ഇന്നത്തെ തീയതി :

Thursday, November 27, 2008

ഇവര്‍ ഭീകരരോ അതോ പാഴ്‌ജന്മങ്ങളോ?

ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈയില്‍ ഇന്നലെ മുതല്‍ നടക്കുന്ന ഭീകര താണ്ഡവത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടന ഇതിന്റെ ഏറ്റെടുത്തു എന്ന് പറയുന്നു. ആര്‍ക്കോ വേണ്ടി പണിയെടുക്കുന്ന കൊലയാളികള്‍. ആര്‍ക്കറിയാം ഏതൊക്കെ സംഘടനകള്‍ ചേര്‍ന്നായിരിക്കും ഇപ്പോഴത്തെ ആക്രമണം പദ്ധതിയിട്ടതെന്ന്? വ്യത്യസ്ഥ മത സംഘടനകള്‍ വരെ കാണാം.

മുംബൈയില്‍ ഏറ്റവും തിരക്കുള്ളതും സഞ്ചാരികള്‍ എത്തുന്നതുമായ സ്ഥലമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. തൊട്ടടുത്ത് താജ് ഹോട്ടല്‍, ശിവാജി പാര്‍ക്ക്.. അവിടെ പോലും ജീവന്‍ സുരക്ഷിതമല്ല എന്ന് സ്ഥിതി തീര്‍ത്തും അപകടകരമാണ്. നമ്മുടെ സുരക്ഷാ ഭടന്മാര്‍ക്ക് തെറ്റ് പറ്റിയോ?

ഭീകരതക്കെതിരേ സ്വരമുയര്‍ത്താന്‍ എല്ലാ മത സംഘടനകളും മുമ്പോട്ടു വരട്ടെ. വെറുതെ "അപലപിക്കുന്നു" എന്ന് പറയാന്‍ മാത്രമല്ലേ ഇവര്‍ക്കു കഴിയൂ. അതു പോര.

ബന്ധുക്കളും സുഹൃത്തുക്കളും ജീവിക്കുന്നുണ്ടവിടെ. അവരെ കുറിച്ച് മാത്രമല്ല, എല്ലാ മനുഷ്യരേയും ഓര്‍ത്ത് മനസ്സ് വ്യാകുലപ്പെടുന്നു. എവിടെ നിന്നാണ് ആക്രമണം വരുന്നത് എന്നറിയാതെ പേടിയോടെ നടക്കേണ്ട ഒരവസ്ഥയില്‍ ജീവിക്കേണ്ടി വരുന്നത് കഷ്ടമാണ്. എങ്കിലും, തിരക്ക് പിടിച്ച ജീവിതസമരം വീണ്ടും തുടരാന്‍ മുംബൈ നിവാസികള്‍ക്ക് എത്രയും പെട്ടെന്ന് കഴിയട്ടെ. അവര്‍ക്കതിന് കഴിയും. ഒരു ഭീകരര്‍ക്കു മുമ്പിലും നാം മുട്ടു മടക്കില്ല.

ഈ കുഞ്ഞു എന്തു പിഴച്ചു? ഇതുപോലെ കുട്ടികളെ പോലും ഉപദ്രവിച്ചിട്ട് നിങ്ങള്‍ എന്ത് സ്വര്‍ഗ്ഗം നേടാനാണോ പോകുന്നത്? ഇനിയും ജീവിതങ്ങള്‍ പൊലിയാതിരിക്കട്ടെ. ഇനിയും രക്തം ഒഴുകാതിരിക്കട്ടെ. ദൈവത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ നടക്കുന്ന കൂട്ടക്കുരുതികള്‍ ഒടുങ്ങട്ടെ. പരലോകത്തെ സ്വര്‍ഗത്തിനായി ഭൂമിയില്‍ നരകം തീര്‍ക്കുന്നവരേ, നിങ്ങള്‍ക്ക് നാശം വരട്ടെ. ത്ഫൂ...

മുംബയിലെ ഭീകര ആക്രമണത്തില്‍ മരണമടഞ്ഞ എല്ലാവര്‍ക്കും ആദരാഞ്ജലികള്‍‍. ഭീകരെരെ തുരത്താന്‍ സ്വന്തം ജീവിതം അര്‍പ്പിച്ച വീരസേനാനികള്‍ക്കും സുരക്ഷാഭടന്മാര്‍ക്കും പ്രണാമം.

*********** ************** **************
തന്തക്ക് പിറക്കാഴിക ഏതെങ്കിലും സംഘടനയുടെ പേരിലോ ഏതെങ്കിലും മതത്തിന്റെ പേരിലോ ഏതെങ്കിലും ജാതിയുടെ പേരിലോ ഒക്കെ ആണ് കാണിക്കുന്നതെങ്കിലും ഇവന്മാര്‍ എല്ലാം ഒരു തന്തക്ക് പിറന്നവന്മാര്‍ ആയിരിക്കില്ല. അല്ലെങ്കില്‍ പാവം ജനങ്ങള്‍ക്ക് മേല്‍ വെടിയുതിര്‍ക്കുമ്പോള്‍ ഇവര്‍ സ്വന്തം അച്ഛനെയോ പ്രസവിച്ച അമ്മയേയോ ഓര്‍ക്കില്ലേ? പട്ടികള്‍..

27 comments:

അനില്‍ശ്രീ... said...

തന്തക്ക് പിറക്കാഴിക ഏതെങ്കിലും സംഘടനയുടെ പേരിലോ ഏതെങ്കിലും മതത്തിന്റെ പേരിലോ ഏതെങ്കിലും ജാതിയുടെ പേരിലോ ആണ് കാണിക്കുന്നതെങ്കിലും ഇവന്മാര്‍ എല്ലാം ഒരു തന്തക്ക് പിറന്നവന്മാര്‍ ആയിരിക്കില്ല. അല്ലെങ്കില്‍ പാവം ജനങ്ങള്‍ക്ക് മേല്‍ വെടിയുതിര്‍ക്കുമ്പോള്‍ ഇവര്‍ സ്വന്തം അച്ഛനെയോ പ്രസവിച്ച അമ്മയേയോ ഓര്‍ക്കില്ലേ? പട്ടികള്‍..

അരുണ്‍ കരിമുട്ടം said...

അനുശോചനം രേഖപ്പെടുത്തി കൊണ്ട് ഒന്നു പറയട്ടെ,
അവന്‍മാര്‍ കാണിച്ചത് അപ്പനില്ലായ്മ തന്നെ

അരവിന്ദ് :: aravind said...

ഇനി ഒന്നും പേടിക്കാനില്ല അനിലേ
ഗവര്‍മെന്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനാശ്വാസം പ്രഖ്യാപിച്ച് കഴിഞ്ഞു.
ചത്തു വീണ തലയൊന്നിന് ആയിരക്കണക്കിന് വെച്ചു കൊടുക്കും നമ്മുടെ ഗവര്‍മെന്റ്. കൊണ്ടു പോയി നക്കട്ടെ എന്ന് വിചാരിച്ച്.

പിന്നെ റ്റി വിയിലും ഒക്കെ നല്ല തര്‍ക്കങ്ങള്‍ ഉണ്ടാകും.

എല്ലാം മോഡി കാരണമാണെന്ന് ഒരു കൂട്ടര്‍
എല്ലാം മതേതരത്വം കാരണമാണെന്ന് മറ്റൊരു കൂട്ടര്‍
മരിച്ച പോലീസുകാരെയെല്ലാം പിന്നില്‍ നിന്ന് പോലീസുകാര്‍ തന്നെ വെടിവെച്ചതാവും എന്ന് കുറേപ്പേര്‍.
കൊന്ന തീവ്രവാദികളെല്ലാം നിഷ്കളങ്കരായ യുവാക്കളാണെന്ന് മറ്റു കറേപ്പേര്‍
ഇതിനു പിന്നില്‍ നാട്ടിലെ സകല മുസ്ലീങ്ങളുമാണെന്ന് വേറെ കുറേപ്പേര്‍
വോട്ട് കിട്ടാന്‍ രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് പിന്നേം കുറേയെണ്ണം.
മുസ്ലീങ്ങളെയെല്ലാം ഓടിച്ചാല്‍‍ ഈ പ്രശ്നം തീരുമെന്ന് വേറെ കുറേപ്പേര്‍

അങ്ങനടിച്ചടിച്ച് അടുത്ത അറ്റാക്ക് വരെ നമുക്ക് സമയം കൊല്ലാം.

തീവ്രവാദികള്‍ അവസാനം മടുത്ത് പോകുമെന്നേ. അതാണ് നമ്മുടെ അഹിംസാ നയം. ഒരു കരണക്കുറ്റിക്ക് പൊട്ടീര് കിട്ടിയാല്‍ മറു കരണവും, നടും‌പുറവും വിരിമാറും കാട്ടിക്കൊടുക്കും. ഭീരുത്വമാണെന്നൊന്നും കരുതരുത്. അതാണ് ധീരന്മാരുടെ നയം.

പിന്നെ, ചാവാത്തവര്‍ക്ക് ഇതിലൊക്കെ അഭിപ്രായം പറയാന്‍ എന്തടേ അധികാരം?

John Samuel kadammanitta (Liju Vekal) said...

മുംബൈ ആക്രമണത്തില് കൊല്ലപെട്ടവരുടെ സ്മരണക്കുമുമ്പില് തല വണക്കി കൊണ്ടു ഞാന് ചോദിക്കട്ടെ
ഇത്രയും ഞങ്ങളെ ശിക്ഷിക്കാന് എന്ത് തെറ്റാണു ഇ രാജ്യത്തെ പാവപെട്ട ജനങ്ങള് ചെയ്തത്? എന്താണ് തീവ്രവാദികളെ നിങ്ങള് ഇന്നലത്തെ ആക്രമണത്തില് നേടിയത്?

Joker said...

മുംബയിലെ ഭീകര ആക്രമണത്തില്‍ മരണമടഞ്ഞ എല്ലാവര്‍ക്കും ആദരാഞ്ജലികള്‍‍. ഭീകരെരെ തുരത്താന്‍ സ്വന്തം ജീവിതം അര്‍പ്പിച്ച വീരസേനാനികള്‍ക്കും സുരക്ഷാഭടന്മാര്‍ക്കും പ്രണാമം.

Bindhu Unny said...

ഇന്നലെ രാത്രി മുതല്‍ ആത്മരോഷം കൊണ്ടിരിക്കുകയാണ് ഞാന്‍. വേറെന്താ ചെയ്യുകയെന്നറിയില്ല. വടാ പാവാണോ കാന്താ പൊഹയാണോ ഒറിജിനല്‍ മഹാരാഷ്ട്രക്കാര്‍ എന്ന് കണ്ടുപിടിക്കുന്ന തിരക്കിലാ‍ണ് ഇവിടുത്തെ രാഷ്ടീയപാര്‍ട്ടികള്‍!

Pongummoodan said...

അനിൽശ്രീ..

നന്നായി.
അരവിയുടെ കമന്റും ശ്രദ്ധേയം.

കുഞ്ഞന്‍ said...

വീരമൃത്യു വരിച്ച സുരക്ഷ ഭടന്മാര്‍ക്കും പോലീസുകാര്‍ക്കും എന്റെ ആദരാഞ്ജലികള്‍..!

തീവ്രവാദം തുലയട്ടെ..!
അവരെ പിന്തുണക്കുന്നവരെ കല്ലെറിഞ്ഞും തീവച്ചും കൊല്ലുക, അക്കാലം വിദൂരമല്ല.

smitha adharsh said...

എന്ത് പറയണം എന്നറിയില്ല.
സത്യത്തില്‍ വിഷമം ഉണ്ട്,എല്ലാം കണ്ടിട്ട്...
ആദരാഞ്ജലികള്‍..

chithrakaran ചിത്രകാരന്‍ said...

നമ്മള്‍ അഹിംസക്കാര്‍,പരമ സാധുക്കള്‍,മനുഷ്യസ്നേഹികള്‍,
ചാവാന്‍ മാത്രം കൊള്ളുന്ന പരമ യോഗ്യര്‍.
ഭീകരാക്രമണം കനക്കാത്തത് നമ്മുടെ ആയുസ്സിന്റെ ഭാഗ്യം.

അനില്‍@ബ്ലോഗ് // anil said...

തുര്‍ക്കിയില്‍ നിന്നും വന്ന അല്‍ കബീര്‍ എന്ന കപ്പല്‍ ഇന്ത്യന്‍ സേന പിടിച്ചെടുത്തു. സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. തീവ്രവാദികള്‍ ഈ കപ്പലിലാണ് വന്നെതെന്നു കരുതുന്നു.

അക്രമികളില്‍ നിന്നും ഒരു സാറ്റലൈറ്റ് ഫോണ്‍ കിട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട്. ഇതില്‍ നിന്നും സ്ഫോടനത്തിനു മുന്‍പും പിമ്പും കറാച്ചിയിലേക്കു കോളുകള്‍ പോയിരിക്കുന്നു.

Lathika subhash said...

"മുംബയിലെ ഭീകര ആക്രമണത്തില്‍ മരണമടഞ്ഞ എല്ലാവര്‍ക്കും ആദരാഞ്ജലികള്‍‍. ഭീകരെരെ തുരത്താന്‍ സ്വന്തം ജീവിതം അര്‍പ്പിച്ച വീരസേനാനികള്‍ക്കും സുരക്ഷാഭടന്മാര്‍ക്കും പ്രണാമം."

ചിന്തകന്‍ said...


ഈ കൊടുംഭീകരതയെ അതി ശക്തമായി അപലപിക്കുന്നു

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നിരപരാധരായ മനുഷ്യര്‍ക്കുള്ള അനുശോചനം ഇവിടെ രേഖപെടുത്തുന്നു.

ഭീകരുമായി ഏറ്റുമുട്ടുന്ന ധീര ദേശാഭിമാനികളായ സൈനികര്‍ക്ക് ആയിരം അഭിവാദ്യങ്ങള്‍.

ധീരമായ പോരാട്ടത്തിനിടെ വീരമരണമടഞ്ഞ നമ്മുടെ ധീര ജവാന്‍മാര്‍ക്ക് ആദരാജ്ഞലികള്‍.

ആരോപണ പ്രത്യാരോപണങ്ങളില്‍ മുഴുകേണ്ട സമയമില്ല ഇത്. നാം ഹൈന്ദവനും, മുസല്‍മാനും കൃസ്ത്യനും മതേതരനും എല്ലാം ഒറ്റകെട്ടാ‍യി നില്‍ക്കേണ്ട സമയമാണിത്.
മറിച്ച് ചിന്തിക്കുന്നവര്‍ യഥാര്‍ത്തത്തില്‍ സഹായിക്കുന്നത് ഭീകരരെ മാത്രമാണ്.

ഇതില്‍ എങ്ങനെ രാഷ്ട്രീയ മുതലെടുപ്പ് നടത്താം എന്ന് വിഴുപ്പലക്കുന്ന നെറികേടന്മാരെ നമുക്ക് അവഗണിച്ച് തള്ളാം.

ഈ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യതാല്പര്യത്തിനു സുരക്ഷക്കും നമുക്ക് മുന്‍ഗണന നല്‍കാം. അതിനായി നമുക്കെല്ലാവര്‍ക്കും തോളോട് തോള്‍ ചേര്‍ന്ന് പോരാടാം.

ഭീകരത തോല്‍ക്കട്ടെ. മനുഷ്യത്വം ജയിക്കട്ടെ.

മാണിക്യം said...

മുംബെ ഭീകരാക്രമണത്തില്‍ മരണമടഞ്ഞ നിരപരാധികള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആദരാജ്ഞലി.

ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും ആസൂത്രിതമായ ഭീകരാക്രമണമാണ് മുംബൈയില്‍ ഉണ്ടായത്...
മരിച്ചത് മനുഷ്യരാണ്, അവരുടെ ജാതിയോ മതമോ രാഷ്ട്രീയ ചായ്‌വോ ഇവിടെ പ്രസക്തമല്ല.
ഈ ചെയ്തി ഒരു തരത്തിലും ന്യായീകരിക്കാന്‍ പറ്റുന്നതല്ല,ഭീകരാന്തരീക്ഷം രാജ്യത്തിന് സൃഷ്ടിച്ച ഈ ദുഷ്ടന്മാരോട് ഒരു ദയയും ആരും കാട്ടരുത്.
30 മണിക്കുറ് ആയിരിക്കുന്നു 125 ആളുകളുടെ ജീവതം അതി ദാരുണമായി പോലിഞ്ഞു.
താജില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്ത് കോണ്ടുവരാന്‍ തുടങ്ങി............
വല്ലാത്ത ദുഷ്ടത...
അനേകം ബന്ധുക്കളും സുഹൃത്തുക്കളും മുംബൈയിലുണ്ട്, എല്ലാവരും സുരക്ഷിതരായിരിക്കണെ എന്ന് പ്രാര്‍ത്ഥിക്കുന്നു....

Calvin H said...

ഒരിക്കലും മാപ്പര്‍ഹിക്കാത്ത ക്രൂരത...
എന്തിന്റെ പേരിലായലും, ന്യായീകരണങ്ങള്‍ ഇല്ല.
ഛീ... അവരുടെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പാന്‍ തോന്നുന്നു....

ശ്രീ said...

ഒന്നും പറയാനില്ല മാഷേ. അല്ല, നമ്മള്‍ ഇവിടെ ഇതൊക്കെ പറഞ്ഞിട്ടും എന്തു കാര്യം?

മരണമടഞ്ഞ എല്ലാവര്‍ക്കും എന്റെയും ആദരാഞ്ജലികള്‍‍... ജീവന്‍ ബലി കൊടുത്തും അവസാന നിമിഷം വരെ ഭീകരര്‍ക്കെതിരേ പ്രവര്‍ത്തിച്ച ജവാന്മാര്‍ക്ക് സല്യൂട്ട്

ശ്രീവല്ലഭന്‍. said...

I am travelling, but always trying to find the news from internet. Really shocked to see the developments in the last 36 hours. Highly condemnable act of terrorism, and I can only hope that the communal elements do not use this as another excuse for a communal riot.

തോന്ന്യാസി said...

നട്ടെല്ലില്ലാത്ത, എപ്പോഴും അപലപിയ്ക്കാന്‍ മാത്രമറിയാവുന്ന ഒരു കൂട്ടം ഭരണാധികാരികളുള്ള നാട്ടില്‍ ഇതല്ല ഇതിലപ്പുറവും നടക്കും.

ദുശ്ശാസ്സനന്‍ said...

തീവ്രവാദികള്‍ എന്ന് പറയുന്ന നായിന്‍റെ മക്കളെ നിരത്തി നിര്‍ത്തി വെടി വച്ചിട്ട് അവിടെ മുളക് പൊടി പുരട്ടുകയാ വേണ്ടത്. ഇങ്ങനൊക്കെ ചെയ്യുന്നതുകൊണ്ട് ഇവനൊക്കെ എവിടുന്നു എന്ത് കിട്ടുമെന്നാ വിചാരിച്ചിരിക്കുന്നത് ?

Unknown said...

ആദ്യം പാക്കിസ്ഥാൻ തുലയട്ടേ അവരാണ് ഈ നശിച്ച തിവ്രവാദത്തിന്റെ സൃഷ്ടാക്കൾ

krish | കൃഷ് said...

വീരമൃത്യു വരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍!

ഭീകരര്‍ തുലയട്ടെ. ഇവര്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും വാക്കുകളാലും പ്രവര്‍ത്തിയിലും മറ്റും സഹായം ചെയ്യുന്നവരെ ഒറ്റപ്പെടുത്തുക. രാജ്യദ്രോഹികള്‍!
ഇവരെ ജീവനോടെ പിടിച്ചാല്‍, ശിക്ഷ വിധിച്ചാലും അത് നടപ്പാക്കില്ലല്ലോ. ജയിലില്‍ നല്ല സുഖജീവിതമല്ലേ ഒരുക്കിക്കൊടുക്കുന്നത്.
ഒരു മുടിഞ്ഞ “മനുഷ്യാവകാശവും” പ്രീണനവും.


മുംബൈയില്‍ ഈ സംഭവങ്ങള്‍ നടക്കുന്നതിനിടെ ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ രണ്ടു പ്രാവശ്യം വെടിനിര്‍ത്തല്‍ ലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട്. അപ്പോള്‍ ഇതെല്ലാം നേരത്തെ തീരുമാനിച്ച് കരുതിക്കൂട്ടിയാണെന്ന് കരുതണം.

Appu Adyakshari said...

ഈ നശിച്ചവര്‍ഗ്ഗം, ചെകുത്താന്റെ സൈന്യംതന്നെ. ഭൂമിക്കുഭാരമായി ജനിച്ച കുറേ പാഴ് ജന്മങ്ങള്‍.. ഇവറ്റകളെ നായ്ക്കള്‍ എന്നുവിളിച്ചാല്‍, നല്ലവരായ ആ ജന്തൂക്കള്‍ക്കുപോലും അപമാനമായിപ്പോകും.

മരിച്ച നിരപരാധികള്‍ക്കും,സൈനികര്‍ക്കും ആദരാഞ്ജലികള്‍.

ഉഗ്രന്‍ said...

അനില്‍ശ്രീ... ഒരു തന്തക്ക് പിറന്നവര്‍ക്ക് കാണിക്കാന്‍ കഴിയുന്ന തെണ്ടിത്തരത്തിന്‌ ഒരു അതിരുണ്ടാവും. അതുകൊണ്ട് തന്നെ ഇവന്മാര്‍ തന്തക്ക് പിറക്കാത്തവര്‍ ആണെന്ന് ഉറപ്പിക്കാം.

@ അരവിന്ദ്
"തീവ്രവാദികള്‍ അവസാനം മടുത്ത് പോകുമെന്നേ. അതാണ് നമ്മുടെ അഹിംസാ നയം. ഒരു കരണക്കുറ്റിക്ക് പൊട്ടീര് കിട്ടിയാല്‍ മറു കരണവും, നടും‌പുറവും വിരിമാറും കാട്ടിക്കൊടുക്കും. ഭീരുത്വമാണെന്നൊന്നും കരുതരുത്. അതാണ് ധീരന്മാരുടെ നയം."
അരവിന്ദേ...കലക്കി!

കനല്‍ said...

മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ സംഘടനയുടെ പേരിലോ ആയിരുന്നില്ല അനില്‍ ഈ ആക്രമണങ്ങള്‍, ഇന്ത്യ ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ വളര്‍ച്ച പ്രാപിക്കുന്നതും സാമ്പത്തികഭദ്രത നേടിയെടുക്കുന്നതും സഹിക്കാന്‍ കഴിയാത്തവര്‍ വിലയ്ക്കെടുത്ത ജീവനുകളാണ് ഈ തീവ്രവാദികള്‍.

മതം ജാതി സംഘടനകള്‍ ഇവയുടെ പേരില്‍ തമ്മിലടിക്കുന്ന ബേസിക് സ്വഭാവം നമുക്കുള്ളതുകൊണ്ട് ആക്രമണങ്ങളെ ആ രീതിയില്‍ വിലയിരുത്തപ്പെടേണ്ടതും ഈ ശക്തികളുടെ തന്ത്രപരമായ ആവശ്യങ്ങളാണ്.

കണ്ടില്ലേ പരസ്പരം പഴിചാരി പ്രസ്താപന നടത്തുന്ന നമ്മുടെ രാഷ്ട്രിയ മതസാമൂഹിക നേതാക്കന്മാരെ.ഈ തന്തയില്ലായ്മ കാണിച്ചവരെ ഒറ്റക്കെട്ടായി നേരിടാന്‍ നമുക്ക് കഴിയട്ടേന്ന് പ്രാര്‍ത്ഥിക്കൂന്നു.

പാര്‍ത്ഥന്‍ said...

രാജ്യത്തിന്റെ രക്ഷയ്ക്കായി ജീവൻ ബലിയർപ്പിക്കേണ്ടിവന്ന വീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ഇന്ത്യയുടെ വളർച്ചയിൽ അസന്തുഷ്ടിയുള്ളവരും ഭീതിയുള്ളവരും ആയിരിക്കും ഇതിനുപിന്നിൽ ഉണ്ടായിരിക്കുക എന്ന് നിസ്സംശയം പറയാം. അത് പുറത്തുള്ളവരോ അകത്തുള്ളവർതന്നെയോ ആയിക്കോട്ടെ. ഇത്തരം ഒരു ആക്രമണശൃഘലയ്ക്ക് രാജ്യത്തിന്റെ ഉള്ളിൽ തന്നെയുള്ളവർ സഹായം ചെയ്തുകൊടുക്കാതെ ഇത് സാദ്ധ്യമല്ല. അതുകൊണ്ട് പാക്കിസ്ഥാന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നതിലും കൂടുതൽ, രജ്യത്തിനകത്തുള്ള ക്ഷുദ്രജീവികളെ കണ്ടുപിടിച്ചു നശിപ്പിക്കുന്നതിനായിരിക്കണം സർക്കാർ പ്രാധാന്യം കൊടുക്കേണ്ടത്‌.

ബഷീർ said...

ധീര ജവാന്മാര്‍ക്ക്‌ ആദരാജ്ഞലികള്‍ !

പാര്‍ത്ഥന്റെ കമന്റിനു താഴെ ഒരു കയ്യൊപ്പ്‌

ഭീകരതയ്ക്ക്‌ മതത്തിന്റെ ലേബല്‍ ചാര്‍ത്തപ്പെടുന്നത്‌ കൊണ്ട്‌ തന്നെ പിറകില്‍ പ്രവര്‍ത്തിക്കുന്ന വന്‍ സ്രാവുകള്‍ പലപ്പോഴും രക്ഷപ്പെടുന്നു. പരസ്പരം പഴിചാരുന്നതിനിടയ്ക്ക്‌ കുറുക്കന്മാര്‍ അവരുടെ അടുത്ത ലക്ഷ്യത്തിനായി തയ്യാറെടുക്കുന്നു. രാജ്യസുരക്ഷയില്‍ വന്ന വലിയ പാളിച്ചയും രാജ്യത്തിനകത്തു നിന്നുള്ള സഹായവും അന്വേഷണവിധേയമാക്കി യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക്‌ കഴിയട്ടെ.

prasad said...

നമ്മുടെ രാജ്യത്തിനു വേണ്ടി പൊരുതിമരിച്ച നമ്മുടെയെല്ലാം അഭിമാനമായ വീരനമാരെയാണ്‌ നമ്മള്‍ ആരാധിക്കേണ്ടത്‌..അല്ലാതെ ഈ നശിച്ച രാഷ്ട്രീയക്കാരെയല്ല..ആ ധീര യൊദ്ധാക്കള്‍ക്ക്‌ എന്റെ ആദരാഞ്ജലികള്‍..അവരുടെ ആത്മാവിന്‌ ശാന്തിനല്‍കുവാന്‍ ന്മുക്കേവര്‍ക്കും ദൈവത്തോട്‌ പ്രാര്‍ഥിക്കാം..ഭീകരന്മാരെ നിങ്ങളെ പ്രസവിച്ചതും അമ്മമാര്‍ തന്നെയല്ലെ.. അമ്മമാരേയും കുഞ്ഞുങ്ങളേയും നിഷ്കരുണം കൊന്നൊടുക്കുകയും അനാഥരാക്കുകയും ചെയ്ത നിങ്ങള്‍ക്ക്‌ ഈ ലോകത്തിലും പരലോകത്തിലും മാപ്പില്ല..

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി