ഇന്നത്തെ തീയതി :

Tuesday, April 8, 2008

റിയാലിറ്റി ഷോയും ഇന്നത്തെ കുട്ടികളും ..

Idea Star Singer-ലെ ഏറ്റവും നല്ല പെര്‍ഫോര്‍മന്‍സ് നടത്തിയ തുഷാര്‍ ഏതായാലും ഫൈനലില്‍ എത്തി. ആദ്യമായി ഒരു നല്ല റിസല്‍ട്ട്.

അരുണ്‍ ഗോപനും എത്തി..
ഹിഷാം ഔട്ട്.
നജീം ഇന്‍ ആകുമെന്നു അറിയാമായിരുന്നു .....

പക്ഷേ അവസാനം കാണിച്ച തോന്യാസങ്ങള്‍ സഹിക്കുനതിനപ്പുറമായിരുന്നു. അനിവാര്യമായത് പറഞ്ഞവസാനിപ്പിക്കുന്നതിനു പകരം, ഔട്ട് ആയ കുട്ടിയുടെ അമ്മ ബോധക്കേടിന് അടുത്തു വരെ വന്നിട്ടും വീണ്ടും ആ റിസല്‍റ്റ് നീട്ടി കൊണ്ടുപോയ ഏഷ്യാനെറ്റിനെ എത്ര ചീത്ത പറഞ്ഞാലും തീരില്ല. ആ അമ്മക്ക് വീണ്ടും ടെന്‍ഷന്‍ കൂട്ടാതെ റിസല്‍ട്ട് പറയാന്‍ എങ്കിലും ദയ കാണിക്കാമായിരുന്നു.


*************** *************** ****************
ഒരു റിയാലിറ്റി ഷോ കുട്ടികളിലും അവരുടെ മാതാപിതാക്കളിലും ഉണ്ടാക്കുന്ന സമ്മര്‍ദ്ദം എന്താണെന്നു അവസാന ഭാഗങ്ങള്‍ നമുക്ക് കാണിച്ചു തന്നു. മല്‍സരങ്ങള്‍ ഒരു വൈകാരിക തലത്തിലേക്ക് മാറുന്നു. ഒരു മല്‍സരമായാല്‍ ജയവും തോല്‍‌വിയും ഉണ്ടാകും എന്ന സത്യം പോലും വിസ്മരിക്കപ്പെടുന്നു. ഒരു വോട്ടെങ്കിലും നിങ്ങള്‍ ചെയ്തിരുന്നു എങ്കില്‍ ഞാന്‍ ഔട്ട് ആകില്ലായിരുന്നു എന്ന് നിഷ്കളങ്കമായി ആണെങ്കില്‍ പോലും പറയിക്കുന്ന തലത്തിലേക്ക് കുട്ടികളെ ഇവര്‍ എത്തിക്കുന്നു. എന്തും നേരിടാന്‍ കുട്ടികള്‍ക്ക് സ്വയം ഉണ്ടാകുന്ന ആത്മവിശ്വാസം കൂടി ഇത്തരം ഷോകള്‍ നശിപ്പിക്കുകയെല്ലേ എന്ന് തോന്നുന്നു. സ്റ്റേജില്‍ നിന്ന് (തട്ടില്‍ നിന്നു എന്ന് പറയട്ടെ) കണ്ണീരോടെ ഇറങ്ങി പോകുന്നവരെയാണല്ലോ നമ്മള്‍ കാണുന്നത്.

റിയാലിറ്റി ഷോകള്‍ കൊണ്ട് കുറച്ച് കുട്ട്കള്‍ക്കെങ്കിലും നല്ലൊരു ഭാവി ഉണ്ടാകുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷേ റിയാലിറ്റി ഷോകള്‍ സ്വപ്നം കാണാന്‍ തുടങ്ങിയ ഒരു തലമുറ കലാരംഗത്തേക്ക് എത്തി നോക്കാന്‍ തയ്യാറെടുക്കുന്നു. അവരില്‍ ചിലരെങ്കിലും കോടികളുടെ സമ്മാനങ്ങള്‍ മാത്രമായിരിക്കും മനസ്സില്‍ കാണുന്നത്. അത് കിട്ടിയില്ലെങ്കില്‍ അവര്‍ തകരില്ല എന്ന് ആരു കണ്ടു?

മേരി അവാസ് സുനോ , ഒറ്റ എപ്പിസോഡ് പോലും മുടങ്ങാതെ കാണാന്‍ ശ്രമിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. (പക്ഷേ അന്ന് ആര്‍ക്കും വോട്ട് ചെയ്യേണ്ടായിരുന്നു.) സുനീതി ചൗഹാന്‍ എന്ന അതുല്യയായ "പെണ്‍കുട്ടി" മറ്റ് മുതിര്‍ന്നവരേക്കാള്‍ മുമ്പിലെത്തി. അവള്‍ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. പക്ഷേ ഇന്നത്തെ ഷോകളില്‍ നിന്ന് എത്ര സുനീതിമാര്‍ രംഗത്തെത്തും എന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ?

ഷോകള്‍ തുടരട്ടെ.. കുറച്ച് കുട്ടികള്‍ എങ്കിലും രക്ഷപെടട്ടെ.. അമൃതയില്‍ രൂപ എന്ന അര്‍ഹയായ കുട്ടിക്ക് തന്നെ ഒന്നാം സമ്മാനം കിട്ടിയതില്‍ സന്തോഷം തോന്നി. അതു പോലെ തന്നെ അര്‍ഹരായവര്‍ക്ക് എല്ലാ ഷോയിലും സമ്മാനങ്ങള്‍ കിട്ടട്ടെ. കലാരംഗത്തിനു നല്ല പ്രതിഭകളെ കിട്ടട്ടെ.

*************** *************** ****************

വാല്‍ക്കഷണം :
റിയാലിറ്റി ഷോ കുട്ടികളില്‍ ഉണ്ടാക്കുന്ന മാറ്റമല്ല പ്രതിപാദ്യം.
മുമ്പ് പറഞ്ഞത് ഒന്നു കൂടി ആവര്‍ത്തിക്കട്ടെ..എന്തും നേരിടാന്‍ കുട്ടികള്‍ക്ക് സ്വയം ഉണ്ടാകുന്ന ആത്മവിശ്വാസം കൂടി ഇത്തരം ഷോകള്‍ നശിപ്പിക്കുകയെല്ലേ എന്ന് തോന്നുന്നു. സ്റ്റേജില്‍ നിന്ന് (തട്ടില്‍ നിന്നു എന്ന് പറയട്ടെ) കണ്ണീരോടെ ഇറങ്ങി പോകുന്നവരെയാണല്ലോ നമ്മള്‍ കാണുന്നത്.
പൊതുവേ കണ്ടു വരുന്ന ഒരു കാഴ്ചയണിത്. പല മേഖലയിലും മല്‍സരങ്ങള്‍ താങ്ങാന്‍ കുട്ടികള്‍ക്കാവുന്നില്ല. മാതാപിതാക്കള്‍ കുട്ടികളെ മല്‍സരങ്ങള്‍ക്കായി മാത്രം വളര്‍ത്തിയെടുക്കുന്നതിന്റെ പരിണിതഫലമാണിത്. എല്‍.കെ.ജി തൊട്ട് പരീക്ഷക്ക് മാത്രമായി വാര്‍ത്തെടുക്കുന്ന കുഞ്ഞുങ്ങള്‍. എനിക്കറിയാവുന്ന പല മാതാപിതാക്കളും ഇങ്ങനെ തന്നെ. കുട്ടി ഒന്നാം ക്ലാസ്സില്‍ എത്തിക്കഴിഞ്ഞാല്‍, ആറു മണി കഴിഞ്ഞാല്‍ ടി.വി പോലും ഓണ്‍ ആക്കാത്ത വീടുകള്‍, ലോക പരിചയം ഇല്ലാത്ത കുട്ടികള്‍ വളര്‍ന്നു വരുന്നു. അവരുടെ മാനസ്സിക വളര്‍ച്ച പരീക്ഷക്ക് വേണ്ടി മാത്രമുള്ളതായി മാറുന്നു. ഇത് തികച്ചും അപലപനീയം തന്നെ.

11 comments:

അനില്‍ശ്രീ... said...

