ഇന്നത്തെ തീയതി :

Sunday, January 18, 2009

ഐ.ടി നിയമവും മലയാളം ബ്ലോഗും

ഇനിയിപ്പോള്‍ മലയാളം ബ്ലോഗ് എഴുത്ത് നിര്‍ത്തിയാലോ എന്ന് ആലോചിക്കേണ്ട സമയമായി എന്ന് തോന്നുന്നു. നമ്മള്‍ എഴുതുന്ന ഏത് വാചകമാണ് ഇന്ത്യന്‍ ഐ.ടി നിയമത്തിന്റെ പരിധിയില്‍ വരുന്നതെന്ന് ആര്‍ക്കറിയാം. അതൊക്കെ അറിയണമെങ്കില്‍ ഒന്നുകില്‍ നിയമപണ്ഡിതനാവണം, അല്ലെങ്കില്‍ ആരെ എങ്ങനെ കുടുക്കാം എന്ന് തിരക്കി നടക്കുന്ന "ചിലരെ" പോലെയാവണം. ഇതു രണ്ടുമല്ലാത്ത സ്ഥിതിക്ക് എപ്പോഴാണ് ഒരു ഇണ്ടാസ് തേടിയെത്തുന്നത് എന്ന് എങ്ങനെയറിയാം?


വ്യക്തി സ്വാതന്ത്ര്യവും ഐ.ടി സ്വാതന്ത്ര്യവും രണ്ടും രണ്ടാണ്. ചിത്രകാരന്‍ എന്ന ബ്ലോഗര്‍ക്ക് സംഭവിച്ചത് അതിന്റെ വ്യത്യാസം മനസ്സിലാക്കിയില്ല എന്നതാണ് എന്ന് തോന്നുന്നു. സന്തോഷ് ജനാര്‍ദ്ധനന്‍ എന്ന വ്യക്തി അദ്ദേഹത്തിനെതിരെ കേസ് കൊടുത്തിരിക്കുന്നു എന്ന് പ്രദീപ് കുമാര്‍ എന്നയാളിന്റെ ബ്ലോഗില്‍ നിന്നും മനസ്സിലായി. അവിടെ തന്നെ ചിത്രകാരനെ സപ്പോര്‍ട്ട് ചെയ്തു എന്ന് പറഞ്ഞ് കേരള ഫാര്‍മര്‍ എന്ന ബ്ലോഗര്‍ പ്രദീപ് കുമാറിനെ സര്‌വീസ് ചട്ടങ്ങള്‍ ഓര്‍‍മിപ്പിച്ച് കമന്റ് ഇട്ടിരിക്കുന്നതും കണ്ടു. ഇതെല്ലാം കൂടി കാണുമ്പോള്‍ ആകെ ഭയം. മനസ്സ് വിറങ്ങലിച്ചു പോകുന്നു.

ചിത്രകാരനേയും സന്തോഷ് ജനാര്‍ദ്ധനേയും കേരളാ ഫാര്‍മറേയും വ്യക്തിപരമായി എനിക്കറിയില്ലാത്തതിനാല്‍ ഞാന്‍ അവരുടെ ആരുടേയും വ്യക്താവല്ല. (ചിത്രകാരന്റെ പല പോസ്റ്റിലേയും ഭാഷയൊട് എതിര്‍പ്പുണ്ടെങ്കിലും ചില പോസ്റ്റുകളുടെയെങ്കിലും ആശയങ്ങളോട് യോജിപ്പുണ്ട് എന്നത് ഒരു വസ്തുതയാണ്). പക്ഷേ ചിത്രകാരനെ അനുകൂലിച്ച് ഒരു പോസ്റ്റ് ഇട്ടതിന് പ്രദീപിനെതിരെ ഭീഷണിയുടെ സ്വരം ഉയര്‍ന്നു എന്നത് ഒരിക്കലും മലയാളം ബ്ലോഗ് രംഗത്തിന് നല്ലതാണ് എന്ന് തോന്നുന്നില്ല.

XX :::::::::::::::::::::::::::::::: XX :::::::::::::::::::::::::::::::: XX

ഇതൊക്കെ കാണുമ്പോള്‍ ബ്ലോഗ് നമുക്ക് അഭിപ്രായ സ്വാതന്ത്ര്യം തരുന്നു എന്നൊക്കെ പറഞ്ഞ് പോസ്റ്റുകളും കമന്റുകളും ഇട്ടിരുന്നവരെ ചവുട്ടി കൂട്ടാന്‍ തോന്നുന്നു. ഇവിടെ എവിടെയാണ് സ്വാതന്ത്ര്യം?


മതങ്ങളെ കുറിച്ച് എഴുതാന്‍ പാടില്ല, മതവികാരം വൃണപ്പെട്ടു......

ദൈവങ്ങളെ കുറിച്ച് എഴുതാന്‍ പാടില്ല, അപ്പോഴും അത് വൃണപ്പെട്ടു...

മനുഷ്യ ദൈവങ്ങളെ കുറിച്ച് എഴുതാന്‍ പാടില്ല.. അപ്പോഴും വൃണപ്പെടുമല്ലോ...

വിശുദ്ധ ഗ്രന്ഥങ്ങളേയും വിശുദ്ധരേയും പരാമര്‍ശിക്കാനേ പാടില്ല.. അപ്പോഴും പ്രശ്നം മേല്പ്പറഞ്ഞത് തന്നെ.

ന്യൂനപക്ഷത്തെ കുറിച്ച് എഴുതിയാല്‍ ന്യൂനപക്ഷ പീഢനം...

മതത്തെ പറ്റി പുകഴ്ത്തി എഴുതിയാല്‍ അത് മതതീവ്രവാദം..

വ്യക്തികളെ വിമര്‍‍ശിക്കാന്‍ പാടില്ല്ല.. തേജോവധം ചെയ്തു എന്നാകും പരാതി..

ജാതി സംഘടനകളെ വിമര്‍‍ശിക്കാന്‍ പാടില്ല.. ജാതിസ്പര്‍ദ വളര്‍ത്തിയതിനാവും അറസ്റ്റ്...


രാഷ്ട്രീയക്കാരെ തൊടാനേ പാടില്ല .. തല കാണില്ല എന്ന് ഭീഷണി വന്നാലോ?

XX :::::::::::::::::::::::::::::::: XX :::::::::::::::::::::::::::::::: XX

എന്തിനേ കുറിച്ചൊക്കെ എഴുതാം എന്ന് പ്രിയ ബ്ലോഗര്‍മാര്‍ ഒന്നു വിശദീകരിച്ചു തരികയും, ഇന്ത്യാ ഐ.ടി നിയമങ്ങളെ കുറിച്ച് വിശദമായ കുറിപ്പുകള്‍ മലയാളത്തില്‍ എഴുതുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

18 comments:

അനില്‍ശ്രീ... said...

ഇനിയിപ്പോള്‍ മലയാളം ബ്ലോഗ് എഴുത്ത് നിര്‍ത്തിയാലോ എന്ന് ആലോചിക്കേണ്ട സമയമായി എന്ന് തോന്നുന്നു. നമ്മള്‍ എഴുതുന്ന ഏത് വാചകമാണ് ഇന്ത്യന്‍ ഐ.ടി നിയമത്തിന്റെ പരിധിയില്‍ വരുന്നതെന്ന് ആര്‍ക്കറിയാം. അതൊക്കെ അറിയണമെങ്കില്‍ ഒന്നുകില്‍ നിയമപണ്ഡിതനാവണം, അല്ലെങ്കില്‍ ആരെ എങ്ങനെ കുടുക്കാം എന്ന് തിരക്കി നടക്കുന്ന "ചിലരെ" പോലെയാവണം. ഇതു രണ്ടുമല്ലാത്ത സ്ഥിതിക്ക് എപ്പോഴാണ് ഒരു ഇണ്ടാസ് നിങ്ങളെ തേടിയെത്തുന്നത് എന്ന് എങ്ങനെയറിയാം?


വ്യക്തി സ്വാതന്ത്ര്യവും ഐ.ടി സ്വാതന്ത്ര്യവും രണ്ടും രണ്ടാണ്. ചിത്രകാരന്‍ എന്ന ബ്ലോഗര്‍ക്ക് സംഭവിച്ചത് അതിന്റെ വ്യത്യാസം മനസ്സിലാക്കിയില്ല എന്നതാണ് എന്ന് തോന്നുന്നു. സന്തോഷ് ജനാര്‍ദ്ധനന്‍ എന്ന വ്യക്തി അദ്ദേഹത്തിനെതിരെ കേസ് കൊടുത്തിരിക്കുന്നു എന്ന് പ്രദീപ് കുമാര്‍ എന്നയാളിന്റെ ബ്ലോഗില്‍ നിന്നും മനസ്സിലായി. അവിടെ തന്നെ ചിത്രകാരനെ സപ്പോര്‍ട്ട് ചെയ്തു എന്ന് പറഞ്ഞ് കേരള ഫാര്‍മര്‍ എന്ന ബ്ലോഗര്‍ പ്രദീപ് കുമാറിനെ സര്‌വീസ് ചട്ടങ്ങള്‍ ഓര്‍‍മിപ്പിച്ച് കമന്റ് ഇട്ടിരിക്കുന്നതും കണ്ടു. ഇതെല്ലാം കൂടി കാണുമ്പോള്‍ ആകെ ഭയം. മനസ്സ് വിറങ്ങലിച്ചു പോകുന്നു.

