ഇന്നത്തെ തീയതി :

Saturday, November 15, 2008

സ്വാമി അയ്യപ്പന്‍ വീണ്ടും അവതരിച്ചു

ദേ സ്വാമി അയ്യപ്പന്‍ പിന്നേം അവതാരം എടുത്തു.
ഏഷ്യാനെറ്റില്‍ ആണെന്ന് മാത്രം. രാത്രി 9.30ന്. ഭക്തിയും വിശ്വാസവും എങ്ങനെ വിറ്റു മുതലാക്കാം എന്ന് നമ്മെ കാണിച്ചു തന്നു കൊണ്ടിരിക്കുന്ന എല്ലാ ചാനലുകാരിലും വച്ച് ഇത്ര വലിയ ചതി ഏഷ്യാനെറ്റുകാര്‍ മാത്രമേ ചെയ്യുകയുള്ളൂ. നിര്‍ത്തിയിട്ട് ഒരു വര്‍ഷം പോലുമാകാത്ത ഒരു സീരിയല്‍ മണ്ഡലകാലം തുടങ്ങുന്നു എന്ന് കണ്ടപ്പോഴേ വീണ്ടും ആരംഭിക്കുക എന്നത് ഭക്തി തലയില്‍ കയറി ഭ്രാന്ത് പിടിച്ചു നില്‍ക്കുന്നവരെ സന്തോഷപ്പെടുത്തുമെങ്കിലും ബാക്കിയുള്ളവര്‍ക്ക് ഏഷ്യാനെറ്റിന്റെ ഈ "മണ്ടന്‍" അയ്യപ്പനേയും പരിവാരങ്ങളേയും കണ്ടു കൊണ്ടിരിക്കേണ്ട ഗതികേട് വീണ്ടും ഉണ്ടാക്കിയതില്‍ എന്റെ പ്രതിഷേധം അറിയുച്ചു കൊള്ളുന്നു.

ഇനി കഴിഞ്ഞ പ്രാവശ്യം ഏതെങ്കിലും എപ്പിസോഡ് കാണാതെ പോയിട്ടുണ്ടെങ്കില്‍ മറക്കാതെ കാണണം കേട്ടോ... ഇടിവാളിന്റെ ഈ കത്തിന് അയ്യപ്പന്‍ പുല്ലുവിലയെ കല്പ്പിച്ചിട്ടുള്ളു എന്ന് മനസ്സിലായില്ലേ? അതുപോലെ പ്രിയയുടെ ഈ പോസ്റ്റിന് ഇപ്രാവശ്യം ഈ വരവില്‍ അയ്യപ്പന്‍ മറുപടി തരും എന്ന് കരുതുന്നു.

എന്റെ അയ്യപ്പാ, നാട്ടുകാരെ മുഴുവന്‍ വടിയാക്കുന്ന ഇല്ലാക്കഥ പറയുന്ന, ഇവനെയൊക്കെ പിടിക്കാന്‍ ഈ നാട്ടില്‍ പുലിയൊന്നും ബാക്കിയില്ലേ .....എന്തുചെയ്യാം, സായിപ്പിനു വരെ ദര്‍ശനം കൊടുത്ത് സായിപ്പിനോട് വരെ മലയാളത്തില്‍ സംസാരിക്കുന്ന അയ്യപ്പന്റെ മുഖം ഇനിയും കാണണമല്ലോ... ഇന്ന് അറിയാതെ കണ്ടുപോയതാ.. ഇത് മുഴുവനും ഇവന്മാര്‍ റി-ടെലെകാസ്റ്റ് ചെയ്യാനാണ് പരിപാടി എന്ന് തോന്നുന്നു. അതോ പ്രസക്ത ഭാഗങ്ങളേ ഉള്ളോ? ഏതായാലും ഇത് ഭയങ്കര ചതിയായിപ്പോയി. കാരണം എന്റെ വീട്ടിലെ റിമോട്ട് പലപ്പോഴും സമയത്ത് കയ്യില്‍ കിട്ടാറില്ല.. കിട്ടിയാലും ചിലപ്പോള്‍ അത് വര്‍ക്ക് ചെയ്യാറില്ല.

"റിമോട്ട് വര്‍ക്കു ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ ബാക്കി ചാനലുകള്‍ അവര്‍ക്കുള്ളതാകുന്നു."

14 comments:

അനില്‍ശ്രീ... said...

ദേ സ്വാമി അയ്യപ്പന്‍ പിന്നേം അവതാരം എടുത്തു.
ഏഷ്യാനെറ്റില്‍ ആണെന്ന് മാത്രം. രാത്രി 9.30ന്. ഭക്തിയും വിശ്വാസവും എങ്ങനെ വിറ്റു മുതലാക്കാം എന്ന് നമ്മെ കാണിച്ചു തന്നു കൊണ്ടിരിക്കുന്ന എല്ലാ ചാനലുകാരിലും വച്ച് ഇത്ര വലിയ ചതി ഏഷ്യാനെറ്റുകാര്‍ മാത്രമേ ചെയ്യുകയുള്ളൂ. നിര്‍ത്തിയിട്ട് ഒരു വര്‍ഷം പോലുമാകാത്ത ഒരു സീരിയല്‍ മണ്ഡലകാലം തുടങ്ങുന്നു എന്ന് കണ്ടപ്പോഴേ വീണ്ടും ആരംഭിക്കുക എന്നത് ഭക്തി തലയില്‍ കയറി ഭ്രാന്ത് പിടിച്ചു നില്‍ക്കുന്നവരെ സന്തോഷപ്പെടുത്തുമെങ്കിലും ബാക്കിയുള്ളവര്‍ക്ക് ഏഷ്യാനെറ്റിന്റെ ഈ "മണ്ടന്‍" അയ്യപ്പനേയും പരിവാരങ്ങളേയും കണ്ടു കൊണ്ടിരിക്കേണ്ട ഗതികേട് വീണ്ടും ഉണ്ടാക്കിയതില്‍ എന്റെ പ്രതിഷേധം അറിയുച്ചു കൊള്ളുന്നു.

ജിജ സുബ്രഹ്മണ്യൻ said...

ഭക്തിയോടേ ചിലരെങ്കിലും ഇത് കാണാന്‍ ഉള്‍ലതു കൊണ്ടായിരിക്കുമല്ലോ ഇവര്‍ ഇതു ടെലികാസ്റ്റ് ചെയ്യുന്നത്.നമ്മുടെ ഒക്കെ വീടുകളീല്‍ വയസ്സായവര്‍ക്ക് ഇതൊക്കെ അല്ലേ വൈകുന്നേരങ്ങളില്‍ ഒരു രസം ഉള്ളൂ..ഞാന്‍ ഒരു സീരിയലും കാണാറില്ല.പക്ഷേ എന്റെ വീട്ടില്‍ അച്ഛന് വൈകുന്നേരം ആയാല്‍ ഈ വക സീരിയലുകള്‍ എല്ലാം കാണും.അതവരുടെ സന്തോഷം എന്നു കരുതുക.താല്പര്യം ഉള്ളവര്‍ കാണട്ടെ.അല്ലാത്തവര്‍ മിണ്ടാതിരിക്കട്ടെ

Baiju Elikkattoor said...

അയ്യപ്പനുമായി യാതൊരു ബന്ധവുമില്ലാത്ത ഉപകഥകളിലെല്ലാം കയറി നിരങ്ങുന്ന ഒരു അലവലാതി സീരിയല്‍! എന്തിന് ചാനലിനെ കുറ്റം പറയണം? നോക്കി മിഴിച്ചിരിക്കാനും ആളുണ്ടല്ലോ!!

അങ്കിള്‍ said...

കാന്താരികുട്ടി,
"വയസ്സായവര്‍ക്ക് ഇതൊക്കെ അല്ലേ വൈകുന്നേരങ്ങളില്‍ ഒരു രസം ഉള്ളൂ." ഇപ്പറഞ്ഞത് ശരിയല്ല. ഞാന്‍ പ്രതിഷേധിക്കുന്നു. ഈ സമയത്ത് ഞാന്‍ ബ്ലോഗ് വായിക്കുകയാണ്‍ ചെയ്യുന്നത്. റിമോട്ട് കണ്ട്രോള്‍ എന്റെ കൈയ്യില്‍ കിട്ടില്ല.

ജിജ സുബ്രഹ്മണ്യൻ said...

അങ്കീള്‍ വയസ്സനായോ ? ഹ ഹ ഹ തമാശ പറയല്ലേ ന്നേ. നെറ്റും ചാറ്റും ബ്ലോഗ്ഗും ഒന്നും ഇല്ലാത്ത പാവം വയസ്സന്മാരുടെ കാര്യാന്നേ ഞാന്‍ പറഞ്ഞേ..
ഇതൊരു വിവാദം ഒന്നും ആക്കണ്ടാ ട്ടോ..അടി കൂടാന്‍ ഒട്ടും താല്പര്യം ഇല്ലാ..

അനില്‍@ബ്ലോഗ് // anil said...

ഹ ഹ,
ഇപ്പോള്‍ സീസണ്‍ തോറുമാ അവതാരം.

dethan said...

കാന്താരിക്കുട്ടി പറഞ്ഞതു പോലെ കാണാന്‍ ആളുകള്‍ കൂടുതല്‍ ഉണ്ടെന്നു മനസ്സിലാക്കിയതു കൊണ്ടാണ് ഇത്തരം വേലത്തരങ്ങള്‍ ആവര്‍ത്തിക്കുന്നത്.പ്രേക്ഷകരെ അധിക കാലം വിഡ്ഡിവേഷം കെട്ടിക്കാന്‍ ചാനലുകള്‍ക്കു കഴിയില്ല.

കാന്താരിക്കുട്ടിക്ക്,
അച്ഛനോട് ഈ മണ്ടന്‍ സീരിയല്‍ കാണുന്ന നേരത്ത് ടോം & ജറി കാണാന്‍ പറയുക.

-ദത്തന്‍

Lathika subhash said...

ശരണമയ്യപ്പാ...........

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പുരാണ കഥകളാവുമ്പോള്‍ ഒരു പ്രാവശ്യം എടുത്താല്‍ മതിയല്ലൊ. എല്ലാ കൊല്ലവും റിപ്പീറ്റ് ടെലികസ്റ്റ് ചെയ്യാം. ചിലവെത്ര കുറവ്. പരസ്യമോ കൂടുതല്‍. ഭക്തരായ പ്രേക്ഷക ലക്ഷങ്ങള്‍ക്കാണെങ്കിലോ ഇഷ്ടദൈവങ്ങളെ എത്ര പ്രാവശ്യം കണ്ടാലും മടുക്കുകയില്ല. ചാനലുകാരെ ദൈവങ്ങള്‍ കണക്കിനു സഹായിക്കുന്നുണ്ടല്ലെ.

നരിക്കുന്നൻ said...

ഇതിലിപ്പോ എന്താ ഒരു കുഴപ്പം. കാണാൻ താല്പര്യമുള്ളവർ കാണട്ടേ. വേണ്ടാത്തവർക്ക് എത്ര ചാനൽ വേറെ കിടക്കുണു.

മാണിക്യം said...

അനില്‍ശ്രീ
അറിഞ്ഞില്ലേഏഷ്യാനെറ്റ് സ്റ്റാറ്
റ്റി.വി.യില്‍ ലയിക്കാന്‍ പോണു...
സ്റ്റാറ് ഇവിടെ ഫോക്സ് ..അപ്പോള്‍
ഒരു പക്ഷെ ഞങ്ങള്‍ക്ക് ഏഷ്യാനെറ്റ് കിട്ടും..

തത്വമസി!
‘ദൈവവും ഭക്തനും രണ്ടല്ല’.
എന്ന മഹത് സന്ദേശം തരുന്ന ശബരീശ്വരന്റെ സന്നിധിയിലേക്ക് തീര്‍ത്ഥാടനത്തിനു ആരംഭം കുറിക്കുന്ന ഈ സുദിനത്തില്‍ നന്മകള്‍ നേരുന്നു

സ്വാമി ശരണം! അയ്യപ്പ ശരണം

smitha adharsh said...

അതെ..എല്ലാവരും കാണട്ടെ..വീണ്ടും,വീണ്ടും കണ്ട്...

Kvartha Test said...

അനില്‍ പറഞ്ഞതു പോലെ, കുറെ ഉപകഥകള്‍ മെനഞ്ഞെടുത്തു കാണിക്കുന്നു. അയ്യപ്പന്‍ ജീവിച്ചിരുന്നെങ്കില്‍ അറിയാമായിരുന്നു സത്യാവസ്ഥ!

കാണുന്നവര്‍ കാണട്ടെ. പിന്നെ ഒരു ആശ്വാസം, കരയിപ്പിക്കുന്ന സീരിയലുകളെക്കാള്‍ നല്ലത് തന്നെ അല്പമെങ്കിലും ചിന്തിപ്പിക്കുന്ന പുരാണ സീരിയലുകള്‍.

Rejeesh Sanathanan said...

ഓ...അദ്ദേഹം വീണ്ടും എത്തിയോ.........ഇതിനിടക്ക് അയ്യപ്പനെ കണ്ടിരുന്നു ഒരു പരസ്യത്തില്‍. ഗുരുവായൂരുള്ള ശാന്തിമഠംകാരുടെ ഫ്ലാറ്റും വില്ലയും എന്‍റെ അനുഗ്രഹമുള്ളതാ...ഭക്തന്മാരെല്ലാം ഒരോന്ന് വാങ്ങണം എന്നു പറഞ്ഞ് അനുഗ്രഹിച്ച് നില്‍ക്കുന്ന അയ്യപ്പന്‍.എന്‍റെ ശബരിമല ശാസ്താവേ...നിങ്ങളിതൊന്നും കാണുന്നില്ലെ?

ഈ അയ്യപ്പന്‍റെ ‘പുനര്‍ജന്മം‘ ശബരിമലയില്‍ പോകാറുണ്ടത്രെ. എന്തായാലും ഒരു കാര്യം ഉറപ്പായി ശബരിമലയില്‍ പുലിയില്ല.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി