ഇന്നത്തെ തീയതി :

Saturday, December 22, 2007

ഋഷിരാജ് സിംഗ് .. ഒരു ഉറക്കം കെടുത്തി

ഋഷിരാജ് സിംഗ് ..... ഇഷ്ടന്‍ ആണ് നട്ടെല്ലുള്ള ഒരു ഐ പി എസ് -കാരന്‍ . കക്ഷി കുറെ നാള്‍ ട്രാഫിക്കില്‍ ഇരുന്നു. നേരം വെളുക്കുമ്പോള്‍ ഏതെങ്കിലും ചെക്ക് പോസ്റ്റിലോ വഴിയിലോ ക്ലീനര് ആയി നിന്നു വണ്ടിക്കരുടെ ഉറക്കം കെടുത്തി.

അപ്പോള്‍ അദ്ദേഹത്തെ കെ എസ് ഇ ബി നന്നാക്കാന്‍ വിജിലന്സിലേക്ക് മാറ്റി. അവിടെ അദ്ദേഹം സാക്ഷാല്‍ പദ്മജയെ തന്നെ റെയ്ഡ് ചെയ്തു. രാത്രി ഒക്കെ കെ എസ് ഇ ബി ഓഫീസുകലില് കടന്നു ചെന്നു അവിടുത്തെ ജീവനക്കാരുടെ 'ഉറക്കം' കെടുത്തി.

പിന്നെ കേള്‍ക്കുന്നു അദ്ദേഹം വ്യാജ സി.ഡി റെയ്ഡ് ചെയ്യുന്നു. അവിടെ ഉറക്കം കേട്ടത് ടോമിന്‍ തച്ചങ്കരി സാറിന്റെതായിരുന്നു. അപ്പോഴതാ അദ്ദേഹത്തെ മൂന്നാറിലേക്ക് വിടുന്നു.അവിടെ അദ്ദേഹം മൂലം ഉറക്കം കേട്ടത് കുറച്ചു എലികളുടെത് ആയിരുന്നു.

ഇപ്പോള്‍ ഇതാ അദ്ദേഹം മൂലം പാവം അബ്കാരികള്‍ ഉറക്കമില്ലാതെ നടക്കുന്നു. അല്ല ഇങ്ങേര്‍ക്കു ഇതെന്തിന്റെ അസുഖമാ എന്നാണ് അബ്കാരികള്‍ ചോദിക്കുന്നത്. പാവങ്ങള്‍ ഇത്തിരി കള്ള് കച്ചവടവും അതിലേറെ വ്യജക്കച്ചവടവും ആയി ഒരു കണക്കിന് ഉന്തിയും തള്ളിയും ജീവിച്ചു പോകുന്നതിന്റെ ഇടയില്‍ ആണ് ഈ സാറിന്റെ ഒരു റെയ്ഡ്. എന്നിട്ട് കുറെ കണക്കുകളും. ഒരു ദിവസം മൂന്നു ലക്ഷം ലിറ്ററെ ചെത്തുന്നുള്ളല്ലോ, പിന്നെങ്ങനെയാ നാല്‍പ്പത് ലക്ഷം ലിറ്റര്‍ വില്‍ക്കുന്നത് എന്നൊക്കെ ചോദിച്ചാല്‍ നാലാം ക്ലാസ് വരെ പോലും പഠിച്ചിട്ടില്ലാത്ത പാവം പണക്കാര്‍ എങ്ങനെ ഉത്തരം പറയാനാണ്? അതിന്റെ ഉത്തരം കിട്ടാതെ ആണ് ആ പാവങ്ങള്‍ ഉറക്കമില്ലാതെ നടക്കുന്നത്.

അല്ല , നാട്ടുകാരുടെ എല്ലാം ഉറക്കം കെടുത്തുന്ന ഈ സാര്‍ എപ്പോഴാണാവോ ഉറങ്ങുന്നത് ?

വാല്‍ക്കഷ്ണം
.....................

ഇനി ഈ സാറിനെ എങ്ങോട്ട് മാറ്റും എന്നോര്‍ത്തു തലപ്പത്തിരിക്കുന്നവര്‍ക്ക് ഉറക്കം കിട്ടാതായിരിക്കുന്നു എന്ന് തിരുവനതപുരത്തുകാര്‍ അടക്കം പറയുന്നു. മാറ്റാന്‍ വേറെ വകുപ്പുകള്‍ ഒന്നുമില്ല പോലും... ഇനി എന്ത് ചെയ്യും,,കാത്തിരുന്നു കാണാം ...

9 comments:

അനില്‍ശ്രീ... said...

ഋഷിരാജ് സിംഗ് ..... ഇഷ്ടന്‍ ആണ് നട്ടെല്ലുള്ള ഒരു ഐ എ എസ് -കാരന്‍ ...

ഇത് എന്റെ സ്വന്തം അഭിപ്രായം ആണ്. രാഷ്ട്രീയമായി എനിക്ക് അദ്ദേഹത്തെ കുറിച്ച് അറിയില്ല. അദ്ദേഹം ഏതെങ്കിലും ലോബിയുടെ ആളാണോ എന്നും എനിക്കറിയില്ല.

മറ്റുള്ളവര്‍ അദ്ദേഹത്തെ കുറിച്ച് എന്ത് പറയുന്നു എന്ന് അറിയാന്‍ താത്പര്യം ഉണ്ട്.

K.P.Sukumaran said...

വകുപ്പില്ലാ വകുപ്പ് ഒന്ന് ഉണ്ടാക്കി ഇഷ്ടനെ അങ്ങോട്ട് മാറ്റിക്കൂടേ ?

കണ്ണൂരാന്‍ - KANNURAN said...

മാഷെ ഋഷിരാജ് സിംഗ് ഐ എ എസ് -കാരനല്ല, ഐ.പി.എസ്സൂകാരനാ....

അനില്‍ശ്രീ... said...

കണ്ണൂരാനെ നന്ദി .. ടൈപ് ചെയ്തു വന്നപ്പോള്‍ അങ്ങനെ ആയിപ്പോയി... തിരുത്തിയിട്ടുണ്ട് ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഉള്ള നട്ടെല്ല് പൊകാതെ നൊക്കാന്‍ വല്ല്യ പാടാ ഈ ലോകത്ത്..

നന്നായി എഴുത്ത്

പാമരന്‍ said...

കെളക്കാന്‍ അറിയാവുന്നവന്‍ ഏതു പാറപ്പുറത്തിരുത്തിയാലും കെളക്കും വിവേകി സാറെ..

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by a blog administrator.
Unknown said...
This comment has been removed by a blog administrator.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി