പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശകലനങ്ങള്‍ കണ്ടു. പോങ്ങുമ്മൂടന്റെ പോസ്റ്റ് വായിച്ചപ്പോള്‍ ഒരു കമന്റ് എഴുതണം എന്ന് തോന്നി, അത് ഇങ്ങനെ ഒരു പോസ്റ്റ് ആയി.
::::::::::::::::::::::::: XX ::::::::::::::::::::::
കമലാ സുരയ്യ എന്ന സഹിത്യകാരിയെ കുറിച്ചോ അവരിലെ തന്റേടിയായ സ്ത്രീയെ കുറിച്ചോ നല്ലതല്ലാതെ ഒന്നും പറയാനില്ല. ആ നിലയില്‍ അവരെ ഞാന്‍ ആദരിക്കുന്നു, ബഹുമാനിക്കുന്നു. ഇത്രയും പ്രശസ്തയായ ഒരു സ്ത്രീ മലയാളത്തിലിന്നു വരെ ഉണ്ടായിട്ടില്ല എന്നതും സത്യമാണ്.
പക്ഷേ, കമലാ ദാസ് ,കമലാ സുരയ്യ ആയതിനെ കുറിച്ച് എനിക്കുള്ള അഭിപ്രായം പറയാം. സ്വയം എന്തൊക്കെയോ ആണെന്ന് ധരിച്ച് സമൂഹത്തില്‍ എന്നും ലൈംലൈറ്റ് ആകാന്‍ ശ്രമിച്ച സ്ത്രീ ആയിരുന്നില്ലേ സുറയ്യ? അവരുടെ മതം മാറ്റം പോലും സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി ആയിരുന്നില്ലേ? പിന്നീട് ഓര്‍ത്ത് പശ്ചാത്തപിക്കുന്നതിന് പകരം അതിനെ ന്യായീകരിക്കാന്‍ പല കാരണങ്ങളും അവര്‍ പറഞ്ഞിട്ടുണ്ടാകാം. അതില്‍ ഒന്നാകാം അമ്പലത്തില്‍ പോകാന്‍ വന്ന അയല്പക്കക്കാര് അവരെ കണ്ട് തിരികെ പോയി എന്ന മുടന്തന്‍ ന്യായം. ഇതു പോലെയുള്ള കാര്യങ്ങള്‍ കൊണ്ട് നടന്ന മതം മാറ്റമായതിനാലാവാം ഇസ്ലാം സമൂഹത്തിലും അവര്‍ക്ക് ഒരു അംഗീകാരം നേടി കൊടുക്കാതിരുന്നത്. ഇസ്ലാം എന്തെന്നറിഞ്ഞ് എല്ലാത്തരത്തിലും അതൊരു ജീവിതചര്യ ആക്കാന്‍ ശ്രമിക്കുന്നവര്‍ മതം മാറിയാലേ ശരിക്കുള്ള ഇസ്ലാം ആകൂ എന്നാണ് എന്റെ ധാരണ. അല്ലാതെ ഹിന്ദു മതത്തിലുള്ള ചില ആചാരങ്ങള്‍ ഇസ്ലാമിലില്ല എന്നത് ഒരു മതം മാറ്റത്തിന് ന്യായീകരണമല്ല.
പലരും ചെയ്തപോലെ ഒരു സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ പോരാടുന്നതിന് കമലാ ദാസിന്/മാധവിക്കുട്ടിക്ക് ശക്തി ഇല്ലായിരുന്നോ? അതിനുള്ള ഏറ്റവും നല്ല ആയുധം അവരുടെ കയ്യില്‍ ഉണ്ടായിരുന്നല്ലോ. അതിനല്ലെങ്കില്‍ തൂലിക പടവാള് ആണെന്നൊക്കെ പറയുന്നതിനെന്തര്‍ത്ഥം? അത് മനസ്സിലാക്കാതെ ഒരു മതംമാറ്റം എന്ന പ്രവൃത്തി കൊണ്ട് അവര്‍ എന്തുനേടി എന്ന് കൂടി ആലോചിക്കുക.
വൈകിയ വേളയിലെ മതം മാറ്റം സമൂഹത്തില്‍ അവരെ കുറെയൊക്കെ ഒറ്റപ്പെടുത്തി എന്നത് സത്യം തന്നെ. അതില്‍ ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മതം മാറുക മാത്രമല്ല, അതു വരെ വിശ്വസിച്ചിരുന്ന മതത്തെ തള്ളിപ്പറയുക വഴി ഒരു സമൂഹത്തെയാകെ കുറ്റം പറയുകയല്ലേ അവര്‍ ചെയ്തത്. മതം മാറുക എന്നത് ഒരു കുറ്റമല്ല. തികച്ചും വ്യക്തിപരമായ കാര്യം. പക്ഷേ അത് എന്തിനുവേണ്ടി ചെയ്തു എന്നത് പ്രസക്തമാണ്. വ്യക്തിപരമായ ചില നിഗൂഢ ലക്ഷ്യങ്ങളും അതിലുണ്ടായിരുന്നു എന്ന് അവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ.
ഹിന്ദു മതത്തില്‍ പല അനാചാരങ്ങളും ഉണ്ട്. ഏവര്‍ക്കും അറിയാവുന്ന സത്യം. അത് മനസ്സിലാക്കാന്‍ കമലാ സുരയ്യക്ക് ഇത്രയും വര്‍ഷം വേണ്ടി വന്നു എന്ന് എനിക്ക് വിശ്വസിക്കാനാവില്ല. അവരുടെ അമ്മയും വിധവ ആയിരുന്നു. അവരും ഈ സമൂഹത്തില്‍ ആണല്ലോ ജീവിച്ചത്. അന്നൊന്നും കമലദാസ് മറ്റുള്ളവരുടെ ജീവിതം കണ്ടിട്ടില്ല എന്ന് കരുതുന്നോ?
എന്നും വിവാദങ്ങള്‍ ആയിരുന്നു കമലാ സുരയ്യക്ക് താല്പര്യം എന്ന് പോലും പലപ്പോഴും തോന്നിയിട്ടുണ്ട്. ചിലപ്പോഴൊക്കെ അവരുടെ ഇന്റര്‍വ്യൂ കാണുമ്പോള്‍ മനപ്പൂര്‍വ്വം അല്ലെങ്കിലും ചില നിലപാടുകള്‍ ബാലിശമല്ലേ എന്ന് തോന്നിപ്പോയിട്ടുണ്ട്.
മാധവിക്കുട്ടി/കമലാ സുരയ്യ-യുടെ സാഹിത്യത്തെ കുറിച്ച് എതിരഭിപ്രായമില്ല. പക്ഷേ വ്യക്തിപരമായി ആര്‍ക്കും മാതൃകയാക്കാന്‍ ഉള്ള മഹത്വം ഒന്നും അവരുടെ ജീവിതത്തിനില്ല എന്നാണ് എന്റെ സ്വതന്ത്ര അഭിപ്രായം. മതം മാറ്റം മാത്രമല്ല അതിന് കാരണം. അവരുടെ പല ആദര്‍ശങ്ങളും വ്യക്തമല്ലാത്തതും നേര്‍രേഖയില്‍ അല്ലാത്തതുമായേ എനിക്ക് തോന്നിയിട്ടുള്ളു. കേരളത്തില്‍ നിന്ന് പോകുന്ന സമയത്തു പോലും നാടിനെ തള്ളിപ്പറയാനേ അവര്‍ക്ക് തോന്നിയുള്ളൂ. ലക്ഷക്കണക്കിന് ആള്ക്കാര് ഇതിലും ദുരിതം അനുഭവിച്ച് നാട്ടില്‍ കഴിയുന്നില്ലേ? അവര്‍ക്കൊന്നും പോകാന്‍ മറ്റിടങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ നാട്ടില്‍ തന്നെ ജീവിതം തള്ളിനീക്കുന്നു. കമലാ സുരയ്യയെ കേരളം അവഗണിച്ചു എന്ന് അവര്‍ക്ക് തോന്നാന്‍ തന്നെ കാരണം ഞാന്‍ ആദ്യം പറഞ്ഞ "സ്വയം" എന്തൊക്കെയോ ആണെന്നുള്ള ധാരണയില്‍ നിന്നുണ്ടായതാണ്. തനിക്ക് തെറ്റാണെന്ന് തോന്നിയതിനെയെല്ലാം മതമാണെങ്കിലും നാടാണെങ്കിലും, മറ്റു നല്ലതെല്ലാം മറന്ന് തള്ളിപ്പറഞ്ഞ ഈ വ്യക്തിത്വം എങ്ങനെ മാതൃകയാകും?
മരണശേഷം ഇത് എഴുതിയത് ഔചിത്യമാണോ എന്നൊന്നും ചിന്തിക്കാന്‍ തോന്നുന്നില്ല. കമലാ സുരയ്യ എന്ന മാധവിക്കുട്ടിക്ക് "ആദരാഞ്ജലികള്‍."
53 comments:
മാധവിക്കുട്ടി/കമലാ സുരയ്യ-യുടെ സാഹിത്യത്തെ കുറിച്ച് എതിരഭിപ്രായമില്ല. പക്ഷേ വ്യക്തിപരമായി ആര്‍ക്കും മാതൃകയാക്കാന്‍ ഉള്ള മഹത്വം ഒന്നും അവരുടെ ജീവിതത്തിനില്ല എന്നാണ് എന്റെ സ്വതന്ത്ര അഭിപ്രായം. മതം മാറ്റം മാത്രമല്ല അതിന് കാരണം. അവരുടെ പല ആദര്‍ശങ്ങളും വ്യക്തമല്ലാത്തതും നേര്‍രേഖയില്‍ അല്ലാത്തതുമായേ എനിക്ക് തോന്നിയിട്ടുള്ളു. കേരളത്തില്‍ നിന്ന് പോകുന്ന സമയത്തു പോലും നാടിനെ തള്ളിപ്പറയാനേ അവര്‍ക്ക് തോന്നിയുള്ളൂ. ലക്ഷക്കണക്കിന് ആള്ക്കാര് ഇതിലും ദുരിതം അനുഭവിച്ച് നാട്ടില്‍ കഴിയുന്നില്ലേ? അവര്‍ക്കൊന്നും പോകാന്‍ മറ്റിടങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ നാട്ടില്‍ തന്നെ ജീവിതം തള്ളിനീക്കുന്നു. കമലാ സുരയ്യയെ കേരളം അവഗണിച്ചു എന്ന് അവര്‍ക്ക് തോന്നാന്‍ തന്നെ കാരണം ഞാന്‍ ആദ്യം പറഞ്ഞ "സ്വയം" എന്തൊക്കെയോ ആണെന്നുള്ള ധാരണയില്‍ നിന്നുണ്ടായതാണ്. തനിക്ക് തെറ്റാണെന്ന് തോന്നിയതിനെയെല്ലാം മതമാണെങ്കിലും നാടാണെങ്കിലും, മറ്റു നല്ലതെല്ലാം മറന്ന് തള്ളിപ്പറഞ്ഞ ഈ വ്യക്തിത്വം എങ്ങനെ മാതൃകയാകും?
അനില്‍ശ്രീ,
മാധവിക്കുട്ടി/കമലാ സുരയ്യ എന്ന വ്യക്തിക്ക് കുറ്റവും കുറവും ഒക്കെ കാണും..അവരും ഒരു മനുഷ്യജന്മം തന്നെയല്ലെ? ആരും പൂര്‍ണ്ണരല്ലല്ലോ!
ക്ഷമിക്കാമേന്നേ......
മാധവികുട്ടി എന്നാ കമല സുരയ്യ ഒരു എഴുത്തുകാരി ആയതുകൊണ്ട് മാത്രമാണ് പുറം ലോകം ആവരെ അറിയുന്നത് ആ രംഗത്ത് അവര്‍ക്ക് എന്നും ഒരു സ്ഥാനം ഉണ്ട്
ഇന്ന് നമുക്ക് നഷ്ടം വന്നിരിക്കുനത് ആ എഴുത്തുകാരിയെ ആണ്
ഇത് സാഹിത്യത്തിനുള്ള നഷ്ടമാണ്, ഭാഷക്കുള്ള നഷ്ടമാണ്
മതവും ബാക്കി കാര്യങ്ങളും അവരുടെ വ്യക്തി പരമായ കാര്യമാണ്
മതം എന്നു പറയുന്നത് ജീനിൽ കുത്തിവെച്ച സാധനം ഒന്നുമല്ലല്ലോ... നിർമ്മിച്ചും സ്വീകരിച്ചും മാറിയും ഒക്കെയാ ഓരോരുത്തരും ഓരോ മതത്തിൽ എത്തിച്ചേരുന്നത്. ഇത് ആദ്യത്തെയോ അവസാനത്തേയോ സംഭവവുമല്ല....
മതം മാറണം എന്ന് തോന്നിയപ്പോൾ അതു ചെയ്യാൻ ധൈര്യം കാണിച്ചതിനും അവർക്ക് എന്റെ അഭിനന്ദനങ്ങൾ.... ഒപ്പം ആദരാഞ്ജലികളും...
ഇത് പോങ്ങുമ്മൂടന്റെ പോസ്റ്റും അതിലെ കമന്റുകള്‍ക്കും മറുപടിയായി എഴുതിയ ഒരു പോസ്റ്റ് ആണ്. അവരെ അമ്മയായി കരുതി ആദരിക്കണം എന്നൊക്കെ കണ്ടപ്പോള്‍ എഴുതണം എന്ന് തോന്നിയത് എഴുതി എനു മാത്രം. കാല്വിന്, അവര്‍ മതം മാറാനുള്ള കാരണമായി പോങ്ങുംമൂടന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് ഈ പോസ്റ്റ് കൂട്ടിവായിക്കാന്‍ അപേക്ഷ. ഞാന്‍ എഴുതിയത് കണ്ടില്ല എന്നുണ്ടോ "മതം മാറുക എന്നത് ഒരു കുറ്റമല്ല. തികച്ചും വ്യക്തിപരമായ കാര്യം. പക്ഷേ അത് എന്തിനുവേണ്ടി ചെയ്തു എന്നത് പ്രസക്തമാണ്." അവര്‍ ഏത് മതത്തില്‍ ചേര്‍ന്നു എന്നതോ ഏത് മതത്തില്‍ നിന്ന് പോയി എന്നതോ എനിക്ക് പ്രാധാന്യമില്ലാത്ത കാര്യമാണ്.
പരസ്പരം അപമാനിക്കുന്നതും തന്നേക്കാള്‍ വലിയവന്‍ ഇല്ല എന്ന് ഭാവിക്കുന്നവരുമായ സാഹിത്യ കാരന്മാരുടെ ഇടയില്‍ വേറിട്ട ഒരു മഹത് വ്യക്തിത്വം തന്നെയായിരുന്നു അവര്‍ ,പലപ്പോഴും ഭ്രമ കല്പനകളുടെ ലോകത്ത് ആയിരുന്നു അവര്‍ എന്ന് തോന്നിയിട്ടുണ്ട് പാര്‍ടി ഉണ്ടാക്കലും മറ്റുമാണ് ഉദാഹരണം ,പക്ഷെ ഒരു നിരുപദ്രവകാരി എന്നാ നിലക്ക് മഹതി തന്നെയാണ് .തെറിക്കതുകളും ഭീഷണികളും മതപരിവര്തനത്തെ തുടര്‍ന്ന് ഉണ്ടടയതും പുതിയതായി സ്വീകരിച്ച മതത്തില്‍ നിന്നുണ്ടായ ചില എതിര്‍പ്പുകളും തന്നെ ആവാം അവരെ വിഷമിപ്പിച്ചത് ,സെലിബ്രിടികള് മതം മാറിയാല്‍ അവരുടെ മുന്‍പുണ്ടായ മതത്തെ അവഹേലിക്കല് ആണ് എന്ന് പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല ....
ആ തീരുമാനം ബാലിശമായ കാരണങ്ങള്‍ ഉദ്ധരിച്ച് ആയിരുന്നു എന്ന് പറയുന്നതിനോട് യോജിക്കുന്നു. അതിനെക്കാള്‍ കൂടിയ സുരക്ഷിതത്വം അവര്‍ക്ക് പിന്നീട് കിട്ടിയിട്ട് ഒന്നുമില്ല പുതിയ മതത്തില്‍ ....
ഒരു വ്യക്തി സെക്സ് എഴുതുകയോ മതം മാറുകയോ ചെയ്താല്‍ നമുക്ക് പൊതുജനത്തിന് എന്താണ് ?
അതവരുടെ കാര്യം ..മതം മാറിയിട്ടും കൃഷ്ണ സങ്കല്പം പോലെയുള്ള ഹൈന്ദവ രീതികള്‍ അവര്‍ വെടിഞ്ഞിരുന്നില്ല എന്നാണ് അറിയുന്നത് . ബാലിശങ്ങള്‍ ആയിരുന്നു പല അഭിപ്രായങ്ങളും എന്ന് തോന്നിയിട്ടുണ്ട്...ഞാന്‍ ഒരു മാതൃകയാണ് എന്ന അവര്‍ ഒരിക്കലും ..അവകാശപ്പെട്ടിട്ടില്ലല്ലോ ......ക്ഷമിക്കാം അത്ര തന്നെ .....
"കേരളത്തില്‍ നിന്ന് പോകുന്ന സമയത്തു പോലും നാടിനെ തള്ളിപ്പറയാനേ അവര്‍ക്ക് തോന്നിയുള്ളൂ. ലക്ഷക്കണക്കിന് ആള്ക്കാര് ഇതിലും ദുരിതം അനുഭവിച്ച് നാട്ടില്‍ കഴിയുന്നില്ലേ? "
.....................
ശരിയാണ്; തെറിയഭിഷേകം ചെയ്തവരെയും ഊമക്കത്തിലൂടെ 'ഭരണിപ്പാട്ട്' പാടിയവരെയും ഒരു പൊന്നാട എങ്കിലും അണിയിക്കാമായിരുന്നു, സുരയ്യക്ക്.
എന്നിട്ട് നാടുവിട്ടോടുമ്പോള്‍ ഇത് കൂടി പാടാമായിരുന്നു, "എന്റെ കേരളം, എത്ര സുന്ദരം.."....
കഷ്ടം; അല്ലാതെന്തു പറയാന്‍..!!!
നല്ല ‘ഒന്നാന്തരം’ ചിന്തകൾ!!!
കുറച്ച് ഇസ്ലലാമും,പേരിന് ഹൈന്ദവതയും പിന്നെ കുറച്ച് വ്യക്തിവിരോധവും, ശകലം ധാർമ്മിക രോഷവും കൂടി സമാസമം ചേർത്താൽ പിന്നെ എല്ലാ ‘കൊട്ടുകളും’ ഒരു തരം തന്നെ!
ചവിട്ടിത്തെറിപ്പിക്കാനായി സ്വയം ചെളിക്കുണ്ടുണ്ടാക്കുന്നവർ അറിയുന്നില്ലേ..ആഞ്ഞു ചവിട്ടിയാൽ ചെളി തങ്ങളുടെ നേർക്കാണ് ആദ്യം വരിക എന്ന്.!
അല്ലെങ്കിലും സങ്കുചിതക്കെന്ത് ‘ഔചിത്യം‘!
അനില്‍ശ്രീ...
മാധവിക്കുട്ടിയെ കുറിച്ച് അങ്ങിനെ ഒന്നും കരുതേണ്ടതില്ല. ഒരുപാടു വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഒരാളാണവര്‍. അവര്‍ തന്റെ മനസ്സില്‍ തോന്നിയതെല്ലാം തുറന്നു പറഞ്ഞു. മറവുകളില്ലാതെ... ഒരു പക്ഷേ ലോകത്തിലെ ഏതൊരാളേക്കാളും നിഷ്ക്കളങ്കമായി... ഈ വൈരുദ്ധ്യങ്ങളിലായിരുന്നു അവരുടെ സൌന്ദര്യം... ഒരു പക്ഷേ അതായിരുന്നിരിക്കാം അവരുടെ ആകര്‍ഷണീയത...
സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടാത്തതിനെ ചൊല്ലി അവര്‍ പറഞ്ഞു.. കേരളം എന്തു പണിയാണ് കാട്ടിയത്... എനിക്ക് അവാര്‍ഡ് ലഭിക്കേണ്ടതല്ലേ?...
അവര്‍ ഒരിക്കലും നാടിനെ തള്ളിപ്പറഞ്ഞുവെന്ന് എനിക്ക് തോന്നിയിട്ടില്ല.
അവര്‍ പരിഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്.
തന്നെ യാത്രയാക്കാന്‍ നാട്ടിലെ മുഖ്യമന്ത്രി വന്നില്ലെന്ന് ആരെങ്കിലും പരാതിപറയുമോ? അതും അവര്‍ പറഞ്ഞില്ലേ?
പക്ഷേ നാം മനസ്സില്ലാക്കേണ്ടത്,അതുകേട്ട മുഖ്യമന്ത്രി അവിടെ പോയി എന്നാണ്..
ലോകത്തില്‍ എവിടെ യെങ്കിലും അതു നടക്കുമോ?
കുറച്ചുകൊല്ലം കഴിയുമ്പോള്‍ ഈ സംഭവം നമ്മെ അത്ഭുതപ്പെടുത്തുകയില്ലേ?
നമ്മുടെ സവര്‍ണ്ണ സാഹിത്യകാരെ നോക്കുക. അവര്‍ അവരുടെ വീടിന്റെ തറവാടിന്റെ മഹത്വവും മറ്റും ഗൃഹാതുരതയോടെ വിവരിച്ചു. എന്നാല്‍ ഇന്ന് എന്റെ ഒരു സുഹൃത്ത് സൂചിപ്പിച്ചത് പോലെ അവര്‍ തറവാട്ടിലെ വേലക്കാരികളെ കുറിച്ചാണ് പറഞ്ഞത്.
അവരുടെ ചിന്തകളെ കുറിച്ച് ജീവിതത്തെകുറിച്ച് ആകുലതയോടെ നര്‍മ്മത്തോടെ ...
ഞാന്‍ അവരെ ഇഷ്ടപ്പെടുന്നു ഈ വൈരുദ്ധ്യങ്ങള്‍ക്കിടയിലും...
സത്യത്തില്‍ അതൊരു വൈരുദ്ധ്യവുമായിരുന്നില്ല..
അതായിരുന്നു അവര്‍....
പിന്നെ മതം മാറ്റം.. അവര്‍ ഏതെങ്കിലും മതത്തില്‍ ആയിരുന്നിട്ടുണ്ടോ?
അവര്‍ മതം മാറി തീര്‍ച്ചയായും അവരുടേതായ കാരണത്താല്‍.. അത് അത്രവലിയ സംഭവമാണോ? തീര്‍ച്ചയായും സംഭവമായിരുന്നു നമുക്ക്.. അവര്‍ക്കായിരുന്നില്ല. അവരെ സംഭവിച്ചിടത്തോളം ജീവിതം പോലെ , ഒരു പൂവിടരുന്നപോലെ സ്വാഭാവിക പ്രക്രിയ മാത്രം..
ആദരാഞ്ജലികള്‍...
ഊമക്കത്തുകള്‍ കിട്ടുന്നവരെല്ലാം നാടു വിട്ട് പോകാനൊരുങ്ങിയാല്‍ എത്ര പേര് നാട്ടില്‍ നിന്ന് പോകേണ്ടി വരും? ഊമക്കത്തുകള്‍ കിട്ടിയിട്ട് മാധ്യമങ്ങളില്‍ കൂടിയല്ലാതെ പരാതികള്‍ അയച്ചിരുന്നോ എന്നറിയില്ല. ശ്രദ്ധേയന്‍, കേരളം സുന്ദരമല്ല എന്നാണോ അഭിപ്രായം?
ചെറിയപാലത്തിന്റെ അഭിപ്രായം മാനിക്കുന്നു. അതില്‍ കൂടുതല്‍ ഒന്നും ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നില്ല,
തോമ്മാ.. സെലിബ്രിറ്റികള്‍ മതം മാറുന്നതിനെ പറ്റിയല്ല ഞാന്‍ പറഞ്ഞത് . പോങ്ങുംമൂടന്റെ പോസ്റ്റിലെ ചില വാചകങ്ങള്‍ ഞാന്‍ കുറിക്കട്ടെ.
"ദുർഗന്ധത്തിൽ നിന്നകന്ന് അല്പം ശുദ്ധവായു ശ്വസിക്കാനായാണെത്രെ മാധവിക്കുട്ടി പുനെയിലേയ്ക്ക് പോവുന്നത്".
"ഇന്ത്യാവിഷനിൽ ശ്രീ. സക്കറിയയുമായുള്ള സംഭാഷണത്തിൽ ഇക്കാര്യത്തെക്കുറിച്ച് അവർ പറയുന്നുണ്ട്. ഭർത്താവിന്റെ മരണശേഷം സമൂഹത്തിൽ നിന്ന് നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ; പ്രത്യേകിച്ച് വിധവയായ സ്ത്രീകൾ ദു:ശ്ശകുനങ്ങളാണെന്ന രീതിയിൽ ഹൈന്ദവർ വച്ചുപുലർത്തുന്ന അന്ധവിശ്വാസങ്ങൾ, അതുമൂലമുണ്ടാവുന്ന ഒറ്റപ്പെടലുകൾ, ഇവയൊക്കെ അവരെ വല്ലാതെ ഉലച്ചിരുന്നു.
തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന രണ്ട് സ്ത്രീകൾ രാവിലെ ക്ഷേത്രത്തിലേക്ക് പോവുന്നത് കണ്ട് (വിധവയായ) മാധവിക്കുട്ടി അവരോട് കുശലം ചോദിച്ചു എന്ന ഒറ്റ ‘അപശകുന’ത്തിന്റെ പേരിൽ ആ സ്ത്രീകൾ തിരികെ പോയി ‘ശുദ്ധി’വരുത്തിയെത്രെ!!! "
വിധവകൾക്ക് വലിയ അംഗീകാരം നൽകുന്ന മതമാണ് ഇസ്ലാം മതം എന്ന അറിവിലാണ് മാധവിക്കുട്ടി കമലാ സുരയ്യ ആയത്.
"മറ്റൊരു കാരണവും അവർ പറയാത്ത നിലയ്ക്ക് ഹിന്ദു വിശ്വാസികൾ വച്ചുപുലർത്തുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തന്നെയാവണം ആ സുമനസ്സിനെ ‘സുരയ്യ’ ആക്കി തീർത്തതെന്ന് നമുക്ക് വിശ്വസിക്കാം." ഇത്രയും കാര്യങ്ങള്‍ക്കുള്ള മറുപടി ആയാണ് ഈ കമന്റ് എഴുതി തുടങ്ങിയത്. അല്ലാതെ ഇസ്ലാമും ഹൈന്ദവതയുല്ല ഇതിലെ വിഷയം. മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ ജീവിതത്തിലെ ചില വൈരുദ്ധ്യങ്ങളും ചില ബാലിശമെന്നു തോന്നുന്ന തീരുമാനങ്ങളിലെ അനൗചിത്യങ്ങളും ഒക്കെയായിരുന്നു ഞാന്‍ കുറിച്ചത്. ഇനി ഈ പോസ്റ്റിലെ കമന്റുകള്‍ക്ക് മിക്കവാറും മറുപടി കാണില്ല എന്നു കൂടി അറിയിക്കട്ടെ. എന്റെ അഭിപ്രായം എഴുതി പോസ്റ്റ് ചെയ്തു എന്നു മാത്രം.
ഒരു സാഹിത്യകാരി എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും അവരെ ഞാന്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതു കൊണ്ട് മറുപടിയും അതിനുള്ള മറുപടിയുമായി ഇത് ഒരു വിവാദമാക്കാന്‍ ഉദ്ദേശമില്ല.
ബാബുരാജിന്റെ കമന്റ് വരുന്നതിന് മുമ്പ് എഴുതിയ കമന്റാണ് മുകളിലേത്. അത് ശ്രദ്ധിച്ചു കാണുമല്ലോ. ഏത് സാഹചര്യത്തില്‍ എഴുതിയ പോസ്റ്റ് (കമന്റ്) ആണിത് എന്ന് മനസ്സിലായി കാണുമെന്ന് കരുതുന്നു.മതം മാറ്റത്തിന് പറഞ്ഞ കാരണങ്ങളെക്കുറിച്ചു മാത്രമാണ് പരാമര്‍ശം.
അനില്‍ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളോട് വിയോജിക്കുന്നു.
"സ്വയം എന്തൊക്കെയോ ആണെന്ന് ധരിച്ച് സമൂഹത്തില്‍ എന്നും ലൈംലൈറ്റ് ആകാന്‍ ശ്രമിച്ച സ്ത്രീ ആയിരുന്നില്ലേ സുറയ്യ? അവരുടെ മതം മാറ്റം പോലും സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി ആയിരുന്നില്ലേ? അത് ശരിയാണെന്ന് തോന്നുന്നില്ല. വളരെ കൊച്ചിലെ വിധവയായ ഒരു സ്ത്രീയെ ഒരു മുപ്പതു വര്‍ഷം മുമ്പൊക്കെ സമൂഹം വളരെ മോശമായി കണ്ടിരുന്നു. പ്രത്യേകിച്ച് ഹിന്ദു സമൂഹം. അത് ഹിന്ദുക്കളുടെ കുഴപ്പമല്ല. അവരുടെ അന്ധമായ ആചാര അനുഷ്ടനങ്ങലുറെ കുഴപ്പം ആണ്. അതുകൊണ്ട് തന്നെയാണല്ലോ.. അവരെ കണ്ടതിന്റെ പേരില്‍ അമ്പലത്തില്‍ പോയ സ്ത്രീകള്‍ വീണ്ടും പോയി കുളിച്ചത്. അതായതു അങ്ങനെ കുളിച്ച സ്ത്രീകളുടെ ശരീരം വൃത്തിയായി... മനസ്സ് ഒന്നും കൂടി അശുധവുമായി. ഒരു സ്ത്രീ തന്റെ മക്കലോടോന്നിച്ചു ഒരു പുരുഷന്റെ തുണ ഇല്ലാതെ ജീവിക്കുമ്പോ ഈ മാതിരി സമൂഹം അവര്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നതിന് പകരം നിക്രുഷ്ടമയും അപവാദം പറഞ്ഞും ദ്രോഹിക്കുന്നു...അതിന്നും നടപ്പുള്ള കാര്യം തന്നെ. അപ്പൊ സുരക്ഷിത ബോധത്തിന് വേണ്ടി സ്വതവേ തന്റെടിയായ അവര്‍ മതം മാറിക്കാനും. അതിപ്പോ പണ്ടുള്ള യാതനകള്‍ മാത്രം അനുഭവിച്ച അധസ്ഥിതരെന്നു അന്നുള്ള ജന്മിയശന്മാര് വിളിച്ചിരുന്നവരും... മതം മാറിയത് സമൂഹത്തിലെ ഇതേ ഉച്ച നീചത്വങ്ങളും അന്ധമായ അനാചാരങ്ങളും കൊണ്ട് തന്നെ. സമൂഹം ചിന്തിക്കാന്‍ തുടങ്ങിയപ്പോ ഈ അനാച്ചരങ്ങക്കൊക്കെ ഒരു അറുതി വന്നിട്ടുണ്ട്. പക്ഷെ മനസ്സുകളുടെ അശുദ്ധി പൂര്‍ണമായും ശുധംയോന്നു സംശയം ഉണ്ട.
ഇനി എന്റെ അഭിപ്രായം പറയാം....അവരുടെ ജന്മം ..സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യ അവകാശങ്ങലുള്ള എകീകൃത് സിവില്‍ കോഡ് വരെയുള്ള... അമേരിക്കയിലയിരുന്നെങ്കില് അവരെ ലോകം ഇതിന്റെ ഇരട്ടി അറിയുമായിരുന്നു...ആദരിക്കുംയിരുന്നു....കാരണം...അവിടെ ഒരുതരത്തില്‍ അല്ലെങ്കില്‍ മടൊരു തരത്തില്‍ എല്ലാ സ്ത്രീകളും വിധവകള്‍ തന്നെ....ഭര്‍ത്താവു ജീവിചിരിക്കുംപോ തന്നെ...വിധവകള്‍ ആകുന്നവര്‍...
മാധവിക്കുട്ടി/കമലാ സുരയ്യ-യുടെ സാഹിത്യത്തെ കുറിച്ച് എതിരഭിപ്രായമില്ല. പക്ഷേ വ്യക്തിപരമായി ആര്‍ക്കും മാതൃകയാക്കാന്‍ ഉള്ള മഹത്വം ഒന്നും അവരുടെ ജീവിതത്തിനില്ല
ശരി ആയിരിക്കാം പക്ഷെ ഈ സന്ദര്‍ഭം അതിനു ചേര്‍ന്നതല്ല
എന്തിനു വേണ്ടി മതം മാറിയാലും എന്താ കുഴപ്പം അനിൽ? അവർ മാറിയത് വ്യക്തിപരമായ ഏതെങ്കിലും കാര്യസാദ്ധ്യത്തിനു വേണ്ടിയായിരിക്കാം, ലൈമ്ലൈറ്റിൽ വരുന്നതിനു വേണ്ടിയാവാം, ദുരാചാരങ്ങളിൽ നിന്നും വിടുതൽ നേടാൻ ആവാം...
വാട്ടെവർ... അവർക്ക് മാറണം എന്നു തോന്നി മാറി... സോ വാട്ട്? ഷർട്ട് മാറും പോലെ ഉള്ള കാര്യമേ ഉള്ളൂ അത്...
മതം എന്തോ സംഭവം ആണെന്ന് ധരിച്ച് വച്ചാലേ മതം മാറിയതിൽ (എന്തിനു വേണ്ടിയാണെങ്കിലും ) വിരോധം തോന്നേണ്ട പ്രശ്നമുള്ളൂ... അതിനു ന്യൂസ് വാല്യൂ കിട്ടിയിട്ടുണ്ടെങ്കിൽ , ചോദിച്ച ചോദ്യങ്ങൾക്ക് അവർക്ക് അപ്പോൽ തോന്നിയ പോലെ മറുപടി പറഞ്ഞെങ്കിൽ അത് ചോദിച്ചവർക്കും ന്യൂസ് വാല്യൂ ഉണ്ടാക്കിയവർക്കും ആണ് പ്രധാനപങ്ക്...
മതം മാറുക എന്ന അവരുടെ വ്യക്തിജീവിതത്തിലെ ഇഷ്യൂ എന്തിനു ശ്രദ്ധിക്കണം? അവർ ഒരു സാഹിത്യകാരിയായിരുന്നു.. അതാണ് പ്രധാനം...
പ്രിയപ്പെട്ട അനിൽശ്രീ,
ഈ ചർച്ച നമുക്ക് തുടരണോ? ഏതു മതത്തിലും, വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമൊക്കെയുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ അവർ ഈ രീതിയിൽ വിനിയോഗിച്ചു എന്ന് കണ്ടാൽ മതി. ആ തീരുമാനത്തെ മാധവിക്കുട്ടിയുടെ കുടുംബാംഗങ്ങൾ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. ഇനി ആ വിഷയം ഒരു ചർച്ചയാക്കേണ്ട സ്നേഹിതാ.
മാധവിക്കുട്ടി മതം മാറിയതുകൊണ്ട് ഹൈന്ദവസംസ്കാരം തകരുകയോ മുസ്ലീ സമുദായത്തിന് പ്രത്യേകിച്ച് എന്തെങ്കിലും മേന്മ ചാർത്തിക്കിട്ടുകയോ ചെയ്തിട്ടുണ്ടോ? ഒന്നുമില്ല. ഒരു മതവും ഏതാനും വ്യക്തികളുടെ കൊഴിഞ്ഞുപോക്കുകൊണ്ടും കൂട്ടുചേരൽകൊണ്ടും തളരുകയോ വളരുകയോ ഇല്ല.
അനിൽശ്രീയുടെ പല കാഴ്ചപ്പാടുകളും ചോദ്യങ്ങളും കഴമ്പുള്ളവതന്നെയാവാം. എന്നാൽ ഇത് തുടരരുതെന്നഭ്യർത്ഥിക്കുന്നത് നമ്മളുടെ വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടി നൽകാൻ കഴിയാത്തത്ര അകലത്തിൽ അവർ എത്തിക്കഴിഞ്ഞിരിക്കുന്നു. അവർ നൽകിയ നന്മകളും ചൊരിഞ്ഞ സ്നേഹവും മാത്രം ഈ നിമിഷം നമ്മളുടെ മനസ്സിൽ മതി.
പോങ്ങുമ്മൂടാ,
ഈ ചര്‍ച്ച തുടരാന്‍ എനിക്ക് താല്പര്യമില്ലാത്തത് കൊണ്ടാണ് ഈ കമന്റ് അവിടെ ഇടാഞ്ഞത്. ഞാന്‍ ഇത് ഒരു കമന്റ് ആയി അവിടെ ഇട്ടിരുന്നെങ്കില്‍ താങ്കളുടെ പോസ്റ്റ് തന്നെ വഴി മാറി പോയേനെ... അതാണ് എഴുതണം എന്ന് തോന്നിയത് എന്റെ ബ്ലോഗില്‍ എഴുതിയിട്ടത്. "നമ്മളുടെ വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടി നൽകാൻ കഴിയാത്തത്ര അകലത്തിൽ അവർ എത്തിക്കഴിഞ്ഞിരിക്കുന്നു" എന്ന് പറയുന്നതില്‍ കാര്യമില്ല, ഗാന്ധിയേയും ഇന്ദിരയേയും ഒക്കെ ഇപ്പോഴും വിമര്‍ശിക്കുന്നില്ലേ? :) :)
കാല്വിന്, ഞാന്‍ പറഞ്ഞല്ലോ, അവരുടെ മതം മാറ്റം എന്റെ പ്രശ്നം അല്ല. അതിനെ പറ്റി ആ പോസ്റ്റില്‍ പരാമര്‍ശം വന്നതു കൊണ്ടാണ് മറുപടിയായി ഇത്രയും എഴുതിയത്. "അവർ ഒരു സാഹിത്യകാരിയായിരുന്നു.. അതാണ് പ്രധാനം..." അതെ അതു മാത്രമാണ് എന്നെ സംബന്ധിച്ച് പ്രധാനം. പക്ഷേ പല പോസ്റ്റിലും പല കമന്റിലും പല ചര്‍ച്ചകളിലും പല മാധ്യമങ്ങളിലും അതു മാത്രമല്ല എന്ന് തോന്നി.
അപ്പോള്‍ ഈ പോസ്റ്റ് പോങ്ങുമ്മൂടന്റെ മറുടിയോടെ ഇവിടം കൊണ്ട് തീര്‍ന്നു.
അവർ നൽകിയ നന്മകളും ചൊരിഞ്ഞ സ്നേഹവും മാത്രം ഈ നിമിഷം നമ്മളുടെ മനസ്സിൽ മതി.
പൊങ്ങുമ്മൂടന്റെ പോസ്റ്റിൽ കമന്റിയത് ഇവിടെയും പോസ്റ്റുന്നു..
>>
മാധവിക്കുട്ടിയുടെ മതം മാറ്റത്തിനുള്ള കാരണം എന്താണെന്നോ മറ്റോ വിശദമായി പഠിച്ചിട്ടില്ല. എങ്കിലും അവരുടേ മതം മാറ്റമാണ് അവരെ കേരളത്തിൽ നിന്നും പറിച്ച് നടേണ്ടി വന്ന സാഹചര്യമൊരുക്കിയത് എന്നത് ഒരു വസ്തുതയാണ്. അവസാന നാളിൽ അവർ സാഹിത്യ അക്കാഡമിക്ക് ദാനം ചെയ്ത സ്ഥലത്തെ ചൊല്ലി ചില അസഹിഷ്ടുക്കളുടെ ശബ്ദം കടമെടുത്ത് യൂസഫലി കേച്ചേരിയടക്കം രംഗത്ത് വന്നിരുന്നു.
പിന്നെ, അവരുടെ തറവാട് (നാലപ്പാട് ) അത്ര ദരിദ്രമായിരുന്നില്ല എന്നാണ് അറിവ്. എന്റെ ഉമ്മയും കൂട്ടുകാരികളുമൊക്കെ സ്കൂളിൽ (നാലപ്പാട്ടെ സ്കൂൾ തന്നെ ആണെന്ന് തോന്നുന്നു ) പഠിക്കുന്ന സമയത്ത് ഉച്ച ഭക്ഷണവു മറ്റും കഴിക്കാനും വെള്ളം കുടിയ്ക്കാനും മറ്റും അവിടെ പോയിരുന്നു. ബാലാമണിയമ്മയെ പറ്റിയൊക്കെ ഉമ്മ പറയാറുണ്ട്. കൂടാതെ പാവപ്പെട്ട വിദ്യാർത്ഥികൾക്കും മറ്റു പാവങ്ങൾക്കുമെല്ലാം എന്നു ഭക്ഷണം കൊടുത്തിരുന്നുവത്രെ..
ഇവിടെ പ്രചാരകന്റെ ബ്ലോഗിൽ കമലയ്യ്ക്ക് കലിമ ചൊല്ലിയ ഓർമ്മ ഇവിടെ വായിച്ചിരുന്നു
ഇതെഴുതുന്ന സമയത്തും റേഡിയോയിൽ അവരുടെ ശബ്ദം .. ‘ എന്റെ കഥാപാത്രങ്ങളെല്ലാം ഞാനാണെന്ന് തെറ്റിദ്ധരിച്ചു .... ‘
എല്ലാ വിവാദങ്ങളും ആറടി മണ്ണിൽ ഒടുങ്ങട്ടെ..
ആദരാഞ്ജലികൾ :(
വിവാദങ്ങളൊരിക്കലും അവരെ വിട്ടൊഴിഞ്ഞിട്ടില്ല, അഥവാ കൂടെ കൊണ്ടുണ്ടക്കുകയായിരുന്നെന്ന് തന്നെ പറയാം.
വല്ലതും പറഞ്ഞാല്‍ ഏറിപ്പോവുമോയെന്ന് കരുതിയാണ് ഇന്നലെ കമന്റാഞ്ഞത്.
എന്തായാലും ഇനിയും സമയമുണ്ട്.
കമന്റ് ഡിലീറ്റിയ്തിനാല് ആള്‍ട്ടര്‍ ചെയ്ത് വീണ്ടും ഇറക്കുന്നു.
കമലാസുരയ്യയെ കുറിച്ചെഴുതാന്‍ മാത്രം ഈ "മഹാനായ" അനില്‍ശ്രീ വളര്‍ന്നു, ഇനി ഇവിടെ പലതും സംഭവിക്കും.
മരിച്ചവരെയും വിടരുത് അനില്‍ ... ഇത്രയധികം മത വിരോധം ഉള്ളതിനാലല്ലേ ഈ മതവിഷം അറിയാതെയാണെങ്കിലും പുറത്തു വരുന്നത്, പലരും കാണാത്തതും നിങ്ങള്‍ കാണുന്നു,
സുഹൃത്തേ, അനവസരത്തിലുള്ളതാണീ പോസ്റ്റ്, എത്രയോ ചര്‍ച്ചിച്ച ഈ വിഷയം നിങ്ങള്‍ കൈകാര്യം ചെയ്ത രീതി കടുത്തതായിപ്പോയി.
മതം മതം മതം, അതൊഴിവാക്കി ഒന്നു അവരെ പറ്റി പഠിക്കൂ, അനില്ശ്രീക്ക് അവരെ പറ്റി എഴുതാനുള്ള യോഗ്യത പോലുമുണ്ടാകില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു
അനില്‍@ബ്ലോഗിനും എന്തെങ്കിലും പറയാനുണ്ടാവും, ജബ്ബാറിനെ വെള്ളയടിക്കുന്ന പണി തീര്‍ന്നോ അനിലേ.
പണ്ടാരോ പറഞ്ഞത് ഓർമ്മിക്കുന്നു, ഇംഗ്ലീഷുകാര്‍ സോറി കണ്ടു പടിച്ചതിനാല് എന്തു ചെയ്താലും പ്രശ്നമില്ല, സോറിട്ടോ അതു മതിയല്ലോ
കമലാ സുരയ്യ എന്ന മാധവിക്കുട്ടിക്ക് "ആദരാഞ്ജലികള്‍." പോസ്റ്റിന്റെ അവസാനം ഇതു കണ്ടപ്പോള്‍ അതാണ് ഓര്‍മ്മ വന്നത്.
സുരേഷ്,
ഈ പോസ്റ്റ് എന്റെ പക്ഷത്ത് നിന്ന് ഞാന്‍ അവസനിപ്പിച്ചതാ,,,ഞാന്‍ പറഞ്ഞതാണ്, ഈ പോസ്റ്റ് പോങ്ങുമ്മൂടന്റെ പോസ്റ്റിന്റെ മറുപടിയായി എഴുതിയതാണെന്ന്. അതിലെ ചില പോയിന്റുകള്‍ക്കാണ് ഞാന്‍ മറുപടി ഇട്ടത്. എന്നിട്ടും ആവശ്യമില്ലാത്തതാണ് ആ കമന്റ് എന്ന് തോന്നിഅതിനാലാണ് ഡിലിറ്റ് ചെയ്തത്. ഞാന്‍ പറഞ്ഞത് തന്നെ ഇനിയും പലരും പറയും. അപ്പോള്‍ കാണാം.. ബഷീര്‍ മുകളില്‍ എഴുതിയിരിക്കുന്ന കമന്റ് മനസ്സിരുത്തി വായിക്കാനപേക്ഷ.
മാധവികുട്ടി എന്നാ കമല സുരയ്യ ഒരു എഴുത്തുകാരി ആയതുകൊണ്ട് മാത്രമാണ് പുറം ലോകം ആവരെ അറിയുന്നത് ആ രംഗത്ത് അവര്‍ക്ക് എന്നും ഒരു സ്ഥാനം ഉണ്ട്
ഇന്ന് നമുക്ക് നഷ്ടം വന്നിരിക്കുനത് ആ എഴുത്തുകാരിയെ ആണ്
ഇത് സാഹിത്യത്തിനുള്ള നഷ്ടമാണ്, ഭാഷക്കുള്ള നഷ്ടമാണ്. മതവും ബാക്കി കാര്യങ്ങളും അവരുടെ വ്യക്തി പരമായ കാര്യമാണ്
മതവും ബാക്കി കാര്യങ്ങളും അവരുടെ വ്യക്തി പരമായ കാര്യമാണ്മധവിക്കുട്ടി എഴുത്തുകാരി മാത്രമായതുകൊണ്ടല്ല ഇന്ന് നമ്മള് കണുന്ന പോലെ അവര്‍ അറിയപ്പെട്ടത്
മാധവിക്കുട്ടി മഹത്തായ എഴുത്തുകാരിയാണെന്ന് എനിക്കഭിപ്രായമില്ല. ഭേദപ്പെട്ട കുറച്ച് കഥകളും കവിതകളും അവര്‍ എഴുതി.
എഴുത്തുകാരിയുടെ സര്‍ഗ്ഗാത്മകതയേക്കാള്‍ അവര്‍ തിളങ്ങി നിന്നത് വിവാദങ്ങളിലായിരുന്നു. സ്വജീവിതത്തിലെ മറച്ചു വക്കേണ്ട ഏടുകള്‍ പൊതുജനത്തിനു ഭാഷ്യം ചമക്കാന്‍ ഇട്ടുകൊടുത്തിടത്ത് അവരുടെ വിശ്വാസ്യത തകര്‍ന്നു.
മതം വ്യക്തിപരമാണെങ്കില്‍ മതം മാറ്റവും വ്യക്തിപരവും ആണ്. അതിനു വിശദീകരണം നടത്തുന്നത് മോശമാണ്. മതം മാറിയ ശേഷം മാധ്യമങ്ങളിലൂടെ അതിനെ ന്യായീകരിച്ചും, പഴയ മതത്തെ വിമര്‍ശിച്ചും, പുതിയ മതം കൊണ്ടുണ്ടായ ബുദ്ധിമുട്ടുകള്‍ എണ്ണിപ്പറഞ്ഞും അവര്‍ വിലപിച്ചത് വളരെ മോശമായിപ്പോയി.
Kamala Das was an artist first and a writer second.The chemistry of an artist is rather complex and it contains both good and bad,strngth and weakness..
ന്നാ അങ്ങനെയാവട്ടെ... ബാക്കി പോങ്ങ്സിന്റെ ബ്ലോഗിൽ
അനിലിന്റെ പോസ്റ്റ് ശ്രദ്ധയോടെ വായിച്ചു...അതിലെ പല പ്രസ്താവനകളും അബദ്ധ ജടിലമാണ് എന്ന് പറയാതെ വയ്യ...നമ്മുടെ പരിമിതമായ അളവ് കോല് വച്ചു കൊണ്ട് ബൌധിക ലോകത്തുള്ള പലരെയും വിധിക്കാന്‍ ശ്രമിക്കുന്നത് ബാലിശമാണ്...ക്രിയേറ്റിവിറ്റി യുടെയും കഥാ രചനയുടെയും ലോകത്ത് ജീവുക്കുന്നവരെ പ്രത്യേകിച്ചും...താങ്കളുടെ ചില പ്രസ്താവനകളെ ഒന്നു വിലയിരുത്തിക്കോട്ടേ ???
1)സ്വയം എന്തൊക്കെയോ ആണെന്ന് ധരിച്ച് സമൂഹത്തില്‍ എന്നും ലൈംലൈറ്റ് ആകാന്‍ ശ്രമിച്ച സ്ത്രീ ആയിരുന്നില്ലേ സുറയ്യ?
ലൈംലൈറ്റ് ആഗ്രഹങ്ങള്‍ മുറ്റി നില്ക്കുന്ന യുവത്വത്തില്‍ എല്ലാവരെയും കൊതിപ്പിച്ച് കഥാകാരിയാണ് കമല എന്നത് ഓര്‍ക്കാതെ ഇത്തരം ഒരു ആരോപണം നടത്തിയത് തെറ്റി..൯ ആം വയസില്‍ മുന്‍ നിരയില്‍ കഥയെഴുതി അവര്‍ ലോകത്തെ ഞെട്ടിച്ചു. 22 ആം വയസ്സില്‍ ആദ്യ അവാര്‍ഡ് നേടി. ഇങ്ങനെ എന്നും അദ്ഭുതത്തിനു വഴി വെച്ച ജീവിച്ച വ്യക്തിക്ക് പ്രായം ഏറെ ആയപ്പോള്‍ വാര്‍ത്തയില്‍ നിറയാന്‍ മാത്രമായി മതം മാറ്റം നടത്തി എന്നത് വസ്തുതാ വിരുദ്ധമാണ് അനിലേ...
ആ കാലഖട്ടത്തില്‍ ചുള്ളിക്കാടും ബുദ്ധ മതത്തിലേക്ക് ചേക്കേറിയിരുന്നു...ഇതിനെയൊക്കെ എങ്ങനെയാണ് വാര്‍ത്തക്ക് വേണ്ടി എന്ന് പറയുക...??
അങ്ങനെ എങ്കില്‍ മോഹന്‍ലാല്‍ ഓഷോ യുടെ അപ്രഖ്യാപിത അമ്ബാസദര് ആയിരിക്കുന്നതും ഈ ലൈംലൈറ്റ് മോഹിച്ചാണോ??
മേധാപട്കര്‍ , മഹാശ്വേത തുടങ്ങിയവര്‍ പൊതു പ്രവര്‍ത്തനം നടത്തുന്നതോ???
മതം വസ്ത്രം പോലെ ഉരിഞ്ഞു കളയാം എന്ന വസ്തുത കാണിച്ച തരുകയാണ് അവര്‍ ചെയ്തത്...ഞാന്‍ ജന്മം കൊണ്ട് ക്രിസ്ത്യാനി ആയതോ നിങ്ങള്‍ ഹിന്ദു ആയതോ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നല്ലേ താങ്കളുടെ ഈ വികല പ്രസ്താവന സൂചിപ്പിക്കുന്നത്??
2) ഇസ്ലാം എന്തെന്നറിഞ്ഞ് എല്ലാത്തരത്തിലും അതൊരു ജീവിതചര്യ ആക്കാന്‍ ശ്രമിക്കുന്നവര്‍ മതം മാറിയാലേ ശരിക്കുള്ള ഇസ്ലാം ആകൂ എന്നാണ് എന്റെ ധാരണ.
ആ ധാരണ തികച്ചും സത്യമാണ്..കമലക്ക് ആ ധാരണ വ്യക്തമായി ഉണ്ടായിരുന്നു എന്നും, പല പണ്ടിതരില്‍ നിന്നും സംശയ നിവാരണം നടത്തി എന്നും പാളയം പള്ളി ഇമാം തന്നെ വെളിപ്പെടുത്തിയത് ഇന്നലെ മനോരമ ന്യൂസില്‍ കണ്ടു. ശ്രദ്ധിച്ച് കാണുമല്ലോ??
3) ലക്ഷക്കണക്കിന് ആള്ക്കാര് ഇതിലും ദുരിതം അനുഭവിച്ച് നാട്ടില്‍ കഴിയുന്നില്ലേ? അവര്‍ക്കൊന്നും പോകാന്‍ മറ്റിടങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ നാട്ടില്‍ തന്നെ ജീവിതം തള്ളിനീക്കുന്നു.
ചിരി വരുന്നുണ്ട് അനിലേ....ഒരു ടിപ്പിക്കല്‍ മലയാളി സംസാരം കേള്‍ക്കുമ്പോള്‍...
ഒരു അമ്മ മനസ്സോടെ കേരളത്തില്‍ ജീവിതം തള്ളി നീക്കുമ്പോള്‍ അവര്‍ക്ക് കിട്ടിയ ഒരു കത്തിലെ പ്രസ്താവം ഇങ്ങനെ...
"നിങ്ങളുടെ ചിത്രം എന്റെ കുളിമുറിയില്‍ ഞാന്‍ സൂക്ഷിക്കുന്നു...എനിക്ക് സ്വയംഭോഗം ചെയ്യാന്‍"
ഒരു പ്രായമായ സ്ത്രീയോട് കാട്ടുന്ന മാന്യത പോലും അവര്‍ അര്‍ഹിക്കുന്നില്ലേ?? നമ്മുടെ 60 വയസ്സുള്ള മുത്തശ്ശി മാരോട് ഇത്തരം ഒരു വാചകം പറഞ്ഞാല്‍ നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കും??
ലക്ഷക്കണക്കിനാളുകള്‍ ദുരിതത്തില്‍ എന്ന് കരുതി സ്വന്തം മകനോടൊപ്പം പൊയ് നാടിനു പുറത്ത് ജീവിക്കാതിരിക്കുന്ന ആരുണ്ട് അനില്‍ മാഷേ??
ഇവരോട് മാത്രം എന്താ ഇത്തരം ഒരു കോഡ് ഓഫ് എത്തിക്സ്?? അവരും ഒരു സ്ത്രീയാണ് എന്ന് മറക്കരുത്...
എന്റെ കഥ ഒരു നാഴികക്കല്ലാണ്...സിസ്റ്റര്‍ ജെസ്മി ഉള്‍പ്പടെയുള്ളവര്‍ ആയുധം എന്ന നിലയില്‍ ആത്മകഥയെ ഉപയോഗിക്കുന്നത് എന്റെ കഥയുടെ പിന്‍ബലത്തില്‍ ആണ്...
ഈ വേള ഇത്തരം ബാലിശ പ്രസ്താവനകള്‍ നടത്തി അനില്‍ സ്വന്തം വില കളയരുത്....
കോഴി ബിരിയാണി" യെ നാം സ്നേഹിക്കുന്നത് 'തിന്ന്' കൊണ്ടാണു... ഇന്നിവിടെ നാം വട്ടത്തിലിരുന്ന് പ്രിയ കവയിത്രിയെ 'തിന്ന്' സ്നേഹിക്കുകയാണു.. ???!!!???
ഷാരോൺ വിനോദിന്റെ അഭിപ്രായത്തിനു കീഴെ ഒരു ഒപ്പ്.
ഖബർ മാന്തി ഇനിയും വേണോ ഒരു പോസ്റ്റ് മോർട്ടം ?
let us wait for thasleema, salmaan rushdi, jabbar etc etc. എല്ലാം ബാക്കിയുണ്ടല്ലോ അന്ന് ലേഖനമെഴുതാം വാഴ്ത്തിപ്പാടി.
അനിൽശ്രീ , നിങ്ങളുടെ ഈ പോസ്റ്റിൽ ഉള്ളിലെ അസഹിഷ്ണുത പുറത്ത് വന്നിരിക്കുന്നു
മറുപടി പറയണ്ട എന്ന് കരുതിയിരുന്നതാ,,, എങ്കിലും പറയെട്ടെ ഷാരോണ്‍, ഇതൊക്കെ എന്റെ അഭിപ്രായങ്ങള്‍ ആണ്. അബദ്ധ ജടിലങ്ങള്‍ എന്ന് മറ്റുള്ളവര്‍ക്ക് തോന്നിയേക്കാം. കാളിദാസന് എഴുതിയ കമന്റ് കണ്ടോ? അതിലെ ഒരു ഭാഗം ഇവിടെ പറയട്ടെ
" മതം വ്യക്തിപരമാണെങ്കില്‍ മതം മാറ്റവും വ്യക്തിപരവും ആണ്. അതിനു വിശദീകരണം നടത്തുന്നത് മോശമാണ്. മതം മാറിയ ശേഷം മാധ്യമങ്ങളിലൂടെ അതിനെ ന്യായീകരിച്ചും, പഴയ മതത്തെ വിമര്‍ശിച്ചും, പുതിയ മതം കൊണ്ടുണ്ടായ ബുദ്ധിമുട്ടുകള്‍ എണ്ണിപ്പറഞ്ഞും അവര്‍ വിലപിച്ചത് വളരെ മോശമായിപ്പോയി."
അത്രയേ ഞാനും പറഞ്ഞുള്ളു. "വാര്‍ത്തയില്‍ നിറയാന്‍ മാത്രമായി മതം മാറ്റം നടത്തി" എന്ന് വായിച്ചത് എന്റെ എഴുത്തിന്റെ കുഴപ്പം കൊണ്ടാകാം. 1)-ന്റെ മറുപടി ഇത്രമാത്രം.
2). പാളയം പള്ളി ഇമാം അതല്ലാതെ വല്ലതും പറയുമോ :). കാരണങ്ങള്‍ അവര്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ...
3)."ലക്ഷക്കണക്കിനാളുകള്‍ ദുരിതത്തില്‍ എന്ന് കരുതി സ്വന്തം മകനോടൊപ്പം പൊയ് നാടിനു പുറത്ത് ജീവിക്കാതിരിക്കുന്ന ആരുണ്ട് അനില്‍ മാഷേ??"
ചോദ്യത്തില്‍ തന്നെ ഉത്തരവുമുണ്ടല്ലോ ഷാരോണ്‍... അതാണ് കാര്യം. അല്ലാതെ കേരളമക്കള്‍ അവരെ ഉപദ്രവിച്ചു എന്നതല്ല കാരണം.. അപ്പോള്‍ അവര്‍ പറഞ്ഞതൊക്കെ ?!!! പ്രിയ ഷാരോണ്‍, അവര്‍ പോയതിനും എനിക്കൊരു പ്രശ്നവുമില്ല, അതിനു അവര്‍ കണ്ടെത്തിയ ന്യായങ്ങളും കുറ്റാരോപണങ്ങളുമേ എനിക്ക് മനസ്സിലാകാത്തതുള്ളു.
Zulfukhaar-ദുല്‍ഫുഖാര്‍, :) :) no cooments
Profile Not Available Suresh :
കമലാസുരയ്യയെ കുറിച്ചെഴുതാന്‍ എത്രത്തോളം വളരണം, അങ്ങിനെ വളര്‍ന്ന എത്ര മഹാന്മാരുണ്ട്. NIFE ല്‍ പഠിച്ച സെര്ട്ടിഫികേറ്റ് ഉണ്ടെങ്കില്‍ കമലാസുരയ്യയെ വിമറ്ശിക്കാനുള്ള യോഗ്യത ഉണ്ടാവുമോ.
അനില്‍ശ്രീ ; hats off you . മനസ്സിലുള്ളത് പങ്കുവെച്ചതിന്.
..ഇത്രയും സങ്കുചിതമായും ആപത്കരമായും മനുഷ്യനെങ്ങനെ ചിന്തിക്കാന്‍ കഴിയുന്നു..?
മതത്തിന്റെ വാതിലുകള്‍ തുറന്നു വെച്ചതാണ്.
.ആര്‍ക്കും ഇപ്പോഴും കടക്കാം ഇറങ്ങാം..
അതിനാല്‍ അതൊരു സംഭവമായി കാണേണ്ടതില്ല..
പൂര്‍വ്വ മതത്തെപ്പറ്റി കുറ്റം പറഞ്ഞു എന്നാണു പരാതിയെങ്കില്‍ മത സംവാദങ്ങളില്‍
കുറ്റം പറയുന്നവരെ നാം എന്ത് ചെയ്യണം.?
ബാലിശമായിപ്പോയി സുഹൃത്തേ...
മറുപടി ഇടാനും തര്‍ക്കങ്ങളില്‍ കൂടാനും താല്പര്യം ഉണ്ടായിട്ടല്ല..
മതം തിരിച്ച് ഇന്ന് വരെ ഒരു മനുഷ്യനെയും കണ്ടിട്ടില്ല..
ഏതു മതമെന്നല്ല മനസ്സ് നന്നാണോ എന്നാണു ഞാന്‍ നോക്കുന്നത്...
പറയാതിരിക്കാന്‍ വയ്യ..
ഞാനവരെ ആരാധിക്കുന്നൊന്നും ഇല്ല......ഇഷ്ടപ്പെടുന്നു...
മുഴുവന്‍ വായിച്ചിട്ടില്ല..
കണ്ണനെ കൂടെ കൊണ്ട് വന്നു എന്ന് പറഞ്ഞപ്പോള്‍ അല്പം ദേഷ്യം തോന്നിയിരുന്നു
വിവാദങ്ങള്‍ എന്തിനാണ് ഉണ്ടാക്കുന്നത് എന്നോര്‍ത്ത്...
പിന്നെ മനസ്സിലായി കണ്ണനെ ദൈവമയല്ല പ്രയിക്കാനാണ് കൂടെ കൊണ്ട് വന്നെന്നു പറഞ്ഞതെന്ന്...
കുട്ടികളുടെത് പോലുള്ള മനസ്സുള്ള അവരെ എന്തിനാണ് ക്രൂശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല..
വിലകുറഞ്ഞ വൃത്തികെട്ട പ്രസിദ്ധി നേടാന്‍ ഈ സമയം തന്നെ തെരഞ്ഞെടുത്തതിന്
അനില്‍ ശ്രീയെ അഭിനന്ദിക്കാം..
അനില്‍ശ്രീ,
എന്തിങ്ങനെ അപ്പോളജി സ്വരത്തില്‍ സംസാരിക്കുന്നു?
ഇത് താങ്കള്‍ ബോധത്തൊടെ ഇട്ട പോസ്റ്റ് തന്നെ ആണല്ലോ അല്ലെ, പിന്നെന്താ?
അഭിപ്രായം പറയുന്നത് ബോള്‍ഡായിട്ട് ചെയ്യ്.
അല്ലെങ്കില്‍ ഈ പൊസ്റ്റ് ഡിലീറ്റ്.
അല്ലാത്ത പക്ഷം ക്ഷമാപണം നടത്തി മാഷ് ക്ഷീണിച്ചു പോകും.
(വിവാദങ്ങള്‍ മറ്റു പല ബ്ലോഗിലും നടക്കുന്നുണ്ട്,നാട്ടിലും നടക്കുന്നുണ്ട്. അനില്ശ്രീയെ കുറ്റം പറയുന്നവര്‍ അതൊന്നും കണ്ടില്ലെ? കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമൊന്നിമില്ല)
ഹന്‍ല്ലല്ലത്ത് അനില്ശ്രീയെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു കേട്ടോ.
:)
@hanllalath
ഈ രോഗത്തിന് പുതിയ പേര്...ശ്രീജനിസം എന്നാണ്...
വലിയവരെയും...ആരാധകര്‍ ഏറെയുല്ലവരെയും ഒരു രസത്തിനു കാലം നോക്കാതെ വിമര്‍ശിക്കുക...
ഈയിടെ ശ്രീജന് ബഷീര്‍ കൃതികല്ക്കെതിരെ എയ്തത് പോലെ..
യരലവ യോട് ഒന്നും പറയാനില്ല...
കമലയെ വിമര്‍ശിക്കാന്‍ NIFE ല്‍ പഠിച്ച സെര്ട്ടിഫികേറ്റ് ഒന്നും വേണ്ട...
ഒരു സ്ത്രീയോട് എന്നുള്ള പരിഗണന വേണം എന്നെ പറഞ്ഞുള്ളൂ....
hAnLLaLaTh, ഒന്നു കൂടി പറയട്ടെ... ഈ പോസ്റ്റ് മറ്റൊരു പോസ്റ്റിന്റെ കമന്റ് ആയി എഴുതിയതാണ്. അത് അവിടെ ഇട്ടാല്‍ ആ പൊസ്റ്റിന്റെ ഉദ്ദേശത്തെ വഴി മാറ്റും എന്ന് തോന്നിയതിനാലാണ് ഇവിടെ ഇട്ടത്. പോസ്റ്റും കമന്റ്റുകളും വായിച്ചതിന് ശേഷം കമന്റ് ഇട്ടാല്‍ നന്നായിരുന്നു.
സങ്കുചിതന്മാര്ക്ക് ബ്ലോഗ് എഴുതാന്‍ പാടില്ല എന്നുണ്ടോ?
ശ്രീജനിസം.. ഇങ്ങനെയും ഒരു ഇസമോ?
മഹാന്മാരൊന്നും വിമര്‍ശിക്കപ്പെട്ടിട്ടില്ല എന്നാണോ? അല്ലെങ്കില്‍, വിമര്നങ്ങള്ക്കധീതരെന്നോ? കഷ്ടം !!
..പോങ്ങുംമൂടന്റെ പോസ്റ്റിലെ താങ്കളുടെ കമന്റില്‍ നിന്നാണ് ഇവിടെ എത്തിയത് .
സ്വയം സങ്കുചിതന് ആണെന്ന് സമ്മതിച്ചതിന് നന്ദി..
ഞാന്‍ ഇവിടുന്നു വിടവാങ്ങുന്നു...
പ്രിയ ഹന്ലലത്ത്;
മതത്തിന്റെ വാതില്‍ തുറന്നിട്ടിരിക്കാം, പക്ഷേ മതക്കാരുടെ മനസ്സിന്റെ വാതില്‍ അടഞ്ഞിരിക്കണം, ഇല്ലെങ്കില്‍ മതമെന്ന കൂടാരത്തിന് എന്തു പ്രസക്തി. മതവും മതവിശ്വാസിയുടെ മനസ്സും താങ്കള്‍ വായിച്ചിട്ടുണ്ടാവാം, ഒരു മതത്തിന്റെ കൂടാരത്തിലും അഭയമന്വേഷിക്കാത്ത മാനസം കണ്ടിട്ടില്ലാത്ത താങ്കള്‍ക്ക് സങ്കുചിതത്വത്തിന്റെ അര്‍ത്ഥം തിരിച്ചറിയില്ല, അല്ലെങ്കില്‍ ഞാനെന്തിനാ ഏഴുവയസ്സുകാരനോട് ലൈഗീക നിര്വൃതിയെകുറിച്ച് പറഞ്ഞുകൊടുക്കുന്നത്. :)
2005 ജനുവരി 16 ഞായറാഴ്ച മാത്രുഭൂമി വാരാന്തപതിപ്പിനു നല്കിയ അഭിമുഖത്തില്‍ മാധവിക്കുട്ടി പറയുന്നതിങ്ങനെ:
"മതമെന്ന് പറയണത് പുരോഹിത പ്രമുഖന്മാര്ക്ക് ജീവിക്കാനുള്ള വഴിയാണ്..റോട്ടറി ക്ലബ്, ലയണ്‍സ് ക്ലബ് എന്നൊക്കെ പറയില്ലെ, അത്രയേയുള്ളൂ മതം. എല്ലാവരും കൂടി മതത്തിന്റെ പേരില്‍ ദൈവത്തെ ചെറുതാക്കുകയാ..."
മതം മാറിയതിനെക്കുറിച്ച് അതേ അഭിമുഖത്തില്‍ പറയുന്നതിങ്ങനെ:
"..അങ്ങിനെയിരിക്കുമ്പൊ സ്നേഹം തരാമെന്ന് ഒരാള്‍ പറഞ്ഞു. ഞാനുമൊരു പെണ്ണല്ലെ, അയാളെ വിശ്വസിച്ചു... അയാള്‍ പറഞ്ഞു മതം മാറാന്‍. ഞാന്‍ മാറി. പ്രണയത്തിനു വേണ്ടി എന്തും ത്യജിക്കാന്‍ നമ്മള് തയ്യാറാവില്ലെ?"
സ്വീകരിച്ച ഇസ്ലാമിക വേഷത്തെക്കുറിച്ച് :
"..പ്രേമമൊക്കെ മങ്ങി. ഇനി ഈ വേഷം മാത്രമുണ്ട് ബാക്കി. ഇപ്പൊ ഈ വേഷം അത്ര തരക്കേടില്ലാന്ന് തൊന്നുന്നു. എന്റെ മുടിയൊക്കെ നരച്ചു. ഇപ്പൊ ഈ നരയൊന്നും പുറത്തു കാണില്ലല്ലോ".
ഇസ്ലാമില്‍ തുടരുന്നതനെപറ്റി....
"മതമൊക്കെ മടുത്തു. ഇപ്പൊ ഒരു മതത്തിലും എനികു വിസ്വസില്ല. പ്രേമിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത് ഒരു മതവും എനിക്കു വേണ്ട... ഏതായലും ഒരു മതം സ്വീകരിച്ചു. പാവം മുസ്ലിങ്ങളെ എന്തിനാ ഇനി വേദനിപ്പിക്കണേ? സുരയ്യ ഞങ്ങളെ വിട്ടൂന്ന് പറയില്ലെ? പാവല്ലേ...?"
..ഇങ്ങനെ ഒക്കെ പറയുന്ന ഒരാളെ എന്തിനാണ് മരണ ശേഷം ക്രൂശിക്കുന്നത് എന്നേ ഞാന്‍ ചോദിക്കുന്നുള്ളൂ...
അവര്‍ ഒരു മതത്തിന്റെയും വേലിക്കെട്ടുകള്‍ക്കുള്ളില്‍ കിടക്കാന്‍ കൊതിച്ചില്ല എന്നാണു ഞാന്‍ മനസ്സിലാക്കിയത്...
..........
യരലവ പറഞ്ഞത് എനിക്ക് മനസ്സിലായില്ല..
അങ്ങിനെയിരിക്കുമ്പൊ സ്നേഹം തരാമെന്ന് ഒരാള്‍ പറഞ്ഞു. ഞാനുമൊരു പെണ്ണല്ലെ, അയാളെ വിശ്വസിച്ചു... അയാള്‍ പറഞ്ഞു മതം മാറാന്‍. ഞാന്‍ മാറി. പ്രണയത്തിനു വേണ്ടി എന്തും ത്യജിക്കാന്‍ നമ്മള് തയ്യാറാവില്ലെ?"
ഇമാം പറഞ്ഞതിന്റെ പൊള്ളത്തരം മനസ്സിലായി കാണുമല്ലോ..അവരുടെ മതം മാറ്റത്തെ കുറിച്ച് ഞാന്‍ പറഞ്ഞ 'കാരണം' ഇതു തന്നെ. തുറന്ന് പറഞ്ഞില്ല എന്ന് മാത്രം. ആ 'സ്നേഹ'മായിരുന്നു ആ മതം മാറ്റത്തിന് പിന്നില്‍.
ഇനി പറ, അയല്പക്കത്തെ സ്ത്രീകള്‍ ചെയ്തത് എന്ന്, അവര്‍ പറയുന്ന കാര്യം ഞാന്‍ എങ്ങനെ വിശ്വസിക്കണം? അതൊക്കെയാണ് മതം മാറ്റത്തിന് കാരണം എന്ന് പറഞ്ഞതിനെയാണ് ഞാന്‍ എതിര്‍ത്തത്. അല്ലാതെ അവരുടെ മതം മാറ്റത്തെയല്ല. അവരുടെ വാക്കുകളിലെ ഈ വൈരുദ്ധ്യങ്ങള്‍ തന്നെയാണ് ഞാനും പറഞ്ഞു വച്ചത്.
hAnLLaLaTh, ഏതായാലും മുകളിലത്തെ കമന്റ് ഇവിടെ ഇട്ടതിന് നന്ദി. ഞാന്‍ കൂടുതല്‍ വിശദീകരിക്കാതെ തന്നെ കാര്യങ്ങള്‍ മനസ്സിലാകുമല്ലോ. ആ കമന്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പറഞ്ഞ അവര്‍ എങ്ങനെ ഇസ്ലാം എന്ന ജീവിതചര്യ പൂര്‍ണ്ണമായും അനുസരിക്കുന്നവളാകും എന്നാണ് ഞാന്‍ സ്വയം ചോദിച്ച മറ്റൊരു ചോദ്യം.
ഇവിടെ ആരും ആരെയും ക്രൂശിച്ചില്ല. ഒരു എതിരഭിപ്രായം പറഞ്ഞാല്‍ അത് ക്രൂശിക്കുന്നതാണെന്നൊക്കെ വ്യാഖ്യാനിക്കുന്നത് "ക്രൂരത്" ആണ് :) :)
ഇമാം എന്ത് പറഞ്ഞു എന്ന് നോക്കിയല്ലല്ലോ കമല സുരയ്യ എന്നാ വ്യക്തിയെ നമ്മള് വിലയിരുത്തേണ്ടത്...അങ്ങനെ ആണോ..?
ഞാന്‍ നേരത്തെ പറഞ്ഞത് താങ്കള്‍ ശ്രദ്ധിച്ചു കാണുമെന്നു വിശ്വസിക്കുന്നു
അവര്‍ കുട്ടികളുടെ മനസ്സുള്ള ഒരാളായിരുന്നു...
അങ്ങനെ ഉള്ള ഒരാളെ എന്തിനാണ് നമ്മള് ഓരോ വാക്കുകളുടെ പേരില്‍ ക്രൂശിക്കുന്നത്..?
എതിരഭിപ്രായം ഈ ദിവസം തന്നെ പറഞ്ഞ താങ്കളുടെ ഉദ്ദേശ്യ ശുദ്ധി എനിക്കത്ര ദഹിക്കുന്നില്ല...
പിന്നെ അയല്‍പ്പക്കത്തെ സ്ത്രീയെക്കുറിച്ച് മാത്രമല്ല..
.ഇസ്ലാം നല്ല മതമാണെന്നും മുപ്പതു വര്‍ഷം അവര്‍ ഇസ്ലാമിനെക്കുറിച്ച് പഠിച്ചു
എന്നും അവര്‍ തന്നെ പറഞ്ഞിരുന്നു..
ഇനിയും അതിലൊക്കെ കടിച്ചു തൂങ്ങിയിട്ട് താങ്കള്‍ എന്താണ് നേടാന്‍ പോകുന്നത്..?
അവര്‍ പറഞ്ഞത് പലപ്പോഴും പലതും പരസ്പര വിരുദ്ധമായിരുന്നു
അല്പം കൂടെ വിശാലമായി നമ്മള് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്..
വിശ്വാസവും മതവും എല്ലാറ്റിനോടും കൂട്ടിക്കെട്ടുന്ന സ്വഭാവം മാറ്റണം എന്നാണു എന്റെ തോന്നല്‍..
യരലവ പറഞ്ഞത് പോലെ ഏഴ് വയസ്സുകാരനെപ്പോലെ പലപ്പോഴും ബുദ്ധി കൊണ്ടല്ലാതെ ഹൃദയം കൊണ്ട് ചിന്തിക്കുന്നത് കൊണ്ടാകാം...
:-)
*ആദരാഞ്ജലികള്‍ -മാധവിക്കുട്ടിയ്ക്ക്.
*സഹതാപം - കമലാ സുരയ്യയ്ക്ക്.
*എന്നും സ്നേഹം കൊതിച്ചിരുന്ന അവരെ വഞ്ചിച്ച് ഇത്രയും കാലം നരകത്തീയിലിട്ടവരോട് - വെറുപ്പ്.
മുകളിൽ എഴുതിയത്, മാണിക്യത്തിന്റെ പോസ്റ്റിൽ ഇട്ടിരുന്ന കമന്റാണ്.
...................
ബാബുരാജ് ഭഗവതി said...
പിന്നെ മതം മാറ്റം.. അവര്‍ ഏതെങ്കിലും മതത്തില്‍ ആയിരുന്നിട്ടുണ്ടോ?
അവര്‍ മതം മാറി തീര്‍ച്ചയായും അവരുടേതായ കാരണത്താല്‍.. അത് അത്രവലിയ സംഭവമാണോ? തീര്‍ച്ചയായും സംഭവമായിരുന്നു നമുക്ക്.. അവര്‍ക്കായിരുന്നില്ല.
.........................
ഈ പറഞ്ഞത് തന്നെയാണ് ഒറീസയിലും പറഞ്ഞിരുന്നത്. അവർ ഒരു ജാതിയിലും ഉൾപ്പെടാത്തവരായിരുന്നു എന്ന സിദ്ധാന്തം. ശൂന്യതയിൽ നിന്നാണ് പ്രപഞ്ചം ഉണ്ടായതെന്ന സിദ്ധാന്തം പോലെ.
.......................
("മറ്റൊരു കാരണവും അവർ പറയാത്ത നിലയ്ക്ക് ഹിന്ദു വിശ്വാസികൾ വച്ചുപുലർത്തുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തന്നെയാവണം ആ സുമനസ്സിനെ ‘സുരയ്യ’ ആക്കി തീർത്തതെന്ന് നമുക്ക് വിശ്വസിക്കാം." ഇത്രയും കാര്യങ്ങള്‍ക്കുള്ള മറുപടി ആയാണ് ..... -- അനിൽശ്രീയുടെ പോസ്റ്റ്.)
.........................
ഇക്കാര്യത്തിൽ എനിയ്ക്കും ഒന്നു പറയാനുണ്ട്. മാധവിക്കുട്ടി മതം മാറിയതിൽ (അല്ല മുസ്ലീം മതത്തിൽ ചേർന്നതിൽ) എന്നെ സംബന്ധിച്ച് വ്യക്തിപരമായി ഒരു വിദ്വേഷവും ഇല്ല. അവരുടെ വീട്ടുകാർക്കുപോലും അതിൽ വിഷമം ഇല്ലായിരുന്നു. പഴയ യാഥാസ്ഥിക പാരമ്പര്യം വെച്ച് അവരെ പടിയടച്ച് പിണ്ഡം വെയ്ക്കലാണ് രീതി. അത് ഉണ്ടായിട്ടില്ല. മാധവിക്കുട്ടിയ്ക്കു മുമ്പും ആ തറവാട്ടിൽ (ബാലാമണിയമ്മ) ഒരു വിധവ ജീവിച്ചു മരിച്ചിരുന്നു. ആ നാട്ടുകാരെല്ലാം അവരെ കണികാണാതെ വഴിമാറിപോയിരുന്നതായി കേട്ടിട്ടില്ല.
മതം മാറിയതിനുശേഷം മാധവിക്കുട്ടി മതം മാറാൻ ഉണ്ടായ കാര്യങ്ങൾ പലപ്പോഴായി പത്രത്തിലൂടെ വായിച്ചിരുന്നു. അതിൽ എനിയ്ക്ക് യോജിക്കാൻ കഴിയാതിരുന്ന രണ്ടു കാര്യങ്ങൾ ഉണ്ട്.
(1) ഹിന്ദു മതത്തിൽ വിശ്വസിച്ച് മരിക്കുമ്പോൾ നരകശിക്ഷ കൂടുതലാണെന്നും, ഇസ്ലാമിക വിശ്വാസമനുസരിച്ച് ജീവിച്ചാൽ സ്വർഗ്ഗം ലഭിക്കുമെന്നും ആ പാവം എങ്ങിനെയോ ധരിച്ചു വശായി.
(2) ബുർക്ക ധരിച്ചതിനുശേഷമാണത്രെ അവർക്ക് സുരക്ഷിത ബോധവും അതുപോലെ സഹജീവികളെ സ്നേഹിക്കനുള്ള മാനസിക ഉയർച്ചയും ഉണ്ടായത്. എന്നിട്ട് ഉണ്ടായതോ അരക്ഷിതാവസ്ഥ. ഈ രണ്ടു അഭിപ്രായങ്ങളും വായിക്കുമ്പോൾ അവരെക്കുറിച്ച് എന്തു മനസ്സിലാക്കണം. ആ തറവാടിന്റെ ചുറ്റും തെങ്ങിന്റെ കട മാന്തിയിരുന്ന പണിക്കാരുടെ ആത്മീയ-ഭൌതിക ജ്ഞാനം പോലും ആർജ്ജിക്കാൻ ആ അറിവിന്റെ കലവറയിൽ വളർന്ന കമലയ്ക്ക് കഴിഞ്ഞില്ലെന്ന് വരുമ്പോൾ ആ പ്രതിഭ വേണ്ടവിധം പാകപ്പെട്ടിട്ടില്ല എന്നു തന്നെ മനസ്സിലാക്കണം. എന്റെ നാട്ടുകാരിയായ മാധവിക്കുട്ടി തന്നെയാണ് ഇംഗ്ലീഷിൽ കവിതയെഴുതി പ്രസിദ്ധി നേടിയ കമലാദാസ് എന്ന് സ്കൂളിൽ പഠിക്കുന്ന കാലത്ത് അറിഞ്ഞപ്പോൾ വെറുതെ അഹങ്കരിച്ചിരുന്നു. ഇംഗ്ലീഷ് സാഹിത്യം വശമില്ലാത്തതുകൊണ്ട് അത് ഞാൻ വായിച്ചിട്ടില്ല.
ഞാന്‍ ഇതുവരെ കമലാ സുരയ്യയുടെയോ/ദാസിന്റെയോ എഴുത്തുകള്‍ വായിച്ചിട്ടില്ല. എന്നാല്‍ ഒരു വ്യക്തി എന്ന രീതിയില്‍ അനലൈസ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അവരുടെ സുഹൃത്ത് കവയത്രി പറഞ്ഞപോലെ, കമല ഒരു കൊച്ചു കുട്ടിയുടെ മനസ്സിന് ഉടമയായിരുന്നു എന്ന് തോന്നുന്നു.
വിധവകളെ പല നല്ല കാര്യങ്ങളിലും അകറ്റി നിര്‍ത്തുന്ന പ്രവണത ഉണ്ട്. അത് ഓരോരുത്തരുടെ മനസ്ഥിതി പോലെ ഇരിക്കും. എല്ലാ ഹിന്ദുക്കളും അങ്ങനെ അല്ല. ചില ഹിന്ദുക്കള്‍ അല്ലാത്തവരും ഇത് മനസ്സില്‍ കൊണ്ട് നടക്കുന്നുണ്ട്. ഒരുതരത്തില്‍ ഒരു അന്ധവിശ്വാസം.
പക്ഷെ, ഇതൊക്കെ ആണ് മതം മാറാന്‍ കാരണം എന്ന് ആര് പറഞ്ഞാലും അതില്‍ ഒരു കഴമ്പും ഇല്ല. കാരണം എല്ലാ മതങ്ങളിലും ഓരോരോ കുഴപ്പങ്ങള്‍ ഉണ്ട്. അങ്ങനെ മതം മാറാന്‍ മനുഷ്യന് തുടെങ്ങിയാല്‍ ഓരോരോ ആഴ്ച കൂടുമ്പോള്‍ മതം മാറേണ്ടി വരും..
“കമലാ സുരയ്യ എന്ന സഹിത്യകാരിയെ കുറിച്ചോ അവരിലെ തന്റേടിയായ സ്ത്രീയെ കുറിച്ചോ നല്ലതല്ലാതെ ഒന്നും പറയാനില്ല.“
ഇതു തന്നെയാണ് എന്റെയും അഭിപ്രായം..... മാധവികുട്ടിയുടെ മരണത്തിനു ശേഷം ബൂലോഗത്തില്‍ മുഴുവന്‍ ദു:ഖാചരണവും പാടി പുകഴ്ത്തലും നിറഞ്ഞു നില്‍ക്കുകയായിരുന്നു ഇതുവരെ..ഇവിടെയാണ് അനില്‍ശ്രീയുടെ ഈ വേറിട്ട ചിന്ത ശ്രദ്ധിക്കപ്പെടുന്നത്. തുറന്നു പറയട്ടെ അനില്‍ശ്രീയുടെ ഈ പോസ്റ്റിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.
മാധവികുട്ടിയുടെ മരണത്തിനു ശേഷം ബൂലോഗത്തുണ്ടായ അവരെകുറിച്ചുള്ള പോസ്റ്റുകള്‍ മാത്രം മതി മലയാളികള്‍ ആ സാഹിത്യകാരിയെ എന്ത് മാത്രം സ്നേഹിച്ചിരുന്നു എന്നും ബഹുമാനിച്ചിരുന്നു എന്നും മനസ്സിലാക്കാന്‍. ആ സ്നേഹത്തെ തള്ളിപ്പറഞ്ഞാണ് പേരും ഊരും ഇല്ലാത്തെ ഊമകത്തുകളുടെ പേരില്‍ അവര്‍ നാട് വിട്ടത്.അതിനെയും നിഷ്കളങ്കത(?) എന്ന് വിലയിരുത്തിയവര്‍ ആണ് മലയാളികള്‍.
എല്ലാ പ്രശസ്തരെയും പോലെ മാദ്ധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധാപഥത്തില് നിന്ന് ഒരിക്കലും മാറിനില്ക്കാന് ഇഷ്ടപ്പെടാത്ത ഒരു മനസ്സ് ആ സാഹിത്യകാരിക്കും ഉണ്ടായിരുന്നു എന്ന് നിസ്സംശയം പറയാം. സ്വന്തം മതം മാറ്റം പോലുള്ള പല സ്വകാര്യ തീരുമാനങ്ങളും മാദ്ധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും ഇടയില്‍ ചര്‍ച്ചാവിഷയമാക്കാന്‍ മാധവികുട്ടി പലപ്പോഴും ശ്രമിച്ചിട്ടുണ്ട്...അതില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ അത്തരം ചര്‍ച്ചകള്‍ സമൂഹത്തിന് ഗുണപ്രദമായോ എന്നത് ഇന്നും ചോദ്യമായി തന്നെ അവശേഷിക്കുന്നു.
പോങ്ങുമ്മൂടന് പറഞ്ഞത് പോലെ നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാതത്ര അകലത്തില്‍ എത്തിക്കഴിഞ്ഞു അവര്‍.അതിനാല്‍ തന്നെ നമുക്കീവിഷയം വിടാം. പിന്നെ അന്തരിച്ച ഒരു പ്രശസ്ത വ്യക്തിയെ കുറിച്ച് എതിരഭിപ്രായം പറഞ്ഞുകൂടാ എന്ന പല ബ്ലോഗറുകളുടെയും പിടിവാശി ദുശ്ശാഠ്യമെന്നേ പറയാന്‍ കഴിയൂ.. ഇത് ഇന്ത്യയാണ് .അഭിപ്രായം അനുകൂലമായാലും പ്രതികൂലമായാലും തുറന്നു പറയാന്‍ ഈ രാജ്യത്ത് അവകാശമുണ്ട്.
അനില്‍ശ്രീ പറയാന്‍ ശ്രമിച്ചതിനോട് ഒരെതിര്‍പ്പുമില്ല. പറയേണ്ട കാര്യങ്ങള്‍ തന്നെയാകാം.
പക്ഷെ അതിന് തെരഞ്ഞെടുത്ത സമയത്തിലാണ് പിഴച്ചു പോയതെന്ന് തോന്നുന്നു.
മരിച്ചവരെകുറിച്ച് അവരുടെ നന്മ മാത്രം സംസാരിക്കാം. മറ്റു കാര്യങ്ങളെ നമുക്ക് തല്ക്കാലം മറക്കാം അനിലേ. :)
'സ്വ'കാര്യങ്ങള്‍...
'സ്വ'കാര്യങ്ങള്‍...എന്റെ (അനില്‍ശ്രീ... യുടെ )സ്വന്തം...ചിന്തകളും... സ്വകാര്യങ്ങളും..
മാനിക്കുന്നു. :)
കൈരളി എക്സിക്ലൂസീവ് ന്യൂസ് ആരെങ്കിലും കണ്ടോ ?
കമല സുരയ്യയെ ദഹിപ്പിക്കാൻ ഹിന്ദു തീവ്രവാദികൾ പ്ലാനിട്ടത് പൊളിഞ്ഞ വാർത്ത
കുമ്മനം രാജവെമ്പാലയും എതിർപ്പ് പ്രകടിപ്പിച്ചെന്ന് പറയുന്നു.
മയ്യിത്ത് തിന്നുന്ന വർഗം
ജബ്ബാറുമാർക്ക് ഇതും നല്ല വിഷയമായിരിക്കും .ഒരു മഹത്തായ മാതൃക.. ഇങ്ങിനെയും മുസ്ലിംകൾ ചെയ്യുമോന്ന് ചോദിക്കാൻ !!!
ആരാ ഈ ജബ്ബാറുമാര്‍ ? !!!
ചത്താലും പുല കൊന്നാലും പുല. കൊക്കരക്കോ!!
ഇത്തരം രംഗങ്ങളില്‍ സജീവ മായിരുന്നവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ എനിക്കും താല്പര്യം ഇല്ല. നമുക്ക് അവര്‍ സാഹിത്യത്തിനു നല്കിയ സംഭാവനകളെ കുറിച്ച് മാത്രം തല്ക്കാലം ചിന്തിക്കാം.
priya suhruthe....
kalakaranmar kalarangathinu enthu tharunnu ennathanu pradhanam.. avar ethu mekhalayilano aa mekhalacku enthu kodukkunnu ennathanu avare janahrudayangalil ethickunnathu... allathe vyakthijeevithamalla... angane orale undayirunnullooo gandhiji... vyakthiparamayi ellavarum negatives ullavaranu... arum ariyaruthennu agrahickunna jeevitha muhoorthangal illatha oralu polum ee bhoomiyil undayittilla ini undavukayumilla... athukondu vyakthiparamaya karyangal orickalum oralude kalayude manadandamalla... kalakaranmarku samoohya prathibadhatha kooduthalanenkilum ottappedalinte vedana anubhavichavarke athinte vedana ariyuu... athil ninnulla mochanathinu arakshithavastaye athijeevickan ethoru manushyanum peda padupedum athu chilappol ellavarkum sari avilla... allenkilum sari ennathu nammalkishtappedatha karyam arenkilum cheyyunnathine nammal thettennu vivakshickum... thettum sariyum athinte defenition kruthyamayi arkum parayanavilla... suhruthe deerkhippikkunnilla ningalude vakkukal kadameduthal ee blogum vivada publicity ano
അവസാനകാലത്ത് അവർ വളരെ ദുഃഖിതയായിരുന്നു.ഇവർ അടുത്തുകൂടി എന്റെ സ്വർണ്ണം മുഴുവൻ കൊണ്ടുപോയി എന്ന് പറഞ്ഞത് ആരും കേട്ടില്ലായിരുന്നോ??
Post a Comment