ഇന്നത്തെ തീയതി :

Wednesday, June 10, 2009

ഒരു കമന്റ് - ചീന്തുകള്‍

ഇത് കാട്ടിപ്പരുത്തിയുടെ ചീന്തുകളിലെ പോസ്റ്റില്‍ ഇട്ട ഒരു കമന്റ് മാത്രമാണ്. കുറെ പോസ്റ്റുകള്‍ ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഇതു മാത്രം വായിച്ച് മറുപടി ഇടരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. മറുപടി അവിടെ ഇട്ടാലും മതി.

::::::::::::::::::::::::::: X :::::::::::::::::::::::::::::::::::::::

കാട്ടിപ്പരുത്തിയുടെ ലേഖന പരമ്പര വൈകിയാണ് കണ്ടത്. അപ്പോഴേക്കും മൂന്നാം ഭാഗം ആയിരുന്നു. അതില്‍ എന്റെ പോസ്റ്റിലേക്ക് ലിങ്ക് നല്‍കിയിരുന്നതിനാല്‍ ഒരു മറുപടി കമന്റും ഇട്ടു. പിന്നീട് തിരിഞ്ഞ് നോക്കുന്നത് ഇന്നാണ്. നാലാം ഭാഗത്തില്‍ മുഴുവന്‍ എനിക്കുള്ള മറുപടിയാണെന്ന് ഇന്നാണ് കണ്ടത്. അപ്പോഴേക്കും പരമ്പര അഞ്ചാം ഭാഗം വരെ എത്തിയിരുന്നു.

വായിച്ചപ്പോള്‍ തമാശ ആണ് തോന്നിയത്. ഞാനിട്ട പോസ്റ്റ് എന്തിനെന്ന് പല തവണ പറഞ്ഞിട്ടും മനസ്സിലാക്കാന്‍ സാധിക്കാത്തവര്‍ ആണല്ലോ പിന്നെയും പിന്നെയും ഞാന്‍ ഇട്ട പോസ്റ്റിനെ വിമര്‍ശിക്കുന്നത്.

കമലാ സുരയ്യ മതം മാറിയതില്‍ എനിക്ക് ഒരു പ്രശ്നവുമില്ല എന്ന് ഞാന്‍ പലവട്ടം പറഞ്ഞു. അവര്‍ അതിന് പറഞ്ഞ കാരണങ്ങളിലെ വൈരുദ്ധ്യം ആണ് ഞാന്‍ എന്റെ പോസ്റ്റില്‍ പറഞ്ഞത്. അതു തന്നെ പോങ്ങുമ്മൂടന്റെ പോസ്റ്റില്‍ വന്ന വിഷയത്തിനും അതില്‍ വന്ന കമന്റുകള്‍ക്കും മറുപടിയായി ഇട്ടതാണ്. ഒരു കൂട്ടില്‍ നിന്ന് മറ്റൊരു കൂട്ടിലേക്ക് ഒരു കിളി തനിയെ പറന്നു കയറുന്നതില്‍ എനിക്ക് എന്തെതിര്‍പ്പ്. ഒരു തരത്തില്‍ രണ്ടും കൂടു തന്നെ. (വാഗ്ദാനങ്ങള്‍ നല്‍കി ഒരു കൂട്ടില്‍ നിന്ന് മറ്റൊരു കൂട്ടിലേക്ക് പിടിച്ചു കൊണ്ടു പോകുകയാണെങ്കില്‍ എതിര്‍ക്കപ്പെടണം).

അവര്‍ ഇസ്ലാം ആയതില്‍ അഭിമാനിക്കുക എന്നത് ഇപ്പോള്‍ ഏതൊരു മുസ്ലീമിനെയും‌പോലെ കാട്ടിപ്പരുത്തിയുടേയും അവകാശമാണ് എന്ന് എനിക്ക് മനസ്സിലാകുന്നു. ഇതേ വിഷയത്തില്‍ ഈ ബൂലോകത്ത് തന്നെ എത്രയെത്ര പോസ്റ്റുകള്‍ വായിച്ചു കഴിഞ്ഞു! അതിനാല്‍ കാട്ടിപ്പരുത്തിയുടെ പോസ്റ്റുകള്‍ എന്നില്‍ ഒരു വികാരവും ഉണ്ടാക്കുന്നില്ല. ഇതിന്റെ കൂടെ എന്റെ പോസ്റ്റില്‍ hAnLLaLaTh എഴുതിയ ഈ കമന്റ് കൂടി നോക്കണം എന്ന്‍ അഭ്യര്‍ത്ഥിക്കുന്നു. മതം മാറിയെങ്കിലും ഒരിക്കലും ഒരു യത്ഥാര്‍ത്ഥ ഇസ്ലാമാകാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ലെന്നാണ് എന്റെ ധാരണ.

"ഇത്തിരി വിശാലമായി ചിന്തിക്കുന്നതു കൊണ്ടാണ് അത് തുറന്നെഴുതിയത് . അപ്പോള്‍ അവരുടെ മതംമാറ്റത്തെ കുറ്റം പറയുന്ന സങ്കുചിതനായി കാണാനായിരുന്നു പലര്‍ക്കും താല്പര്യം. ഹ ഹ ഹ.." എന്ന് ഞാന്‍ കമന്റിടുമ്പോള്‍ അതിനെ എന്റെ വിലാപമായി കാണുന്നതില്‍ തന്നെ വായനയുടെ ആഴം എനിക്കു മനസ്സിലാകുന്നു. എന്റെ മുന്നത്തെ പോസ്റ്റ് എഴുതിയത് പൂര്‍ണ്ണബോധത്തോടു കൂടെ തന്നെയാണെന്ന് കൂടി ഓര്‍മപ്പെടുത്തട്ടെ.

മരണപ്പെട്ടു എന്ന് കരുതി ആരെയും വിമര്‍ശിക്കരുതെന്ന് പറയുന്നത് ഒരു തരം വിധേയത്വത്തില്‍ നിന്ന് ഉണ്ടാകുന്നതാണ്. ആരോടും ആരാധനയാകം, പക്ഷേ അത് വിധേയത്വം ആകുന്ന നിമിഷത്തില്‍ സ്വയം ഒരു അടിമയാകുകയാണ് ചെയ്യുന്നത്. പിന്നീട് ഉടയോനെ വിമര്‍ശിച്ചാല്‍ നോവുന്നത് അടിമക്കായിരിക്കും.

"ആര്‍ക്കും മാതൃകയാക്കാന്‍ ഉള്ള മഹത്വം ഒന്നും അവരുടെ ജീവിതത്തിനില്ല എന്നാണ് എന്റെ സ്വതന്ത്ര അഭിപ്രായം.
അനില്‍ എന്നാണ് അവര്‍ തന്നിലൊരു മാതൃകയുണ്ടെന്ന് അവകാശപ്പെട്ടത്. നിങ്ങളുടെ ജീവിതത്തിന് ഒരുത്തമ മാതൃകയിതാ എന്ന് സ്വയം അവകാശപെട്ടിരുന്നുവോ?"
എന്നൊക്കെ ചോദിക്കുമ്പോള്‍ പല പോസ്റ്റുകളിലും അവരെ അമ്മയായും മാതൃകയായും ഒക്കെ എഴുതിയിരിക്കുന്നതാണ് ഓര്‍മ വരുന്നത്. അല്ലാതെ അവര്‍ സ്വയം പറഞ്ഞിരുന്നു എന്നല്ല അര്‍ത്ഥം. ഗാന്ധിയേയും ശ്രീനാരായണ ഗുരുവിനേയും ഒക്കെ മാതൃകയാക്കുന്നത് അവര്‍ പറഞ്ഞിട്ടല്ലല്ലോ ...

"ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഇതിലും ദുരിതം അനുഭവിച്ച് നാട്ടില്‍ കഴിയുന്നില്ലേ? അവര്‍ക്കൊന്നും പോകാന്‍ മറ്റിടങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ നാട്ടില്‍ തന്നെ ജീവിതം തള്ളിനീക്കുന്നു"എന്ന അനിലിന്റെ എഴുത്തില്‍ മറ്റു സ്ഥലങ്ങളുള്ളവരും ഇതെല്ലാം സഹിക്കണമെന്നു എന്തിനാണ് വാശിപിടിക്കുന്നത്."

എനിക്ക് ഒരു വാശിയുമില്ല, പകരം അവരുടെ മതം മാറ്റത്തെക്കുറിച്ച് ഞാനെഴുതിയ എന്നാല്‍ ആരും ശ്രദ്ധിക്കാത്ത ഒരു വാചകം ആവര്‍ത്തിക്കുന്നു.

"പലരും ചെയ്തപോലെ ഒരു സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ പോരാടുന്നതിന് കമലാ ദാസിന്/മാധവിക്കുട്ടിക്ക് ശക്തി ഇല്ലായിരുന്നോ? അതിനുള്ള ഏറ്റവും നല്ല ആയുധം അവരുടെ കയ്യില്‍ ഉണ്ടായിരുന്നല്ലോ. അതിനല്ലെങ്കില്‍ തൂലിക പടവാള്‍ ആണെന്നൊക്കെ പറയുന്നതിനെന്തര്‍ത്ഥം?"

അവസാനമായി എന്റെ പോസ്റ്റിന്റെ ഔചിത്യത്തെ കുറിച്ചുള്ള (സമയത്തെ കുറിച്ചുള്ള) സംശയങ്ങള്‍ക്കുള്ള മറുപടി " എന്റെ മനസ്സില്‍ അപ്പപ്പോള്‍ തോന്നുന്ന കാര്യങ്ങള്‍ എഴുതാനാണ് എന്റെ ബ്ലോഗ് എന്നുള്ളതാണ് എന്റെ ധാരണ. അല്ലാതെ ആരെങ്കിലും മരിച്ച് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ട് കഴിഞ്ഞ് മാത്രമേ അവരെ കുറിച്ച് എഴുതാന്‍ പാടുള്ളു എന്നാണെങ്കില്‍ അത്രയും കാലം ഒന്നും ഓര്‍ത്തിരുന്ന് പോസ്റ്റ് ഇടുവാന്‍ എനിക്ക് തീരെ താല്പര്യമില്ല എന്ന് അറിയിക്കട്ടെ.

6 comments:

ലൂസിഫര്‍ said...

അനില്‍
കാട്ടിപരുതിയുടെ പ്രശ്നം അല്പം ബോധമുള്ളവര്‍ക്ക് മനസിലാവാന്‍ ഒരു പ്രശ്നവും ഇല്ല .
അയാള്‍ ആദ്യം വമ്പന്‍ പോസ്റ്റ്‌ അകാടെമി യുടെ മുസ്ലിം വിരുദ്ധതയെ പറ്റി ഇട്ടു . കുറച്ചുപേര്‍ വായിച്ചു ആവശ്യത്തിനു പേര് ആയി . അപ്പോള്‍ ആണ് അനിലിന്റെ വിമത ചിന്ത വന്നത് . ദാ പിടിച്ചോ നീളത്തില്‍ ഒരു വിമര്‍ശനം . പറയുന്നതെന്തെന്ന് ഒരു ബോധ്യവും ഇല്ലാത്ത ഈ ചങ്ങാതിക്ക് സ്തുതി പാടാന്‍ കുറെ പേരും .
നമുക്ക് കാത്തിരിക്കാം ,ഇദ്ദേഹം ബ്ലോഗിലെ നാളത്തെ ബുദ്ധി ജീവികളില്‍ ഒന്നാകും തീര്‍ച്ച .
( അതിനാണല്ലോ വിവരക്കേട് ഏരെ വേണ്ടതു )

ഷാരോണ്‍ said...

അനിലേട്ടന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാവുന്നുണ്ട്....

എന്തിനാണ് ഇങ്ങനെയുള്ള കലാകാരന്മാര്‍ക്കും സാതിട്യകാര്‍ക്കും നാം ഒരു ചട്ടം സൃഷ്ടിക്കുന്നത്??

നമ്മെ പോലെ അവരും മനുഷ്യര്‍ അല്ലെ??
അവരുടെ വ്യക്തിപരമായ ആശയവും മതവും നാം എന്തിനാണ് കുത്തി കീറി പരിശോധിക്കുന്നത്??
അതിന് പറഞ്ഞ കാരണം എത്രത്തോളം സത്യസന്ധം എന്ന് എന്തിനാ നമ്മള്‍ ചികയുന്നത്??
ചിലപ്പോള്‍ ഒരു നിമിഷത്തെ വികാര വിക്ശോഭതിന്റെ ഭലമാകാം..അല്ലെങ്കില്‍ ചിന്തിചെടുത്ത തീരുമാനമാകാം...

എന്നെ ഒത്തിരി നോവിച്ച കഥകളുടെ ഉറവിടം എണ്ണ നിലയിലാണ് അവരെ ഞാന്‍ കാണുന്നത്...
അങ്ങനെയാവാം വലിയ ഒരു ഗണം ആളുകളും കാണുന്നത്..

തീര്‍ച്ചയായും അവരുടെ വേര്‍പാടില്‍ നൊമ്പരപ്പെട്ടിരിക്കുമ്പോള്‍ ഇത്തരം അഭിപ്രായം പലരെയും വേദനിപ്പിക്കുന്നു...
എത്ര വലിയ ദുഷ്ടന്റെ മരണ വാര്ത്ത കേള്‍ക്കുമ്പോഴും.."നല്ലൊരു മനുഷ്യന്‍ ആയിരുന്നു.." എണ്ണ ഒരു വാചകം പറയുന്നതല്ലേ മലയാളി സംസ്കാരം...

അത്തരം ഒരു വാചകം കേള്‍ക്കാന്‍ ഉള്ള യോഗ്യത ഈ നീലാംബരിക്ക് ഇല്ലേ??

Unknown said...

ലൂസിഫറിന്റെ നിരീക്ഷണപാടവം വേറിട്ടതു തന്നെ. അസാമാന്യം, അണ്ണനാണണ്ണാ ബുദ്ധി ജീവി.

വെയിലത്ത് ഇറങ്ങുമ്പോള്‍‍ വാടിപ്പോകാതെ ശ്രദ്ധിക്കണേ.

സ്മിതം said...

ലൂസിഫറിന്റെ കമെന്റിനു ഒരടിവര

ലൂസിഫര്‍ said...

നന്ദി സുരേഷ്
ഒരു കുട കരുതിക്കോളാം.
വിവര ശൂന്യത യുടെ കിരീടം കാട്ടിപരുത്തിയോടു വാങ്ങി വെചോലനെ.അയാള്‍ ഒറ്റയ്ക് അത് കൊണ്ട് നടന്നു ആള്‍ ആവാന്‍ സമ്മതിക്കരുത്. അതും അണ്ണന്‍ ഇങ്ങനെ വടി പോലെ നില്‍കുമ്പോള്‍ .

അപ്പൂട്ടൻ said...

അനിലിന്റെ കഴിഞ്ഞ പോസ്റ്റ്‌ ഇത്തിരി വൈകിയാണ് കണ്ടത്, അപ്പോള്‍ തന്നെ അലക്ക് ആവശ്യത്തിനു ആയിക്കഴിഞ്ഞതിനാല്‍ മിണ്ടാതിരിക്കുന്നതാണ് ബുദ്ധി എന്ന് തോന്നി. കാട്ടിപ്പരുത്തിയുടെ പോസ്റ്റുകള്‍ തുടക്കത്തില്‍ നന്നായിരുന്നെങ്കിലും കുറച്ചുകഴിഞ്ഞപ്പോള്‍ റൂട്ട് മാറിയോ എന്നൊരു സംശയം.

അറിഞ്ഞോ അറിയാതെയോ മാധവിക്കുട്ടിയും ഒരു ബിംബം ആയിട്ടുണ്ടോ?

വ്യക്തികളെയോ സംഭവങ്ങളെയോ എന്തിന്റെയെങ്കിലും ഒരു representation ആക്കാന്‍ മനുഷ്യന്‍ എന്നും ശ്രമിച്ചിട്ടുണ്ട്. തസ്ലിമയും സദ്ദാമും ഒക്കെ ഇങ്ങിനെ ഓരോ ബിംബങ്ങളാണ്‌. ഇത് ഇവരുടെ മുന്‍‌കാല പ്രവൃത്തികളുമായി ഒരു ബന്ധവുമുണ്ടാവില്ല എന്നതാണ് ഏറെ രസകരം. ഒരു കള്‍ട്ട് ആയിക്കഴിഞ്ഞാല്‍ പിന്നെ രക്ഷയില്ല.

ഇത്തരത്തില്‍ മനുഷ്യര്‍ ബിംബങ്ങള്‍ ആകുന്നതിന്റെ അപകടം എന്താണെന്ന് വെച്ചാല്‍ ഈ വ്യക്തികളെക്കുറിച്ച് ഒന്നും പറയാനാവില്ല എന്നതാണ്. അവരുടെ പ്രവൃത്തിയോ കൃതിയോ എല്ലാം പഠനത്തിനപ്പുറം അസ്പൃശ്യമായി തുടരും, വ്യക്തി, അവരുടെ മേല്‍ ചാര്‍ത്തുന്ന ആ പ്രസ്ഥാനം ഒക്കെയാണ് പിന്നെ പ്രധാനമായി വരിക.

എന്തെങ്കിലും പറഞ്ഞുപോയാല്‍ പിന്നെ പറയുന്ന വ്യക്തി ബ്രാക്കറ്റ്‌ ചെയ്യപ്പെടും. അനുകൂലമായാലും വിരുദ്ധമായാലും ഇത് തന്നെ ഗതി. പണ്ടു ബുഷ്‌ പറഞ്ഞതുപോലെ Either you are with us or you are with the terrorists എന്ന രീതിയില്‍ ആകും കാര്യങ്ങള്‍.

ഇത് ഒരു വ്യക്തിയുടെ കാഴ്ചപ്പാടിന്റെ മാത്രം പ്രശ്നമല്ല, ബിംബങ്ങള്‍ ആവശ്യപ്പെടുന്ന സ്വഭാവം തന്നെ അതാണ്‌.

മാധവിക്കുട്ടിയെക്കുറിച്ചു പറയുന്പോള്‍ അവിടെ സ്വാഭാവികമായി വന്നുപെടുന്ന ഒരു വിഷയമാണ് അവരുടെ മതം മാറ്റം. പറഞ്ഞു തുടങ്ങുന്ന വിഷയം അതായിക്കൊള്ളണമെന്നില്ല, പക്ഷെ അതുകൂടി സ്പര്‍ശിക്കാതെ പോകുന്നത് അസാധ്യമായേക്കും. അതില്‍ ഒരു അഭിപ്രായം പറയുന്നത് കൊണ്ടു ആ വ്യക്തിയെ അനുകൂലാനോ പ്രതികൂലാനോ ആക്കണോ എന്നത് ചിന്ത്യം.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി