ശിലായുഗം (Stone Age)
പ്രപഞ്ചോല്പത്തി മുതല്‍ ബി സി അയ്യായിരം വരെയുള്ള നീണ്ട കാലയളവിനെ നമുക്ക് ശിലായുഗം എന്ന് വിശേഷിപ്പിക്കാം അന്ന് മനുഷ്യനും അവന്റെ പൂര്‍വ്വികരും കല്ലുകൊണ്ടുള്ള ആയുധങ്ങളും മറ്റുമാണ്‍ ഉപയോഗിച്ചു കൊണ്ടിരുന്നത്.
വെങ്കലയുഗം (Bronze Age)
ഏകദേശം BC 3300-ഓടു കൂടി വെങ്കലത്തിന്റെ ഉപയോഗം തുടങ്ങി. ആഭരണങ്ങള്‍ക്കും പാത്രനിര്‍മ്മാണത്തിനുമൊക്കെ വെങ്കലം ഉപയോഗിച്ചു വന്നു. ആവശ്യത്തിന്‍ ബലമില്ലാതിരുന്നതിനാല്‍ ആയുധം ഉണ്ടാക്കാന്‍ വെങ്കലം ഉപയൊഗിച്ചിരുന്നില്ല. ആ കാലഘട്ടം ഏകദേശം BC1300 വരെ നീണ്ടു എന്നു പറയാം.
അയോയുഗം (Iron Age)
BC 1700-ഓട് കൂടി ഇരുമ്പ് കണ്ടു പിടിക്കപ്പെട്ടു. അതുനു മുമ്പ് തന്നെ ഉല്‍ക്കാശകലങ്ങളില്‍ നിന്ന് ഇരുമ്പ് വേര്‍ തിരിച്ചെടുത്തിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. ഇതൊക്കെയാണെങ്കിലും BC 1200-നു ശേഷമാണ്‍ ഇരുമ്പ് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് ഗവേഷകര്‍ പറയുന്നു. ഇന്ത്യയില്‍ ഇരുമ്പ് ഉപയോഗിക്കാന്‍ തുടങ്ങിയതും ഈ കാലഘട്ടത്തില്‍ ആണെന്ന് പറയപ്പെടുന്നു. BC 1100-ഓട് കൂടി എത്തിയ ആര്യന്മാര്‍ ആണ്‍ ഇരുമ്പിന്റെ ഉപയോഗം ഇന്ത്യയില്‍െത്തിച്ചതെന്നും ചിലര്‍ പറയുന്നു. കൗടില്യന്റെ അര്‍ത്ഥശസ്ത്രത്തില്‍ ഇരുമ്പിനെ പറ്റി പറഞ്ഞിട്ടുണ്ട്. അത് BC മൂന്നാം നൂറ്റാണ്ടിലെ കാര്യം. പിന്നീടീങ്ങോട്ട് ഇരുമ്പ് ആണ്‍ എല്ലാ കാര്യത്തിനും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം.
************************ *************************
മുകളില്‍ ഇത്രയും ചുരുക്കി പറഞ്ഞ കാര്യങ്ങള്‍ ചില സംശങ്ങള്‍ തീര്‍ക്കാനാണ്... മഹാഭാരതകഥ നടക്കുന്നത് എന്നാണ് എന്ന ചോദ്യത്തിന്‍ ഉത്തരം തേടിയുള്ള യാത്ര ആയിരുന്നു. പലയിടത്തും പലതും കണ്ടു. ലോജിക്കലി കഥ നടക്കാന്‍ സാധ്യതയുള്ളത് BC 1000-നു ശേഷമായിരിക്കണം. കാരണം മഹാഭാരതത്തില്‍ ഇരുമ്പിനെ കുറിച്ചുള്ള പല പ്രസ്ഥാവനകളുമുണ്ട് എന്നത് തന്നെ. അമ്പ് ഉപയോഗം തന്നെ ഏറ്റവും വലിയ ഉദാഹരണം. പിന്നെ, ധൃതരാഷ്ട്രാലിംഗനം, ആ ഇരുമ്പുലക്കയും പിന്നെ ശ്രീകൃഷ്ണന്റെ അന്ത്യവും ഒക്കെ ഇരുമ്പുമായി ബന്ധപ്പെട്ടതാണ്‍.
നിഗമനങ്ങള്‍ :
1: ഇപ്പോള്‍ പ്രചരിക്കുന്നതു പോലെ ശ്രീകൃഷണന്‍ ജനിച്ചതും മഹാഭാരത കഥ നടന്നതും അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പല്ല.
2: ത്രേതായുഗത്തില്‍ ശ്രീരാമന്‍ ഉപയോഗിച്ചതും അമ്പ് തന്നെയാണെന്നതിനാല്‍ ആ കഥയും മുകളീല്‍ പറഞ്ഞ കാലഘട്ടത്തില്‍ തന്നെ നടന്നതാവണം..
ചുരുക്കം: പുരാണ കഥകള്‍ കഥകളായി തന്നെ വിശ്വസിക്കണം, അതിലെ സാരാംശം ഗ്രഹിക്കണം, അതില്‍ പറയുന്ന നല്ലതെല്ലാം മനസ്സിലാക്കണം. അതല്ലാതെ ഇന്നു പ്രചരിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ "കഥകളും" നടപ്പില്‍ വരുത്താന്‍ ചിലര്‍ ശ്രമിക്കുന്ന "അജണ്ടയും" മനസ്സിലാകാതെ ഇതെല്ലാം വള്ളി പുള്ളി വിടാതെ വിഴുങ്ങുന്ന വിഡ്ഡികള്‍ ആകാതിരിക്കുക..