ഇന്നത്തെ തീയതി :

Monday, April 21, 2008

ബ്ലോഗ് അക്കാദമി - നിലപാടുകള്‍

ബെര്‍ളിയുടെ ബ്ലോഗ് അക്കാദമി കൊണ്ട് എന്തു പ്രയോജനം എന്ന പോസ്റ്റില്‍ ഇട്ട കമന്റിന്റെ കാര്യകാരണങ്ങള്‍ ആണിത്. നീളം കൂടിപ്പോയത് കൊണ്ട് പോസ്റ്റ് ചെയ്യുന്നു.

********* ********* ********* ********* ********* *********

ബ്ലോഗ് അക്കാഡമിക്കാര്‍ക്ക് പിന്തുണ പോലെ കമന്റ് ഇട്ടിട്ടുള്ള ഒരാളാണ് ഞാന്‍. ശില്പ്പശാലക്ക് പോകാനോ, പ്രോല്‍സാഹനം കൊടുക്കാനോ, സാങ്കേതിക വിഞ്ജാനം പകര്‍ന്നു കൊടുക്കാനോ ഒന്നും എനിക്ക് സാധിക്കില്ല. പക്ഷേ ചെയ്യുന്നവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് തോന്നിയതിനാല്‍ കമന്റിലൂടെ പ്രോല്‍സാഹനം നല്‍കി. കാരണങ്ങള്‍ പലതാണ്. അത് എന്റെ ബ്ലോഗില്‍ ചേര്‍ക്കുന്നു.

1. കണ്ണൂരില്‍ ഇവര്‍ ഒരു ശില്പശാല നടത്തി. അതില്‍ നിന്നും ഒരു മോഹന്‍ എന്നയാളും, ഒരു ടീച്ചറും ബ്ലോഗ് തുടങ്ങി. (മറ്റ് ചിലരും തുടങ്ങി, പക്ഷേ ഓര്‍ക്കുന്നില്ല,ക്ഷമിക്കുക). മോഹന്‍ ഒരു ക്യാമറാമാന്‍ ആയതിനാല്‍ ചില നല്ല ചിത്രങ്ങള്‍ കാണാന്‍ സാധിച്ചു. ഉദാ: എച്ചിലില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ഒരു യുവാവിന്റെ ചിത്രം. എന്നെ വളരെയേറെ സ്വാധീനിച്ച ചിത്രം. അതു പോലെ പല ചിത്രങ്ങള്‍ കണ്ടിട്ടുണ്ട് എങ്കിലും, ബ്ലോഗില്‍ കിടക്കുമ്പോള്‍ ചിലപ്പോള്‍ എങ്കിലും കാണുമല്ലോ. ഞാന്‍ ഒരു സംഭവം ആണെന്ന അഹങ്കാരത്തെ ഒരു നിമിഷം എങ്കിലും അടക്കാമല്ലോ. ഇനി ടീച്ചറിന്റെ കാര്യം. ബ്ലോഗിന് സംഭാവന ഒന്നും ഇതു വരെ തന്നിട്ടില്ല എങ്കിലും ചിലപ്പോഴെങ്കിലും ടീച്ചര്‍മാരുടേയും, ഡോക്ടേഴ്സിന്റെയും, അക്കൗണ്ടന്റിയേയും, കര്‍ഷകന്റെയും ഒക്കെ സജീവ സാനിദ്ധ്യം ബ്ലോഗ് ലോകത്തിന് നല്ലതാണ് എന്ന് തോന്നി. ഇങ്ങനെ കഴിവുള്ള പല ആളുകളും ബ്ലോഗ് ലോകത്തേക്ക് വരുന്നത് നല്ല കാര്യമല്ലേ? ഇവരില്‍ ആരെങ്കിലും വിഞ്ജാനപ്രദമായ ഒരു ബ്ലോഗ് തുടങ്ങിയാല്‍ അത് എല്ലാവര്‍ക്കും വായിക്കാമല്ലോ.

2. ശില്പശാല നടത്തുന്നവര്‍ സൗജന്യമായി ഇത് നടത്തുന്നു എന്ന കണക്കു കൂട്ടല്‍ ആണുള്ളത്. അവിടെ വരുന്നവരില്‍ നിന്നോ, ബ്ലോഗ് തുടങ്ങുന്നവരില്‍ നിന്നോ കാശ് വാങ്ങുന്നതായി എനിക്ക് അറിവില്ല. അപ്പോള്‍ അത് ഒരു നല്ല കാര്യമായി തോന്നി. (അങ്ങനെ അല്ല എങ്കില്‍ ഇട്ട കമന്റ് എല്ലാം തിരിച്ചെടുക്കുന്നതായിരിക്കും).

3. ഇതില്‍ നിന്ന് ഒരു കൂട്ടായ്മ ഉണ്ടായി അത് ആരുടെ എങ്കിലും നേതൃത്വത്തില്‍ തഴച്ച് വളര്‍ന്ന് ബൂലോകം മുഴുവന്‍ വിഴുങ്ങും എന്ന് ഞാന്‍ കരുതുന്നില്ല.

4. പിന്നെ സ്വന്തം നാട്ടില്‍ നിന്ന്‍ ഒരാള്‍ ബ്ലോഗ് തുടങ്ങിയാല്‍ അത് നാടുമായി ഒരു ബന്ധം കൂടി മനസ്സില്‍ ഉറപ്പിക്കാന്‍ സഹായിച്ചാലോ എന്ന ( ഒരു പ്രവാസിയുടെ) ഒരു ആകാംക്ഷ. ഉദാ: സെബിന്‍ പണ്ട് ബസേലിയനില്‍ (കോളേജ് മാഗസിന്‍) എഴുതിയ ഒരു ലേഖനം സെബിന്റെ ബ്ലോഗില്‍ വായിച്ച എനിക്ക് ആ കോളേജിലെ എന്റെ ദിനങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍ക്കാന്‍ ഒരു നിമിത്തമായതു പോലെ ചില ലേഖനങ്ങള്‍ സന്തോഷം തരുന്നതിന് നിമിത്തം തന്നെയാണ്. അതുപോലെ അനില്‍ ഐക്കര കോട്ടയത്തെ വിശേഷങ്ങളും വിഷമതകളും എഴുതുമ്പോള്‍ എനിക്കത് ഒരു പത്ര റിപ്പോര്‍ട്ടിനേക്കാള്‍ ഇഷ്ടമാണ്.

5. ബ്ലോഗ് തുടങ്ങുന്നവര്‍ എല്ലാവരും കഥ എഴുതുന്നവരോ കവിത എഴുതുന്നവരോ അല്ല. (അതിന് ഉദാഹരണം നിരത്തേണ്ട ആവശ്യമില്ലല്ലോ.). അതു പോലെ കവിത എഴുതുന്നവരും കഥ എഴുതുന്നവരും ശാസ്ത്രരംഗത്തെ കുറിച്ച് പോസ്റ്റ് ഇടും എന്നും കരുതാനാവില്ല. അതിനാല്‍ ഇപ്പോള്‍ ബ്ലോഗില്‍ ഉള്ളവരേപ്പോലെ ആകാനാണ് എല്ലാവരും ശ്രമിക്കുന്നത് എന്ന് പറയുന്നതില്‍ കഴമ്പില്ല.

6. ഈ പറയുന്ന വിശാലനോ, ഏവൂരാനോ, ബെര്‍ളിയോ, മനുവോ, സാന്റോസോ,സുനീഷോ, രാജോ, കുറുമാനോ അല്ലെങ്കില്‍ വേണ്ട പേരെടുത്ത് കഴിഞ്ഞ ഏതെങ്കിലും ബ്ലോഗറെ പോലെ ആകണം എന്ന് ഞാന്‍ (പുതിയ ബ്ലോഗേഴ്സും) ആഗ്രഹിച്ചിട്ട് കാര്യമുണ്ടോ? ഇല്ല. എങ്കിലും ഞാനും ബ്ലോഗില്‍ പോസ്റ്റ് ഇടുന്നു , കമന്റുകള്‍ ഇടുന്നു. അപ്പോള്‍ പിന്നെ കുറച്ച് പേര്‍ കൂടി ബ്ലോഗ് ലോകത്തേക്ക് കടന്ന് വരുന്നത് നല്ല കാര്യമല്ലേ? അവര്‍ക്ക് അതിന് അറിവ് പകര്‍ന്നു കൊടുക്കുന്നത് നല്ല കാര്യമല്ലേ? തനിക്കുള്ള അറിവ് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ എന്താ തെറ്റ്?

തല്‍ക്കാലം ഇത്രയും എഴുതാനേ സമയമുള്ളു.. തന്നെയുമല്ല, ഇതിന്റെ പ്രവര്‍ത്തനം എങ്ങനെ എന്നറിയുന്നതിന് മുമ്പ് ചീത്ത വിളിക്കുന്നതും പ്രവചനങ്ങള്‍ നടത്തുന്നതും ഗര്‍ഭത്തില്‍ ഇരിക്കുന്ന കുഞ്ഞിനെ വെളിയിലെടുത്ത് കുത്തികൊല്ലുന്ന പോലെ ആകില്ലേ? ഇതിന്റെ തലേവര എന്താണെന്നും, ഈ കുഞ്ഞ് എങ്ങനെ വളരുന്നു എന്നും നോക്കാം. അതിനുള്ള ക്ഷമ പോലുമില്ലാതെ വരുന്നത് അത്ര ശരിയല്ലല്ലോ. ഏതായാലും ബ്ലോഗ് അക്കാദമിയുടെ "നല്ല പ്രവര്‍ത്തനങ്ങള്‍ക്ക്" (മാത്രം) എന്റെ ധാര്‍മിക പിന്തുണ ഉണ്ടാകും.

സുകുമാരേട്ടന്‍ പറഞ്ഞ പോലെ അക്കാദമിക്കാര്‍ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടാക്കുന്ന ഈ വിവാദങ്ങള്‍ക്ക് പുറകെ പോകാതെ തങ്ങള്‍ ആണ് ശരി എന്ന് തെളിയിക്കൂ.. അപ്പോള്‍ എല്ലാം ശരിയാകും. ഇല്ലെങ്കില്‍ ചീത്ത വിളിക്കാന്‍ ഞാനും കൂടും.....

വാല്‍ക്കഷണം.
ഇനി ഇത് ഒരു സംഘടന എന്ന രീതിയില്‍ വളര്‍ന്നാല്‍ ഇതില്‍ എനിക്ക് അംഗത്വം വേണ്ട. സംഘടനകളില്‍ രാഷ്ട്രീയം വരും , ഇലക്ഷന്‍ വരും, വോട്ട് ചെയ്യണം ഒക്കെ ഭയങ്കര പാടാണെന്നേ... ബ്ലോഗേഴ്സിനെ ഒറ്റക്കോ കൂട്ടായോ കാണുന്നതില്‍ എനിക്ക് വിരോധം ഇല്ല. അതു കൊണ്ട് ആ സ്ഥലത്ത് ആകാശം ഇടിഞ്ഞു വീഴുന്നെങ്കില്‍ എന്റെ തലയില്‍ തന്നെ വീണോട്ടെ. ആള്‍ക്കാരുമായി ഇടപഴകിയാല്‍ തന്റെ സര്‍ഗ്ഗചേതന അറ്റു പോകുമെന്നും, തന്റെ വിമര്‍ശന സ്വാതന്ത്ര്യത്തിന് അതൊരു തടസമാകുമെന്നും കരുതുന്നത് തെറ്റാണ്. മുഖത്ത് നോക്കി കാര്യങ്ങള്‍ വിളിച്ച് പറയാന്‍ ധൈര്യമില്ലാത്തവര്‍ക്കേ ആ ബുദ്ധിമുട്ട് തോന്നുകയുള്ളൂ.

13 comments:

അനില്‍ശ്രീ... said...

ബ്ലോഗ് അക്കാഡമിക്കാര്‍ക്ക് പിന്തുണ പോലെ കമന്റ് ഇട്ടിട്ടുള്ള ഒരാളാണ് ഞാന്‍. ശില്പ്പശാലക്ക് പോകാനോ, പ്രോല്‍സാഹനം കൊടുക്കാനോ, സാങ്കേതിക വിഞ്ജാനം പകര്‍ന്നു കൊടുക്കാനോ ഒന്നും എനിക്ക് സാധിക്കില്ല. പക്ഷേ ചെയ്യുന്നവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് തോന്നിയതിനാല്‍ കമന്റിലൂടെ പ്രോല്‍സാഹനം നല്‍കി. കാരണങ്ങള്‍ പലതാണ്.

ഇതിന്റെ പ്രവര്‍ത്തനം എങ്ങനെ എന്നറിയുന്നതിന് മുമ്പ് ചീത്ത വിളിക്കുന്നതും പ്രവചനങ്ങള്‍ നടത്തുന്നതും ഗര്‍ഭത്തില്‍ ഇരിക്കുന്ന കുഞ്ഞിനെ വെളിയിലെടുത്ത് കുത്തികൊല്ലുന്ന പോലെ ആകില്ലേ? ഇതിന്റെ തലേവര എന്താണെന്നും, ഈ കുഞ്ഞ് എങ്ങനെ വളരുന്നു എന്നും നോക്കാം. അതിനുള്ള ക്ഷമ പോലുമില്ലാതെ വരുന്നത് അത്ര ശരിയല്ലല്ലോ. ഏതായാലും ബ്ലോഗ് അക്കാദമിയുടെ "നല്ല പ്രവര്‍ത്തനങ്ങള്‍ക്ക്" (മാത്രം) എന്റെ ധാര്‍മിക പിന്തുണ ഉണ്ടാകും.

സുകുമാരേട്ടന്‍ പറഞ്ഞ പോലെ അക്കാദമിക്കാര്‍ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടാക്കുന്ന ഈ വിവാദങ്ങള്‍ക്ക് പുറകെ പോകാതെ തങ്ങള്‍ ആണ് ശരി എന്ന് തെളിയിക്കൂ.. അപ്പോള്‍ എല്ലാം ശരിയാകും. ഇല്ലെങ്കില്‍ ചീത്ത വിളിക്കാന്‍ ഞാനും കൂടും.....

അനില്‍ശ്രീ... said...

കൂടുതല്‍ ചോദ്യങ്ങള്‍ ഒന്നും ചോദിച്ച് എന്നെ ബുദ്ധിമുട്ടിക്കല്ലേ? ഇത് വിവാദത്തിനായി ഇട്ട പോസ്റ്റ് അല്ല. ബെര്‍ളിക്ക് കമന്റ് എഴുതിയപ്പോള്‍ നീളം കൂടിയതിനാല്‍ പോസ്റ്റ് ആക്കിയതാ..

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

നന്ദി അനില്‍ .. വളരെ നല്ല അഭിപ്രായം !

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

കാലികപ്രസക്തം. അനില്‍ നന്ദി..

G.manu said...

nalla abhiprayam :)

ഭക്തന്‍സ് said...

ഞാന്‍ ബെര്‍ളിയുടെ പോസ്റ്റില്‍ കമന്റിട്ടിരുന്നു. അതു തന്നെ ഇവിടെയും പറയട്ടെ. ബാല്യത്തില്‍ നില്‍ക്കുന്ന ഈ സംഘടനയെ വിലയിരുത്തുവാന്‍ തക്ക സമയമായിട്ടില്ല. ലെറ്റ്സ് വെയ്റ്റ് ഫോര്‍ സം ടൈം.

ഭക്തന്‍സ് said...

അഭിപ്രായങ്ങള്‍ കൊള്ളാം

മെലോഡിയസ് said...

ബ്ലോഗ് എന്ന മാധ്യമത്തെ കുറിച്ച് അറിയിക്കുന്നതും അത് വഴി പുതിയ ബ്ലാഗാക്കളെ ഇതിലേക്ക് കൊണ്ട് വരുന്നതും നല്ലത് തന്നെ. അനില്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. പിന്നെ ഇതില്‍ വരുന്നതും എഴുതുന്നതും വായിക്കുന്നതും അവരവരുടെ മനോധര്‍മ്മം അനുസരിച്ച് മാത്രം. അറിയപ്പെടുന്ന എഴുത്ത്കാര്‍ വരെ ബ്ലോഗ് തുടങ്ങിയിട്ട് ഇതൊന്നും എനിക്ക് പറ്റിയ പണിയല്ലിഷ്ട്ടാ എന്നും പറഞ്ഞ് ബ്ലോഗും പൂട്ടി പോയ ചരിത്രം ഇവിടെയുണ്ട്. അപ്പോ പറഞ്ഞ് വന്നത്. ബ്ലോഗിനെ പരിചയപ്പെടുത്തുന്ന പണിയൊക്കെ ബ്ലോഗ് അക്കാഡമി നടത്തട്ടെ. അത് മൂലം നല്ല ബ്ലോഗുകളും നല്ല എഴുത്ത്കാരും വരുന്നത് വളരെ നല്ല കാര്യമല്ലേ? അവസാനം, കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കി എന്ന പരുവത്തില്‍ ഇതൊന്നും ഇല്ലാതാവരുത്. അത്ര മാത്രം.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

നല്ല എഴുത്തുക്കാരെ പ്രോസ്താഹിപ്പിക്കുക
എന്നതാവണം അക്കാദമിയുടെ മുഖ്യലക്ഷ്യം

ബാബുരാജ് ഭഗവതി said...
This comment has been removed by the author.
ബാബുരാജ് ഭഗവതി said...

അനില്‍ശ്രീ.
ഒരേ കാര്യം ചെയ്യുന്ന ആളുകള്‍ ഒരുമിച്ചു കൂടി ഒരു സംഘടന ഉണാക്കുന്നത് ഒരിക്കലും ഒരു മോശം കാര്യമല്ല.
പുതിയ ആളുകളെ ഈ മേഖലയിലേക്കു കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ കൂടുതല്‍ നന്നായിരിക്കും...അതിനുള്ള സാധ്യതയും ഇവിടെ ഉണ്ടാകുന്നുണ്ടല്ലോ..
ഒന്നും സ്വന്തമായി എഴുതിയില്ലെങ്കിലും അഭിപ്രായപ്രകടനവുമായി മുന്നോട്ടു പോകുന്നതുപോലും നല്ലകാര്യമാണെന്നാണ് എന്റെ പക്ഷം.അതും ഒരു സര്‍ഗ്ഗാത്മക വൃത്തിയാണ്.
ഇടപെടലുകള്‍ക്ക് കാരണമാകുന്ന എന്തും സര്‍ഗ്ഗാത്മകം തന്നെ....
ഇനി ഒരു സ്വന്തം കാര്യം..
കമന്റുചെയ്യുമ്പോള്‍ ലിങ്ക് കൊടുക്കുന്നതെങ്ങിനെയാണ്?
പോസ്റ്റ് ചെയ്യുമ്പോള്‍ അതിനുള്ള മാര്‍ഗ്ഗം വ്യക്തം.
പക്ഷേ കമന്റുമ്പോള്‍ ഒന്നും കാണുന്നില്ല.
പ്രതികരിക്കുമല്ലോ?

Areekkodan | അരീക്കോടന്‍ said...

സത്യം പറഞ്ഞാല്‍ ഇത്ര അധികം വിവാദങ്ങള്‍ ഉണ്ടായതായി ഈ പോസ്റ്റ്‌ വായിച്ചപ്പോളാണ്‌ മനസ്സിലായത്‌.നേരത്തെ മലബാരി വിളിച്ച്‌ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു.അപ്പോഴും ഇതെന്താ ഇങ്ങനെയൊക്കെ പറയാന്‍ എന്ന് ഞാന്‍ ആലോചിച്ചു.ഇപ്പോളാണ്‌ കാര്യങ്ങള്‍ പിടികിട്ടിയത്‌.എങ്കില്‍ ഈ ശില്‍പശാല നമുക്ക്‌ വന്‍വിജയമാക്കണം...വരൂ ....ഏപ്രില്‍ 27 ന്‌ എല്ലാവരും കോഴിക്കോട്ടേക്ക്‌.....

അപ്പു said...

അനിലേ, കൊടുകൈ..!

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി