ഇന്ന് ഒരു വാര്‍ത്ത കേട്ടു, കണ്ടു. കോട്ടയത്ത് നാഗമ്പടത്തുള്ള തങ്കു ബ്രദറിന്റെ സ്വര്‍ഗീയ വിരുന്ന് സ്ഥലത്തേക്ക് SNDP-ക്കാര്‍ നടത്തിയ "മാര്‍ച്ച്" അക്രമാസക്തമായി, പോലീസ് ലാത്തി വീശി, കണ്ണീര്‍ വാതകം പ്രയോഗിച്ചു. മാര്‍ച്ചിനുള്ള കാരണം; തങ്കു ബ്രദര്‍ തങ്ങളുടെ ആള്‍ക്കാരെ വശീകരിച്ച് മതം മാറ്റം നടത്തുന്നു. ഇങ്ങനെ മുന്നോറോളം കുടുംബങ്ങള്‍ മതം മാറിയത്രെ.
കോട്ടയം SNDP യൂണിയന്‍ ഒരു വിധം നല്ല അംഗസംഖ്യ ഉള്ള ശാഖകള്‍ ചേര്‍ന്ന ഒരു യൂണിയന്‍ ആണെന്നാണ് എന്റെ അറിവ്. ഇങ്ങനെ മതം മാറ്റം നടക്കുന്നു എന്ന് ഇവര്‍ അറിഞ്ഞത് ഇപ്പോഴാണോ? അല്ല, എന്നുത്തരം. കോട്ടയം പട്ടണത്തിന്റെ തന്നെ പ്രാന്തപ്രദേശങ്ങളില്‍ ഉള്ള ശാഖകളില്‍ നിന്നും പലരും ഇത്തരം പ്രാര്ത്ഥനാ സഭകളിലേക്ക് പണ്ടും പോയിരുന്നു. പണ്ട് കഞ്ഞിക്കുഴി "തോമാച്ചന്‍" എന്ന വ്യാജ ദൈവത്തിന്റെ മുന്നില്‍ വണങ്ങാന്‍ എന്റെ വീടിന്റെ പരിസരത്തുള്ള പലരും വെള്ളീയാഴ്ചകളില്‍ പോയിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. അവരില്‍ പലരും ഈഴവര്‍ ആയിരുന്നു.
ഈയിടെയായി ഭക്തി വിറ്റഴിക്കപെടുന്നതിന്റെ ഭാഗമായി എല്ലാ മത വിഭാഗങ്ങളിലും ഇത്തരം ആരാധനകള്‍ ഏറുന്നു. പെന്തകോസ്തുകാര്‍ പണ്ടും ഇന്നും പറയുന്നത് , ചെയ്യുന്നത് എല്ലാം ഒന്നു തന്നെയാണ്. അവരുടെ ആള്‍ക്കാര്‍ പരസ്യമായി തന്നെ പറയുന്നത് "നീ ഞങ്ങളിലേക്ക് വരൂ, നിനക്ക് ഞങ്ങള്‍ ദൈവത്തിനെ കാട്ടിത്തരാം" എന്നാണ്. ഇത് മധ്യ തിരുവിതാംകൂറിലെ ഒരു വിധം എല്ലാവര്‍ക്കും അറിയാം. ഇത് കേട്ട് മതം മാറിയ പല ഹിന്ദു കുടുംബങ്ങളേയും എനിക്കറിയാം. അവര്‍ക്കൊക്കെ സമ്പത്തികമായി നേട്ടവും ഉണ്ടായിട്ടുണ്ട്. സാക്ഷ്യം പറയുന്നവര്‍ക്ക് ഗുണഫലം കൂടും.
അപ്പോള്‍ SNDP-ക്കാര്‍ ബോധവല്‍ക്കരണം നടത്തേണ്ടിയിരുന്നത് സ്വന്തം ശാഖകളീല്‍ ആയിരുന്നു. പല ശാഖകളിലും ഇത്തരം ആരാധനകള്‍ക്ക് പോകുന്ന പലരേയും പറഞ്ഞു വിലക്കിയിരുന്നു എന്ന് അറിയുന്നു. ബസ് ഏര്‍പ്പാടാക്കി അറുത്തുങ്കള്‍ പള്ളിയിലേക്ക് സ്ഥിരമായി ആളെ കൊണ്ടു പോകുന്ന ഈഴവരും കോട്ടയത്തുണ്ട്. അതും യൂണിയനില്‍ ഉള്ളവര്‍ക്ക് അറിയാം എന്ന് കരുതുന്നു. എന്നിട്ടും അവരെ ഒന്നും പറഞ്ഞ് മനസ്സിലാക്കാന്‍ സാധിക്കാത്ത യൂണിയന്‍ എന്തിന് തങ്കു ബ്രദറിന്റെ ആസ്ഥാനത്തേക്ക് പ്രകടനം നടത്തി എന്ന് മനസ്സിലാകുന്നില്ല.
രാഷ്ടീയക്കര്‍ തങ്കു ബ്രദറിനെതിരേയും മറ്റ് കള്ള സ്വാമികള്‍ക്കെതിരേയും നടത്തുന്ന സമരങ്ങള്‍ മനസ്സിലാക്കാം. പക്ഷേ "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്ന് പഠിപ്പിച്ച ഗുരുദേവന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്ന SNDP മറ്റൊരു മതത്തില്‍ ഉള്ള ഒരുവന്റെ ആലയത്തിലേക്ക് കല്ലെറിഞ്ഞു എന്ന് പറയുന്നത് ശരിയാണോ? (തങ്കു ബ്രദര്‍ ഒരു "ഫ്രോഡ്" ആണെന്ന് വിസ്മരിക്കുന്നില്ല. പക്ഷേ ഇവിടെ SNDP സമരത്തില്‍ അയാള്‍ ഒരു മതം മാറ്റുന്ന വ്യക്തി മാത്രമാണ്. ) തന്റെ കൂടെയുള്ളവന്‍ മറ്റു മതത്തില്‍ കുടിയേറിയാലും അവന്‍ നന്നായാല്‍ മതി എന്നങ്ങ് വിചാരിച്ചാല്‍ പോരേ?
ഇനിയെങ്കിലും SNDP ക്കാര്‍ ഇങ്ങനെയുള്ള സമരങ്ങള്‍ക്ക് പോകരുത്. അവകാശങ്ങള്‍ നേടാന്‍ സമരം ചെയ്യാം, അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ സമരം ചെയ്യാം, ജാതി വ്യവസ്ഥക്കെതിരെ സമരം ചെയ്യാം, അസമത്വത്തിനെതിരെ സമരം ചെയ്യാം, വര്‍ണ്ണ-ലിംഗ വിവേചനത്തിനെതിരെ സമരം ചെയ്യാം, ഇനി വേണമെങ്കില്‍ സംവരണം വേണം എന്ന് പറഞ്ഞും സമരം ചെയ്യാം. പക്ഷേ 'ഞങ്ങളുടെ ആള്‍ക്കാരെ കറക്കിയെടുത്ത് മതം മാറ്റുന്നേ' എന്ന് പറഞ്ഞ് സമരം ചെയ്യുന്നത് നാണക്കേടാണ് എന്നെങ്കിലും ഓര്‍ക്കുക, അത് ഗുരുദേവ ദര്‍ശനങ്ങള്‍ക്കെതിരാണ് എന്നും ഓര്‍ക്കുക.
പണം കൊണ്ട് ഭരിക്കുന്ന അഭിനവ ഗുരുവിന്റെ കാലത്ത് ഗുരുദര്‍ശനങ്ങള്‍ക്ക് എന്ത് വില അല്ലേ? ഗുരുദേവന്‍ ഇവരോട് പൊറുക്കട്ടെ. അതെങ്ങനെ: "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് " എന്ന്‍ ഗുരു പഠിപ്പിച്ചത് - ഒരു ജാതി മതം ഒരു ജാതി ദൈവം ഒരു ജാതി മനുഷ്യന് എന്നാക്കിയതും നമ്മള്‍ ഒക്കെ തന്നെയല്ലേ.
വീണ്ടും പറയുന്നു ബോധവല്‍ക്കരിക്കേണ്ടത് ശാഖാംഗങ്ങളെയാണ്. തടയേണ്ടത് സ്വന്തം ബന്ധുക്കളെയാണ്. സാമ ദാന ഭേദ ദണ്ഡം നടപ്പാക്കേണ്ടത് സ്വന്തം കുടുംബത്ത് തന്നെയാണ്. അല്ലാതെ അവരെ 'വശീകരിച്ച്' കൊണ്ടു പോകുന്ന മറ്റുള്ളവരെയല്ല.
Sunday, July 6, 2008
മത പരിവര്‍ത്തനത്തിനെതിരെ S.N.D.P
Subscribe to:
Post Comments (Atom)
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്. ഭവിഷ്യപുരാണത്തെ പറ്റി ...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...
7 comments:
ഇന്ന് ഒരു വാര്‍ത്ത കേട്ടു, കണ്ടു. കോട്ടയത്ത് നാഗമ്പടത്തുള്ള തങ്കു ബ്രദറിന്റെ സ്വര്‍ഗീയ വിരുന്ന് സ്ഥലത്തേക്ക് SNDP-ക്കാര്‍ നടത്തിയ "മാര്‍ച്ച്" അക്രമാസക്തമായി, പോലീസ് ലാത്തി വീശി, കണ്ണീര്‍ വാതകം പ്രയോഗിച്ചു. മാര്‍ച്ചിനുള്ള കാരണം; തങ്കു ബ്രദര്‍ തങ്ങളുടെ ആള്‍ക്കാരെ വശീകരിച്ച് മതം മാറ്റം നടത്തുന്നു. ഇങ്ങനെ മുന്നോറോളം കുടുംബങ്ങള്‍ മതം മാറിയത്രെ.
ബോധവല്‍ക്കരിക്കേണ്ടത് ശാഖാംഗങ്ങളെയാണ്. തടയേണ്ടത് സ്വന്തം ബന്ധുക്കളെയാണ്. സാമ ദാന ഭേദ ദണ്ഡം നടപ്പാക്കേണ്ടത് സ്വന്തം കുടുംബത്ത് തന്നെയാണ്. അല്ലാതെ അവരെ 'വശീകരിച്ച്' കൊണ്ടു പോകുന്ന മറ്റുള്ളവരെയല്ല.
ഹ ഹ ഹ! ഉഗ്രന്‍ തമാശ തന്നെ..
'ഒരു ജാതി ഒരു മതം' എന്നു പറഞ്ഞ ഗുരുവിന്‍റെ ധര്‍മ്മപരിപാലകര്‍ എല്ലാരേം ഒരു മതക്കാരാക്കണമെന്നു പറയുമോ എന്തോ..
എന്തെല്ലാം തമാശകള്‍ അനിലേ.....
തങ്കു ബ്രദര്‍ രക്ഷപെട്ടെന്നു പറഞ്ഞാല്‍ മതിയല്ലോ.പീഢിപ്പിക്കപ്പെട്ട ധ്യാന ഗുരുവിന് യേശുക്രിസ്തുവിനേക്കാളും
മാര്‍ക്കറ്റാണ് അധ്യാത്മമാര്‍ക്കറ്റില്‍.സമരത്തിനു തല്ലു കിട്ടി ചോരവീഴ്ത്തുന്ന നേതാവിന്റെ സ്ഥാനത്തിനേക്കാള്‍ കേമം.
കോവിലന്‍ പറഞ്ഞത് 'മുപ്പിലിശ്ശേരിയിലുച്ചതിരിഞ്ഞാല്‍ മുക്കാലും മൂന്നുകാലില്‍'(തട്ടകം) എന്നാണ്. മൂപ്പിത്തിരി കൂടിയപ്പോള്‍ നാഗമ്പടത്തുകാര്‍ക്കു തോന്നിയിരിക്കും ഇന്നിനി അവന്റെ നെഞ്ഞത്താവട്ടെ കാവടി എന്ന്.
ഗുരുവിന്റെ വചനങ്ങള്‍ക്കൊക്കെ നാനാര്‍ത്ഥങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു.
"ഒരുജാതി മതം
ഒരുജാതി ദൈവം
മനുഷ്യന്" എന്ന അവസ്ഥയിലാണു കാര്യങ്ങള്‍ പോകുന്നത്.
ഞാന്‍ ഈ പോസ്റ്റ് ഇട്ടത് SNDP തങ്ങളുടെ ലക്ഷ്യത്തില്‍ നിന്നും ഗുരുദേവന്റെ ദര്‍ശനങ്ങളില്‍ നിന്നും ഒക്കെ അകന്നു പൊയ്ക്കൊണ്ടേയിരിക്കുന്നു എന്ന് മനസ്സിലാക്കി തന്നെയാണ്. പല സ്വാര്‍ത്ഥ താല്പര്യങ്ങളും ഭരിക്കുന്ന ഒരു സംഘടന ആയി SNDP അധ:പതിച്ചിട്ട് കുറെ കാലമായി. ശിവഗിരിയില്‍ തന്നെ നടക്കുന്ന 'അടി' എല്ലാവരും കണ്ടു കൊണ്ടിരിക്കുന്നതാണല്ലോ. ഇതൊരു കമ്പനിയായി റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഗുരുദേവന്‍ പോലും ഓര്‍ത്തിരിക്കില്ല, ഇത് ശരിക്കും ഒരു "കമ്പനി" ആയി മാറും എന്ന്. ഇപ്പോള്‍ ലാഭം ഇല്ലാതെ സംഘടക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ എത്ര പേര്‍ കാണും ? ഇന്നലെ നടന്ന സംഭവം SNDP പോലെയുള്ള ഒരു സംഘടനയില്‍ നിന്ന് പ്രതീക്ഷിക്കാന്‍ പറ്റാത്തതാണ്.
അനില്‍ ശ്രീ..
ഈ പോസ്റ്റ് കാര്യമാത്രപ്രസകതം തന്ന.
അനില്‍,
പേരു നീട്ടി ഞാനും ഇവീടെയെത്തി,
പിന്നെ എസ്.എന്‍.ഡി.പി, എന്‍.എസ്സ്.എസ്സ്, ഇവയൊക്കെ വെറും കടലാസ് പുലികളാണു. അതിനെയൊക്കെ നോക്കാതിരിക്കയാണു നല്ലതു.
Post a Comment