മഹാരാഷ്ട്രയിലെ തപ്രിയന്‍ ഗ്രാമത്തിലെ ആദിവാസിയായ ഒരു വിധവയുടെ വീട്ടില്‍ അഥിതിയായി രാഹുല്‍ ഗാന്ധി എത്തി. അവിടെ നിന്നു അവര്‍ കൊടുത്ത ആഹാരം കഴിച്ച് അവരുടെ മുറ്റത്തെ കട്ടിലില്‍ കിടന്നുറങ്ങി. രാഷ്ടീയ ലക്ഷ്യം എന്തുമാകട്ടെ. ചെയ്ത "പ്രവൃത്തിക്ക് " എന്റെ പ്രണാമം.
രാഹുലിന്റെ പാര്‍ട്ടി ചെയ്യുന്ന 70% കാര്യങ്ങളും ഇഷ്ടപ്പെടാത്ത , ആ പാര്‍ട്ടിയില്‍ നടക്കുന്ന കുടുംബ വാഴ്ചയെ ഇഷ്ടപ്പെടാത്ത ഞാന്‍, രാഹുലിന്റെ ഈ ഒരു പ്രവൃത്തിയെ അനുകൂലിക്കുന്നു. ഇന്നത്തെ സമൂഹത്തില്‍ എത്ര പേര്‍ ചെയ്യുന്ന കാര്യമാണത്? വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. ആദിവാസികള്‍ എന്നും ദളിതര്‍ എന്നും കേള്‍ക്കുമ്പോള്‍ തന്നെ അലര്‍ജി ഉള്ളവര്‍ അല്ലേ കൂടുതല്‍ പേരും.
ഇനി അവിടെ പോയത് കൊണ്ട് രാഹുല്‍ അവര്‍ക്ക് വേണ്ടി മലമറിക്കും എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ആദിവാസികള്‍ നല്‍കുന്ന തലപ്പാവും ധരിച്ച്, അവരുടെ താളത്തിനൊപ്പം ചുവടു വക്കുന്ന നേതാക്കളെ ധാരാളം കാണാം. അവരില്‍ ആരും, എന്തിന് രാഹുലിന്റെ അച്ഛനും അമ്മയും പോലും അവര്‍ക്ക് വേണ്ടി ഒത്തിരി ഒന്നും ചെയ്തതായി അറിയില്ല. എല്ലാം ഒരു നാടകം. ഇതും അങ്ങനെ ആകാം. എങ്കിലും... അഭിനന്ദനങ്ങള്‍
ദീപിക , മനോരമ പത്രങ്ങളില്‍ കണ്ട വാര്‍ത്തയാണ് ഇത് എഴുതാന്‍ പ്രേരണ. ഈ കുറിപ്പില്‍ രാഷ്ട്രീയം ഇല്ല.
(പ്രണാമം ഈ പ്രവര്‍ത്തിക്കു മാത്രം, അല്ലാതെ രാഹുലും പ്രിയങ്കയും രാജ്യഭരണത്തിലോ അതിന്റെ പങ്കാളിത്തത്തിലോ വരുന്നത് എനിക്കിന്നും ഇഷ്ടമില്ല. രാഹുലിനെ നേതാവാക്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാലമാണിത് എന്നറിയാം. മനോരമയില്‍ തന്നെ ഈ വാര്‍ത്തയും കാണാം.)
Thursday, April 17, 2008
രാഹുലിന്റെ ഈ പ്രവൃത്തിക്ക് അഭിനന്ദനങ്ങള്‍
Posted by അനില്‍ശ്രീ... at 10:38 AM
Labels: നാട്ടുകാര്യം
Subscribe to:
Post Comments (Atom)
Popular Posts
-
ബീമാപ്പള്ളി എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ സ്ഥിരമായി വായിക്കുന്നുണ്ട്. അതില്‍ കമന്റ് ഇടാറില്ലായിരുന്നു. അതില്‍ കമന്റ് ഇടാന്‍ മാത്രം എന്നെ സ്വ...
-
പലയിടത്തും പല ബ്ലോഗിലും കമലാ സുരയ്യയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ കണ്ടു. ചിലയിടത്ത് അവരുടെ ജീവിതത്തെ പറ്റിയുള്ള വിശക...
-
എന്നും കണികാണുവാന്‍ കുട്ടികളുടെ കബന്ധങ്ങള്‍ ഒരുക്കി തരുന്ന ഇസ്രയേയി കൊലയാളികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്ത കപട ലോകമേ ലജ്ജിക്ക...
-
ദിവസവും പല പ്രാവശ്യം പരസ്യത്തില്‍ കേള്‍ക്കുന്ന ഒരു വാക്കിനെ പറ്റി സംശയം തീര്‍ക്കാന്‍ പത്തു വയസ്സുകാരന് മകന് അമ്മയോട് ചോദിച്ചു "കോണ്ടം...