അനില്‍@ബ്ലോഗ് // anil said...

ഞാനും ആകെ പേടിച്ചിരിക്കുകയാ അനില്‍ശ്രീ.
ഈ ഐ.ടി നിയമം ഭയങ്കരനാണെന്നാണ് കേള്‍ക്കുന്നത്.
ഒറ്റക്കിരിക്കാന്‍ പേടിയായതിനാല്‍ ആരേലും കൂടെ വരണേ എന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
:)

ചാണക്യന്‍ said...

അനില്‍ശ്രീ,
ഇത്തരം ഭീഷണികളില്‍ വശംവദനനായി എഴുത്ത് നിര്‍ത്തുകയോ....!

ഇതിനെയൊക്കെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കള മാഷെ....

അനില്‍ശ്രീ... said...

എന്റെ പൊന്നു ചാണക്യാ... ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ... നമുക്ക് സര്‍‌വീസ് ചട്ടങ്ങള്‍ ഒന്നുമില്ലന്നേ....

പിന്നെ മലയാളം ബ്ലോഗിങ് എവിടേക്ക് വളരുന്നു എന്ന്ചിന്തിക്കുന്നുണ്ട് ....

ആ...എന്നെങ്കിലും നന്നാകുമായിരിക്കും.......

ഹരീഷ് തൊടുപുഴ said...

എതായാലും ചിത്രകാരനെതിരേ കേസുകൊടുത്തത് ശുദ്ധപോക്രിത്തരമായി..
ഇനിയിപ്പോള്‍ എന്തെഴുതണമെങ്കിലും ഒന്നാലോചിച്ചിട്ട് ചെയ്യണമല്ലോ!!!

t.k. formerly known as thomman said...

മലയാളികള്‍ സാംസ്ക്കാരികമായി ഇനിയും വളരേണ്ടതിന്റെ സൂചനയാണ് ഈ കേസുകൊടുക്കല്‍ കാണിക്കുന്നത്. ചിത്രകാരനോട് എല്ലാ കാര്യങ്ങളിലും യോജിക്കാന്‍ പറ്റില്ലെങ്കിലും അദ്ദേഹത്തെ ഈ സാഹചര്യത്തില്‍ പിന്തുണയ്ക്കേണ്ടതുണ്ട്. ബ്ലോഗ് ഗൌരവമായ ഒരു മാധ്യമമായി മലയാളത്തില്‍ ഉയരാതിരിക്കാന്‍ അദ്ദേഹത്തിന്റെ എഴുത്തിനെതിരെയുള്ള വിധികള്‍ ഭാവിയില്‍ കാരണമാകും.

അനില്‍ശ്രീ... said...

ശരിയാണ് തൊമ്മന്‍.. അതു തന്നെയാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചതും. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമുടെ സമൂഹം മടിക്കുന്നു. ചിത്രകാരന്റെ ഭാഷ ശുദ്ധമല്ല, എന്നു കരുതി "എല്ലാ ആശയങ്ങളും" അത്ര അശുദ്ധമാണെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ ഇവിടെ അതല്ല പ്രശ്നം. ഒരു ബ്ലോഗ് അതിരുകള്‍ ലംഘിക്കുന്നുവെങ്കില്‍ അത് നിയന്ത്രിക്കാന്‍ പോലീസ് കേസല്ലാതെ ധാരാളം മാര്‍ഗ്ഗങ്ങള്‍ ഉണ്ടല്ലോ. ഫ്ലാഗ് ചെയ്യാം, ഗൂഗിളിനു തന്നെ പരാതി കൊടുക്കാം,അങ്ങനെ പലതും ... ഇതൊന്നും ചെയ്യാതെ പോലീസില്‍ കംമ്പ്ലൈന്റ് ചെയ്യുക എന്നത് (എല്ലാ കാര്യങ്ങളും വ്യക്തമായും എനിക്കറിയില്ല, വായിച്ചറിവ് മാത്രമേയുള്ളൂ. കാള പെറ്റെന്ന് കേട്ടപ്പോള്‍ കയറെടുത്തതാണ്.) അത്ര നല്ല കീഴ്വഴക്കമല്ല.

വായനക്കാരില്‍ ആരെങ്കിലും ആണ് ചെയ്തിരിക്കുന്നതില്‍ ഒന്നും പറയാന്‍ പറ്റില്ല. കാരണം അവര്‍ക്ക് വികാരപരമായേ ഇതിനെ കാണാനാവൂ.. ഇതിനു പിറകില്‍ ബ്ലോഗര്‍മാര്‍ തന്നെയാണെങ്കില്‍ അവരോട് ഒരു ചോദ്യം, എന്തു കൊണ്ട് ഒരു മറുപോസ്റ്റിലൂടെ ആ പോസ്റ്റിന്റെ ആശയത്തോട് അല്ലെങ്കില്‍ വാചകങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചില്ല? പലരും അങ്ങനെ ചെയ്യാറുണ്ടല്ലോ. (ആ പോസ്റ്റിനെതിരെയും ചിലര്‍ അങ്ങനെ ചെയ്തിരുന്നു.). അങ്ങനെ ഒരു മറുപോസ്റ്റ് ഇട്ട് അഭിപ്രായം അറിഞ്ഞതിന് ശേഷം, അല്ലെങ്കില്‍ പോസ്റ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന് ശേഷം പോരായിരുന്നോ ഈ കേസൊക്കെ. (ചിത്രകാരന്റെ തന്നെ മറ്റൊരു പോസ്റ്റ് നീക്കം ചെയ്തതായി കാണപ്പെടുന്നുണ്ട്. അതും ഏതോ നടപടിയുടെ ഭാഗമാണെന്ന് തോന്നുന്നു.)

ഇതില്‍ നിന്നെന്തെങ്കിലും മനസ്സിലാക്കി, എല്ലാവരും നല്ല ഭാഷയില്‍ ബ്ലോഗ് ചെയ്യൂ...സുഭാഷിതവും സുവാര്‍ത്തകളും കൊണ്ട് ബൂലോകം സമ്പുഷ്ടമാകട്ടെ... സമാധാനം പുലരെട്ടെ.. സദാചാരം നീണാള്‍ വാഴട്ടെ...

അനില്‍ശ്രീ... said...

സന്തോഷ് ജനാര്‍ദ്ധനന്‍ എന്ന 'പൊന്നമ്പലം' തന്റെ ബ്ലോഗില്‍ പുതിയ പോസ്റ്റിലൂടെ ഈ കേസ് കൊടുക്കാനുണ്ടായ സാഹചര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഇപ്പൊഴാണ് കണ്ടത്. സരസ്വതിയുമായി ബന്ധപ്പെട്ട പോസ്റ്റ് അല്ല പ്രസ്തുത കേസിന്റെ ആധാരം എന്ന് അദ്ദേഹം പറയുന്നു. കേസിന്റെ കാര്യമൊക്ക കക്ഷികള്‍ തീരുമാനിക്കട്ടെ. എന്തായാലും ഇത് നല്ലൊരു നടപടിയാണെന്ന് എനിക്ക് തീന്നുന്നില്ല .. ബൂലോകത്ത് തന്നെ തീര്‍ക്കാമായിരുന്നു... (നടക്കുമായിരുന്നോ എന്ന് ചോദിക്കരുത്..)

Kaippally said...

"എന്തിനേ കുറിച്ചൊക്കെ എഴുതാം എന്ന് പ്രിയ ബ്ലോഗര്‍മാര്‍ ഒന്നു വിശദീകരിച്ചു തരികയും, "

അയ്യോ ഇതറിയില്ലെ. ചന്ദ്രശേഖരൻ നായരോടു പോയി ചോദിക്കു. പുള്ളിയല്ലെ ബ്ലോഗിന്റെ സദാചാരം കാത്തുസൂക്ഷിക്കുന്നതു്

Vadakkoot said...

റ്റീച്ചര്‍, റ്റീചര്‍... ദേ ആ ഷാജു ബിജൂനെ പട്ടീന്ന് വിളിച്ചു. ഞാന്‍ കേട്ടതാ‍...

ജിപ്പൂസ് said...

ഹാ കഷ്ടം...!
ഇതെല്ലാം കണ്ടും കേട്ടും മൂക്കത്തു വിരല്‍ വെക്കാനല്ലാതെ എന്ത് ചെയ്യാന്‍ ?

ചിത്രകാരന്റെ ഭാഷയോടുള്ള അഭിപ്രായ വ്യത്യാസം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ,
അദ്ധേഹം ചെയ്ത ഒരു പാതകം താന്‍ ജീവിക്കുന്ന സമൂഹത്തില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു സംഗതിയെ പച്ചയായി അവതരിപ്പിച്ചു എന്നതാണല്ലോ.

"കൊടുങ്ങല്ലൂരമ്മയുടെ കാമദാഹടക്കാനുള്ള ലിംഗത്തിന്റെ നീളം വരെ പരസ്യമായി പാടി നടക്കുന്ന നാട്ടില്‍ ഏതെങ്കിലും ഒരാള്‍ സരസ്വതിയുടെ മുലകളുടെ എണ്ണമന്വേഷിക്കുന്നത് തെറ്റാണെന്ന് എനിക്ക് തോന്നിയിട്ടില്ല.

ഏതെങ്കിലും ഒരു ഭക്തിസിനിമയെടുത്തു നോക്കൂ,മിക്കവാറും ദേവിമാരെല്ലാം മുലക്കച്ച മാത്രം കെട്ടിയിരിയ്ക്കുന്നതു കാണാം."

സത്യത്തില്‍ ചിത്രകാരനെതിരെ കേസ് കൊടുത്തവന്‍ ചെയ്യേണ്ടത് നമ്മുടെ തോന്ന്യാസി ഒരു കമന്റില്‍ പറഞ്ഞ ഈ സംഗതിക്ക് ഒരു ശാശ്വത പരിഹാരം കാണുകയാണു.
ഭക്തിയുടെ പേരില്‍ എന്ത് മുട്ടന്‍ തെറിയും നമുക്ക് പാടി നടക്കാം.
ദൈവങ്ങളെ തുണിയുടുപ്പിക്കാതെ, പൂര്‍ണ്ണ നഗ്നയായും അര്‍ദ്ധ നഗ്നയായും ഒരു ശില്പിക്ക് കൊത്തിയുണ്ടാക്കാം.
ആ ശില്പി മറക്കാത്ത ദൈവത്തിന്റെ മുലയെക്കുറിച്ച് രണ്ടു വാക്ക് പറയാന്‍ ആര്‍ക്കും അധികാരമില്ല.
ഇതെവിടുത്തെ ന്യായമാണു ഹെ.
ദൈവങ്ങളുടെ വസ്ത്ര ധാരണത്തിനു ഒരു പെരുമാറ്റച്ചട്ടം (DRESS CODE) കൊണ്ട് വരികയാണെന്നു തോന്നുന്നു ഇത്തരം കേസുകള്‍ ഉണ്ടാകാതിരിക്കാനുള്ള ഏക പോം വഴി.

മറ്റൊന്ന് എഴുത്തുകാരന്റെ പാത ഒരിക്കലും പൂവുകള്‍ വിതറിയതായിരിക്കില്ല എന്നുള്ളതാണു.
അതിങ്ങനെ കല്ലും മുള്ളും മൂര്‍ഖന്‍ പാമ്പും എല്ലാം നിറഞ്ഞിരിക്കും.
ചിലപ്പോള്‍ മുള്ളു കൊണ്ട് ശരീരം മൊത്തം മുറീഞ്ഞെന്നിരിക്കും,കല്ലു തട്ടി വീണെന്നിരിക്കും.
ചിലപ്പോല്‍ മൂര്‍ഖന്‍ ആഞ്ഞു കൊത്തിയെന്നിരിക്കും.
വിഷമേറ്റ് ജീവന്‍ വരെ പോയേക്കാം കേട്ടോ ബൂലോകരേ...

കേസുകള്‍ വരട്ടെ...
ഇനി ഇപ്പൊ എല്ലാ കാലവും ഹേമന്തമാകുമെന്നൊന്നും ഭയക്കേണ്ട നാം.
ഹേമന്തം മാത്രമല്ല ഇടക്കൊക്കെ ബസന്തവും വിരുന്ന് വരും ഈ ബൂലോകത്തില്‍.
ഇതൊക്കെ നേരിടാന്‍ ചങ്കൂറ്റമുള്ളവന്‍ മാത്രം പേനയുന്തിയാല്‍ മതിയെന്നേ...!

കാവലാന്‍ said...

ചിത്രകാരന്റെ ഭാഷാവൈഭവം അമേദ്യമയമാണെങ്കിലും അദ്ധേഹത്തിന്റെ എല്ലാ ആശയങ്ങളോടും വിയോജിക്കാന്‍ ആര്‍ക്കുമാവില്ല.ആശയസംവാദത്തിന് ഒരു സ്വതന്ത്ര വേദിയിരിക്കുമ്പോള്‍ വിശ്വാസങ്ങളുടെ സംരക്ഷണത്തിന് കോടതിയില്‍ പോകേണ്ടി വരുന്നത് സംവാദ ശേഷിയുടെ പാപ്പരത്വമായേ കണക്കാക്കാനാകൂ.ദൈവ സങ്കല്പ്പത്തെ ചോദ്യം ചെയ്യലും വിമര്‍ശിക്കലും എല്ലാകാലത്തും ഉണ്ടായിരുന്നതും ഇനിയും ഉണ്ടാവാനിരിക്കുന്നതുമാണ്.ഒരു കോടതിയ്ക്കും ശാശ്വതമായി അതൊന്നും ഇല്ലാതാക്കാനാവില്ല,ഒരു ചിത്രകാരനല്ലെങ്കില്‍ വേറെ നൂറു ശില്പ്പികളെ അതിനായി കാലം കരുതി വച്ചിരിക്കും.

ഓടോ; നിലയ്ക്കു പോയാല്‍ വ്യക്തി വൈരാഗ്യങ്ങളുടെ അങ്കത്തട്ടുകളായി ബൂലോകം അധഃപതിക്കുന്നത് താമസിയാതെ നമുക്കു കാണാനാകും.

Unknown said...

പാചകം ചെയ്യുന്ന അതേ ചൂടില്‍ ആരും ആഹാരം കഴിക്കാറില്ല.

പറയാനുള്ളതു് പറയുക, എഴുതാനുള്ളതു്‌ എഴുതുക, കഴിവതും സഭ്യമായ ഭാഷ ഉപയോഗിക്കാന്‍ ശ്രമിക്കുക! ബാക്കിയെല്ലാം ഫോനാല്‍ ഫോകട്ടും ഫോടാ!!

t.k. formerly known as thomman said...

ബ്ലോഗൊക്കെ ഉണ്ടാവുന്നതിന്ന് വളരെ നാളുകള്‍ മുമ്പ്, 1995-97 സമയത്ത്, soc.culture.kerala പോലുള്ള ന്യൂസ് ഗ്രൂപ്പുകളില്‍ അനാവശ്യമായ വിവാദങ്ങള്‍ (പ്രധാനമായും ഇതുപോലുള്ള മതഭ്രാന്തുമായി ബന്ധപ്പെട്ട്) കൊടുമ്പിരിക്കൊണ്ടപ്പോള്‍ സാധാരണ വായനക്കാര്‍ അത്തരം ന്യൂസ് ഗ്രൂപ്പുകള്‍ ഉപേക്ഷിച്ച് പോയത് ഓര്‍മ വരുന്നു. മലയാളം ബ്ലോഗിന്റെ ഗതിയും ആ വഴിക്കാണെന്ന് തോന്നുന്നു.

വികടശിരോമണി said...

എനിക്കാണെങ്കിൽ കുട്ടിക്കാലം മുതലേ ഈ കാക്കിക്കുപ്പായം കണ്ടാലേ പേടിയാ.ഓരോരുത്തര് ചിത്രകാരന്റെ പോസ്റ്റിൽ കുറേ മുമ്പുമുതലേ പൊല്ലീസ് നിരീക്ഷണം നടക്കുന്നുണ്ട് എന്നു കൂടി കേട്ടപ്പോൾ ആകെ പേടിയായി.അവസാനം ഒരു വഴി കണ്ടു പിടിച്ചു. “അർജ്ജുനൻ ഫൽഗുനൻ” എന്നു തുടങ്ങുന്ന ‘അർജ്ജുനപത്ത്’ എന്ന ഭീതിനാശകമന്ത്രം റിക്കോഡ് ചെയ്തു വെച്ചു.ബൂലോകത്ത് കയറുമ്പോഴും ഇറങ്ങുമ്പോഴും ഓരോ തവണ കേൾക്കും.ആവശ്യമുള്ളവർ എനിക്കു മെയിൽ ചെയ്താൽ മതി,അയച്ചുതരാം.:)

സജി കറ്റുവട്ടിപ്പണ said...

മതക്കാരേയും ദൈവക്കാരേയും തൊടാന്പാടില്ലാത്തതുകൊണ്ടായിരിയ്ക്കുമോ ജനാധിപത്യത്തില് അല്പമൊക്കെ വിശ്വാസമുള്ള ചില പ്രസ്ഥാനങ്ങളെ ബ്ലോഗര്മാര് ഓടിച്ചിട്ടു വിമര്ശിയ്ക്കുന്നത്‌?
പിന്നെ ദൈവങ്ങളുടെ കാര്യം;ദൈവത്തെക്കുറിച്ച് എഴുതുന്നവരെ തടഞ്ഞൂന്നു വച്ചൊന്നും ദൈവം ഇനിയും ജനിയ്ക്കാനൊന്നും പോകുന്നില്ല.ശാ‍സ്ത്രം കൊല്ലുന്നതിനെ തിരിച്ചുകൊണ്ടുവരാന് ശാസ്ത്രത്തിനു മാത്രമേ കഴിയൂ.മതങ്ങള്ക്കു പുരോഗമിയ്ക്കാന് കഴിയാത്തതു തന്നെ മതത്തെ തൊട്ടുള്ള കളി തീക്കളി എന്നൊരവസ്ഥ നിലനില്ക്കുന്നതൊകൊണ്ടാണ്.
ആര് എന്തൊക്കെ എഴുതണമെന്നും പറയണമെന്നുമൊക്കെ ഭാവിയില് നിയമമൊന്നുമല്ല തീരൂമാനിയ്ക്കാന് പോകുന്നത്‌; മതഭ്രാന്തന്മാര് തീരുമാനിയ്ക്കും അതൊക്കെ!
അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യവുമൊക്കെ വെറും കാഴ്ചവസ്തുക്കളാകും.ഇപ്പോതന്നെ ഇന്ത്യയില് പലേടത്തും അങ്ങനെയാണ്.പിന്നെ പോകുന്നിടത്തോളം പോട്ടേന്നു വയ്ക്കുക.അല്ലാതെന്ത്?
ആളുകള്ക്കിപ്പോ ചത്താലും വേണ്ടില്ല ,മതം അതായതു സ്വന്തം മതം മാത്രം നിലനിന്നാല് മതി എന്നുള്ളിടത്താണ്.തങ്ങളുടെ മതം മാത്രമാണ് കേമം എന്നു ഓരോ മതങ്ങളും കരുതുന്നിടത്തോളം ലോകത്ത്‌ ഒരിയ്ക്കലും ശാന്തിയും സമാധാനവും പുലരാന് പോകുന്നില്ല.ഭൂരിപക്ഷവും ഏതെങ്കിലും മതത്തെ പിന്പറ്റുന്നവരായതുകൊണ്ട്‌ മനുഷ്യന് നന്നാവാന് മതങ്ങള് നന്നാവണം. അതൊട്ടു പ്രതീക്ഷിയ്ക്കുകയും വേണ്ട. എപ്പോഴും രാഷ്ട്രീയക്കാരെ മാത്രം കുറ്റം പറഞ്ഞു സാ‍യൂജ്യരാകൂന്നവരാണ് സാമാന്യ ജനങ്ങള്.
ചിത്രകാരന് എന്താണ് എഴുതിയത് എന്നു ഞാന് കണ്ടില്ല.അതിപ്പൊ നോക്കാം. പിന്നെ സ്വാതന്ത്ര്യമുണ്ടെന്നു കരുതി ആരെക്കുറിച്ചും എന്തും എഴുതാം എന്നരീതി ആര്ക്കും ഭൂ‍ഷണമല്ല താനും.സ്വന്തം പേരുവച്ചായാലും-അതായത്‌ യഥാര്ത്ഥ പേരുവച്ച്‌- എഴുതിയാല് മറ്റുള്ളവര്ക്ക്‌ സഭ്യം എന്നു തോന്നുന്ന തരത്തിലുള്ളതേ കള്ളപ്പേരുവച്ചും എഴുതാവൂ.പേരൂ കള്ളമായതുകൊണ്ടും തിരിച്ചറിയപ്പെടില്ല എന്നതുകൊണ്ടും എന്തും എഴുതുന്ന പ്രവണതയും ഭൂഷണമല്ല.ഒരു മെയിയില് ഐ.ഡി. ഉപയോഗിച്ഛ്‌ എന്തിനെക്കുറിച്ചും, ആരെക്കുറിച്ചും എന്തും എഴുതാം എന്നു ഓരോരുത്തരും ധരിച്ചാല് സംഗതി കുഴയും.
പിന്നെ ബ്ലോഗൊക്കെയാകുമ്പോള് അല്പം തുറന്നെഴുത്തുകളൊക്കെ വരും. അതൊക്കെ എല്ലാവരും സഹിച്ചും സഹകരിച്ചും പരസ്പരം തിരുത്തിയും ഒക്കെ അങ്ങു പോകുന്നതാണ് നല്ലത്. എന്തിനാ കേസും വഴക്കുമൊക്കെ.
ഒരു കാര്യം ഉറപ്പ്‌. ജനാധിപത്യത്തിന് ഏല്ക്കുന്ന ഏതു തിരിച്ചടികളും ശാശ്വദമായിരിയ്ക്കില്ല, എവിടെയും.അതു ചരിത്രം നമ്മെ പഠിപ്പിയ്ക്കുന്നു.മതാധിപത്യമാണ് അതിനു തടസ്സം നില്ക്കുന്നതെങ്കിലും കാലാന്തരത്തില് അത്‌ അതിജീവിയ്ക്കും. ഇതൊരു പ്രത്യാശയണ്. വരും തലമുകള്ക്കു വേണ്ടിയുള്ള പ്രത്യാശ.

പക്ഷപാതി :: The Defendant said...

“I would like to know whether RACIAL ABUSE THROUGH THE MEDIUM OF BLOG is punishable or not. Atleast, if the user gets a warning from the concerned department, that would be great.“

ഇതില്‍ തെറ്റുണ്ട് എന്ന് തോന്നുന്നില്ല. വിരുദ്ധമായ പല ആശയമുള്ളവരും അഭിപ്രായമുള്ളവരും ബൂലോകത്തുണ്ട്. അത് സഭ്യമായ ഭാഷയില്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് സമൂഹത്തിന് ഗുണകരമാകുന്നത്. ചിത്രകാരന്റെ മാത്രമല്ല മറ്റു പലരുടെ ബ്ലോഗീലും ഇത് സംഭവിക്കുന്നുണ്ട്. ചില ചര്‍ച്ചകളില്‍ അനോണിമസ് കമന്റുകളില്‍ തന്തക്ക് വിളിയും കാണുന്നു.

അത് കൊണ്ട് തന്നെ ഇത്തരം പരാതികളില്‍ പോലീസ് ഇടപെടുമ്പോള്‍ മറഞ്ഞിരുന്ന് എന്ത് തൊട്ടിത്തരവും ആരേയും വിളിച്ച് പറയാം എന്ന മലയാളിയുടെ കുരുട്ട് ബുദ്ധി നടക്കാതെ വരും.

ആവിഷ്കാര സ്വാതന്ത്ര്യം എന്നൊക്കെപ്പറഞ്ഞ് എന്ത് അസഭ്യവും എഴുതിവെക്കുന്നതും, മറ്റുള്ളവരെ ഭര്‍ത്സിക്കുന്നതും അവസാനിപ്പിക്കേണ്ടതു തന്നെ.

അല്ലെങ്കില്‍ പിന്നെ നാട്ടില്‍ നീലച്ചിത്രങ്ങളും കൊച്ച് പുസ്തകങ്ങളും വ്യഭിചാരവും മോഷണവും ഒക്കെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായിക്കാണേണ്ടിവരും.

Unknown said...

Dear All,

Let me ask you one thing. Why Chithrakaran is using abusive languages in his post against a particular cast. After reading all his posts I think he is a psychopath and we all should ignore his comments and posts as they deserve. A single comment of Chithrakaran in reply to the comment of Sri@Sreyas itself shows what kind of personality he is. I do not know why others are supporting him. If Chithrakaran uses the same words about their family members, will they be able to withstand. If those can withstand such abuses they can definitely support him otherwise they may be a part of the gang with malicious aims in their mind. Anyway there should be some kind of restrictions in the blog which should be applicable to all the persons alike. Otherwise it will not be blog and we can call it as a market place. Good wishes to all.

Popular Posts

സന്ദര്‍ശകര്‍ വന്ന വഴി