ഒരു റിയാലിറ്റി ഷോ കുട്ടികളിലും അവരുടെ മാതാപിതാക്കളിലും ഉണ്ടാക്കുന്ന സമ്മര്‍ദ്ദം എന്താണെന്നു അവസാന ഭാഗങ്ങള്‍ നമുക്ക് കാണിച്ചു തന്നു. മല്‍സരങ്ങള്‍ ഒരു വൈകാരിക തലത്തിലേക്ക് മാറുന്നു. ഒരു മല്‍സരമായാല്‍ ജയവും തോല്‍‌വിയും ഉണ്ടാകും എന്ന സത്യം പോലും വിസ്മരിക്കപ്പെടുന്നു. ഒരു വോട്ടെങ്കിലും നിങ്ങള്‍ ചെയ്തിരുന്നു എങ്കില്‍ ഞാന്‍ ഔട്ട് ആകില്ലായിരുന്നു എന്ന് നിഷ്കളങ്കമായി ആണെങ്കില്‍ പോലും പറയിക്കുന്ന തലത്തിലേക്ക് കുട്ടികളെ ഇവര്‍ എത്തിക്കുന്നു. എന്തും നേരിടാന്‍ കുട്ടികള്‍ക്ക് സ്വയം ഉണ്ടാകുന്ന ആത്മവിശ്വാസം കൂടി ഇത്തരം ഷോകള്‍ നശിപ്പിക്കുകയെല്ലേ എന്ന് തോന്നുന്നു.

ബാജി ഓടംവേലി said...

റിയാലിറ്റി ഷോകള്‍ കൊണ്ട് കുറച്ച് കുട്ട്കള്‍ക്കെങ്കിലും നല്ലൊരു ഭാവി ഉണ്ടാകുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷേ റിയാലിറ്റി ഷോകള്‍ സ്വപ്നം കാണാന്‍ തുടങ്ങിയ ഒരു തലമുറ കലാരംഗത്തേക്ക് എത്തി നോക്കാന്‍ തയ്യാറെടുക്കുന്നു. അവരില്‍ ചിലരെങ്കിലും കോടികളുടെ സമ്മാനങ്ങള്‍ മാത്രമായിരിക്കും മനസ്സില്‍ കാണുന്നത്. അത് കിട്ടിയില്ലെങ്കില്‍ അവര്‍ തകരില്ല എന്ന് ആരു കണ്ടു?

Manoj | മനോജ്‌ said...

എല്ലാവരും കോടികള്‍ കൊതിക്കുന്നു. ഈ കുട്ടികള്‍ക്ക് 5 നിമിഷം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ നിന്ന് ആടാനും പാടാനുമൊക്കുന്നു.. അവര്‍ പാടട്ടെ... സ്വപ്നങ്ങള്‍ നെയ്യട്ടേ.... :)

കുഞ്ഞന്‍ said...

അനിലെ,

ഏതു ചാനലിലാണെന്നു ഓര്‍മ്മയില്ല ലിറ്റില്‍ സ്റ്റാര്‍ എന്ന പരിപാടിയില്‍ ഏകദേശം അഞ്ചുവയസ്സായ കുട്ടികളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ കേട്ടിരുന്നെങ്കില്‍ ഈ റിയാലിറ്റി ഷോകളൊക്കെ എത്രയൊ ഭേദമാണെന്നു പറഞ്ഞേനെ...! അതിലെ ചില ചോദ്യങ്ങള്‍ കുട്ടിക്കാരെങ്കിലും ലൌലെറ്റര്‍ തന്നിട്ടുണ്ടൊ, ഭാവി വരന്‍ എങ്ങിനെയുള്ളതായിരിക്കണം, കല്യാണത്തെക്കുറിച്ചുള്ള സങ്കല്പമെന്താണ് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്ന ചോദ്യകര്‍ത്താവിനെയും ആ ചാനലിനെയും കാറിതുപ്പണൊ അതൊ കണ്ടു രസിച്ച് കയ്യടിക്കണൊ??

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അനില്‍ മാഷെ സുഖം അല്ലെ?

ഇത്തരം പൊല്ലാപ്പ് റിയാലിറ്റിക്ക് ഇറങ്ങിത്തിരിക്കുന്ന കുടുംബങ്ങളെ കണ്ടു മൂക്കില്‍ വിരല്‍ വെക്കാനെ എനിക്കു കഴിയുന്നൊള്ളൂ !!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അനില്‍ മാഷെ സുഖം അല്ലെ?

ഇത്തരം പൊല്ലാപ്പ് റിയാലിറ്റിക്ക് ഇറങ്ങിത്തിരിക്കുന്ന കുടുംബങ്ങളെ കണ്ടു മൂക്കില്‍ വിരല്‍ വെക്കാനെ എനിക്കു കഴിയുന്നൊള്ളൂ !!

വിനയന്‍ said...

ഇതൊക്കെ ഏത് തരം പുലയാട്ട് ആണ് എന്ന് തിരിച്ചറിയാന്‍ പ്രയാസം.ടിവി കാണുന്നതിനു വേണ്ടി ആളുകള്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ തുടണ്‍ഗിയിരിക്കുന്നു എന്ന് പുതിയ പഠനങ്ങള്‍ നമ്മള്‍ ഭയത്തോടെ കാണേണ്ടിയിരിക്കുന്നു.മേദസ്സ്,മടി,മാനസിക സംഘര്‍ഷം തുടങ്ങിയവക്ക് കാരണമാകുന്ന ടിവി കാണല്‍ ചെയിന്‍ സ്മോക്കിംഗ് പോലെ തന്നെ അപകടകരമാകുന്നു.

തേവിടിശ്സികളേ പോലുള്ള അവതാരകരും പാമ്പാട്ടിമാരെ പോലെയുള്ള ജഡ്ജിമാരും , പിന്നെ ഓരോ കോലം കെട്ടി വരുന്ന പിള്ളാരും കാണുമ്പോള്‍ തന്നെ ചര്‍ദ്ദിക്കാന്‍ വരും.നാടിനെ ഓരോ തൂണ്ട് ഭൂമിയും വാങ്ങി തീ വിലയാക്കി മനുഷ്യന്റെ മനസ്സമാധാനം ഗള്‍ഫിലും നാട്ടിലും തകര്‍ക്കുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ ഇതിന്റെയൊക്കെ സ്പോണ്‍സര്‍മാരും ആകുമ്പോള്‍ ഇതല്ല ഇതിനപ്പുറം കാണാം നമുക്ക് ടെലിവിഷനില്‍.മലയാളിയുടെ ബുദ്ധിയൊക്കെ ഏത് കുടത്തില്‍ പോയൊളീച്ചു എന്ന് സംശയിച്ചു പോകുന്നു.

വാല്‍കഷ്ണം

കേരളം ഒരു ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ പറണ്‍ജത് ഏത് അര്‍ഥത്തില്‍ ആയിരുന്നാലും അത് ഇപ്പോള്‍ അന്വര്‍ഥമായിരിക്കുന്നു.

ഫസല്‍ ബിനാലി.. said...

ഒരോ വോട്ടെങ്കിലും നിങ്ങള്‍ക്ക് എനിക്കു വേണ്ടി ചെയ്യാമായിരുന്നില്ലേ?
ഞങ്ങളെ രണ്ടു പേരേയും 'ഇന്‍' ആക്കാന്‍ പറ്റുമോ?

അനില്‍ശ്രീ... said...

ഐഡിയ സ്റ്റാര്‍ സിംഗറിനെ പറ്റി ഞാന്‍ കുറെ എഴുതി മടുത്തതാണ് . പലരും എഴുതിയിട്ടുണ്ട്. ഇന്നലെ അതിലെ എലുമിനേഷനില്‍ ആ അമ്മയുടെ ടെന്‍ഷന്‍ കണ്ടപ്പൊള്‍ അതാണ് ഈ കുറിപ്പ് എഴുതാന്‍ കാരണം. അപ്പോള്‍ അതില്‍ ഓരോ കുട്ടിയും അനുഭവിക്കുന്ന മാനസിക വ്യഥയെ പറ്റി ഓര്‍ത്തു പോയി.

സ്കാഡ് തിരിഞ്ഞു പ്രവര്‍ത്തിച്ചാണ് വോട്ട് പിടിക്കുന്നത് എന്ന് പറയുന്ന കേട്ടു. എന്നിട്ടും ഔട്ട് ആയപ്പോള്‍ ആ കുട്ടിയുടെ മാനസിക നില നോക്കൂ.. ഈ ഷോകള്‍ ആ കുട്ടികളെ എവിടെ വരെ കൊണ്ടു ചെല്ലുന്നു എന്ന് നോക്കൂ ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കഴിവുള്ള കുട്ടികളാണ് അവരൊക്കെയും.പക്ഷേ എല്ലാം ഒരു കോലം കെട്ടല്‍ ആകുന്നു എന്നതാണ് കഷ്ടം

Unknown said...

ഇന്ത്യയിലെ ആദ്യ റിയാലിറ്റി ഷോ ജേതാവായ സുനിധി ചവാന്‍ തന്നെ പറഞ്ഞതു ... "there is no reality in reality shows" എന്നാണ്.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി