ഇന്നത്തെ തീയതി :

Saturday, July 11, 2009

കളക്ട്രേറ്റിലെ ബോംബ് - മാധ്യമ ആഘോഷം..

വൈകുന്നേരത്തോടെ എല്ലാ ചാനലുകളിലും ഫ്ലാഷ് ന്യൂസ് തെളിഞ്ഞു.. എറണാകുളം കളക്ട്രേറ്റില്‍ സ്ഫോടനം..

പിന്നെ ഊഹാപോഹങ്ങളുടെ കുത്തൊഴുക്കായിരുന്നു...

ആദ്യ റിപ്പോര്‍ട്ട് : അഞ്ചാം നിലയില്‍ ചാക്കില്‍ കെട്ടി വച്ചിരുന്ന എന്തോ ആണ് പൊട്ടിത്തെറിച്ചത്, ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നു,.. ആളപായമൊന്നുമില്ല...

പിന്നെ വരുന്നു അടുത്ത റിപ്പോര്‍ട്ട് : പേടിക്കാനൊന്നുമില്ല ബാറ്ററി പൊട്ടിത്തെറിച്ചതാണെന്ന്.

ഒരു ബാറ്ററി പൊട്ടിത്തെറിച്ച ശബ്ദം കേട്ടാല്‍ ഓടാനും ഒരു കളക്ട്രേറ്റ് മുഴുവന്‍ ഒഴിപ്പിക്കാനും പോലീസും ബാക്കി ആളുകളും എന്താ പൊട്ടന്മാരാണോ എന്ന് മനസ്സില്‍ കരുതി... എങ്കിലും ചിലപ്പോള്‍ ശരിയാകും എന്ന് കരുതി, കാരണം അവിടെയുള്ളവര്‍ക്കല്ലേ കാര്യങ്ങള്‍ അറിയൂ.....

പിന്നീട് പോലീസ് കമ്മീഷണര്‍ വന്നു പറയുന്നു, ശക്തമല്ലെങ്കിലും അത് ഒരു സ്ഫോടനം തന്നെയാണെന്ന്. കളക്ട്രേറ്റിലും പരിസരങ്ങളിലും മുഴുവന്‍ ശബ്ദം എത്തുന്ന തരത്തിലുള്ള ഒരു സ്ഫോടനം. ഇതിനെ ബാറ്ററി പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്തിയ ആള്‍ ആരാണാവോ? അതും ഏതെങ്കിലും ചാനല്‍ പ്രവര്‍ത്തകന്‍ ഊഹിച്ചതാകുമോ? അതോ ഏതെങ്കിലും പോലീസുകാരന് തോന്നിയതോ?

പിന്നീട് വന്ന വാര്‍ത്തകളില്‍ അതെന്തു തരം ബോംബ് ആണെന്നുള്ള ഊഹങ്ങള്‍ ആയിരുന്നു. ടൈം ബോബ് ആണെന്ന് ഏതോ ചാനലില്‍ നിന്ന് അറിഞ്ഞു. അതു കഴിഞ്ഞാണ് മനസ്സിലായത് കോഴിക്കോട് ഉണ്ടായ സ്ഫോടനങ്ങള്‍ക്കും ഇതിനും സമാനതകള്‍ ഉണ്ടെന്ന്. പിന്നീട് യഥാര്‍ത്ഥ കാര്യങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങി.

അപ്പോഴേക്കും വിവരങ്ങള്‍ ഉന്നത തലത്തില്‍ എത്തി. മന്ത്രി സ്ഥലത്തെത്തി, കേന്ദ്രത്തില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എല്ലാം അതിന്റെ വഴിയെ നീങ്ങി.

ഒന്നു രണ്ടു സംശയം ബാക്കിയാവുന്നു. ഒരു പൊട്ടിത്തെറി ഉണ്ടായാല്‍ അത് ബോംബ് സ്ഫോടനം ആണോ (അതെത്ര ചെറുതായാലും) അല്ലയോ എന്ന് തിരിച്ചറിയാവുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനും കളക്ട്രേറ്റില്‍ ഇല്ലേ? ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഓഫീസ് കളക്ട്രേറ്റില്‍ ഉണ്ടെന്നാണ് എന്റെ അറിവ്. ഇനി, അന്വേഷണത്തിന്റെ ഭാഗമായി പുറത്ത് കാര്യങ്ങള്‍ പോലീസ് പറയാത്തതാണെങ്കില്‍ ഇന്നലെ കണ്ട ഊഹാപോഹങ്ങള്‍ മാധ്യമസൃഷ്ടി മാത്രമായിരുന്നോ? എന്തെല്ലാം കഥകള്‍ ആണ് അവര്‍ ഇന്നലെ പറഞ്ഞു തന്നത്.

ഒരു സ്പോടനം അതെത്ര ചെറുതാണെങ്കിലും നിസാരമായി തള്ളിക്കളയാനാവാത്ത സ്ഥിതിയാണ് ഇന്നുള്ളത്. പ്രത്യേകിച്ച് കൊച്ചിയില്‍..... അതു കൊണ്ടു തന്നെ ഇതൊക്കെ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആദ്യമേ തന്നെ ഊഹാപോഹങ്ങള്‍ വച്ചുള്ള വാര്‍ത്തകള്‍ നല്‍കി നിസാരമായി കാര്യങ്ങള്‍ കാണരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

12 comments:

അനില്‍ശ്രീ... said...

