ഋഷിരാജ് സിംഗ് ..... ഇഷ്ടന്‍ ആണ് നട്ടെല്ലുള്ള ഒരു ഐ പി എസ് -കാരന്‍ . കക്ഷി കുറെ നാള്‍ ട്രാഫിക്കില്‍ ഇരുന്നു. നേരം വെളുക്കുമ്പോള്‍ ഏതെങ്കിലും ചെക്ക് പോസ്റ്റിലോ വഴിയിലോ ക്ലീനര് ആയി നിന്നു വണ്ടിക്കരുടെ ഉറക്കം കെടുത്തി.
അപ്പോള്‍ അദ്ദേഹത്തെ കെ എസ് ഇ ബി നന്നാക്കാന്‍ വിജിലന്സിലേക്ക് മാറ്റി. അവിടെ അദ്ദേഹം സാക്ഷാല്‍ പദ്മജയെ തന്നെ റെയ്ഡ് ചെയ്തു. രാത്രി ഒക്കെ കെ എസ് ഇ ബി ഓഫീസുകലില് കടന്നു ചെന്നു അവിടുത്തെ ജീവനക്കാരുടെ 'ഉറക്കം' കെടുത്തി.
പിന്നെ കേള്‍ക്കുന്നു അദ്ദേഹം വ്യാജ സി.ഡി റെയ്ഡ് ചെയ്യുന്നു. അവിടെ ഉറക്കം കേട്ടത് ടോമിന്‍ തച്ചങ്കരി സാറിന്റെതായിരുന്നു. അപ്പോഴതാ അദ്ദേഹത്തെ മൂന്നാറിലേക്ക് വിടുന്നു.അവിടെ അദ്ദേഹം മൂലം ഉറക്കം കേട്ടത് കുറച്ചു എലികളുടെത് ആയിരുന്നു.
ഇപ്പോള്‍ ഇതാ അദ്ദേഹം മൂലം പാവം അബ്കാരികള്‍ ഉറക്കമില്ലാതെ നടക്കുന്നു. അല്ല ഇങ്ങേര്‍ക്കു ഇതെന്തിന്റെ അസുഖമാ എന്നാണ് അബ്കാരികള്‍ ചോദിക്കുന്നത്. പാവങ്ങള്‍ ഇത്തിരി കള്ള് കച്ചവടവും അതിലേറെ വ്യജക്കച്ചവടവും ആയി ഒരു കണക്കിന് ഉന്തിയും തള്ളിയും ജീവിച്ചു പോകുന്നതിന്റെ ഇടയില്‍ ആണ് ഈ സാറിന്റെ ഒരു റെയ്ഡ്. എന്നിട്ട് കുറെ കണക്കുകളും. ഒരു ദിവസം മൂന്നു ലക്ഷം ലിറ്ററെ ചെത്തുന്നുള്ളല്ലോ, പിന്നെങ്ങനെയാ നാല്‍പ്പത് ലക്ഷം ലിറ്റര്‍ വില്‍ക്കുന്നത് എന്നൊക്കെ ചോദിച്ചാല്‍ നാലാം ക്ലാസ് വരെ പോലും പഠിച്ചിട്ടില്ലാത്ത പാവം പണക്കാര്‍ എങ്ങനെ ഉത്തരം പറയാനാണ്? അതിന്റെ ഉത്തരം കിട്ടാതെ ആണ് ആ പാവങ്ങള്‍ ഉറക്കമില്ലാതെ നടക്കുന്നത്.
അല്ല , നാട്ടുകാരുടെ എല്ലാം ഉറക്കം കെടുത്തുന്ന ഈ സാര്‍ എപ്പോഴാണാവോ ഉറങ്ങുന്നത് ?
വാല്‍ക്കഷ്ണം
.....................
ഇനി ഈ സാറിനെ എങ്ങോട്ട് മാറ്റും എന്നോര്‍ത്തു തലപ്പത്തിരിക്കുന്നവര്‍ക്ക് ഉറക്കം കിട്ടാതായിരിക്കുന്നു എന്ന് തിരുവനതപുരത്തുകാര്‍ അടക്കം പറയുന്നു. മാറ്റാന്‍ വേറെ വകുപ്പുകള്‍ ഒന്നുമില്ല പോലും... ഇനി എന്ത് ചെയ്യും,,കാത്തിരുന്നു കാണാം ...
Saturday, December 22, 2007
ഋഷിരാജ് സിംഗ് .. ഒരു ഉറക്കം കെടുത്തി
Posted by അനില്‍ശ്രീ... at 10:48 AM
Labels: നാട്ടുകാര്യം, പ്രതികരണം
Subscribe to:
Post Comments (Atom)
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്. ഭവിഷ്യപുരാണത്തെ പറ്റി ...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...
9 comments:
ഋഷിരാജ് സിംഗ് ..... ഇഷ്ടന്‍ ആണ് നട്ടെല്ലുള്ള ഒരു ഐ എ എസ് -കാരന്‍ ...
ഇത് എന്റെ സ്വന്തം അഭിപ്രായം ആണ്. രാഷ്ട്രീയമായി എനിക്ക് അദ്ദേഹത്തെ കുറിച്ച് അറിയില്ല. അദ്ദേഹം ഏതെങ്കിലും ലോബിയുടെ ആളാണോ എന്നും എനിക്കറിയില്ല.
മറ്റുള്ളവര്‍ അദ്ദേഹത്തെ കുറിച്ച് എന്ത് പറയുന്നു എന്ന് അറിയാന്‍ താത്പര്യം ഉണ്ട്.
വകുപ്പില്ലാ വകുപ്പ് ഒന്ന് ഉണ്ടാക്കി ഇഷ്ടനെ അങ്ങോട്ട് മാറ്റിക്കൂടേ ?
മാഷെ ഋഷിരാജ് സിംഗ് ഐ എ എസ് -കാരനല്ല, ഐ.പി.എസ്സൂകാരനാ....
കണ്ണൂരാനെ നന്ദി .. ടൈപ് ചെയ്തു വന്നപ്പോള്‍ അങ്ങനെ ആയിപ്പോയി... തിരുത്തിയിട്ടുണ്ട് ...
ഉള്ള നട്ടെല്ല് പൊകാതെ നൊക്കാന്‍ വല്ല്യ പാടാ ഈ ലോകത്ത്..
നന്നായി എഴുത്ത്
കെളക്കാന്‍ അറിയാവുന്നവന്‍ ഏതു പാറപ്പുറത്തിരുത്തിയാലും കെളക്കും വിവേകി സാറെ..
Post a Comment