ഇന്നത്തെ തീയതി :

Tuesday, October 11, 2011

നിര്‍മല്‍ മാധവ് പ്രശ്നം - ആകെ കണ്‍ഫ്യൂഷന്‍

ആരെ സപ്പോര്‍ട്ട് ചെയ്യും എന്നറിയാതെ വിഷമിക്കുന്ന ഒരു അവസ്ഥ. അതാണിപ്പോള്‍.. വെടിയും പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെറി പിടിച്ചു ഓടുന്ന പോലീസിനെ കണ്ടാല്‍ എസ്.എഫ് ഐ-യെ സപ്പോര്‍ട്ട് ചെയ്യാന്‍ തോന്നുന്നു.


ഇരുപത്തിരണ്ടായിരത്തിനു മേല്‍ റാങ്കുള്ളവര്‍ക്കും ഗവണ്‍മെന്റ് കോളജില്‍ എഞ്ചിനീയറിങ്ങ് പഠിക്കണം എന്ന് വാശി പിടിക്കുന്ന നിര്‍മലിനെ സപ്പോര്‍ട്ട് ചെയ്യാന്‍ മനസ്സ് അനുവദിക്കുന്നില്ല. കാശ് ഉള്ളതു കൊണ്ടുമാത്രം എഞ്ചിനീയറിങ് പഠിക്കുന്നത് എങ്ങനെ ന്യായീകരിക്കാന്‍? അത് മെറിറ്റില്‍ അവിടെ പഠിക്കുന്ന് മറ്റുള്ളവരെ കൊച്ചാക്കുന്നതിന് തുല്യമല്ലേ?

അപ്പോള്‍ കുറെ പേര്‍ പറയുന്നു, എസ് എഫ് ഐ-ക്കാരുടെ തുടര്‍ച്ചയായ ആക്രമണം മൂലമാണ് ഈ നിര്‍മല്‍ പല കോളേജുകള്‍ മാറി അവസാനം ഇവിടെ എത്തുന്നതെന്ന്. അപ്പോള്‍ അയാളെ സപ്പോര്‍ട്ട് ചെയ്യുകയും എസ് എഫ് ഐ-യെ തള്ളിപ്പറയുകയും വേണം. അപ്പോഴും സംശയം ബാക്കി. അടുത്ത വര്‍ഷം ഇങ്ങനെ പല കാരണങ്ങള്‍ ഉണ്ടാക്കി സ്വാശ്രയ കോളെജുകളില്‍ നിന്ന് വരുന്നവരെ ഒക്കെ ഗവണ്മെന്റ് എന്‍‍ചിനീയറിങ് കോളെജില്‍ ചേര്‍ക്കേണ്ടി വന്നാലോ? അത് ശരിയാകില്ല.

സകല ചട്ടങ്ങളും ലംഘിച്ച് ഒരു വിദ്യാര്‍ത്ഥിയെ ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജില്‍ പ്രവേശിപ്പിച്ച ഗവണ്മെന്റ്, ഒരു തീരുമാനവും എടുക്കാതെ വെറുതെ ഇരിക്കുന്നു. അവരെ എങ്ങനെ സപ്പോര്‍ട്ട് ചെയ്യാന്‍?
എന്തായാലും നിര്‍മല്‍ അവിടെ പഠിക്കുന്നതിനോട് യോജിക്കാനാവില്ല, ആ പോലീസുകാരന്‍ ചെയ്തത് ഒട്ടും ശരിയല്ല, എസ് എഫ് ഐ നേതാവ് റാഗിങ് ചെയ്തെങ്കില്‍ അത് ന്യായീകരിക്കാന്‍ ഒട്ടുമാവില്ല എന്നിവ തീരുമാനിച്ച് തല്‍കാലം നിര്‍ത്താം.



3 comments:

അനില്‍ശ്രീ... said...

എന്തായാലും നിര്‍മല്‍ അവിടെ പഠിക്കുന്നതിനോട് യോജിക്കാനാവില്ല, ആ പോലീസുകാരന്‍ ചെയ്തത് ഒട്ടും ശരിയല്ല, എസ് എഫ് ഐ നേതാവ് റാഗിങ് ചെയ്തെങ്കില്‍ അത് ന്യായീകരിക്കാന്‍ ഒട്ടുമാവില്ല എന്നിവ തീരുമാനിച്ച് തല്‍കാലം നിര്‍ത്താം.

മുക്കുവന്‍ said...

why cant they move to another private colleage?

of course LDF also did same sort of transferring earlier. SFI did not make a single voice against it, so they should have raised any voice for this issue too...


if they admit him in govt college he should pay the highest fees set in kerala. other wise as you said, everyone will make some reason to move from crappy college to govt college.

cheers

Anonymous said...

ഇതു student എവിടെ പഠിക്കണം എന്ന് എച് എപൈ കാരന്‍ അല്ല നിശ്ചയിക്കേണ്ടത് അതിനിവിടെ ഗവന്മേന്റ്റ് ഉണ്ട്

പണ്ട് വിലനിലതിനെതിരെ ഇതുപോലെ സമരം നടത്തി വിളനിലം ഒരു എച് എപൈ ക്കാരന്‍ കോപ്പി അടിച്ചത് പിടിച്ചപ്പോള്‍ വിളനിലം മഹാ വിദ്വാന്‍
സമരം തീര്‍ന്നു

എച് എപൈ കാരന്റെ എല്ലാ അടവും നമ്മള്‍ കാണാന്‍ തുടങ്ങി കാലം കുറെ ആയി

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി