ഇന്നത്തെ തീയതി :

Monday, March 9, 2009

തെരുവിന്റെ മക്കളുടെ 'റിയല്‍ ഷോ'

മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ ഒ.രാധികയുടെ ലേഖനം വായിച്ചു. കോഴിക്കോട് നഗരത്തെ കേന്ദ്രീകരിച്ച് ഒരു കൂട്ടം ആള്‍ക്കാര്‍ ഒരു റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു. അല്ല "റിയല്‍ ഷോ" ഒരുക്കുന്നു.


ലേഖനത്തിലെ തുടക്കത്തിലെ ഒരു വാചകം ഇങ്ങനെ ;
"തെരുവില്‍ പാടി തെരുവിലുറങ്ങുന്ന ഗായക കുടുംബങ്ങള്‍ക്ക്‌ തലചായ്‌ക്കാന്‍ ഒരിടം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ വ്യത്യസ്‌തമായൊരു റിയാലിറ്റി ഷോയ്‌ക്കൊരുങ്ങുകയാണ്‌ ഒരു കൂട്ടം ചെറുപ്പക്കാര്‍."

അതെ തികച്ചു വ്യത്യസ്തമായ ഈ ഷോയേ പറ്റിയുള്ള വിവരം ഈ ലേഖനം വായിക്കാത്തവര്‍ക്കായി കൈമാറുക എന്ന ഉദ്ദേശം മാത്രമേ എനിക്കുള്ളു.

"യുവപരസ്യ സംവിധായകന്‍ സുധീര്‍ അമ്പലപ്പാട്ടാണ്‌ 'തെരുവിന്റെ ഷോ' അരങ്ങിലെത്തിക്കുന്നത്‌. ഇരുപതുകളിലേറെ വാടകവീടുകളിലൂടെ പറിച്ചു നടപ്പെട്ട സ്വന്തം ബാല്യമാണ്‌ സുധീറിന്റെ സ്വപ്‌നത്തിന്‌ അടിത്തറയായത്‌. സുധീറിന്റെ മനസ്സിലെ സങ്കല്‌പം അറിഞ്ഞയുടന്‍ കാലിക്കറ്റ്‌ ലാന്‍ഡ്‌മാര്‍ക്ക്‌ ബില്‍ഡേഴ്‌സ്‌ ഉടമകള്‍ മൊയ്‌തീന്‍ മുഹമ്മദും അന്‍വര്‍ സാദത്തും കെ. അരുണ്‍കുമാറും ഉറച്ച പിന്‍ബലമായി കൂടെ നിന്നു. എത്ര ഗായക കുടുംബങ്ങള്‍ക്കുവേണമെങ്കിലും സൗജന്യമായി വീട്‌ നിര്‍മിച്ചു നല്‍കാന്‍ ഞങ്ങള്‍ ഒരുക്കമാണ്‌. ഒരു കോടിയുടെ ഫ്‌ളാറ്റ്‌ നിര്‍മിച്ചു കൈമാറുന്നതിലും മനഃസുഖമുണ്ടതിനെന്ന്‌ മൂവരും ഏകസ്വരത്തില്‍ പറഞ്ഞു. "

ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സുമനസ്സുകള്‍ക്കും അഭിനന്ദനങ്ങള്‍, നന്ദി. ഇനിയുള്ള വാചകങ്ങള്‍ ഏതൊരു മലയാളിയുടേയും കണ്ണു തുറപ്പിക്കേണ്ടതാണ്.

"യാഥാര്‍ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കെട്ടുകാഴ്‌ചകള്‍ക്കിടയില്‍ തെരുവിന്റെ യാഥാര്‍ഥ്യവുമായി ഈ റിയല്‍ ഷോ ഇനി സ്വീകരണ മുറിയിലെത്തും. പ്രച്ഛന്നവേഷത്തില്‍ ദാരിദ്ര്യം ആടിത്തിമിര്‍ക്കുന്ന താരങ്ങള്‍ക്കിടയില്‍ ഇവര്‍ വിശന്ന പള്ളയില്‍ തുടികൊട്ടിപ്പാടുന്നത്‌ യഥാര്‍ഥ ജീവിതം തന്നെയാണ്‌. നിങ്ങളുടെ എസ്‌.എം.എസ്സിന്റെ തൂക്കത്തിനായി ഇവര്‍ കണ്ണീരൊലിപ്പിക്കില്ല. ഇവരുടെ കണ്ണീരിനൊപ്പം കരയാന്‍ നിങ്ങള്‍ മിനക്കെടേണ്ടതില്ല. കാരണം ഈ ഷോയ്‌ക്കൊടുവില്‍ തല ചായ്‌ക്കാന്‍ ഒരു വീട്‌ സ്വന്തമാവുമെന്ന സന്തോഷത്തിലാണിവര്‍."

അതേ ഇന്നു നമ്മുടെ ടെലിവിഷനുകളില്‍ കാണുന്ന റിയാലിറ്റി ഷോകള്‍ ശരിക്കും കെട്ടുകാഴ്ചകള്‍ തന്നെയല്ലേ? കാശ് കൊടുത്തു വരെ SMS അയപ്പിക്കുന്ന കച്ചവടം. സൗഹൃദങ്ങള്‍ക്ക് അവര്‍ക്കിടയില്‍ സ്ഥാനമില്ല എന്ന് പങ്കെടുക്കുന്നവര്‍ തന്നെ പറയുന്നു. ഇവിടെ ഇന്ന് നാല്പത് ലക്ഷത്തിന്റേയും ഒരു കോടിയുടേയും ഫ്ലാറ്റുകള്‍ നല്‍കുന്ന വ്യവസായ മേഖലയാണ് കലാരംഗം.


"കണ്ടു മടുത്ത റിയാലിറ്റിഷോകള്‍ക്ക്‌ ഒരു ഞെട്ടലെങ്കിലും ഉണ്ടാക്കാന്‍ പച്ചയായ തെരുവുസംഗീതത്തിനു കഴിയുമെന്നാണ്‌ ഇവരുടെ വിശ്വാസം. മോശം പ്രകടനത്തിന്റെ പേരില്‍ ആരും എലിമിനേറ്റ്‌ ചെയ്യപ്പെടുന്നില്ല. തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാവരുമുണ്ട്‌. എസ്‌.എം.എസ്സും ഉണ്ട്‌. വരുമാനത്തിനോ വോട്ടുകൊണ്ട്‌ ജയിപ്പിക്കാനോ അല്ല. ഇപ്പോഴത്തെ എസ്‌.എം.എസ്സിന്റെ പൊള്ളത്തരം തുറന്നു കാണിക്കാന്‍. "

ഈ SMS-ന്റെ വരുമാനം പാവങ്ങള്‍ക്ക് ഗുണകരമാകുമെങ്കില്‍ ആദ്യമായി ഞാനും അയക്കും ഇവര്‍ക്ക് SMS.


"നാലു വീടുള്ളവര്‍ക്ക്‌ 40 ലക്ഷത്തിന്റെ ഫ്‌ളാറ്റും കാറും സമ്മാനം കിട്ടാന്‍ കടിപടികൂടുന്ന, എന്തു വേഷവും കെട്ടാന്‍ അറയ്‌ക്കാത്ത, 'ഷോ' കുട്ടികളും രക്ഷിതാക്കളും ഇതും കാണട്ടെ. തെരുവില്‍ ഒരു നിമിഷം നിങ്ങളെ പിടിച്ചു നിര്‍ത്തിയ ഗായക കുടുംബത്തിന്‌ തലചായ്‌ക്കാന്‍ കിടപ്പാടമൊരുക്കാന്‍ നിങ്ങള്‍ക്കും പങ്കാളികളാകാം. അവരുടെ വിവരങ്ങള്‍ സംഘാടകരെ അറിയിച്ച്‌ ഈ പുനരധിവാസ പ്രവര്‍ത്തനത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം."
ഫോണ്‍: 0495 - 3260126.


ഇങ്ങനെ അവസാനിക്കുന്ന ലേഖനത്തിന് രാധികക്ക് നന്ദി. ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ കാണാം

5 comments:

അനില്‍ശ്രീ... said...

"തെരുവില്‍ പാടി തെരുവിലുറങ്ങുന്ന ഗായക കുടുംബങ്ങള്‍ക്ക്‌ തലചായ്‌ക്കാന്‍ ഒരിടം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ വ്യത്യസ്‌തമായൊരു റിയാലിറ്റി ഷോയ്‌ക്കൊരുങ്ങുകയാണ്‌ ഒരു കൂട്ടം ചെറുപ്പക്കാര്‍."

അതെ തികച്ചു വ്യത്യസ്തമായ ഈ ഷോയേ പറ്റിയുള്ള വിവരം ഈ ലേഖനം വായിക്കാത്തവര്‍ക്കായി കൈമാറുക എന്ന ഉദ്ദേശം മാത്രമേ എനിക്കുള്ളു.

"യുവപരസ്യ സംവിധായകന്‍ സുധീര്‍ അമ്പലപ്പാട്ടാണ്‌ 'തെരുവിന്റെ ഷോ' അരങ്ങിലെത്തിക്കുന്നത്‌. ഇരുപതുകളിലേറെ വാടകവീടുകളിലൂടെ പറിച്ചു നടപ്പെട്ട സ്വന്തം ബാല്യമാണ്‌ സുധീറിന്റെ സ്വപ്‌നത്തിന്‌ അടിത്തറയായത്‌. സുധീറിന്റെ മനസ്സിലെ സങ്കല്‌പം അറിഞ്ഞയുടന്‍ കാലിക്കറ്റ്‌ ലാന്‍ഡ്‌മാര്‍ക്ക്‌ ബില്‍ഡേഴ്‌സ്‌ ഉടമകള്‍ മൊയ്‌തീന്‍ മുഹമ്മദും അന്‍വര്‍ സാദത്തും കെ. അരുണ്‍കുമാറും ഉറച്ച പിന്‍ബലമായി കൂടെ നിന്നു. എത്ര ഗായക കുടുംബങ്ങള്‍ക്കു വേണമെങ്കിലും സൗജന്യമായി വീട്‌ നിര്‍മിച്ചു നല്‍കാന്‍ ഞങ്ങള്‍ ഒരുക്കമാണ്‌. ഒരു കോടിയുടെ ഫ്‌ളാറ്റ്‌ നിര്‍മിച്ചു കൈമാറുന്നതിലും മനഃസുഖമുണ്ടതിനെന്ന്‌ മൂവരും ഏകസ്വരത്തില്‍ പറഞ്ഞു. "

ശ്രീവല്ലഭന്‍. said...

Thanks Anil for sharing this.

Thaikaden said...

Theerchayaayum itharathilulla samrambhangale vijayippikkuka thanne venam.

yousufpa said...

ചേതനയുള്ളവര്‍ ഇനിയും ബാക്കി.....
നന്നായി അനില്‍.താങ്കള്‍ ചെയ്യൂന്നതും ഒരു സത്കര്‍മ്മം തന്നെയാണ്.

Foodie@calicut said...

radhikayude nalla manasinu nandi.ithupoleyulla kannuthurappikkunna lekhanangal ezhuthuka. ithu blog post cheytha pavappettavanum nandi....

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി