ഇന്നത്തെ വായനക്കിടയില്‍ സിജി സുരേന്ദ്രന്റെ ബ്ലോഗായ തോന്ന്യാക്ഷരങ്ങള്‍ കാണാനിടയായി. അപ്പോള്‍ ഉണ്ടായ ഒരു കൗതുകം ആണ് ഈ പോസ്റ്റ്. ഇടക്കിടെ ഈ തോന്ന്യാക്ഷരങ്ങള്‍ കാണുന്നല്ലോ എന്ന് ആലോചിച്ചപ്പോള്‍ വെറുതെ ഒന്നു പരതി നോക്കി. അപ്പോള്‍ കണ്ട ബ്ലോഗുകളെ പരിചയപ്പെടുത്താം.
അതിന് മുമ്പ് തോന്ന്യാക്ഷരങ്ങള്‍ എന്ന വാക്കിനെ കുറിച്ച് : ഓ. എന്‍. വി യുടെ ഒരു കവിതയുടെ പേരാണത്രെ തോന്ന്യാക്ഷരങ്ങള്‍. ഞാന്‍ വായിച്ചിട്ടില്ലാത്തതിനാല്‍ അഭിപ്രായം പറയുന്നില്ല.
1. ആദ്യമായുണ്ടായ "തോന്ന്യാക്ഷരങ്ങള്‍ " കുമാറിന്റെ വകയാണ്. Monday, June 13, 2005-ല്‍ ആദ്യ പോസ്റ്റ് (അങ്ങനെ തോന്ന്യാക്ഷരങ്ങള്‍ ഉണ്ടായി! ടമാര്‍!.. പടാര്‍!... ) ഇട്ടു കൊണ്ട് തുടക്കം കുറിച്ച ആ ബ്ലോഗ് Saturday, January 10, 2009- ല്‍ പോസ്റ്റ് ചെയ്ത "നിലവിളികളിലൂടെ ഉത്തരമാകുന്ന ഒരു കടങ്കഥ" വരെയുള്ള 104 പോസ്റ്റുകളില്‍ എത്തി നില്‍ക്കുന്നു..
2. അടുത്തത് 'കരിമ്പന' എന്ന ബ്ലോഗറുടെ "തോന്ന്യാക്ഷരങ്ങള്‍' ആണ്. 2006 ഡിസംബറില്‍ തുടങ്ങിയ ഈ ബ്ലോഗില്‍ 2008 ആഗസ്റ്റില്‍ വന്നതടക്കം മൂന്നു പോസ്റ്റുകള്‍ ഉണ്ട്.
3. 2007 മാര്‍ച്ചില്‍ Sree (ശ്രീ അല്ല) എന്ന ബ്ലോഗര്‍ തുടങ്ങിയ "THONNYAKSHARANGAL" തുടങ്ങിയ ഇടത്തില്‍ തന്നെ അവസാനിച്ചു എന്നു തോന്നുന്നു. ഒരു പോസ്റ്റു പോലും അവിടെ ഇല്ല.
4. സിജി സുരേന്ദ്രന്‍ November 9, 2007-ല്‍ തുടങ്ങിയ "എന്‍റെ തോന്ന്യാക്ഷരങ്ങള്‍" ആണ് അടുത്തത്. എന്തു കൊണ്ടോ രണ്ടു പോസ്റ്റുകളുമായി അകാല ചരമം പ്രാപിക്കാനായിരുന്നു ആ ബ്ലോഗിന്റെ വിധി.
5. അടുത്തത് പ്രിന്‍സ് എന്ന ബ്ലോഗറുടെ "എന്റെ തോന്ന്യാക്ഷരങ്ങള്‍..." ആണ്. 2007 ഡിസംബറില്‍ തുടങ്ങിയ ബ്ലോഗിലെ പല പോസ്റ്റുകളും ഇംഗ്ലീഷില്‍ ആണ് എഴുതിയിരിക്കുന്നത്.
6. October 10, 2008 -ല്‍ "ഹിത" എന്ന ബ്ലോഗര്‍ ആരംഭിച്ച "തോന്ന്യാക്ഷരങ്ങള്‍: എന്റെ ചില നേരംകൊല്ലി ചിന്തകള്‍..." എന്ന ബ്ലോഗാണ് അടുത്തതായി വരുന്നത്. 2008-ല്‍ തന്നെ അഞ്ചു പോസ്റ്റുകളുമായി മുന്നേറുന്നു.
7. അടുത്തത് ആരു തുടങ്ങി എന്നറിയാത്ത ഒരു 'തോന്ന്യാക്ഷരങ്ങള്‍' ആണ്. ഒരേ ഒരു പോസ്റ്റ് മാത്രമുള്ള ഈ ബ്ലോഗ് പിന്നീട് സജീവമായില്ല. (ആകുമെന്നു കരുതുന്നു).
8. അവസാനമായി കണ്ടത് സിജി സുരേന്ദ്രന്റെ തന്നെ പുതിയ ബ്ലോഗായ "തോന്ന്യാക്ഷരങ്ങള്‍" ആണ്. ഈ ജനുവരിയില്‍ മൂന്നിനു തുടങ്ങിയ ബ്ലോഗില്‍ ഇപ്പോള്‍ തന്നെ ആറു പോസ്റ്റുകള്‍ ഇട്ടിരിക്കുന്നു.
ഇതിനിടയില്‍ "മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!!" എന്ന ബ്ലോഗുമായി നമ്മുടെ അരീക്കോടന്‍ മാഷും ഉണ്ട്.
അങ്ങനെ ആകെ ഒരു തോന്ന്യാക്ഷര ബഹളമാണ് ഈ ബൂലോകത്ത്. ഒരേ പേരില്‍ രണ്ട്-മൂന്ന് ബ്ലോഗുകള്‍ വരുന്നത് സ്വാഭാവികം. പക്ഷേ എട്ട്-ഒന്‍പത് ബ്ലോഗുകള്‍ക്ക് ഒരേ പേര് എന്നത് രസകരമായി തോന്നുന്നു. ഇത്രക്ക് വിശേഷപ്പെട്ടതാണോ ഈ "തോന്ന്യാക്ഷരങ്ങള്‍" എന്ന വാക്ക് ? ഏതായാലും കുമാറിന്റെ തോന്ന്യാക്ഷരങ്ങള്‍ക്ക് കൂടുതല്‍ മാര്‍ക്കിടുന്നു.
ഞാന്‍ വിട്ടുപോയ തോന്ന്യാക്ഷരങ്ങള്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ ശ്രദ്ധയില്‍ കൊണ്ടു വരണമെന്ന് അപേക്ഷിക്കുന്നു. അങ്ങനെ വിട്ടു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. കൂടുതല്‍ തിരയാനുള്ള സമയക്കുറവാണ് കാരണം.
::::::::::::::::::::::::::::::::: XX ::::::::::::::::::::::::::::::::::::::: XX ::::::::::::::::::::::::::::::
അറിയിപ്പ്: ഇനിയാരെങ്കിലും തോന്ന്യാക്ഷരങ്ങള്‍ എന്ന പേരില്‍ ബ്ലോഗ് തുടങ്ങുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഒരു കമന്റ് ഇട്ട് ഇവിടെ അറിയിക്കണം എന്ന് അപേക്ഷിക്കുന്നു. നിങ്ങളുടെ പേരും മെഗാ ഡ്രോയിലേക്ക് പരിഗണിക്കുന്നതായിരിക്കും.
9 comments:
ഇന്നത്തെ വായനക്കിടയില്‍ സിജി സുരേന്ദ്രന്റെ ബ്ലോഗായ തോന്ന്യാക്ഷരങ്ങള്‍ കാണാനിടയായി. അപ്പോള്‍ ഉണ്ടായ ഒരു കൗതുകം ആണ് ഈ പോസ്റ്റ്. ഇടക്കിടെ ഈ തോന്ന്യാക്ഷരങ്ങള്‍ കാണുന്നല്ലോ എന്ന് ആലോചിച്ചപ്പോള്‍ വെറുതെ ഒന്നു പരതി നോക്കി. അപ്പോള്‍ കണ്ട ബ്ലോഗുകളെ പരിചയപ്പെടുത്താം.
അതിന് മുമ്പ് തോന്ന്യാക്ഷരങ്ങള്‍ എന്ന വാക്കിനെ കുറിച്ച് : ഓ. എന്‍. വി യുടെ ഒരു കവിതയുടെ പേരാണത്രെ തോന്ന്യാക്ഷരങ്ങള്‍. ഞാന്‍ വായിച്ചിട്ടില്ലാത്തതിനാല്‍ അഭിപ്രായം പറയുന്നില്ല.
ഹ ..ഹ കണ്ടുപിടുത്തം കലക്കി...ബ്ലോഗിന്റെ പേരുപോലെ തന്നെ ബ്ലോഗ്ഗറുടെ പേരും ബൂലോകത്ത് ഒരേ പോലെ ധാരാളം ഉണ്ട്.. പെട്ടെന്ന് ഒരു ദിവസം ബ്ലോഗ് തുടങ്ങുമ്പോള്‍ ഈ പേരില്‍ മറ്റു പലരും ബ്ലോഗുന്നുണ്ടോ എന്നൊന്നും നോക്കാന്‍ പലര്‍ക്കും സമയം കിട്ടിക്കാണില്ല..ബ്ലോഗ് തുടങ്ങുന്നതിനു മുമ്പ് ബൂലോകത്തൊക്കെ ഒന്നു ചുറ്റിക്കറങ്ങുന്നത് നല്ലതാണെന്ന് തോന്നുന്നു...
മിക്കവാറും എല്ലാ ബ്ലോഗേഴ്സിനും തങ്ങൾ തോന്ന്യാസികളാണ് എന്ന ബോധമുള്ളത് മലയാളബൂലോകത്തിന്റെ ഭാഗ്യമാകുന്നു.
ഗവേഷണം കലക്കി........“മാറുന്നമലയാളി“ എന്ന പേരില്‍ ഒരു ബ്ലോഗര്‍ കൂടി ഉണ്ട് എന്നറിയാം. പക്ഷെ ഇപ്പോള്‍ പുള്ളിയെ കാണാറില്ല. ഇനി എത്ര പേരുണ്ടോ ആവോ....
കണ്ടെത്തല്‍ നന്നായി. സ്വന്തം പേരില്‍ തന്നെ ബ്ലോഗ് തുടങ്ങുന്നതാണെന്നു തോന്നുന്നു നല്ലത്.
എന്റെ പേരുള്ള ബ്ലോഗെര്‍സ് ഉണ്ടൊ ആവോ ?
തോന്ന്യാസി, തോന്ന്യാശ്റമം(കാപ്പ് വഹ),... കിടക്കുന്നേള്ളൂ....ഇനി തോന്ന്യവാസി എന്ന ഒരെണ്ണത്തിനു സ്കോപ്പുണ്ട്....
I started my blog as 'kalpanikam'
then it was noticed there are2-3blogs with the same name.I switched over to swapnadanm' hoping
that it will be unique...but I was wrong..however I'm not going to
change the blogsname..because I love it very much..
തുടങ്ങാന്‍ തുടങ്ങി...ഇനിയിപ്പോള്‍ ഇതേ പേരില്‍ത്തന്നെ പോകട്ടെയെന്നുവയ്ക്കുന്നു...ഇതൊരു തുടക്കം മാത്രംമാണ്...വിപുലപ്പെടുത്തണം ...തോന്ന്യാക്ഷരങ്ങള്‍ ഒഴിവാക്കാന്‍ പാകത്തില്‍ അടിത്തറ ഉണ്ടാകുമ്പോള്‍ പേരുമാറ്റവും ആലോചിക്കാവുന്നതാണ്...കുറച്ചുകൂടി ആത്മാര്‍ഥമായ എഴുത്തുകള്‍ നടത്തണം....ഇപ്പോള്‍ നടത്തുന്ന പോസ്റ്റുകള്‍ ലൈവ് ആകാന്‍ മാത്രമാണെന്ന് വിശ്വസിക്കുക...എന്റെ ബ്ലോഗിലേക്ക് സന്ദര്‍ശനം നടത്തിയതിനു നന്ദി..ഇനിയും വരുമല്ലോ...സസ്നേഹം വിജീഷ് കക്കാട്ട്
Post a Comment