-
കഴിഞ്ഞ പോസ്റ്റില്‍ ( ഹിന്ദു പുരാണങ്ങള്‍ക്ക് അംഗീകാരം !!! ) ചര്‍ച്ച നടന്നതില്‍ നിന്ന് എനിക്ക് തോന്നിയത് ഇതൊക്കെയാണ്. ഭവിഷ്യപുരാണത്തെ പറ്റി ...
-
ഇന്നലെ ചാനലുകളില്‍ കണ്ട പൊങ്കാല എന്ന മഹാമഹം വളരെ കൗതുകം ഉണര്‍ത്തുന്നു. ഭക്തി എങ്ങനെ വാണിജ്യവല്‍ക്കരിക്കാം എന്നുള്ളതിന്റെ വ്യക്തമായ തെളിവു നല...
-
ഏഷ്യാനെറ്റ് “ഐഡിയാ സ്റ്റാര്‍ സിംഗറില്‍” നിന്നും കഴിവുള്ള പാട്ടുകാര്‍ പുറത്തു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ പറയും അത് ...
-
ചാന്ദ്രയാന്‍-1 , INDIA's First Mission to Moon ഇന്ത്യയുടെ ചന്ദ്രയാത്രാ പദ്ധതിയുടെ ഭാഗമായി മനുഷ്യരില്ലാതെ വിക്ഷേപിക്കുന്ന ആദ്യ പേടകം(ഉപക...
7 comments:
മഹാരാഷ്ട്രയിലെ തപ്രിയന്‍ ഗ്രാമത്തിലെ ആദിവാസിയായ ഒരു വിധവയുടെ വീട്ടില്‍ അഥിതിയായി രാഹുല്‍ ഗാന്ധി എത്തി. അവിടെ നിന്നു അവര്‍ കൊടുത്ത ആഹാരം കഴിച്ച് അവരുടെ മുറ്റത്തെ കട്ടിലില്‍ കിടന്നുറങ്ങി.
രാഷ്ടീയ ലക്ഷ്യം എന്തുമാകട്ടെ. ചെയ്ത "പ്രവൃത്തിക്ക് " എന്റെ പ്രണാമം
രാഹുലിന്റെ ഈ പ്രവൃത്തി അഭിനന്ദനാര്‍ഹം തന്നെ . ശുഭോദര്‍ക്കമായ ചില പ്രസ്ഥാവനകള്‍ ഇതിന് മുന്‍പ് രാഹുല്‍ നടത്തിയിട്ടുണ്ട് . ആ ചെറുപ്പക്കാരന്‍ രാഷ്ട്രീയമായ പക്വതയും അറിവും ആര്‍ജ്ജിക്കുകയാണെങ്കില്‍ നല്ലത് തന്നെ . ഗാന്ധി-നെഹറുവിയന്‍ സംസ്കാരവും പൈതൃകവും കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന യുവതലമുറ ഭാവിഭാരതത്തിനാവശ്യമുണ്ട്. പ്രത്യേകിച്ചും രാഷ്ട്രീയം കലങ്ങിമറിയുന്ന ഇന്നത്തെ ചുറ്റുപാടില്‍ . ഇടത് പക്ഷ ചിന്താധാരകളും കോണ്‍ഗ്രസിന്റെ മതേതര-ജനാധിപത്യ സങ്കല്പങ്ങളുമായിരിക്കും ഇന്‍ഡ്യയുടെ പ്രതീക്ഷ എന്ന് ഞാന്‍ കരുതുന്നു . ഇടത് പക്ഷ ചിന്ത എന്ന് പറയുമ്പോള്‍ അത് സി.പി.എം രാഷ്ട്രീയമല്ല എന്ന് കൂടി ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു .
രാഷ്ടീയ ലക്ഷ്യം എന്തുമാകട്ടെ. ചെയ്ത "പ്രവൃത്തിക്ക് " എന്റെ പ്രണാമം
അതെ അനില്‍ശ്രീ ചെയ്തത് നല്ലകാര്യമാണെങ്കില്‍ അതിനെ അഭിനന്ദിക്കുക തന്നെ വേണം
"രാഹുലിന്റെ പാര്‍ട്ടി ചെയ്യുന്ന 70% കാര്യങ്ങളും ഇഷ്ടപ്പെടാത്ത...". പക്ഷെ രാഹുല്‍ അങ്ങിനെയാവണമെന്നില്ലല്ലോ? കണ്ടറിയുക തന്നെ!
:-)
)-:
രാഹുല്‍ ചെയ്ത് മറ്റു നേതാക്കള്‍ കണ്ടു പഠിക്കട്ടെ
ക്ഷ്മിക്കൂ അനില്‍ശ്രീ
എനിക്കു പക്ഷേ യോജിക്കന്‍ കഴിയുന്നില്ല.
മറ്റൊന്നും കൊണ്ടല്ല പ്രവര്‍ത്തികള്‍ അതിലെ സത്യസന്ധതകൊണ്ടാാണല്ലോ വിലയിരുത്തപ്പെടേണ്ടത്.
രാഹുല്‍ പ്രധാനമന്തിസ്ഥാനര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്ന സമയമാണല്ലോ ഇത്.
Post a Comment