ഒന്നു രണ്ടു സംശയം ബാക്കിയാവുന്നു. ഒരു പൊട്ടിത്തെറി ഉണ്ടായാല്‍ അത് ബോംബ് സ്ഫോടനം ആണോ (അതെത്ര ചെറുതായാലും) എന്നറിയാവുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനും കളക്ട്രേറ്റില്‍ ഇല്ലേ? ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഓഫീസ് കളക്ട്രേറ്റില്‍ ഉണ്ടെന്നാണ് എന്റെ അറിവ്. ഇനി, അന്വേഷണത്തിന്റെ ഭാഗമായി പുറത്ത് കാര്യങ്ങള്‍ പോലീസ് പറയാത്തതാണെങ്കില്‍ ഇന്നലെ കണ്ട ഊഹാപോഹങ്ങള്‍ മാധ്യമസൃഷ്ടി മാത്രമായിരുന്നോ? എന്തെല്ലാം കഥകള്‍ ആണ് അവര്‍ ഇന്നലെ പറഞ്ഞു തന്നത്.

ഒരു സ്പോടനം അതെത്ര ചെറുതാണെങ്കിലും നിസാരമായി തള്ളിക്കളയാനാവാത്ത സ്ഥിതിയാണ് ഇന്നുള്ളത്. പ്രത്യേകിച്ച് കൊച്ചിയില്‍..... അതു കൊണ്ടു തന്നെ ഇതൊക്കെ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആദ്യമേ തന്നെ ഊഹാപോഹങ്ങള്‍ വച്ചുള്ള വാര്‍ത്തകള്‍ നല്‍കി നിസാരമായി കാര്യങ്ങള്‍ കാണരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

അരുണ്‍ കരിമുട്ടം said...

തീര്‍ച്ചയായും, ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു:)

ചാണക്യന്‍ said...

:)

ജിജ സുബ്രഹ്മണ്യൻ said...

ദൈവം സഹായിച്ച് ഇന്നലെ ആ നേരത്ത് ഞാൻ അവിടെ ഉണ്ടായില്ല.എന്നാലും നന്നായി പേടിച്ചു.
എത്ര ജീവനക്കാരാണു ആ സമയത്ത് അവിടെ ഉള്ളത്.എല്ലാവരും ഭീതിയുടെ മുൾ മുനയിൽ ആയിരുന്നു കുറേ നേരം

Anil cheleri kumaran said...

ee chaannel kaare kont thotu..

ദീപക് രാജ്|Deepak Raj said...

വാര്‍ത്തകള്‍ കഴിവതും ഒരു സൂക്ഷിച്ചു ജനങ്ങളെ ഭയപ്പെടുത്താത്ത രീതിയില്‍ അല്ലെങ്കില്‍ ആവശ്യമില്ലാത്ത പരിഭ്രന്തിയുണ്ടാക്കാത്ത തരത്തില്‍ ഇടുന്നത് നന്നായിരിക്കും. ആളുകളെ പേടിപ്പിക്കാന്‍ വേണ്ടി ഇതുചെയ്യുന്ന ആളുകളുടെ മനോവീര്യം ഉയര്‍ത്താന്‍ മാത്രമേ ഇത്തരം വാര്‍ത്തകള്‍ സഹായിക്കൂ.

ഹന്‍ല്ലലത്ത് Hanllalath said...

ബോംബ്‌ എങ്ങനെ ഉണ്ടാക്കാം എന്നാണിപ്പോ ഒരു പത്രം ജനത്തെ പഠിപ്പിക്കുന്നത്‌..

ജനശക്തി said...

ഒരു ബോംബ് പൊട്ടിയിരുന്നെങ്കില്‍ ബ്രേക്കിംഗ് ന്യൂസ് ഇടാമായിരുന്നു എന്നല്ലെ ഇന്നത്തെ ഒരു മാധ്യമരീതി...

പാവപ്പെട്ടവൻ said...

അല്ലങ്കിലും ഈ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഒരു വ്യവസ്തയും ഇല്ല ഇവരുടെ ഒക്കെ റിപ്പോര്‍ട്ടുകൊണ്ട് ജനങ്ങളെ തെറ്റിധരിപ്പിക്കാനല്ലാതെ സത്യം അറിയാന്‍ കഴിയില്ല

ajeeshmathew karukayil said...

നേര് നേരത്തെ അറിയിക്കാനുള്ള നെട്ടോട്ടത്തില്‍ എലി പുലിയകാം ,ഏറു പടക്കം ബോംബാകാം,വിവാദം ഭക്ഷിച്ചു ജീവിക്കുന്ന മലയാളിക്ക് വേണ്ടി പുതിയ വിവാദം തയാറാക്കുന്നതിനിടയില്‍ എന്തോന്ന് മാധ്യമ ധര്‍മം .

Rani Ajay said...

അതെ എങ്ങനെ ജനങ്ങളെ തെറ്റിധരിപ്പിക്കാം എന്നുള്ളതാണു ഇപ്പോഴത്തെ മാധ്യമധര്‍മം ..

Sureshkumar Punjhayil said...

Aghoshikkan enthellam...!

Nalla post, Ashamsakal...!!!

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി