ദിവ്യാ ജോഷി എന്ന ആള്‍ദൈവം ആത്മഹത്യ ചെയ്തു. സ്വയം രക്ഷിക്കാന്‍ കഴിയാത്ത ഇത്തരം ആള്‍ദൈവങ്ങളാണ് ഇന്ന് കേരള സമൂഹത്തെ രക്ഷിക്കാന്‍ നടക്കുന്നത്.
എന്തെല്ലാം ബഹളങ്ങളായിരുന്നു. സ്വയം വിഷ്ണുമായ ക്ഷേത്രം വരെ ഉണ്ടാക്കിയ ദൈവം. സ്വന്തമായി വെബ്സൈറ്റ് ഉള്ള ദൈവം. സാക്ഷാല്‍ വെള്ളാപ്പള്ളിയുടേയും സിനിമാ താരങ്ങളുടേയും ഒക്കെ ആരാധനാ പാത്രം (ഫോട്ടോ കാണൂ).. എന്തു ചെയ്യാം അന്ത്യം ഇങ്ങനെ ആയതില്‍ അനുശോചനം അറിയിക്കട്ടെ.
ഇനി ഏതൊക്കെ സ്വാമിനികളും സ്വാമിമാരും ഇങ്ങനെ ഭക്തരെ രക്ഷിക്കാന്‍ വേണ്ടി ജീവിക്കുന്നുവോ ആവോ? ഇതൊക്കെ കണ്ടാലും "വിശ്വാസികള്‍" പഠിക്കില്ലല്ലോ.. നാളെ ഇനി ഇവരുടെ പട്ടടയില്‍ പോയി പ്രാര്‍ത്ഥിക്കാനും ആളുകള്‍ കാണും.... അതാണ് ഇന്നത്തെ ഭക്തി.
15 comments:
ദിവ്യാ ജോഷി എന്ന ആള്‍ദൈവം ആത്മഹത്യ ചെയ്തു. സ്വയം രക്ഷിക്കാന്‍ കഴിയാത്ത ഇത്തരം ആള്‍ദൈവങ്ങളാണ് ഇന്ന് കേരള സമൂഹത്തെ രക്ഷിക്കാന്‍ നടക്കുന്നത്.
എന്തെല്ലാം ബഹളങ്ങളായിരുന്നു. സ്വയം വിഷ്ണുമായ ക്ഷേത്രം വരെ ഉണ്ടാക്കിയ ദൈവം. സ്വന്തമായി വെബ്സൈറ്റ് ഉള്ള ദൈവം. സാക്ഷാല്‍ വെള്ളാപ്പള്ളിയുടേയും സിനിമാ താരങ്ങളുടേയും ഒക്കെ ആരാധനാ പാത്രം (ഫോട്ടോ കാണൂ).. എതു ചെയ്യാം അന്ത്യം ഇങ്ങനെ ആയതില്‍ അനുശോചനം അറിയിക്കട്ടെ.
ങ്ഹേ!!
ദൈവം ആത്മഹത്യ ചെയ്യേ?!
ശിവ ശിവ...!!
കലികാലവൈഭവം തന്നെ!!
ഹ ഹ ഹ അങ്ങിനെയും ഒരു ദൈവം ഉണ്ടായിരുന്നോ .ഹാവൂ എന്തായാലും ഒരെണ്ണം കുറഞ്ഞു കിട്ടിയല്ലൊ.
അക്കാലത്ത് വന്ന പത്രവാർത്തകളിൽ ദിവ്യാജോഷിയെക്കുറിച്ചു വന്ന ഒരു കാര്യം പെട്ടെന്ന് ഓർമ്മ വന്നു.ബ്രാഹ്മ മുഹൂർത്തത്തിൽ എഴുനേറ്റ് കുളിച്ച് അതെ ഈറനുടുത്തു തന്നെ ഭക്തർക്ക് നൽകിയിരുന്ന ദർശനമായിരുന്നുവത്രേ ഇവരുടെ ആശ്രമത്തിലെ പ്രധാന ചടങ്ങ്.ആ “ദർശന സൌഭാഗ്യം” അനുഭവിക്കാൻ ‘ഭക്ത’ജനങ്ങളുടെ വൻ തിരക്കായിരുന്നു അവിടെ.അങ്ങനെയാണത് വൻ വാർത്ത ആയത്.
അന്നു അവരുടെ ഫോട്ടോ കണ്ടപ്പോൾ ആ ദർശന സുഖം ഒന്നു അനുഭവിക്കേണ്ടതായിരുന്നുവെന്ന് ഒരു സുഹൃത്ത് പറഞ്ഞു...
എന്തായാലും പോയി...
ആൾദൈവങ്ങളുടെ സ്വാഭാവികമായ അന്ത്യം !!!!
ഹഹഹഹ...
ഇതിലെന്തത്ഭുതം?
അവര്‍ മരിയ്ക്കേണ്ടവരല്ലേ? ചിലര്‍ ആത്മഹത്യ ചെയ്യുന്നുവെന്നു മാത്രം!!!
ആള്‍ദൈവങ്ങളുടെ വിധി ഇതൊക്കെ തന്നെ ആയിരിക്കും. അതു അമ്മ ആണെങ്കിലും അച്ഛന് ആണെങ്കിലും.ഒരു കാലം കഴിയുമ്പോള്‍ ഒന്നെങ്കില്‍ തന്നെ ചാവേണ്ടി വരും ഇല്ലെങ്കില്‍ കൂടെ നില്ക്കുന്നവര്, ചരട് പിടിക്കുന്നവര്‍ കൊല്ലും. ഇതിലിപ്പോള്‍ അതിലേതാണ് സംഭവിച്ചതെന്നു കൂടി അറിഞ്ഞാല്‍ മതി.
ഞാനും എന്റെ ലോകവും പറഞ്ഞതു പോലെ, ഒന്നു കുറഞ്ഞ് കിട്ടി . അത്ര മാത്രം
ദയാപരനായ കര്‍ത്താവേ
ഈ ആത്മാവിനു കൂട്ടായിരിക്കണമേ!!
അല്ലതെ എന്തു പറയാന്‍ ?
വിനാശകാലേ വിപരീത ബുദ്ധി!!
അങ്ങനെ ഒരു ആള്‍ദൈവം കുറഞ്ഞു...
പാവം !!
കഷ്ടം പോയില്ലേ ... ദൈവങ്ങള്‍ക്കുപോലും രക്ഷയില്ലാതായിരിക്കുന്നു.... ഇനി ആള്‍ദൈവങ്ങള്‍ക്ക് എന്തു ചെയ്യും .. ഉം ചിലപ്പോള്‍ അടുത്തത് അവതരിക്കുമായിരിക്കും..
ജനിച്ചാൽ ഒരിക്കൽ മരിക്കും. മരിക്കാത്ത ആരെങ്കിലും ഉണ്ടോ ഈ ഭൂമിയിൽ. ഹിന്ദു തത്ത്വം അനുസരിച്ച് ബ്രഹ്മാവും ഒരിക്കൽ മരിക്കും. പിന്നെയാണ് ഈ ആൾദൈവം.
ആൾദൈവമാണേലും അല്ലേലും ജനിച്ചാലും ഒരിക്കൽ മരിക്കും.ദിവ്യാ ജോഷിയുടേത് ആത്മഹത്യയായീന്ന് മാത്രം.ഒരർത്ഥത്തിൽ അവരെ ഈ ആത്മഹത്യയിലേക്ക് നയിച്ചത് അവരുടെ ഭർത്താവ് തന്നെയാണു എന്നു വാർത്തയിൽ കണ്ടു.പണത്തിനോടുള്ള ഒടുങ്ങാത്ത ആർത്തിയാണു അവരെ ഈ ഗതിയിലേക്ക് എത്തിച്ചത്.
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി.
ജനനത്തെ കുറിച്ചോ മരണത്തെ കുറിചോ അല്ല ഞാന്‍ സൂചിപ്പിച്ചത്. സ്വന്തം കാര്യം പോലും തീരുമാനിക്കാനാവാത്ത, സ്വന്തം ഭാവി പോലും അറിയാത്ത വെറും സാധാരണ മനുഷ്യരായ ആള്‍ക്കാരെയാണല്ലോ ദൈവമായി ആരാധിക്കുന്നതെന്നോര്ത്തപ്പോള് രണ്ട് വരി കുറിക്കണമെന്ന് തോന്നി. അത്രമാത്രം.
ഇവര്‍ക്ക് രാക്ഷ്ട്രീയമായോ , ജാതീയമായോ , മതപരമായോ ഒന്നും വല്യ ഹോള്‍ഡ് ഇല്ലായിരുന്നു എന്ന് തോന്നുന്നു . അല്ലെങ്ങില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമായിരുന്നില്ല. ഇതൊക്കെ ഉള്ള സ്വാമിമാരും , സ്വാമിനി മാരും, സുവിശേഷക്കാരും, മുസല്യാര്‍മാരും ഒക്കെ ഒരു കുഴപ്പവുമില്ലാതെ വിഹരിക്കുകയല്ലെ. ജനങളെ മണ്ടന്മാരാക്കാന് കുറച്ചു ആത്മീയതയോ , രാക്ഷ്ട്രീയമോ , മതമോ ധാരാളം മതി.
ശാരദനിലാവു പറഞ്ഞതാണു ശരി. സത്യസായിബാബ, മാതാ അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍, തങ്കു പാസ്റ്റര്‍, കെ.പി.യോഹന്നാന് ഇവരുടെയൊക്കെ നിലവാരത്തില്‍ എത്തുന്നതുവരെ പിടിച്ചു നിന്നിരുന്നെങ്കില്‍ മതവും രാഷ്ട്രീയക്കാരും ഭരണാധികാരികളും ജഡ്ജിമാരുമൊക്കെ അവിടുന്ന് പ്രസാദം വാങ്ങി, അനുഗ്രഹം വാങ്ങി പ്രസിദ്ധി ഉണ്ടാക്കി കൊടുത്തേനെ. പിന്നെ എന്ത് സാമ്പത്തിക ഉടായിപ്പു നടത്തിയാലും ആരോപിക്കുന്നവന് അകത്തു പോകും.
Post a Comment