വീട്ടില്‍ നിറയെ തെങ്ങുണ്ടേ
തെങ്ങില്‍ നിറയേ കള്ളുണ്ടേ..
എന്നിട്ടെന്താ ഞങ്ങള്‍ക്ക്
ചോറിനു കൂട്ടാന്‍ കള്ളില്ലേ...
എന്തൊരനീതി എന്തൊരനീതി
പറയൂ പറയൂ സര്‍ക്കാരേ....
സ്വന്തം തെങ്ങ് ചെത്താന്‍ എല്ലാവര്‍ക്കും അനുവാദം കൊടുക്കുക..
വിജയം വരെയും സമരം ചെയ്യും...
ചെത്തുകത്തി സിന്ദാബാദ്...
X ::::::::::::::::::::::::: X ::::::::::::::::::::::::: X ::::::::::::::::::::::::: X ::::::::::::::::::::::::: X
ആഹാരത്തിന്റെ കൂടെ കള്ള് ഒരു ശീലമാക്കണം എന്ന് ശ്രീ. ജയരാജന്‍ പറഞ്ഞ സ്ഥിതിക്ക് ഇപ്പോള്‍ ഒന്നു ഒത്തുപിടിച്ചാല്‍ സ്വന്തം തെങ്ങ് സ്വന്തമായി ചെത്താനുള്ള ലൈസന്‍സ് കിട്ടുമായിരിക്കും. മായമില്ലാത്ത കള്ള് കുടിക്കാന്‍ കുടിയന്മാര്‍ സഹകരിക്കുക. സമരം വിജയമാക്കുക.
ചെത്തുകാര്‍ ക്ഷമിക്കുക. കേരളത്തിലെ മൂന്നുകോടി ജനങ്ങള്‍ക്കും കുടിക്കാനുള്ള കള്ള് ചെത്താന്‍ തല്‍ക്കാലം ഇന്നത്തെ ചെത്തുകാര്‍ക്ക് കഴിയില്ല. നിങ്ങള്‍ തല്‍ക്കാലം ഷാപ്പില്‍ കൊടുത്താല്‍ മതി. ജനങ്ങളെ സ്വയം പര്യാപ്തരാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം.
കള്ളോളം നല്ലോരു.....
ആഹാരത്തിന്റെ കൂടെ കഴിക്കാനുള്ള കള്ള് എന്നും ഷാപ്പില്‍ പോയി വാങ്ങാന്‍ പറ്റാത്ത ഒരു മലയാളി.
12 comments:
വീട്ടില്‍ നിറയെ തെങ്ങുണ്ടേ
തെങ്ങില്‍ നിറയേ കള്ളുണ്ടേ..
എന്നിട്ടെന്താ ഞങ്ങള്‍ക്ക്
ചോറിനു കൂട്ടാന്‍ കള്ളില്ലേ...
എന്തൊരനീതി എന്തൊരനീതി
പറയൂ പറയൂ സര്‍ക്കാരേ....
സ്വന്തം തെങ്ങ് ചെത്താന്‍ എല്ലാവര്‍ക്കും അനുവാദം കൊടുക്കുക..
വിജയം വരെയും സമരം ചെയ്യും...
ചെത്തുകത്തി സിന്ദാബാദ്...
ആള്‍ കേരള കള്ളുകുടി അസ്സോസിയേഷന്‍ സിന്ദാബാദ്!!
ഹമ്പട കൊച്ചു കള്ളാ ... !!
:D
ഞാന്‍ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു!!
മദ്യം ഭക്ഷണത്തിലുള്‍പ്പെടുത്താന്‍ തിട്ടൂരമിറക്കിയ പാര്‍ട്ടി നേതാവിനുള്ള പിന്തുണയാണോ ഈ പോസ്‌റ്റ് ?
എങ്കില്‍ ബാക്കി പറയാനുണ്ട്,. പിന്നീട് വരാം
സമരത്തെ ഇതുവരെ പിന്തുണച്ച എല്ലാവര്‍ക്കുംനന്ദി :)
നീരജ്,
തിട്ടൂരത്തെ എതിര്‍ത്താണെങ്കിലും അനുകൂലിച്ചാനെങ്കിലും പറയാനുള്ളത് പറയൂ... അതിന് പോസ്റ്റിന്റെ പിന്തുണ എന്തിന് നോക്കണം.
അനില്‍ശ്രീ,
കള്ളുമായി ബന്ധപ്പെട്ട എന്ത് പ്രശ്നത്തിനും ഞാനുമുണ്ട് കൂടെ ...
നമ്മുടെ വെള്ളക്കുടി മുട്ടിക്കുന്ന ഇടപാടിനെ എതിര്‍ക്കുക തന്നെ വേണം:)
അഭിവാദ്യങ്ങള്‍....
ഒറിജിനല്‍ തെങ്ങിന്‍ കള്ള് കിട്ടുമെങ്കില്‍ ഞാനും പിന്തുണക്കുന്നു. (കൂടെ മത്തിക്കറിയും കപ്പയും വേണം)
Nethavu paranjillel nammalellam ....poyene..!
ഒരു ജനസേവകനില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകള്‍ തന്നെയാണ് ശ്രീ ജയരാജനില്‍ നിന്നും കേട്ടത്. കള്ള് എനിക്ക് നിഷിദ്ധമല്ല. ഇഷ്ടവുമാണ്. എന്നു കരുതി ജനങ്ങളെല്ലാം കള്ള് ആഹാരത്തിന്റെ ഭാഗമാക്കണം എന്നൊന്നും പറയുന്നത് ന്യായീകരിക്കാനാവില്ല. കള്ള് എന്നും ഒരു ലഹരിപദാര്‍ത്ഥം തന്നെയാണ്. പ്രത്യേകിച്ച് മായമില്ലാത്ത കള്ള് നാട്ടില്‍ കിട്ടില്ല എന്നു കൂടി അറിയുമ്പോള്‍ ഈ ആഹ്വാനം തികച്ചും തെറ്റാണ്.
സ്വന്തമായി തെങ്ങുണ്ടെങ്കിലും ചെത്താന്‍ അനുവാദമില്ല. ചെത്തുകാരനെ വച്ച് ചെത്തിച്ചാലും ഒരു തുള്ളീ കള്ള് പോലും നമുക്ക് കുടിക്കാന്‍ കിട്ടില്ല (നിയമപരമായി). വേണമെങ്കില്‍ ചെത്തുകാരന്‍ ഷാപ്പില്‍ കൊടുത്ത ശേഷം അവിടെ നിന്ന് വാങ്ങണം. അതിനിടയില്‍ അവര്‍ മായമുള്ള കള്ളു ചേര്‍ത്തിരിക്കും. പന ചെത്താന്‍ കൊടുത്താല്‍ ഓഹരിക്കള്ള് കിട്ടുകയും ചെയ്യും. ഇതെന്തൊരു അന്യായം!
ഇനി മറുവശം ചിന്തിച്ചാല്‍, ലാവ്‌ലിന്‍ കേസിന്റെ വിവാദങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ കാട്ടിയ ഒരു അഭ്യാസമല്ലേ ഇതെന്നും സംശയിക്കുന്നു.
കള്ളൂകുടി ആരോഗ്യത്തിന് ഹാനികരം.
മദ്യ വിരുദ്ധ സമിതി സിന്ദാബാദ്.
ഹോ ഞാന്‍ ആശിച്ചുപോയി, ആക്കിയതാണല്ലേ.
Post a Comment