ഇന്നത്തെ തീയതി :

Saturday, April 19, 2008

വീണ്ടും രക്തപ്രവാഹം (കണ്ണില്‍ നിന്ന് )

ദേ ചങ്ങനാശ്ശേരിയിലും ഫോട്ടോയില്‍ നിന്ന് രക്തപ്രവാഹം .ദീപികയില്‍ ഇന്നു വന്ന വാര്‍ത്ത കണ്ടു.

ഇത് എന്താ കഥ ? ഒരു ഫോട്ടോയില്‍ ഉള്ള മറിയത്തിന്റെ ഫോട്ടോയില്‍ നിന്ന് രക്തം വരാന്‍ എന്താണ് കാരണം. കണ്ണുനീരിന് പകരം രക്തം വരാന്‍ മാത്രം മറിയത്തിന് എന്താണ് ചിലയിടങ്ങളില്‍ ഇത്ര ദു:ഖം? എല്ലാ ഫോട്ടോയില്‍ നിന്നും ഇങ്ങനെ വരാന്‍ സാധ്യത ഉണ്ടോ? മറിയത്തിന്റെ കണ്ണില്‍ നിന്നും വരുന്ന രക്തം A+, B+, AB+ O+ , A-, B-, AB-,O- ഇതില്‍ ഏത് ഗ്രൂപ്പില്‍ പെട്ടതാകും? എല്ലാ സ്ഥലങ്ങളിലും കാണുന്ന ഫോട്ടോയിലെ രക്തം എല്ലാം ഒരേ ഗ്രൂപ്പില്‍ പെട്ടതാണോ? ആ രക്തത്തിന്റെയെല്ലാം DNA പരിശോധന നടത്തിയാല്‍ എല്ലാം ഒരേ പോലെ ഇരിക്കുമോ? ഇനി ഇത്തിരി കൂടി കടന്ന് ചിന്തിച്ചാല്‍ ചിലയിടങ്ങളില്‍ കന്യാമറിയത്തിന്റെ കണ്ണില്‍ നിന്നും, ചിലയിടങ്ങളില്‍ യേശുവിന്റെ കണ്ണില്‍ നിന്നും വരുന്ന രക്തത്തിന്റെ സാമ്പിള്‍ പരിശോധിച്ചാല്‍ അവരുടെ ബന്ധത്തെ പറ്റി കൂടുതല്‍ പഠിക്കാമല്ലോ. അങ്ങനെ അവിശ്വാസികള്‍ക്ക് ഒരു തെളിവ് നല്‍കാന്‍ സാധിക്കമല്ലോ. അല്ലാതെ അവിടെ രക്തം കണ്ടേ, ഇവിടെ രക്തം കണ്ടേ എന്നൊക്കെ വിളിച്ച് പറയാന്‍ ദീപികക്ക് ഒക്കെ നാണമാവുന്നില്ലേ? (ഇങ്ങനെ ഒക്കെ എഴുതുന്നത് വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്താനല്ല, മറിച്ച് ഈ വാര്‍ത്തകളുടെ അടിസ്ഥാനമില്ലായ്ക ആര്‍ക്കെങ്കിലും മനസ്സിലാകട്ടെ എന്നോര്‍ത്ത് മാത്രമാണ് .)

ഇതിപ്പോള്‍ വെളിയില്‍ എടുത്ത് വച്ച് ആളുകള്‍ സൂര്യനെ നോക്കാന്‍ തുടങ്ങിയിട്ടുണ്ടാകുമോ? ഇനി ഈ ഫോട്ടോ കാരണം എത്ര ആളുകള്‍ക്ക് കാഴ്ച നഷ്ടപ്പെടുമോ ആവോ? അധവാ അങ്ങനെ സംഭവിച്ചാലും ദീപിക അത് റിപ്പോര്‍ട്ട് ചെയ്യില്ലല്ലോ..

മാധ്യമങ്ങള്‍ ഇങ്ങനെയുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ എന്താ യുക്തി ? ഓഹ്.. യുക്തി ഉണ്ടല്ലോ.. ബിസ്സിനസ്സ് അല്ലേ യുക്തി.

കോട്ടയത്തിനടുത്ത് കുറച്ചു നാള്‍ മുമ്പ് നടന്ന രക്തം വരവു ഓര്‍ക്കുന്നില്ലേ..അവിടെ പോയി കണ്ണിനു കാഴ്ച്ച പോയവരെ പറ്റി വന്ന വാര്‍ത്ത മനോജിന്റെ ബ്ലോഗില്‍ ഉണ്ടായിരുന്നു. ആ ബിസ്സിനെസ്സിന്റെ "പ്രമോഷനു വേണ്ടി" ഒരു ബ്ലോഗ് വരെ ഓപ്പണ്‍ ആയിരുന്നു. ഇതാ നോക്കൂ..

വാല്‍‌ക്കഷണം :
മനോജിന്റെ ബ്ലോഗിന്റെ ലിങ്ക് തപ്പി ചെന്നപ്പോള്‍ ഈ വാര്‍ത്ത അവിടെയും കണ്ടിരുന്നു. എങ്കിലും പോസ്റ്റ് ചെയ്യുന്നു.

5 comments:

അനില്‍ശ്രീ... said...

ദേ ചങ്ങനാശ്ശേരിയിലും ഫോട്ടോയില്‍ നിന്ന് രക്തപ്രവാഹം .ദീപികയില്‍ ഇന്നു വന്ന വാര്‍ത്തയാണിത്.

ഇത് എന്താ കഥ ? ഒരു ഫോട്ടോയില്‍ ഉള്ള മറിയത്തിന്റെ ഫോട്ടോയില്‍ നിന്ന് രക്തം വരാന്‍ എന്താണ് കാരണം. കണ്ണുനീരിന് പകരം രക്തം വരാന്‍ മാത്രം മറിയത്തിന് എന്താണ് ചിലയിടങ്ങളില്‍ ഇത്ര ദു:ഖം? എല്ലാ ഫോട്ടോയില്‍ നിന്നും ഇങ്ങനെ വരാന്‍ സാധ്യത ഉണ്ടോ? മറിയത്തിന്റെ കണ്ണില്‍ നിന്നും വരുന്ന രക്തം A+, B+, AB+ O+ , A-, B-, AB-,O- ഇതില്‍ ഏത് ഗ്രൂപ്പില്‍ പെട്ടതാകും? എല്ലാ സ്ഥലങ്ങളിലും കാണുന്ന ഫോട്ടോയിലെ രക്തം എല്ലാം ഒരേ ഗ്രൂപ്പില്‍ പെട്ടതാണോ?

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

കാലമിതു കലിയുഗമ്മല്ലെ അനില്‍-ശ്രി
ഇനിയും അത്ഭുതങ്ങള്‍ സംഭവിക്കാനിരിക്കുന്നതെയുള്ളു
ഏതാനും വര്‍ഷം മുമ്പു തലയോലപറമ്പു പള്ളിയില്‍
പിന്നെ മുണ്ടക്കയത്ത് ഒരു വിട്ടില്‍
ഇനിയും..........?

ബഷീര്‍ വെള്ളറക്കാട്‌ said...

എല്ലാ യിടത്തും ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ട്‌.. അന്തവിശ്വാസികളെ പറ്റിച്ചു ജീവിക്കുന്നവര്‍ കൂടി വരുകയാണ്‌. ചാനലുകളും ,പത്രമാധ്യമങ്ങളുമെല്ലാം അന്തവിശ്വാസത്തെ പ്രൊത്സാഹിപ്പിക്കുന്നത ഉചിതമല്ല. ആള്‍ ദൈവങ്ങളുടെ കാലമായ ഇന്ന് ഇനി എന്തെല്ലാം കാണാനിരിക്കുന്നു

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

യുകതിയുടെ അവസാന നാളവും അവര്‍ ഊതികെടുത്തിയാലും
അടിയറവെക്കാന്‍ അടിമത്വവിധേയത്തിന്റെ ആഭാസ കാഴ്ചകളുമായി അവര്‍ കാത്തുനില്‍ക്കും. അടിമത്ത്വം അടിച്ചേല്‍പ്പിക്കലാകുംബോള്‍ അനീതിയാണെങ്കില്‍. സ്വമനസ്സലെയുള്ള അടിയറവെക്കലാണെങ്കില്‍ ..?

അനില്‍ശ്രീ... said...

അനൂപ്... അഭിപ്രായം പറഞ്ഞതിന് നന്ദി.

ബഷീര്‍.. എല്ലാ സമുദായങ്ങളിലും ഇതൊക്കെ ഇപ്പോള്‍ നടക്കുന്നു. കഷ്ടം എന്നേ പറയേണ്ടതുള്ളു..

ഷേരീഖ്... നന്ദി. പക്ഷേ പറഞ്ഞതിന്റെ പൊരുള്‍ അത്ര പിടി കിട്ടിയില്ല..

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി