങ്ങളും ഹയർ പർച്ചേസിങ്ങ് വിൽപ്പനക്കാരും ഇതിൽ പെടും) ഒരു ഇന്റർബാങ്ക് അറേഞ്ച്മെന്റ് ഉണ്ട്. ലോൺ എടുക്കുന്ന സമയത്ത് ‘ഇര’ ഒപ്പിട്ടുകൊടുക്കുന്ന ഒരു പേപ്പർ ഇതിനുള്ളതാണു്. ഓരോരുത്തരുടേയും ക്രെഡിറ്റ് വർത്തിനെസ്സ് എല്ലാ ബാങ്കുകൾക്കും അറിയാം. അതുകൊണ്ട് ഒരു ബാങ്കറിയാതെ മറ്റൊരു ബാങ്കിൽ ഇടപാടു നടത്താൻ എളുപ്പമല്ല.
ജോലിയിൽ നിന്നും പിരിഞ്ഞോ പിരിച്ചോ വിട്ടുപോരുമ്പോൾ കമ്പനി ഏതെങ്കിലും ബാങ്കിനെ അറിയിക്കണമെന്ന് ഇപ്പോൾ വ്യവസ്ഥയില്ല. ഇമ്മിഗ്രേഷൻ എക്സിറ്റിലും ഇത് ഇപ്പോളൊരു പ്രശ്നമല്ല. പക്ഷേ ഇതൊക്കെ ഏതുനിമിഷവും മാറാം. നിയമം ഇങ്ങനെ നിഷ്പ്രയാസമായി മാറ്റാൻ വിവരസാങ്കേതികമായി യാതൊരു പ്രശ്നവുമില്ല.
എന്തായാലും കഴിയുന്നതും ലോൺ എടുക്കാതിരിക്കുക എന്നതാണു് ഏതു സമയത്തും എവിടേയും നല്ലത്. പ്രത്യേകിച്ച് ഇപ്പോഴത്തെ സാമ്പത്തികസാഹചര്യങ്ങളിൽ. വാസ്തവത്തിൽ ഈ ഒരേ ഒരു പാഠമാണു് 2008 എന്ന വർഷം ലോകജനതയെ മുഴുവൻ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചിരുന്നത്.
വിവരങ്ങള്‍ക്കു നന്ദി അനിലേ..
ഞാൻ താപ്പു.....
താങ്കളുടെ പോസ്റ്റ് നന്നായിരിയ്കുന്നു.
ഒരു ബ്ലോഗ് വായനക്കാരനാണ്. ബ്ലോഗ് പോസ്റ്റുകൾ വായിച്ചു കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവൻ,
ഒരു പുതിയ പോസ്റ്റ് ഇട്ടിരിയ്കുന്നു സന്ദര്‍ശിയ്കാന്‍ താല്പര്യപ്പെടുന്നു
http://tappulathif.blogspot.com
ക്രെഡിറ്റ് കാര്‍ഡ്/വാഹന വായ്പ /ലോണ്‍ എന്നിവ അടച്ചു തീര്‍ക്കാന്‍ ബാക്കിയുണ്ടെങ്കില്‍ വിസ ക്യാന്‍സല്‍ ചെയ്ത് പോകാന്‍ ഇപ്പോള്‍ കഴിയില്ല അനില്‍ശ്രീ.
ബാങ്കുകളുമായി ഏതെങ്കിലും തരത്തില്‍ ബാധ്യതകള്‍ ഉണ്ടെങ്കില്‍ (അടവ് തെറ്റണം എന്നു നിര്‍ബന്ധം ഇല്ല) ഇപ്പോള്‍ ക്യാന്‍സലേഷനും യാത്രയും ബുദ്ധിമുട്ടാണ്.
വിശ്വപ്രഭയുടെ കമന്റ് മനസ്സിരുത്തി വായിയ്ക്കേണ്ടത് തന്നെ.
രണ്ടായിരത്തി മൂന്നില്‍ പോക്കറ്റില്‍ ഉണ്ടായിരുന്ന ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം പത്ത്. ആറു ബാങ്കുകളുടെ സംഭാവന. അടച്ചു തീര്‍ക്കാന്‍ പെട്ട പാട് എനിയ്ക്കും ഈശ്വരനും മാത്രമറിയാം. രണ്ടായിരത്തി ഏഴു ഡിസംബറില്‍ അവസാനത്തെ കാര്‍ഡിന്റെ അവസാന ബാധ്യതയും അടച്ചു തീര്‍ത്തു. വിപണിയും വിലക്കയറ്റവും മേലേയ്ക്കായതു കൊണ്ട് അന്ന് അതിനു കഴിഞ്ഞു. ആ കാര്‍ഡുകള്‍ അന്ന് സെറ്റില്‍ ചെയ്തില്ലായിരുന്നു എങ്കില്‍ ഇന്ന് എങ്ങിനെ പിടിച്ചു നില്‍ക്കുമായിരുന്നു? ഊഹിയ്ക്കാന്‍ പോലും കഴിയുന്നില്ല.
ഇന്ന്:
കാര്‍ഡില്ല/വാഹനലോണില്ല/ബ്ലെയിഡിനെ വെല്ലുന്ന പെഴ്സണല്‍ ഇന്‍സ്റ്റാള്‍ മെന്റ് ലോണില്ല. സ്വസ്തം.
സാമ്പത്തിക പ്രതിസന്ധിയെ ഉറച്ച മനസ്സോടെ നേരിടണമെങ്കില്‍ ഏറ്റവും കുറഞ്ഞത് പണച്ചിലവില്ലാതെ പട്ടിണികിടക്കാനെങ്കിലും കഴിയണം. പാഠം വിശ്വപ്രഭ പറഞ്ഞത് തന്നെ. പോക്കറ്റില്‍ പണമുണ്ടെങ്കില്‍ ചിലവഴിയ്ക്കാം. ഇല്ലാത്ത പണം കടം വാങ്ങി ചിലവഴിച്ചാല്‍ പട്ടിണികിടക്കാന്‍ പോലും കഴിയില്ല!
വിശ്വപ്രഭ... കുവൈറ്റിലെ കാര്യങ്ങള്‍ പങ്കുവച്ചതിന് നന്ദി. യു.എ.ഇ-യില്‍ ലോണ്‍ എടുക്കുമ്പോള്‍ കമ്പനി ലെറ്റര്‍ വേണം. അതില്‍ പറയുന്നത് end of servise benifits വരെയുള്ള ശമ്പളം മാസാമാസം ഈ അകൗണ്ടിലേക്ക് അയക്കാമെന്നാണ്. അതുപ്രകാരം end of servise benifits അയക്കുമ്പോള്‍ ബാങ്കിനുള്ള intimation കൂടിയാകും അത്.
അഞ്ചല്‍.. ഒന്നു രണ്ട് കാര്യങ്ങളില്‍ സംശയം.
ക്രഡിറ്റ് കാര്‍ഡ് ക്യാന്‍സല്‍ ചെയ്തില്ല എങ്കിലും വിസ ക്യാന്‍സല്‍ ചെയ്തു കിട്ടും എന്ന് തോന്നുന്നു. പക്ഷേ അതും അടച്ചു തീര്‍ത്തില്ലെങ്കില്‍ വീണ്ടും ഇവിടേക്ക് വരാന്‍ സാധിക്കില്ല. മറ്റൊന്ന്, ജോലിയില്‍ നിന്നും ടെര്‍മിനേഷന്‍ ആണെങ്കില്‍ അപ്പോഴുള്ള ബാക്കി തുക അടക്കുന്നതിന് ചില ക്രഡിറ്റ് കാര്‍ഡുകള്‍ക്കുള്ള "സ്മാര്‍ട്ട് പ്രൊട്ടക്ഷന്‍" സ്കീം ഉപകാരപ്രദമാണ്. (വെറും ഇന്‍ഷുറന്‍സ് അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്).
ഇപ്പോള്‍ സെന്‍ട്രല്‍ ബാങ്ക് കുറെയധികം കരുതലുകള്‍ എടുത്തിട്ടുണ്ട്. എങ്കിലും വാഹന വായ്പ എടുത്തവര്‍ വാഹനം ഉപേക്ഷിച്ച് പോകുന്ന വാര്‍ത്തകളും കേള്‍ക്കുന്നില്ലേ?. പലരും വിസ ക്യാന്‍സല്‍ ചെയ്യാതെ പോകുന്നവരാണ് എന്നതും മറ്റൊരു കാര്യമാണ്.
റിയല്‍ എസ്റ്റേറ്റ് മേഖലയിലേയും നിര്‍മ്മാണ മേഖലയിലേയും പല കമ്പനികളിലേയും ആള്‍ക്കാര്‍ക്ക് ബാങ്കുകള്‍ ലോണ്‍ കൊടുക്കുന്നില്ല.
ഒരു പ്രധാന കാര്യമുള്ളത് സാലറി ട്രാന്‍സ്ഫര്‍ ഇല്ലാതെയുള്ള ലോണുകളെ പറ്റിയാണ്. പതിനെട്ട് മുതല്‍ ഇരുപത്തിനാലു വരെ ശതമാനമാണ് ഇവയുടെ പലിശ. ചെക്കിന്റെ ബലത്തിലും ക്രെഡിറ്റ് കാര്‍ഡിന്റെ ബലത്തിലും ഇത്തരം ലോണുകള്‍ കൊടുക്കുന്നുണ്ട്. ഇവയുടെ ഏജന്റുമാര്‍ മാസപ്പലിശ ഒക്കെ പറഞ്ഞാണ് ഇരയെ വീഴ്ത്തുന്നത്. ഇതില്‍ വീണുപോകുന്നത് സാധാരണ ജോലിക്കാരാണ്. ഒന്നര ശതമാനം പലിശ, രണ്ടു ശതമാനം പലിശ എന്നൊക്കെ കേള്‍ക്കുമ്പോള്‍ വീണുപോകും
സ്വന്തം സാമ്പത്തിക മാന്ദ്യം മാറ്റാന്‍ ലോണ്‍ എടുക്കണം... എടുക്കണം എന്നു വിചാരിച്ചിരുന്നതാ..അപ്പോഴല്ലേ...സാമ്പത്തിക മാന്ദ്യം ഗള്‍ഫിന്റെയും തലക്കടിച്ചത്.. ദേ കിടക്കുണൂ....
Post a Comment