മലയാളികള്‍ക്ക് എന്നും അഭിമാനിക്കാന്‍, ഓര്‍ത്തു വയ്ക്കാന്‍ ഒരു ഓസ്കാര്‍ അവാര്‍ഡ്. റസൂല്‍ പൂക്കുട്ടി എന്ന ശംബ്ദലേഖകന്‍ ലോക സിനിമയുടെ നെറുകയില്‍ എത്തിയിരിക്കുന്നു. ഇന്ത്യന്‍ സിനിമാലോകത്തെ പല പ്രഗത്ഭര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാതിരുന്ന ഓസ്കാര്‍ ഒടുവില്‍ കേരളത്തിലേക്കെത്തുന്നു.
.
ഇന്ത്യന്‍ ജനതയുടെ അഭിമാനമായ എ. ആര്‍ റഹ്മാന് ഓസ്കാര്‍ അവാര്‍ഡ്. മികച്ച സംഗീതത്തിനാണ് അവാര്‍ഡ്. അദ്ദേഹത്തിന്റെ അതുല്യപ്രതിഭക്കുള്ള മറ്റൊരു അംഗീകാരം കൂടി. റഹ്മാനെ സംബന്ധിച്ചിടത്തോളം ഇത് പ്രതീക്ഷിച്ചിരുന്നതാണ്. ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹത്തെ ലോകം അംഗീകരിച്ചേ പറ്റൂ എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അല്ല, അദ്ദേഹത്തെ ലോകം അംഗീകരിച്ചു കഴിഞ്ഞതാണ്.
മികച്ച ഗാനരചനക്ക് ഗുല്‍സാറിനും കൂടി അവാര്‍ഡ് കിട്ടിയപ്പോള്‍ ഇപ്രാവശ്യത്തെ ഓസ്കാര്‍ അവാര്‍ഡ് ഇന്ത്യാക്കാരുടേതായി എന്നു പറയാം.
.
.
.
XX::::::::::::::::::::::::::::::::::::::::::::::::::::::::::::: XX
സ്ലംഡോഗ് മില്യണയര്‍ എന്ന സിനിമയാണ് ഇവര്‍ക്ക് ഈ അവാര്‍ഡുകള്‍ നേടിക്കൊടുത്തത്. അവാര്‍ഡുകള്‍ വ്യക്തിപരമാണെങ്കിലും ഭാരത്തിന്റെ അവാര്‍ഡുകളായി ഞാന്‍ ഇതിനെ മതിക്കുന്നു. ഓസ്കാര്‍ പുരസ്കാരം നേടിയ ഇവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍. ഇനിയും ഇനിയും ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ ഇവര്‍ക്കും, ഇവരില്‍ നിന്ന്‍ ആവേശം ഉള്‍ക്കൊണ്ട് ഉയരങ്ങളിലെത്താന്‍ മറ്റുള്ളവര്‍ക്കുമാകട്ടെ എന്നും ആശംസിക്കുന്നു.
9 comments:
അവാര്‍ഡുകള്‍ വ്യക്തിപരമാണെങ്കിലും ഭാരത്തിന്റെ അവാര്‍ഡുകളായി ഞാന്‍ ഇതിനെ മതിക്കുന്നു. ഓസ്കാര്‍ പുരസ്കാരം നേടിയ ഇവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍. ഇനിയും ഇനിയും ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ ഇവര്‍ക്കും, ഇവരില്‍ നിന്ന്‍ ആവേശം ഉള്‍ക്കൊണ്ട് ഉയരങ്ങളിലെത്താന്‍ മറ്റുള്ളവര്‍ക്കുമാകട്ടെ എന്നും ആശംസിക്കുന്നു.
സന്തോഷത്തില്‍ പങ്കു ചേരുന്നു.
ഈ ചിത്രത്തിന് ഓസ്കാര്‍ അവാര്‍ഡുകള്‍ കിട്ടിയതില്‍ സന്തോഷം പ്രകടിപ്പിക്കുന്നു. റസൂലിനും റഹ്‌മാനും അഭിനന്ദനങ്ങള്‍..!
അഭിനന്ദനങ്ങള്‍...
വാര്‍ത്ത കേട്ടപ്പോള്‍ കയ്യടിച്ചു പോയി.. വളരെ സന്തോഷം തോന്നുന്ന നിമിഷങ്ങള്‍...
അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍!
(ആ മൌണ്ട് ബാറ്റന്‍ പ്രഭു വന്നില്ലായിരുന്നെങ്കില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടില്ലായിരുന്നൂ, അല്ലേ?)
ഇവരുടെയൊക്കെ (ഗുല്‍സാര്‍, റഹ്‌മാന്‍) കൂടുതല്‍ നല്ല വര്‍ക്കുകള്‍ക്കു ഇനി എന്തു അവാര്‍ഡ് കൊടുക്കും? എന്തായാലും ഇവരൊക്കെ അത് അറ്‍ഹിക്കുന്നു എന്നതു സന്തോഷമുണ്ടാക്കുന്നു. (ഇതിലേറെ ടാലന്‍റു ഉള്ളവര്‍ ഇവിടത്തെ സിനിമാ ലോകത്തു ഉണ്ടെന്നും മനസിലാക്കുന്നു)
ഇപ്രാവശ്യടെ ഓസ്കാര്‍ അവാര്‍ഡ് വലിയ ചതിയായി പോയി. കണ്ടില്ലേ അവരും നമ്മുടെ മുഖ്യധാര രാഷ്ട്രീയ പാര്‍ടികളെ പോലെ "ന്യുന പക്ഷ പ്രീണനം" അല്ലേ നടത്തിയത്. ഓസ്കാറിലെ ന്യുനപക്ഷ പ്രീനനത്തില്‍ പ്രതിഷേധിച്ചു നാളെ ഭാരതത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്യുന്നു. നാളെത്തെ പത്രത്തില്‍ ഇതു നമുക്ക് പീ കെ കൃഷ്ണടാസില്‍ നിന്നോ എം ടി രമേഷില്‍നിന്നോ പ്രസ്താവനയായി വായികാനുള്ള ഭാഗ്യം (അതോ നിര്‍ഭാഗ്യമോ?) ഉണ്ടാകുമോ?!!
ഓസ്കാര്‍ ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍...
Oscar award vijayikalkku ente hrudayam niranja aasamsakal.....
Post a Comment